"ശ്രീബുദ്ധചരിതം/മൂന്നാം കാണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മൂന്നാം കാണ്ഡം ശ്രീമയമായീടുന്ന വിശ്രമവനത്തിങ്കല്‍ പ്രേമസ...
 
No edit summary
വരി 1:
'''മൂന്നാം കാണ്ഡം'''
 
<poem>
 
ശ്രീമയമായീടുന്ന വിശ്രമവനത്തിങ്കല്‍
 
പ്രേമസിന്ധുവാം പ്രിയയോടൊത്തു യഥാസുഖം
 
 
ആ മനോഹരസൌധങ്ങളിലങ്ങനെ വാണാന്‍
 
കാമകോമളരൂപന്‍ സിദ്ധാര്‍ത്ഥന്‍ തിരുവടി
 
==പേജ് നമ്പര്‍ 153==
 
 
ഭീതിയും ദാരിദ്ര്യവും മറ്റോരോ ദുഃഖങ്ങളും
 
വ്യാധിയും വാര്‍ദ്ധക്യവുമെന്നല്ല മരണവും
 
 
ഏതുമേ സ്വയം ശാക്യസിംഹനാം തിരുമേനി
 
ചേതസ്സിലെന്താണെന്നതറിഞ്ഞീലതുവരെ
 
 
രാത്രിയിലെന്നാല്‍ നിദ്രാസിന്ധുവില്‍ സ്വപ്നക്കപ്പല്‍
 
യാത്രയില്‍ തളര്‍ന്നുഷസ്സാം കരയെത്തീടുവോര്‍
 
 
ചിത്രമായിടയ്ക്കിടെ കണ്ടുള്ള വിശേഷങ്ങ
 
ളത്രയും തന്നോടോതിയിരുന്നിതപ്പോളപ്പോള്‍
 
 
ഈവിധം വാഴുന്നാളിലത്തിരുവടിയോമല്‍
 
പൂവല്‍മേനിയാം യശോധരതന്‍ തിരുമാറില്‍
 
 
പാവനമാകും ശിരസ്സണച്ചു മയങ്ങിയും
 
സാവധാനമായ് ദേവി മൃദുവാം വ്യജനത്തെ
 
 
ഓമനകരതാരിലേന്തി വീശവേ മിഴി
 
ത്താമരയിതളുകള്‍ പൂട്ടിയുമുറങ്ങുമ്പോള്‍
 
 
ശോകാവേഗത്താലെന്നപോലിടനെഞ്ചു പൊട്ടി
 
യാകുലാത്മാവായ് ഞെട്ടിയുണരും പലപ്പോഴും
 
 
“ലോകമേ ഹാ! ഞാനെന്റെ ലോകമേ ! കേള്‍ക്കുന്നുണ്ടു
 
നീ കേഴുന്നതു നിനയ്ക്കുന്നുണ്ടു വരുന്നു ഞാന്‍.”
 
 
ഇങ്ങനെ പുലമ്പീടുമുടനേ ദേവിയുള്ളില്‍
 
തിങ്ങിയ ഭയത്തോടും തന്മുഖാംബുജം നോക്കും
 
 
“എന്റയ്യോ ! കേഴുന്നതെന്‍ പ്രാണവല്ലഭ, ഭവാ-
 
നെന്തൊരു മൂലമഴല്‍ നിന്തിരുമേനി”ക്കെന്നു
 
 
ഖേദിച്ചുപരിഭ്രാന്തചിത്തയായലിവോടു
 
ചോദിക്കും ചപലനീലോത്പല വിലോചന
 
 
ആകുലത്വം തോന്നുമാറന്നേരം മുഖത്തതി
 
ശൊകവും ദേവതുല്യതേജസ്സും സ്ഫുരിക്കയാല്‍
 
 
കേണീടുമവള്‍ നാഥനുണര്‍ന്നു തൃക്കണ്‍ പാര്‍ത്തു
 
ചേണാര്‍ന്ന ചെറുചിരി തൂവിയാശ്വസിപ്പിക്കും
 
 
പ്രാണനാഥയെ ചിത്തകാലുഷ്യം നീങ്ങുമാറു
 
വീണവായിച്ചീടുവാന്‍ കല്‍പ്പിക്കും പിന്നെ ദേവന്‍
 
 
അങ്ങനെയിരിക്കേ നൂല്‍ക്കമ്പികള്‍ ശ്രുതികൂട്ടി
 
യങ്ങുതന്‍ കിളിവാതില്പടിമേലൊരുരാവില്‍
 
 
വച്ചിരുന്നതു വെള്ളിവീണയൊന്നിളങ്കാറ്റു
 
സ്വച്ഛന്ദമടിച്ചതില്‍ സ്വനങ്ങള്‍ പൊങ്ങും മട്ടില്‍
 
 
കമ്പിയില്‍ കാറ്റടിച്ചിട്ടോരോരോ വിധം ചെവി
 
ക്കിമ്പമാമ്മാറു പല നാദങ്ങള്‍ പൊങ്ങീ മന്ദം
 
 
ചുറ്റുമാളുകള്‍ ശയിച്ചിരുന്നോര്‍ കേട്ടിട്ടതില്‍
 
ചെറ്റുമേ വിശേഷം തോന്നീലവര്‍ക്കാര്‍ക്കുന്നാല്‍
 
 
താനേ തന്ത്രികള്‍ തൂവും കാകളി കുമാരനു
 
വാനവര്‍ വിണ്ണില്‍ വീണവായിപ്പതെന്നു തോന്നി
 
 
==പേജ് നമ്പര്‍ 154==
 
മാനസത്തിങ്കലതുമല്ല ദേവകള്‍ പാടും
 
ഗാനവുമതില്‍ കലര്‍ന്നിങ്ങനെ കേട്ടു നാഥന്‍
 
 
“ഇണ്ടലാര്‍ന്നോടി വിശ്രമം കൊതിച്ചെല്ലാടവും
 
തിണ്ടാടും വായുവിന്റെ ശബ്ദങ്ങളല്ലോ ഞങ്ങള്‍
 
 
കണ്ടീടുന്നില്ലയെങ്ങുമാശ്വാസമതു മൂലം
 
കുണ്ഠതയാര്‍ന്നിവണ്ണം കേഴുന്നതറിഞ്ഞാലും
 
 
ഊഴിയിലോര്‍ക്കുമ്പൊഴീകാറ്റിനും മനുഷ്യന്റെ
 
പാഴാം ജീവിതത്തിനും ഗതിയൊന്നതായത്
 
 
കേഴുക, നെടുവീര്‍പ്പിട്ടീടുക തേങ്ങീടുക
 
ചൂഴവും ചീറിക്കുതിച്ചോടുക പിടയുക
 
 
എന്തിനായുണ്ടായ് ഞങ്ങളെങ്ങുനിന്നുണ്ടായെന്നും
 
ചിന്തിച്ചാലാര്‍ക്കുമറിയാവതല്ലതുപോലെ
 
 
എങ്ങുനിന്നീജ്ജീവിതമുണ്ടായെന്നതും പിന്നെ
 
യെങ്ങോട്ടേയ്ക്കതു പോകുന്നെന്നുമാര്‍ക്കറിയാവൂ!
 
