"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
formatting goingon
വരി 703:
ചില പഴയ ദ്രാവിഡപ്രകൃതികളെയും പ്രത്യയങ്ങളെയും മലയാളഭാഷ സൗകര്യത്തിനുവേണ്ടി അക്ഷരലോപംചെയ്തു് ചുരുക്കിയിട്ടുണ്ടു്. ഇൗവക രൂപങ്ങള്‍ വാലും തലയും മുറിക്കുമ്പോള്‍ ഉണ്ടാകാവുന്ന വെരൂപ്യം കൊണ്ടു് കണ്ടാല്‍ അറിയാത്തവിധം മാറിപ്പോയിരിക്കുന്നു. ഇവയില്‍ ചിലതിന്റെ ആഗമത്തെപ്പറ്റി വെയാകരണന്മാര്‍ക്കുതന്നെ തര്‍ക്കം തീര്‍ന്നിട്ടില്ല. ഏതാനും ഉദാഹരണങ്ങള്‍.
 
'''a)''' "ക്കു" എന്ന ഉദ്ദേശികാ (ചതുര്‍ത്ഥി) വിഭക്തിയുടെയും "ഉടയ' എന്ന സംബന്ധികാ (ഷഷ്ഠി) വിഭക്തിയുടെയും ചിഹ്നങ്ങള്‍- ഇതുകളെ ചിലയിടത്തു് ചില നിയമങ്ങള്‍ അനുസരിച്ചു് "ഉ' എന്നും, "ഉടെ', "ടെ' എന്നും അക്ഷരലോപം ചെയ്തു ചുരുക്കിയിട്ടുണ്ടു്. ഉദാ:
<pre>
 
അവന്‍-- അവനു്, അവന്നു് അവനുടെ; (അവന്‍ടെ = അവന്റെ)
അവള്‍-- അവള്‍ക്കു് അവളുടെ
</pre>
 
