"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

formatting almost completed in this page
വരി 933:
മേല്‍പ്രതിപാദിച്ച നയങ്ങളെ ഉപയോഗിച്ചാല്‍ മലയാളത്തെ തമിഴും തമിഴിനെ മലയാളവും ആക്കാം എന്നു ബോധപ്പെടുന്നതിനായി ഏതാനും ഉദാഹരണങ്ങളെ താഴെ ചേര്‍ക്കുന്നു:

'''മലയാളം'''
{{slokam|കററക്കാര്‍മല്‍ക്കുഴലികളൊരോ രാഗഭേദം പുണര്‍ത്തി-
ട്ടിററിറ്റോലും മധുരസമയം ചിന്തുപാടും ദശായാം
മുററംതോറും കിളികളതിനെക്കേട്ടിരുന്നക്കണക്കേ
മുറ്റും പാടിന്‍റടമയി! സഖേ! മററമങ്ങേതു പിന്നെ.,

-''ഉണ്ണുനീലിസന്ദേശം''}}

ഉണ്ണുനീലിസന്ദേശം
തമിഴു്
{{slokam|കറെറക്കാര്‍മര്‍ക്കുഴലികളൊരോ രാകപേതം പുണര്‍ത്തീ-
ട്ടിററിറ്റോലും മതുരചമയം ചിന്തുപാടും തചായാം
മുററംതോറും കിളികളതനെക്കേട്ടിരുന്തക്കണക്കേ
മുററും പാടുകിന്‍റ ഇടം ഏ തോഴ മററമപ്പുറത്തതു പിമ്പു.}}

മലയാളം
{{slokam|ഇങ്ങനെ പോയങ്ങു ഭംഗികളോടുമേ
തങ്ങിന പൂങ്കാവില്‍ പുക്കനേരം
മെല്ലവേ ചൊല്ലിനാന്‍ വല്ലവീനായക-
Line 954 ⟶ 953:
തൂമകലര്‍ന്നൊരു തെന്നലിവന്‍
സേവിപ്പാനായിങ്ങു വന്നതു കണ്ടാലും
മേവുമിപ്പൂങ്കാവുതന്നിലൂടെ?

-''കൃഷ്ണഗാഥ''}}
തമിഴു്
{{slokam|ഇങ്ങനം പോയങ്കു പങ്കികളോടുമേ
തങ്കിന പൂങ്കാവില്‍ പുക്കനേരം
മെല്ലവേ ചൊല്ലിനാന്‍ വല്ലവീനായക-
Line 965 ⟶ 964:
തൂമെ കലര്‍ന്തൊരു തെന്നലിവന്‍
ചേവിപ്പാനായിങ്കു വന്തതു കാണ്‍
മേവുമിപ്പൂങ്കാവുതന്നിലൂടെ.}}

തമിഴു്
{{slokam|പേയരേ യെനക്കു യാവരും യാനുമോര്‍
പേയനേ യേവര്‍ക്കു ഇതു പേശിയേന്‍?
ആയനേ അരങ്കാ എന്‍റഴെക്കിന്‍േറന്‍;
പേയനായൊഴിന്തേനെന്‍പിരാനുക്കേ.}}

മലയാളം
{{slokam|പേയരേയെനിക്കേവരും ഞാനുമൊരു
പേയേയേവര്‍ക്കും ഇതു ചൊല്ലിയെന്ത്
ആയനേ രംഗേശാ എന്നഴലുന്നേന്‍
പേയായൊഴിഞ്ഞേനെന്‍ തമ്പുരാനു താന്‍}}

തമിഴു്
{{slokam|വാനാളും മാമതിപോല്‍ വെണ്ടകുടെക്കീഴു മന്നവര്‍ത-
ങ്കോനാകി വീററിരുന്തു കൊണ്ടാടും ചെലവറിയേന്‍
തേനാര്‍ പൂഞ്ചോലെത്തിരുവെങ്കിടമലെമേല്‍
കാനാറായ്പ്പായും കരുത്തുടെയേനാവേനേ