 
അന്തരമില്ല വിഭോ ! നിങ്ങള്‍ക്കും ഞങ്ങള്‍ക്കും നാ-
 
മന്തരാളത്തില്‍ വൃഥാ തോന്നിയ ഭൂതങ്ങള്‍ താന്‍
 
 
സന്തതം രൂപം മാറി വരുമിക്ലേശങ്ങളി-
 
ലെന്തൊരു സൌഖ്യമുള്ളൂ ഞങ്ങള്‍ക്ക് നിരൂപിച്ചാല്‍
 
 
ഇങ്ങെഴുമവിശ്രാന്തവിഷയഭോഗങ്ങളി-
 
ലങ്ങേയ്ക്കെന്തു സുഖമോ ഞങ്ങളറിവീല
 
 
പിന്നെയിപ്രേമം തന്നെ ശാശ്വതമായിരുന്നാല്‍
 
സന്ദേഹമില്ല പരമാനന്ദമൊന്നുണ്ടതില്‍
 
 
ആയുസ്സു തന്നെ വിശ്വാസോസ്പദമല്ലാത്തൊരീ
 
വായുപോല്‍ ചപലമല്ലോ പിന്നെ സ്ഥിരമാമോ
 
 
കമ്പമാര്‍ന്നതില്‍ നില്‍ക്കുമിപ്രേമം കാറ്റാല്‍ വീണ
 
ക്കമ്പിമേലുണ്ടാം ക്ഷണസ്ഥായിയാം നാദം പോലെ
 
 
ഭൂമിയെചുറ്റി ഞങ്ങളെന്നും സഞ്ചരിക്കയാല്‍
 
ഹേ മായാസുത, വീണമേല്‍ വന്നു വിലപിപ്പൂ
 
 
ഉല്ലാസം പൂണ്ടു ഞങ്ങള്‍ പാടുകയല്ല പാര്‍ക്കി
 
ലില്ലല്ലോ ഹര്‍ഷത്തിനു കാരണമൊരേടത്തും
 
 
ചെല്ലുന്നദിക്കിലെല്ലാം ദേഹികള്‍ക്കനാരത-
 
മല്ലലല്ലാതെയില്ലയെങ്ങുമേ കാണ്മൂ ഞങ്ങള്‍
 
 
ആറായിച്ചുടുകണ്ണീരോലും നേത്രങ്ങള്‍ താപം
 
മാറാതെ തിരുമ്മീടുമെത്രയോ കരങ്ങളും
 
 
അഴുതീടിലും പരിഹാസം തോന്നുന്നു ഞങ്ങള്‍
 
ക്കൊഴിയാത്തൊരീ ജനത്തിന്റെയന്ധത കണ്ടാല്‍
 
 
ഉത്സാഹിച്ചവര്‍ മുറുകെപ്പിടിക്കുമീലോകം
 
നിസ്സാരമിത്ഥ്യാരൂപമെന്നറിയുന്നീലല്ലോ
 
 
വിണ്ണിലോടും മേഘത്തെ വിലക്കും നില്‍ക്കാനിവര്‍
 
ദണ്ഡിക്കും കൈയാല്‍ പുഴയൊഴുക്കു തടുക്കാനും
 
 
 
==പേജ് നമ്പര്‍ 155==
 
 
എന്നാല്‍ നിന്തിരുവടി ലോകരക്ഷാര്‍ത്ഥമല്ലോ
 
വന്നവതരിച്ചിതു കാലവുമായിതല്ലോ
 
 
എന്നെഴുന്നള്ളീടുമങ്ങനെന്നു കാത്തിരിക്കുന്നു
 
ഖിന്നമാം ജീവലോകം കഷ്ടത നീങ്ങീടുവാന്‍
 
 
അന്തമില്ലാതെ നീണ്ട സംസാരയാത്രതന്നി-
 
ലന്ധമാം ലോകം ചുറ്റിതിരിഞ്ഞു വലഞ്ഞേറ്റം
 
 
ആയാസത്തോടുമടിയിടറി വീഴുന്നുതേ
 
മായാനന്ദനായേല്‍ക്ക, യങ്ങിനിയുറങ്ങൊലാ
 
 
തെണ്ടിമണ്ടും വായുവിന്‍ ശബ്ദങ്ങളാണു ഞങ്ങള്‍
 
തെണ്ടുകയങ്ങും പോയി നിര്‍വാണം നൃപാത്മജ !
 
 
സ്വന്തരാഗത്തെ രാഗബദ്ധമാം ലോകത്തിന്റെ
 
സന്താപം കെടുപ്പതിന്നായ് സ്വയം വെടിക നീ
 
 
ബന്ധുരരാജ്യഭോഗം വിട്ടു ദുഃഖിച്ചു ദുഃഖ-
 
ബന്ധത്തില്‍ നിന്നു മോചിപ്പിക്കുക ഭുവനത്തെ
 
 
ഇങ്ങനെ വെള്ളിവീണക്കമ്പിമേല്‍ തട്ടിത്തേങ്ങി
 
ഞങ്ങള്‍ നിന്തിരുവടി കേള്‍ക്കുവാന്‍ കേഴുന്നതാം
 
 
അങ്ങുന്നോ ലോകദുഃഖമേതുമേയറിവീല
 
യിങ്ങതോര്‍ത്തിന്നു ചിരിച്ചും കൊണ്ടു പോവൂ ഞങ്ങള്‍
 
 
അഴകേറുന്ന കാന്ത തൊട്ടെഴും ഭൊഗമാകും
 
നിഴലിന്‍ നിരയുമായ് ക്രീഡിക്കുന്നല്ലോ ഭവാന്‍ “
 
 
ഇതു സംഭവിച്ചതിന്‍ പിന്നെയങ്ങൊരു നാളി-
 
ലതിമോഹനമാകുമായരമനയ്ക്കുള്ളില്‍
 
 
മധുരാംഗിയാം യശോധര തന്‍ കൈയും പിടി-
 
ച്ചുദിത കൌതൂഹലം നല്ലൊരു സായാഹ്നത്തില്‍
 
 
 