നാമപ്രകൃതി സ്വയംതന്നെയോ "ഇന്‍' എന്ന ഇടനില ചേര്‍ത്തോ "ന്‍' എന്നവസാനിക്കുന്നിടത്തുമാത്രമേ "ഉ' ("ന്‍' ചേര്‍ന്നു് "നു' എന്നോ "ന്നു' എന്നോ ആകാം) എന്നും "ടെ' എന്നും ഉള്ള അതിസങ്കോചിതങ്ങളായ രൂപങ്ങള്‍ വരികയുള്ളു എന്നാണു നിയമം. "അതിന്നു', മരത്തിന്നു' ഇത്യാദി രൂപങ്ങളില്‍ "ഇന്‍' എന്നതു് ഇടനിലയാണെന്നു ഗ്രഹിക്കാതെ മലയാളത്തില്‍ "ഇന്നു' (ഇ+ന്‍+ഉ) എന്നു് വിശേഷാല്‍ ഒരു ചതുര്‍ത്ഥിപ്രത്യയമുണ്ടെന്നും, ആ പ്രത്യയം "തനതു' ഇത്യാദി സംബന്ധിതദ്ധിതങ്ങളില്‍ കാണുന്നതും സംസ്കൃതത്തിലെ "തസേ്യദമ്' എന്നവിഗ്രഹവാചകത്തിന്റെ സ്ഥാനം വഹിക്കുന്നതും ആയ "അതു' എന്നതില്‍നിന്നും ഉത്ഭവിച്ചതാണെന്നും ഡാക്ടര്‍ ഗുണ്ടര്‍ട്ടു് അഭിപ്രായപ്പെടുന്നു. "ടെ' എന്നതിന്റെ ഉത്ഭവവും "അതു' എന്നതില്‍നിന്നുതന്നെ എന്നാണു് സായ്പിന്റെ പക്ഷം എന്നു തോന്നുന്നു. വേറെ ഒരു സായ്പു് (ഡാക്ടര്‍ സ്ററീവന്‍സ) "ടെ' എന്നതിനെ കര്‍ണ്ണാടകത്തിലെ "റെ' എന്ന സംബന്ധികാപ്രത്യയത്തോടു യോജിപ്പിക്കുന്നു. ഡാക്ടര്‍ കാല്‍ഡെ്വലാകട്ടെ, ആദ്യം പറഞ്ഞ, രണ്ടു സായ്പന്മാരെയും ഖണ്ഡിക്കുന്നു, എങ്കിലും, അവന്‍+ടെ' (=അവന്റെ) എന്നതിലെ "ടെ' നിസ്സന്ദേഹമായിട്ടു് (ക റീൗയ ിേീ' വേല മെ്യ) "അെതു' എന്നതിന്റെ ദുഷിച്ച രൂപംതന്നെ എന്നു ശപഥംചെയ്യുന്നു. ഇൗ പക്ഷത്തില്‍ "അവന്റേത്' എന്നുള്ള പ്രയോഗത്തില്‍ (അവന്‍+അതു= അവന്റെ; അവന്റെ+അതു=അവന്റേതു) "അതു' എന്നതിനു് ആവൃത്തി വരുന്നല്ലോ എന്നു സ്വയമേ ആക്ഷേപിച്ചും കൊണ്ടു് ഇൗമാതിരി ആവൃത്തി മറ്റു ഭാഷകളിലും കാണാറുണ്ടെന്നു സമാധാനപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പ്രകൃതവിഷയത്തില്‍ ഡാക്ടരറന്മാര്‍ മൂന്നുപേര്‍ക്കും മൂന്നുവിധമാണു് അഭിപ്രായം. ഗുണ്ടര്‍ട്ടിനെ തെറ്റിച്ചതു് നിശ്ചയമായിട്ടു് നിഘണ്ടുകാരന്‍ ബെയിലിസായ്പു് ആണു്. അദ്ദേഹം തന്റെ നിഘണ്ടുവില്‍ നാമങ്ങളെ കു-വക, നു-വക എന്നു തരംതിരിച്ചിട്ടുണ്ടു്, "ക്കു' എന്നു് ചതുര്‍ത്ഥിയില്‍ അവസാനിക്കുന്ന നാമങ്ങള്‍ "കു-വക", "നു' എന്നവസാനിക്കുന്നവ "നു-വക' എന്നര്‍ത്ഥം. വാസ്തവത്തില്‍ ഒരു നാമത്തിന്റേയും ചതുര്‍ത്ഥി "നു' എന്നു് അവസാനിക്കുന്നില്ല. "ന്‍' എന്നു് അവസാനിക്കുന്ന നാമങ്ങളിലേ "ഉ്' മാത്രം ചേര്‍ന്നു് ചതുര്‍ത്ഥീരൂപം ഉണ്ടാകുകയുള്ളു എന്ന നിയമം ഇവര്‍ ധരിച്ചിട്ടില്ലെന്നു തോന്നുന്നു. വ്യഞ്ജനാന്തങ്ങള്‍ക്കൊക്കെയും "ഇന്‍' ഇടനില ചേര്‍ക്കേണ്ടതുള്ളതുകൊണ്ടു് പലവിധം നാമങ്ങളും "ന്‍' എന്നവസാനിക്കും; അപ്പോള്‍ പ്രത്യയം "ഇന്നു' എന്നാണെന്നു കല്പിക്കുന്നപക്ഷം, നാമങ്ങളെ നു-വക, കു-വക എന്നു് തരംതിരിക്കേണ്ടിവരുന്നതില്‍ ഒരാശ്ചര്യവും ഇല്ല. "അവന്‍ടെ' എന്നെഴുതാതെ "അവന്റെ' എന്നു് "റ' എഴുതിവരുന്ന സമ്പ്രദായം കണ്ടാണു് സ്ററീവന്‍സ' ഭ്രമിച്ചുവശായതു്. അദ്ദേഹത്തിന്റെ നാമധേയംതന്നെ ശരിയായ ഇംഗ്ലീഷു് ഉച്ചാരണപ്രകാരം മലയാളത്തില്‍ എഴുതുകയാണെങ്കില്‍ "സ്ററീവന്‍സ' എന്നാണു് വരുക എന്നദ്ദേഹം ഗ്രഹിച്ചിരുന്നെങ്കില്‍ ഇൗ അപകടത്തില്‍ ചാടുകയില്ലായിരുന്നു. "ന്റെ' എന്ന കൂട്ടക്ഷരത്തിന്റെ ഉച്ചാരണം മറ്റെങ്ങുമില്ലാത്ത ഒരു വിശേഷപ്പെട്ട ധ്വനിയില്‍ ആണെന്നും ിറല (ന്‍ടെ) പോലെയാണെന്നും അറിഞ്ഞതിന്റെശേഷംകൂടി കാല്‍ഡെ്വല്‍ ""അതും ഇതും'' പിടിക്കാന്‍ പോയതിനു് ഒരു സമാധാനവും കാണുന്നില്ല. എന്നാല്‍ തങ്ങളുടെ ജീവിതകാലം മുഴുവന്‍ നമ്മുടെ ഭാഷ അഭ്യസിക്കുന്നതിലേക്കു വ്യയംചെയ്തു് ചരിത്രത്തിനും യുക്തിക്കും ചേര്‍ന്നു് അതുകളുടെ വ്യാകരണനിയമങ്ങളെ വ്യവസ്ഥപ്പെടുത്തിത്തന്നിട്ടുള്ള സായ്പന്മാരെ നാം ധന്യവാദപുരസ്സരം അഭിനന്ദിക്കുകയല്ലാതെ പരിഹസിക്കുകയല്ല വേണ്ടതു്. "ന്റെ' എന്ന ഉച്ചാരണം നാം എത്രതന്നെ പറഞ്ഞുകേള്‍പ്പിച്ചാലും വെദേശികന്മാര്‍ക്കു ശരിയായി ഗ്രഹിക്കുവാന്‍ സാധിക്കുന്നതല്ല. ഇതിലെ "റ' എന്ന എഴുത്തിനെ ഉച്ചരിക്കുന്നതു് ശരിയായ റകാരം പോലെ അല്ലെന്നു് ഏതു മലയാളിയും സമ്മതിക്കും. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍,
എന്‍െറല്ലാം കേട്ടവനൊരു നുറുങ്ങാശ്വസിക്കിന്റെ നേരം''
വരി 716:
-യ്ക്കും, ന-യ്ക്കും വേറെ ചിഹ്നം ഏര്‍പ്പെടുത്താത്തതുപോലെ ചെയ്ത ഒരു സൗകര്യമെന്നേ ഉള്ളു ഇതു്. തമിഴിലെ വര്‍ഗ്ഗാക്ഷരങ്ങളാവിത്:
 