-''പെരുമാള്‍തിരുമൊഴി''}}
മലയാളം
{{slokam|വാനാളും മാമതിപോല്‍ വെകുടക്കീഴു മന്നവര്‍തന്‍-
കോനായി വെന്നിരുന്നു കൊണ്ടാടും മട്ടറിയേണ്ടാ!
തേനാര്‍ന്ന പൂഞ്ചോലയെഴും തിരുവെങ്കിടമലമേല്‍
കാട്ടാറായു് പായാനഭിപ്രായമുടയോനാവൂ ഞാന്‍.}}

തമിഴു്
{{slokam|മുമ്മെ ചാലുലകുക്കെല്ലാ മൂലമന്തിരത്തെ മുററും
തമ്മെയേ തമക്കു നല്‍കും തനിപ്പെരുമ്പതത്തെത്താനേ
ഇമ്മെയേയെഴുമെ നോയ്ക്കു മരുന്തിനെ യിരാമനെന്നും
ചെമ്മെചേര്‍ നാമം തന്നെക്കകളിറെറരിയെക്കണ്ടാന്‍.

-''കമ്പരാമായണം''}}
മലയാളം
{{slokam|ത്രിത്വമാര്‍ന്ന മൂന്നാകുമുലകിന്നെല്ലാം മൂലമന്ത്രത്തെ മുററും
തന്നെത്താന്‍ തന്നാളുകള്‍ക്കു നല്‍കും തനിപ്പെരുംപദത്തെത്താന്‍
ഇജ്ജന്മത്തിലേ ഏഴു നോവിന്നും മരുന്നിനെ രാമനെന്നും
ചെമ്മചേരും നാമം തന്നെക്കകളാല്‍ തെരിയെക്കണ്ടാന്‍.}}

തെലുങ്കു്
{{slokam|താമസിംചി സേയ തഗദു എട്ടി കാര്യംബു
വേഗിരംപന്‍ അദിയു വിഷമം അഗനു}}

മലയാളം
{{slokam|താമസിച്ചു ചെയ്യതകാത്ത കാര്യത്തെ
വേഗിപ്പിക്കല്‍ അതും വിഷമം ആകും.}}

തെലുങ്കു്
{{slokam|പച്ചികായ തെച്ചി പഡവേയ ഫലം ഒൗനേ?
വിശ്വാഭിരാമ വിനര വേമ!}}

മലയാളം
{{slokam|പച്ചക്കായു് എടുത്തു പഴുക്കവയ്ക്കവേ ഫലമാകുമോ,
വിശ്വാഭിരാമനായ അല്ലയോ വേമ, കേളെടോ!}}

തെലുങ്കു്
{{slokam|ദേവീ ഈ സഭ വിദ്വാംസുല മയമെ ഉന്നദി. കാവുന ഇപ്പുഡു ചേയവലയു പനിനി വിനുമു. പൂര്‍വ്വമു കാളിദാസകവിചേ രചയിംപബഡിന അഭിജ്ഞാന ശാകുന്തളം അനു നാടകമു ലോകമുന വില്ലസില്ലുചു ഉന്നദിഗദാ?}}

മലയാളം
{{slokam|ദേവീ ഈ സഭ വിദ്വാന്മാര്‍മയമായി ഇരിക്കുന്നു. ആകയാല്‍ ഇപ്പോള്‍ ചെയ്യ വേണ്ടുന്ന പണിയെ (വേലയെ) കേള്‍ക്കു! പൂര്‍വ്വം കാളിദാസകവിയാല്‍ രചിക്കപ്പെട്ട അഭിജ്ഞാനശാകുന്തളം എന്ന നാടകം ലോകത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നില്ലയോ?}}