സഖിമാരുടെ നടുവില്‍ സ്വയം വിനോദിച്ചു
 
സുഖമാര്‍ന്നിരുന്നരുളീടിനാന്‍ മഹാഭാഗന്‍
 
 
അപ്പൊഴുതാളിമാരില്‍ സുന്ദരിയൊരു
 
ചൊല്‍പ്പൊങ്ങുമിതിഹാസം ഭംഗിയില്‍ ചൊല്ലീടിനാള്‍
 
 
മേദുരകണ്ഠം ക്ഷീണിച്ചീടുമ്പോളിടെ
 
സാദരം മധുരമായി വീണ വായിച്ചിട്ടവള്‍
 
 
അന്തിനേരം നയിപ്പാന്‍ ചൊല്ലുമപ്രേമരസ
 
ബന്ധുര കഥ തന്നിലോരോരോ പ്രസ്താവത്താല്‍
 
 
ആശ്ചര്യകരമായൊരു മായാശ്വം ദൂരത്തുള്ള
 
പാശ്ചാത്യ ദേശങ്ങളെന്നല്ലതുകളില്‍ വാഴും
 
 
വെണ്‍‌മഞ്ഞ നിറമേലും ജനങ്ങളന്തിയില്‍
 
ചെമ്മേ പോയ് സൂര്യദേവന്‍ മുങ്ങുമക്കടലുകള്‍
 
 
എന്നോരോന്നിനെപ്പറ്റി പറഞ്ഞു കേട്ടീടവേ
 
വന്നൊരുത്ക്കണ്ഠയോടും ഭവാന്‍ അരുള്‍ചെയ്തു.
 
 
‘ചിത്ര’ യിച്ചൊന്ന കഥ വീണയില്‍ സ്വയം കേട്ട
 
ചിത്രമാം വൃത്താന്തത്തെയോര്‍പ്പിച്ചീടുന്നതേ !
 
 
 
==പേജ് നമ്പര്‍ 156==
 
 
സത്വരമിവള്‍ക്കു സമ്മാനമായി നീ ചാര്‍ത്തുന്ന
 
മുത്തണിമാല തന്നെ നല്‍കുക യശോധരേ !
 
 
എന്‍ കരള്‍ക്കാമ്പാടുന്നതറിവാന്‍, ചൊല്‍ക നീയെന്‍
 
തങ്കമേ ഭൂലോകമിതിത്ര വിസ്തീര്‍ണ്ണമാണോ?
 
 
ഇദ്ധരിത്രിയിലലയാഴിയില്‍ പോയി സൂര്യ
 
നസ്തമിപ്പതു കാണാവുന്ന രാജ്യവുമുണ്ടോ?
 
 
ഉണ്ടെങ്കിലന്നാട്ടിലെജ്ജനങ്ങള്‍ ശീലം കൊണ്ടും
 
കണ്ടാലും നമ്മെപ്പോലെതന്നെയോ ചൊല്‍ക കാന്തേ!
 
 
ഉള്ളതാമങ്ങഓര്‍ക്കില്‍ നാമറിയാതസംഖ്യം പേ-
 
രുള്ളത്തിലവര്‍ക്കാര്‍ക്കും സൌഖ്യമില്ലെന്നും വരാം
 
 
കണ്ടറിഞ്ഞെന്നാല്‍ നമ്മളവരെക്കനിഞ്ഞുട-
 
നിണ്ടല്‍ തീര്‍ത്താശ്വസിപ്പിച്ചെന്നുമാമല്ലീ പ്രിയേ
 
 
ദീനനായകന്‍ നിത്യം കിഴക്കേദ്ദിഗന്തത്തില്‍
 
ജനതയ്ക്കാനന്ദമെകുന്ന ചെങ്കതിരുകള്‍
 
 
അഴകില്‍ പരത്തിക്കൊണ്ടുയര്‍ന്നു ദീപ്തമാകും
 
വഴിയേ വിണ്ണിലേറിപ്പശ്ചിമദിക്കുനോക്കി
 
 
എഴുന്നള്ളുന്നോരാഡംബരം കണ്ടെനിക്കുള്ളി-
 
ലൊഴിയാതത്യാശ്ചര്യം തോന്നുമാറുണ്ടു നാഥേ
 
 
അതുമല്ലര്‍ക്കന്‍ പിന്നെ താഴുമ്പോള്‍ പടിഞ്ഞാറു
 
ള്ളതിപാടലമായൊരന്തി ശോഭിക്കും ദിക്കില്‍
 
 
കൂടിച്ചെന്നെത്തുവാനുമങ്ങുള്ള ജനങ്ങളെ
 
ക്കൂടിക്കാണ്മാനുംനിത്യമേറുമുല്‍ക്കണ്ഠാഗ്നിയാല്‍
 
 
വെന്തീടുമാറുമുണ്ടെന്നുള്‍ക്കാമ്പു നീയെന്നെയീ
 
ചെന്തളിര്‍ വല്ലി തോല്‍ക്കും ചാരുകകളാല്‍ കെട്ടി
 
 
കൂറൊത്തു തഴുവുമ്പോള്‍ പോലും ഞാന്‍ നിന്റെ കുളിര്‍
 
മാറത്തു തങ്ങി വിശ്രമിക്കുമ്പോള്‍ പോലും പ്രിയേ
 
 
ഇല്ല സന്ദേഹം സ്നേഹിക്കേണ്ടവര്‍ നമുക്കങ്ങു
 
വല്ലഭേ പലരുമുണ്ടായിരിക്കണം വേറെ
 
 
അല്ലെങ്കിലിങ്ങനെ നാം സുഖിച്ചു മരുവുമ്പോള്‍
 
വല്ലാത്തൊരീയുത്കണ്ഠ തോന്നുവാനുണ്ടോ ബന്ധം?
 