(1) ക, ങ; (2) ച, ഞ; (3) ട, ണ;
 
(4) റ, ; (5) ത, ന; (6) പ, മ.
 
കണ്ഠാദേ്യാഷ്ഠാന്തമായിട്ടു് ഉള്ളില്‍നിന്നു പുറത്തേക്കുള്ള ക്രമത്തില്‍ "റ' വര്‍ഗ്ഗത്തിന്റെ നില നാലാമതായിട്ടാണു വരുക. അതിന്റെ സ്ഥാനം ദന്തമൂലമാകുന്നു. ഉച്ചാരണം മൂര്‍ദ്ധന്യത്തിന്റെയും ദന്ത്യത്തിന്റെയും മധേ്യ നില്‍ക്കും. "റ' കാരം പദമദ്ധ്യത്തിലല്ലാതെ പദാദിയില്‍ വരാത്തതിനാല്‍ മൃദുഖരോച്ചാരണഭേദം ഇതിനു് ഏര്‍പ്പെട്ടിട്ടില്ല. എങ്കിലും, മറ്റു വര്‍ഗ്ഗങ്ങളെപ്പോലെ ഇതിനെയും ആര്യഭാഷാധ്വനികള്‍കൊണ്ടു പൂരിപ്പിക്കുവാന്‍ പ്രയാസമില്ല. മലയാളത്തില്‍ ലിപികളില്ലായ്കയാല്‍ റോമന്‍ലിപികളെ ഉപയോഗിക്കാം:
<pre>
 
ഖരം അതിഖരം മൃദു ഘോഷം അനുനാസികം
ഖരം
t th d dh n
 
</pre>
അതിഖരം
 
മൃദു
 
ഘോഷം
 
അനുനാസികം
 
 
വേ
 
 
റവ
 
ി
 
ഇൗ ലിപികള്‍ക്കു് ഇംഗ്ലീഷിലുള്ള ഉച്ചാരണം ആണു് വിവക്ഷിതം. ഋിലേൃ എന്ന ഇംഗ്ലീഷു് വാക്കു് ൃ കളഞ്ഞുച്ചരിച്ചാല്‍ "എന്റെ' എന്ന മലയാളത്തിന്റെ ഉച്ചാരണമാകും എന്നു പറഞ്ഞാല്‍ കഴിഞ്ഞു.