കര്‍ണ്ണാടകം (ശ്ലോകം)
{{slokam|ആ ദേവിയിം ശൂന്യവിദാഗി ലോകം
മെ ദോര്‍പ്പുദീരാരനെയബ്ദമീഗള്
വെദേഹിയെംബീ പെസരും നിരസ്തം
മെ ദാള്ദു ബാളില്ലവെ രാമനിന്നും.
(പദച്ഛേദം: ആ ദേവിയിം ശൂന്യ ഇദു ആഗി ലോകം മെ തോര്‍പ്പുദു. ഈര്‍-ആര്‍-അനെ അബ്ദം ഈഗളു്. വെദേഹി എംബ ഈ പെസരും നിരസ്തം. മെദാള്ദുബാളി ഇല്ലവെ രാമന്‍ ഇന്നും)

-''ഛന്ദസ്സാരം.''}}
മലയാളം
{{slokam|ആ ദേവിയാല്‍ (യോടു) ശുന്യമായിട്ടു ലോകം മെയ്യു് തോന്നിപ്പിക്കുന്നു (ആവിര്‍ഭവിക്കുന്നു). ഈരാറാമത്തെ (12) അബ്ദം ഇപ്പോള്‍ വെദേഹി എന്ന ഈ പേരും നിരസ്തം; ണെയ്യു ധരിച്ചിട്ടു് വാഴുക ഇല്ലയോ രാമന്‍ ഇന്നും.}}

കര്‍ണ്ണാടകം
{{slokam|പൂര്‍വ്വദല്ലി ഉദ്ദാലകന പത്നിയു പതിഗെ അനുരൂപളാഗി നഡെയദെ ഇദ്ദുദരിന്ദല്ലവെ കല്ലാഗി ഹോദദു. അനസൂയാദേവിയു പതിഗെ അനുഗുണവാഗിനഡെദദ്ദരിന്ദ സൂര്യനു സഹാ ഉദയിസദേ ഹോഗി ദേവഗര്‍ളിന്ദലു സ്തോത്രമാഡിസി കൊണ്ഡളു. സീതാദേവിയു അരണ്യക്കെ ഹോഗുത്തിദ്ദ പതിയന്നൂ അനുസരിസി അവന ഹിന്ദയേ അരണ്യക്കെ താനു ഹൊരഡലു ശ്രീരാമനുനീനു അരണ്യക്കെ ബരവേഡവെന്ദു നന്നന്തെ നീനു ഏകെ കഷ്ട പഡബേ കെന്ദുകേളിദനു.}}

മലയാളം
{{slokam|പൂര്‍വ്വത്തില്‍ ഉദ്ദാലകന്റെ പത്നി പതിക്കു് അനുരൂപയായി നടക്കാതെ ഇരുന്നതിനാലല്ലേ കല്ലായിപ്പോയതു്. അനസൂയാദേവി പതിക്കു് അനുഗുണമായി നടന്നതിനാല്‍ സൂര്യനുംകൂടി ഉദിക്കാതെപോയിട്ടു് ദേവതകളാലും സ്തോത്രംചെയ്യിച്ചുകൊണ്ടാള്‍. സീതാദേവി അരണ്യത്തിനുപോയിക്കൊണ്ടിരുന്ന പതിയെ അനുസരിച്ചു് അവന്റെ പിന്നാലെ അരണ്യത്തിനു താനും പുറപ്പെടവേ ശ്രീരാമന്‍ നീ അരണ്യത്തിനു വരവേണ്ടാ എന്നും, എന്നെപ്പോലെ നീയും എന്തിനു കഷ്ടപ്പെടവേണമെന്നും കേട്ടാന്‍.}}

തമിഴും പഴമലയാളവും ഒന്നുതന്നെ എന്നു പറയാമെന്നിരിക്കെ തെലുങ്കും കര്‍ണ്ണാടകവും വളരെ അകന്നിട്ടുണ്ടെന്നു കാണിപ്പാനാണു് ആ ഭാഷകള്‍കൂടി എടുത്തു് തര്‍ജ്ജമചെയ്തു കാണിച്ചതു്.