 
പല്ലവസമാധരേ ! നിന്റെ ചുംബനങ്ങള്‍ക്കും
 
തെല്ലുമീയഴല്‍ നീക്കാന്‍ പാടവം പോരാ നാഥേ
 
 
ചൊല്ലുക ചിത്രേ നീ ചൊന്നോരുപാഖ്യാനത്തിലെ
 
ചൊല്ലുള്ള ദിവ്യാശ്വമതെങ്ങിപ്പോള്‍ നില്‍പ്പൂ ബാലേ!
 
 
നല്ല ഗന്ധര്‍വ ലോകവൃത്താന്തമറിവവ
 
ളല്ലോ നീ എനിക്കൊരു ദിവസത്തെയ്ക്കായശ്വം
 
 
കിട്ടുമോ കേറിയോടിച്ചീടുവാ,നതിന്നായെന്‍
 
കൊട്ടാരമിതു വേണമെങ്കിലും നല്‍കാമെടോ
 
 
കിട്ടിയാലതിലേറിയേറേ വേഗത്തിലൂഴി
 
ത്തട്ടാകെയോടിത്തിരിഞ്ഞെനിക്കു നോക്കാമല്ലോ
 
==പേജ് നമ്പര്‍ 157==
 
 
എന്നല്ലെന്നെക്കാള്‍ജഡഭോഗങ്ങള്‍ ഭുജിക്കുവാ
 
നെന്നുമേ സ്വതന്ത്രനാമിച്ചെറു കഴുകന്റെ
 
 
ചിറകിന്നെനിക്കുണ്ടായിരുന്നുവെങ്കില്‍ പൊങ്ങി
 
പ്പറക്കാമായിരുന്നു പശ്ചിമദിക്കുനോക്കി
 
 
ആയതമായ, ചെമ്പരത്തിപ്പൂനിരയൊത്ത
 
സായാഹ്നസൂര്യകിരണാവലിതട്ടിമിന്നും
 
 
മഞ്ഞാര്‍ന്ന ഹിമവാന്റെ വന്‍‌കൊടുമുടികള്‍മേ
 
ലഞ്ജസാ ചെന്നിരുന്നു ചൂഴവും കാണ്മതെല്ലാം
 
 
ആക്കമാര്‍ന്നുടന്‍ മിഴി തിരിച്ച് തിരിച്ചഹോ
 
നോക്കാമായിരുന്നു കണ്ണെത്തുന്ന ദൂരം വരെ
 
 
എന്തുകൊണ്ടുന്നാള്‍വരെ ദേശങ്ങള്‍ കണ്ടീല ഞാ
 
നെന്തുകൊണ്ടെനിക്കതിലാകാംക്ഷ തോന്നാഞ്ഞതും
 
 
കേട്ടീടാന്‍ മോഹമിപ്പോളേതെല്ലാം സ്ഥലങ്ങളി-
 
ക്കോട്ടവാതില്‍‌വെളിക്കുള്ളതു സഖിമാരേ !
 
 
ഇതുകേട്ടൊരുത്തി ചൊല്ലീടിനാ”ളെന്നാല്‍ കനി
 
ഞ്ഞതിമോഹനാകൃതേ കേട്ടുകൊണ്ടാലും ഭവാന്‍;
 
 
ഏറ്റവുമടുത്തുള്ള ദേവാലയങ്ങളാമിളം
 
കാറ്റില്‍ പൂമണം വീശുമുദ്യാനങ്ങളാം പിന്നെ
 
 
വൃക്ഷവാടികളവയ്ക്കപ്പുറമങ്ങേപ്പുറം
 
ശിക്ഷയില്‍ കൃഷിയേറ്റി വിളങ്ങും വയലുകള്‍
 
 
പിന്നെയപ്പരപ്പാര്‍ന്ന തരിശുനിലങ്ങളാം
 
പിന്നെ മൈതാനങ്ങളാം പിന്നെയെത്രയോ കാതം
 
 
അംബുധിപോല്‍ പരന്ന കാടുകളല്ലോ പിന്നെ
 
ബിംബിസാരനാം നൃപന്തന്നുടെ രാജ്യമല്ലോ;
 
 
അതിനപ്പുറം സമദേശങ്ങള്‍ വിലസുന്നു
 
വിതതമായിക്കോടികോടിയാളുകളോടും“
 
 
എന്നതുകേട്ടു ഭഗവാനുടനരുള്‍ ചെയ്തു:
 
“നന്നിതു നാളെ മദ്ധ്യാഹ്നത്തില്‍ത്താനെനിക്കിനി
 
 
ഒന്നൊഴിയാതെ പുറത്തുള്ളൊരു വിശേഷങ്ങള്‍
 
സന്ദര്‍ശിക്കണം സംശയമില്ലേതുമേ;
 
 
ഛന്ദനെന്‍ തേര്‍ തെളിച്ചീടണമിന്നതിനായി
 
ച്ചെന്നുടന്‍ നൃപാജ്ഞ വാങ്ങുവിന്‍ മടിയാതെ.”
 
 
അതുപോല്‍ പരിജനമണഞ്ഞു തിരുമുമ്പി-
 
ലതുരാദരമുടന്‍ വൃത്താന്തമുണര്‍ത്തിനാര്‍:
 
 
“നിന്തിരുമകന്‍ വിഭോ ! നാളെ മദ്ധ്യാഹ്നത്തിങ്കല്‍
 
സ്വന്തമാം തേരിലേറി വെളിയിലെഴുന്നള്ളി
 
 
അന്തികദേശത്തുള്ള ജനങ്ങള്‍ തമ്മെ കാണ്മാ-
 
നന്തരംഗത്തിലാശ തേടുന്നു ദയാനിധേ !
 
