"കേരളപാണിനീയം/പീഠിക/അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഩ,ഺ
 
വരി 393:
ലകാരം ദന്ത്യമാണ്; അതിനെ ഉച്ചരിക്കുമ്പോൾ ജിഹ്വാഗ്രം ഉയർത്തി ശ്വാസവായുവിനെ ത്തടഞ്ഞ്, പിന്നീട് ജിഹ്വാഗ്രത്തിന്റെതന്നെ സ്പന്ദനം (തെറിപ്പിക്കൽ) കൊണ്ട് ജിഹ്വയുടെ ഇരുപുറത്തുംകൂടി വായുവിനെ ഇടവിട്ടിടവിട്ടു പുറത്തേക്കു വിടുകയാണ് കരണവിഭ്രമം. ഈ കരണവിഭ്രമംതന്നെ ദന്തമൂലത്തിൽ ചെയ്യുന്നതിനുപകരം ‘വർത്സം' എന്നു പറയുന്ന, വായുടെ മേൽത്തട്ടിന്റെ ഭാഗത്തിലാക്കിയാൽ ളകാരമായി. അതുകൊണ്ട് വർത്സ്യമായ ലകാരംതന്നെ ളകാരം.
(റ്റ എന്ന ഇരട്ടിപ്പിന്റെ ഒറ്റ - ലിപിയില്ല), എന്ന വർഗ്ഗമാകട്ടെ, കവർഗ്ഗചവർഗ്ഗാദികൾപോലെ സ്പർശങ്ങളിലുള്ള വർഗ്ഗം തന്നെ. ഖരം; അനുനാസികം. അതിഖര മൃദുഘോഷങ്ങൾ തമിഴിൽ ഇല്ലല്ലോ. അതിനാൽ ഖരവും അനുനാസികവും മാത്രമേ ഉള്ളു. ഈ വർഗ്ഗത്തിന് സ്ഥാനം ദന്തമൂലത്തിനും മൂർദ്ധാവിനും മദ്ധ്യേ ഉള്ള (ഊനിന് അടുത്ത) പിൻഭാഗം എന്ന പ്രദേശം; അതിനാൽ ഈ വർഗ്ഗം വർത്സ്യം. അക്ഷരമാലയുടെ രചന ഉള്ളിൽനിന്നും വെളിയിലേക്കുള്ള സ്ഥാനക്രമംപ്രമാണിച്ചു ചെയ്തിട്ടുള്ള താകയാൽ വർത്സ്യമായ വർഗ്ഗത്തെ മൂർദ്ധന്യമായ ടവർഗ്ഗം കഴിഞ്ഞ് ദന്ത്യമായ തവർഗ്ഗത്തിനു മുൻപായി പഠിക്കേണ്ടതായിരുന്നു; തമിഴുവൈയാകരണന്മാരാകട്ടെ, സംസ്കൃതാക്ഷരങ്ങളെ എല്ലാം മുറയ്ക്ക് ഏടുത്തതിന്റെശേഷം , എന്ന ഈ വർഗ്ഗത്തെ ഉള്ളതിലും ഒടുവിൽ തള്ളിക്കളഞ്ഞുവെന്നേ ഉള്ളു.
(ന-പനയിലെ ന- ലിപിയില്ല)കാരത്തിന്ഩകാരത്തിന് ഇപ്പോൾ അക്ഷരമാലയിൽ ഒരു പ്രത്യേകലിപി ഏർപ്പെട്ടുകാണുന്നില്ല. , രണ്ടിനുംകൂടി എന്ന ഒരു ചിഹ്നമേ ഉള്ളു. ഇങ്ങനെ സംഭവിക്കുവാൻ ഉള്ള കാരണം ഇന്നതായിരിക്കാമെന്നു പല ഊഹങ്ങളേയും അവതാരികയിൽ ആകാവുന്നിടത്തോളം വിസ്തരിച്ചു കഴിഞ്ഞിരിക്കുന്നു. അവിടെ പ്രസ്താവിക്കാത്തതായി ഒരു സംഗതി മാത്രമേ ഇവിടെ ചേർക്കേണ്ടതുള്ളു. തമിഴിൽ സ്ഥലഭേദംകൊണ്ട് വർണ്ണങ്ങൾക്ക് ഉച്ചാരണഭേദം സമ്മതിക്കപ്പെട്ടിട്ടുണ്ട്. ഇരട്ടിക്കാത്തപ്പോൾ ഖരങ്ങൾക്കു പദമദ്ധ്യത്തിൽ മൃദുച്ചാരണംവേണം. ചകാരത്തിനുമാത്രം ദ്വിത്വമില്ലാത്തപ്പോൾ സർവ്വത്ര ശകാരോച്ചാരണം; ഇതുപോലെ റകൾക്കും വന്നിരിക്കരുതോ? [ന-പനയിലെ ന]കാരത്തിന്റെഩകാരത്തിന്റെ പിന്നിൽ ഇരുന്നാലും ഇരട്ടിച്ചാലും റകാരത്തിന് കാരധ്വനി, അല്ലാത്തിടത്തൊക്കെ റകാരധ്വനിതന്നെ. ഈ വ്യവസ്ഥയുടെ സ്വഭാവം കാലക്രമത്തിൽ പഠിപ്പില്ലാത്തവർ മറന്നു പോകുകയും ഉച്ചാരണം പലവിധത്തിൽ ദുഷിക്കുകയും ചെയ്തു. ഇപ്പോൾ ‘ചിറ്റപ്പാ', ‘നൂറ്റൊൻപത്', ‘നീറ്റുകിറാൻ', ഇത്യാദികളിൽ ‘ചിത്തപ്പാ' ഇത്യാദി തകാരധ്വനിയോട് അധികം യോജിച്ചാണെങ്കിലും കാരധ്വനിതന്നെ ഉച്ചരിച്ചുവരുന്നു; ‘ചെന്റമാസം' ഇത്യാദികളിലും കാരധ്വനിതന്നെ മിക്ക തമിഴരും ഉച്ചരിക്കുന്നു. ‘കുററം', ‘പൻറി', ഇത്യാദികളിൽ ആകട്ടെ, റകാരധ്വനിയാണ് അധികം കേൾക്കുന്നത്.
ദ്രാവിഡവർണ്ണങ്ങളെപ്പററി ലീലാതിലകത്തിൽ താഴെപ്പറയുംപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘‘ഇഹ ഭാഷായാം സംസ്കൃതേ  സന്തി ചത്വാര്യക്ഷരാണി ദൃശ്യന്തേ-ൻറ, റ്റ, ഴ, റ ഇതി. യഥാ:
"https://ml.wikisource.org/wiki/കേരളപാണിനീയം/പീഠിക/അക്ഷരമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്