 
എന്നതു കേട്ടു ചിന്തിച്ചോതിനാന്‍ മഹീപതി :
 
“ന്നനിതു കാലമായി വത്സനായതിന്നിപ്പോള്‍
 
 
==പേജ് നമ്പര്‍ 158==
 
 
എന്നാല്‍ ഘോഷകജനം നടന്നു നഗരത്തെ
 
നന്നായിന്നലങ്കരിച്ചീടുവാന്‍ ചൊല്ലീടട്ടെ
 
 
കഷ്ടമായുള്ളതൊന്നും കാണരുതൊരേടത്തും
 
ദൃഷ്ടിഹീനരുമംഗഭംഗങ്ങളുള്ളവരും
 
 
കുഷ്ഠരോഗികളുമന്യാമയങ്ങളാല്‍ പാരം
 
ക്ലിഷ്ടതയനുഭവിപ്പിപ്പവരും എന്നു വേണ്ട
 
 
ജരയാലുടന്‍ ജീര്‍ണ്‍നിച്ചോരു വൃദ്ധരുമംഗം
 
പരിശോഷിച്ചോര്‍ ബലഹീനരായുള്ളോര്‍ പോലും
 
 
തെരുവില്‍ കാണുമാറായെങ്ങുമെത്തരുതിതു
 
വിരവിലവര്‍ വിളംബരവും ചെയ്തീട്ടട്ടേ”
 
 
വായ്ക്കും കൌതുകത്തോടു പുരവാസികളതു
 
കേള്‍ക്കവേ കല്‍ത്തളങ്ങളടിച്ചു വെടിപ്പാക്കി
 
 
തോല്‍ക്കുഴല്‍ വഴി ജലധാരകള്‍ വിട്ടു വീഥി
 
മേല്‍ക്കുമുത്സാഹമാര്‍ന്നൊക്കവേ കഴുകിനാര്‍
 
 
മംഗലമായ് കോലങ്ങളെഴുതി മുറ്റത്തെല്ലാം
 
ഭംഗിയായ് നല്‍കുങ്കുമം തൂറ്റിനാര്‍ ഗൃഹിണിമാര്‍
 
 
വാതിലില്‍ പുതിയ പൂമാലകള്‍ കെട്ടീടിനാര്‍
 
കോതി മുന്‍പൊരുക്കി നിര്‍ത്തീടിനാന്‍ തുളസിയെ
 
 
കെല്‍പ്പോടു ചുവരിലെച്ചിത്രങ്ങള്‍ ചായമിട്ടു
 
ശില്പവേലക്കാര്‍ പുതുക്കീടിനാര്‍ വഴിപോലെ
 
 
വൃക്ഷങ്ങള്‍ ചൂഴെജ്ജനം കൊടികള്‍ തൂക്കീടിനാര്‍
 
ശിക്ഷയായ് പൂശി മിനുക്കീടിനാന്‍ പ്രതിമകള്‍
 
 
മെച്ചമായെന്നല്ല നാല്വഴികള്‍കൂടും ദികില്‍
 
പച്ചിലപ്പന്തലുകള്‍ നിര്‍മ്മിച്ചങ്ങവയ്ക്കുള്‍ലില്‍
 
 
മിന്നും സൂര്യാദിദേവബിംബങ്ങള്‍വെച്ചു ബഹൌ-
 
സന്നാഹമോടാരാധിച്ചീടിനാരങ്ങങ്ങെല്ലാം
 
 
എന്തിനു വിസ്തരിപ്പൂ കപിലവസ്തുവൊരു
 
ഗന്ധര്‍വനഗരിപോല്‍ വിളങ്ങിയെന്നേ വേണ്ടൂ
 
 
പിന്നെഗ്ഘോഷകര്‍ തമുക്കടിച്ചു നടന്നെങ്ങും
 
മന്നവനുടെയാജ്ഞയിങ്ങനെ വിളിച്ചോതി :
 
 
“അല്ലയോ പൌരന്മാരേയെല്ലാരുമോരാന്‍ ഭൂമി
 
വല്ലഭന്‍ കല്പിന്നതാവിതു കേട്ടീടുവിന്‍
 
 
കഷ്ടമാം കാഴ്ചയൊന്നും നാളെയിങ്ങൊരേടത്തും
 
ദൃഷ്ടിയില്‍ പെട്ടീടുമാറാകരുതാകയാലെ
 
 
കുരുടര്‍, മുടവന്മാര്‍, കുഷ്ഠരൊഗികള്‍ പാരം
 
ജരാരോഗ്യമില്ലാത്തവരശക്തരും
 
 
ഒരു ദിക്കിലും വെളിക്കിറങ്ങീടരുതെന്ന-
 
ല്ലൊരുഭൂതരും ശവദാഹം ചെയ്യരുതെങ്ങും
 
 
വെളിയില്‍പ്പോലുമെടുതീടരുതാരും നാളെ
 
വെളുത്താലന്തിയാകുംവരേയ്ക്കും പ്രേതമൊന്നും
 
 
 
==പേജ് നമ്പര്‍ 159==
 
 
ഇങ്ങനെ കല്‍പ്പിക്കുന്നു മന്നവന്‍ ശുദ്ധോദനന്‍
 
നിങ്ങളെല്ലാരുമറിഞ്ഞീടുവിനിച്ചെയ്തികള്‍”
 
 
അങ്ങനെയെന്നു ശാക്യരാജധാനിയെ പൌരര്‍
 
മംഗലമാക്കി വെടിപ്പാക്കി മന്ദിരങ്ങളും
 
 
ഹിമരാശികള്‍പോലെ വെളുത്തു പരസ്പരം
 
സമതതേടും രണ്ടു കാളകള്‍ സോത്സാഹമായ്
 
 
ഭംഗിയില്‍ പാരം ഞാന്ന താടകള്‍ തുള്ളിച്ചേറ്റം
 
പൊങ്ങി മാംസളങ്ങളാം പോഞ്ഞുകള്‍ ചുളുങ്ങവേ
 
 
തോളിന്മേല്‍ ചിത്രമായിപ്പണിതു മെഴുക്കിട്ടു
 
കാളുന്ന പുത്തന്‍ നുകം വഹിച്ചു വലിച്ചീടും
 
 
ശില്പവേലകള്‍ ചെയ്തു ചായമിട്ടൊരു തേരി
 
ലത്ഭുതാകാരന്‍ യുവനൃപനുമെഴുന്നള്ളി
 
 
വഴിയില്‍ വരും കൊച്ചുതമ്പുരാന്തന്നെപ്പൌരര്‍
 
തൊഴുതു വാഴ്ത്തീടുന്നൊരാനന്ദമെന്തു ചൊല്‍‌വൂ !
 
 
ചിത്രമാമുടുപ്പുകള്‍ ധരിച്ചും ചിരിച്ചുകൊ-
 
ണ്ടെത്രയും തെളിവാര്‍ന്നു വിളങ്ങും മുഖങ്ങളാല്‍
 
 
ലോകമിതേറ്റം സുഖാവഹമെന്നകതാരി-
 
ലാകവേ കാണികള്‍ക്കു തോന്നുമാറായും നില്‍ക്കും
 
 
വാര്‍ത്തരായുയിഷ്ടരായ പൌരവൃന്ദത്തെത്തൃക്കണ്‍
 
പാര്‍ത്തു സന്തോഷിച്ചുടന്‍ ചീര്‍ത്തു ചൊല്ലിനാന്‍ ദേവന്‍ :
 
 
“നന്നു നന്നീലോകമെന്നല്ലഹോ നിരൂപിച്ചാ-
 
ലെന്നിലെത്രയും സ്നേഹം കാണുന്നിതിവര്‍ക്കെല്ലാം
 
 
മന്നവരല്ലാത്തൊരീജ്ജനങ്ങള്‍ സന്തുഷ്റ്റരായ്
 
ഖിന്നത വെടിഞ്ഞെത്ര കൂറാര്‍ന്നു മേവീടുന്നു
 
 
വേലകള്‍ ചെയ്തും വീടു സൂക്ഷിച്ചുമുല്ലാസമായ്
 
ലോലാംഗിമാരിങ്ങുള്ള ഭഗിനിമാരും വാഴ്വൂ!
 
 
സന്തോഷമിവര്‍ക്കൊക്കെയീവണ്ണമുണ്ടാകുവാ
 
നെന്തുപകാരം ചെയ്തിട്ടുള്ളൂ ഞാന്‍ നിരൂപിച്ചാല്‍?
 
 
സ്നേഹിച്ചീടുന്നുണ്ടു ഞാന്‍ തങ്ങളെയെന്നു താനേ
 
യൂഹിച്ചങ്ങനെയറിഞ്ഞിന്നിതിക്കിടാങ്ങളും
 
 
നമ്മുടെ മെയ്മേല്‍ നല്ല പൂ വാരിയെറിഞ്ഞൊരു
 
രമ്യരൂപനാം ശാക്യബാലകനിതാ നില്പൂ
 
 
ചെന്നു നീയപ്പൈതലെയെടുത്തു കൊണ്ടുവരൂ
 
ഛന്ദാ, നമ്മോടൊത്തവന്‍ യാത്രചെയ്യട്ടേ തെരില്‍
 
 
ഇത്ര നല്ലൊരു രാജ്യം ഭരിക്കെന്നതു തന്നെ
 
യെത്ര ധന്യതയാര്‍ന്ന കൃത്യമാകുഇന്നു പാര്‍ത്താല്‍
 
 
ഇവണ്ണം ഞാന്‍ വെളിക്കു വന്നതുകൊണ്ടു മാത്രം
 
താവുന്നു പൌരന്മാരിന്നിത്രയാമോദമെന്നാല്‍
 
 
എന്തൊരു സുലഭമാം ഭാവമാണെന്നോര്‍ത്തുകണ്ടാല്‍
 
സന്തോഷംതന്നെയെന്നല്ലിച്ചെറുകൂരകളില്‍
 
 
==പേജ് നമ്പര്‍ 160==
 
 
തഞ്ചിയുല്ലാസമേലും ജനങ്ങള്‍ തൂവീടുന്ന
 
പുഞ്ചിരിപൂനിലാവില്‍ നഗരം മുങ്ങീടവേ
 
 
മിഞ്ചുമാറൊരോ സുഖസാധനസാമഗ്രി ഞാന്‍
 
സഞ്ചയിക്കുന്നതെല്ലാം വ്യര്‍ത്ഥമാണെന്നും തോന്നും
 
 
തെളിക്ക രഥം ഛന്ദാ, സ്വച്ഛന്ദം വാതിലൂടെ
 
വെളിക്കു പോകയിങ്ങു ഞാനറിഞ്ഞീടാത്തതായ്
 
 
അനര്‍ഘരസമാര്‍ന്നോരീ ലോകം കുറേക്കൂടി
 
യെനിക്കു കണ്ടീടണമേറുന്നു കൌതൂഹലം”
 
 
കടന്നു കോട്ടവാതിലങ്ങനെയവര്‍ പോകു
 
മുടനേ ഹര്‍ഷാകുലമായ് വനൂ ജനക്കൂട്ടം
 
 
കൂടീ തേരുരുളിനു ചുഴവും, ചിലര്‍ മുന്‍പേ
 
യോടിക്കാളകളുടെ കഴുത്തില്‍ മാല ചാര്‍ത്തി
 
 
ചിലര്‍ ചെന്നവയുടെ മിനുത്തു പട്ടുപോലെ
 
വിലസും പാര്‍ശ്വങ്ങളിലടിച്ചു തലോടിനാര്‍
 
 
അലിവോടവയ്ക്കു ഭക്ഷിക്കുവാന്‍ കൊണ്ടുവന്നു
 
ചിലപേര്‍ ചോറും ചിലരപ്പവും നല്‍കീടിനാര്‍
 
 
ജയിക്കമഹാരാജ നന്ദന, ജയിക്കുക
 
ജയിക്കെന്നെങ്ങുമാര്‍ത്തുവിളിച്ചാരെല്ലാവരും
 
 
ഇങ്ങനെ വീഥിതോറും സന്തുഷ്ടജനങ്ങളും
 
തിങ്ങിയുല്ലസിസിച്ചിതു രമ്യമാം കാഴ്ചകളും;
 
 
എങ്ങെങ്ങു നോക്കിയാലുമൊന്നുപോല്‍ തന്നെ നൃപ
 
നങ്ങനെയെല്ലാം സൂക്ഷിച്ചീടുവാന്‍ കല്പിക്കയാല്‍
 
 
അപ്പോഴന്നടുവഴിതന്നിലങ്ങൊരു ചെറു
 
കുപ്പമാടത്തില്‍ മറഞ്ഞിരുന്നു വെളിക്കുടന്‍
 
 
മുല്‍പ്പാടായൊരു പടുകിഴവന്‍ പിച്ചക്കാരന്‍
 
തപ്പിയും തടഞ്ഞും വീണിഴഞ്ഞുമെത്തീടിനാന്‍
 
 
നാറിയ കീറത്തുണികൊണ്ടവനര മറ
 
ച്ചേറെശ്ശോഷിച്ചു വൃത്തികെട്ടതി വിരൂപനായ്
 
 
എറ്റവും ചുക്കിച്ചുളിഞ്ഞുല്ലൊറു തൊലി വെയി,
 
ലേറ്റേറ്റു പാരം കരുവാളിച്ചു ശരീരത്തില്‍
 
 
മെലിഞ്ഞുമാംസമെല്ലാം പോയോരെല്ലിന്മേല്‍ പറ്റി
 
വലിഞ്നു മുതുമ്ര്6ഗത്തിന്റെ തോലുപോല്‍ തൂങ്ങി
 
 
ഒട്ടേറെ വയസ്സിന്റെ വന്‍-ഭാരം ചുമക്കയാല്‍
 
നട്ടെല്ലു വില്ലുപോലെ വളഞ്ഞു കൂനിക്കൂനി
 
 
പങ്കിലമായിപ്പാരം നെടുന്നാള്‍ കണ്ണീര്‍ വാര്‍ത്ത
 
കണ്‍കുഴി രണ്ടും ചുവന്നേറ്റവും കലങ്ങിയും
 
 
നുലഞ്ഞു മുറ്റും പീളയടിഞ്ഞു കാഴ്ച മങ്ങി
 
വലഞ്ഞു വല്ലാതുള്ള കണ്ണുകള്‍ മിഴിച്ചുമേ
 
 
പല്ലുകളെല്ലാം കൊഴിഞ്ഞൊഴിഞ്ഞ വെറും താടി
 
യെല്ലുകള്‍ താനേയാടി വിറച്ചും വാതത്താലും
 
==പേജ് നമ്പര്‍ 161==
 
തെരുവിലെല്ലാടവുമാവിധമാഘോഷവും
 
പുരുഷാരവും കണ്ടു സംഭ്രാന്തനാകയാലും
 
 
കിഴവനവന്‍ തൊലിതൂങ്ങീടുമൊരുകൈയില്‍
 
പഴകിത്തേഞ്ഞ വടിയേന്തിത്തന്‍ വിറയ്ക്കും മെയ്
 
 
മറിയാതൂന്നിപ്പിടിച്ചിരുന്നു വാപൊളിച്ചു
 
നിറയും നോവാര്‍ന്നു വിട്ടീടുന്ന നെടുമൂച്ചാല്‍
 
 
തേങ്ങിവീര്‍ത്തിടുമൊരുവശത്തെ വാരിയെല്ലു
 
താങ്ങിയുമിരുന്നുമറ്റേക്കൈകൊണ്ടു പാവം
 
 
“പിച്ച നല്‍കുവിനയ്യോ ! പുണ്യവാന്മാരേയെന്റെ
 
യിച്ചപലമാപ്രാണനിന്നോ നാളയോപോമ്മേ !“
 
 
എന്നൊന്നു മുറവിളിച്ചാനുടനേങ്ങി വിങ്ങി
 
വന്നൊരു കുരകൊണ്ടു വലഞ്ഞാന്‍ സാധു വൃദ്ധന്‍
 
 
എന്നിട്ടു ഞരമ്പുകള്‍ വലിഞ്ഞുവിറയാര്‍ന്നു
 
നിന്നു കൈ നീട്ടിക്കൊണ്ടു കണ്‍നുകള്‍ തുറിച്ചേറ്റം
 
 
ഖിന്നനായഴുകുരല്പൂണ്ടഹോ പലവട്ടം
 
പിന്നെയുമവന്‍ “പിച്ച തരണേ, പിച്ച”യെന്നാന്‍
 
 
ഉടനേ കണ്ടു നിന്ന ജനങ്ങളോടിച്ചെന്നു
 
പിടിപെട്ടാപ്പാവത്തെയകലെത്തള്‍ലിയിട്ടു
 
 
“കണ്ടുപോമിപ്പോള്‍ കൊച്ചു തമ്പുരാന്‍ ക്ഷണമോടി
 
മണ്ടി നിന്‍ മടയില്പോയ്മറഞ്ഞുകൊള്‍കെ”ന്നോതി
 
 
കെല്‍പ്പറ്റ കാലില്‍ത്തൂക്കിയക്കിഴവനെയവര്‍
 
ക്ഷിപ്രമാവഴിവിട്ടു വലിച്ചുമാറ്റീടിനാര്‍
 
 
“വിടുവിന്‍ വിടുവിനെ”ന്നുറക്കെ ദൂരേനിന്നു
 
ഝടിതി വിളിച്ചോതിയപ്പോള്‍ തന്തിരുവടി;
 
 
എന്നല്ല തിരിഞ്ഞുടന്‍ ചോദിച്ചു സൂതനോടായ്
 
“ഛന്ദാ,യികാണ്മതൊരു മനുഷ്യവ്യക്തിതാനോ
 
 
കണ്ടാലങ്ങനെ തോന്നുന്നല്ലോ മെയ് കൂന്നു പാര
 
മിണ്ടല്‍പ്പെട്ടീടുമതിവികൃതമാമീ രൂപം
 
 
ജനിച്ചീടുമാറുണ്ടോ ചിലപ്പോളിമ്മാതിരി
 
മനുഷ്യര്‍, ചൊല്ലീടു നീയെന്നല്ല കേള്‍ക്കിസ്സാധു
 
 
പ്രാണന്‍ പോയീടുമെനിക്കിന്നോ നാളയോയെന്നു
 
കേണോതുന്നല്ലോ ചൊല്കയെന്തിതിന്നര്‍ത്ഥമെന്നും.
 
 
കിട്ടുമാറില്ലേയിവന്നാഹാരമൊന്നും? വെറും
 
പട്ടിണികൊണ്ടോ മെയ്യിലെല്ലുകള്‍ പൊങ്ങിക്കാണ്മൂ?“
 
 
ഛന്ദനുമതു കേട്ടു ചൊല്ലിനാന്‍ : “പ്രിയനൃപ
 
നന്ദനാ,യിവനൊരു വൃദ്ധനാം നരന്‍ തന്നെ
 
 
എണ്‍പതുകൊല്ലങ്ങള്‍മുമ്പിവന്റെ മുതുകെല്ലി
 
ക്കമ്പമാര്‍ന്നീലെന്നല്ല നിവര്‍ന്നുമിരുന്നുതേ
 
 
മിഴികള്‍ മിന്നിത്തെളിഞ്ഞിരുന്നിതിവനെറ്റ
 
മഴകുണ്ടായിരുന്നന്നു കാഴ്ചയിലുടലിന്നും
 
 
==പേജ് നമ്പര്‍ 162==
 
 
ചോരയിമ്മെയ്യില്‍ നിന്നു മെല്ലെമെല്ലെവേ ജീവ-
 
ചോരനാം കാലമിപ്പോള്‍ കുടിച്ചുവറ്റിക്കയാല്‍
 
 
നീരറ്റു വറണ്ടേറ്റം വെനലില്‍ നിറം കെട്ടു
 
പാരില്‍ വീണുണങ്ങുന്ന പൂഞ്ചെടി പോലായിവന്‍
 
 
കവര്‍ന്നുപോയി കാലം കായത്തിന്‍ കെല്പുമെന്ന
 
ല്ലിവന്റെ മനോബലം ബുദ്ധിശക്തിയുമെല്ലാം
 
 
എരിഞ്ഞുനിന്നോരു ജീവിതമാം വിളക്കിന്റെ
 
തിരിയിതെണ്ണവറ്റിപ്പുകഞ്ഞു മങ്ങിപ്പൊയി
 
 
പരിശേഷിച്ചിട്ടുണ്ടിദ്ദീപത്തിലിനി വെറു
 
മൊരു തീപ്പൊരിയതും കെടുന്നു മങ്ങിമങ്ങി
 
 
അന്ത്യമാം വയസ്സിന്റെ ഗതിയിങ്ങനെയല്ലോ
 
നിന്തിരുവടിക്കിതിലെന്തു ചിന്തിപ്പാനുള്ളൂ ?”
 
 
എന്നതു കേട്ടു ചോദിച്ചീടിനാന്‍ തിരുമേനി :
 
“വന്നു കൂടുമോ ചൊല്‍കീയവസ്ഥ മറ്റുള്ളോര്‍ക്കും?
 
 
എല്ലാവര്‍ക്കുമിതുവന്നു ചേരുമോ?യിവനെപ്പോല്‍
 
വല്ല പാവങ്ങള്‍ക്കുമേ വരുവെന്നുണ്ടോ സൂതാ?”
 
 
ചൊല്ലിനാനുടന്‍ ഛന്ദന്‍ : “ഭാവുകാത്മാവേ ! ഭൂമി
 
വല്ലഭകുമാരക, വാര്‍ദ്ധക്യം നിമിത്തമായ്
 
 
അല്ലലീവണ്ണമിവനെപ്പോലെയിത്രയേറെ
 
ക്കൊല്ലങ്ങള്‍ ജീവിച്ചിരുന്നീടുകിലുണ്ടാമാര്‍ക്കും”
 
 
സത്വരം തിരുമെനി ചോദിച്ചു വീണ്ടും :“ ഞാനി
 
ങ്ങെത്രനാള്‍ വാണീടിലുമീവിധമാമോ ഛന്ദാ?
 
 
എന്‍പ്രിയ യശോധരതാനുമിങ്ങനെയാമോ
 
യെണ്‍പതുകൊല്ലമിനിക്കഴിഞ്ഞാലയ്യോ കഷ്ടം !
 
 
ജാലിനി താനും കൊച്ചു ഹസ്തയും ഗൌതമിയും
 
കാലത്താല്‍ ഗംഗതാനും മറ്റിഷ്ടജനങ്ങളും
 
 
എല്ലാമിങ്ങനെ വയസ്സേറി വാര്‍ദ്ധക്യം വന്നു
 
വല്ലാത്ത ബീഭത്സരൂപങ്ങളായ്ത്തീര്‍ന്നീടുമോ?
 
 
ചൊല്ലുക”ന്നതു കേട്ടു സൂതനും “മഹാമതേ!
 
കില്ലില്ലയീ വാര്‍ദ്ധക്യം വന്നീടുമാര്‍ക്കുമെന്നാന്‍
 
 
“എന്നാല്‍ തേര്‍ തിരിച്ചീടുക, മടങ്ങി ഞാ-
 
നെന്നുടെയരമനയ്ക്കായ്‌ത്തന്നെ പോകാമിനി
 
 
എന്നുമേ കാണ്മാന്‍ കാംക്ഷിയാതുള്ള കാഴ്ച കണ്ടേ
 
നിന്നു ഹാ മതി മതി !-എന്നുമോതിനാന്‍ നാഥന്‍
 
 
താനേ പിന്നെയുമതു ചിന്തിച്ചു ചിന്തിച്ചു ത-
 
ന്നാനന പങ്കജവുമകക്കാമ്പതും വാടി
 
 
ഭംഗിതേടുന്ന കൊട്ടാരത്തിങ്കലെത്തീടിനാന്‍
 
മംഗലമൂര്‍ത്തി കൊച്ചുത്തമ്പുരാന്‍ വൈകുന്നേരം
 
 
തെരിക്കെന്നങ്ങു പരിജനങ്ങളുത്സാഹമാ-
 
ര്‍ന്നൊരുക്കിയുള്ളോരമൃതേത്തിന്റെ വട്ടങ്ങളില്‍
 
==പേജ് നമ്പര്‍ 163==
 
 
രുചി തോന്നീലൊന്നിലും സ്വാമിക്കു ശരച്ചന്ദ്ര
 
രുചിരാപൂപങ്ങള്‍ തേങ്കനികളിവയിലും
 
 
എന്നല്ല മനം മയക്കീടുവാന്‍ മിടുക്കേറും
 
സുന്ദരിമാരാം തന്റെ ദാസിമാര്‍ നൃത്തങ്ങളില്‍
 
 
പാടവം പണിപ്പെട്ടു കാട്ടിയെന്നാലും തൃക്ക
 
ണ്ണോടിച്ചുമില്ലവരിലൊരിക്കല്പോലും ദേവന്‍
 
 
തിരുവാമൊഴിഞ്ഞൊന്നുമുരിയാടിയുമില്ല
 
കരുണാനിധിയുള്ളില്‍ കാളുന്ന ചിന്തയാലേ
 
Line 2,758 ⟶ 2,513:
 
കാണുമോ പരമാര്‍ത്ഥമുള്ളപോല്‍ സംസാരികള്‍?
 
</poem>
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം/മൂന്നാം_കാണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്