"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 462:
 
ഇതൊരു നല്ല തരം എന്നു കരുതി നമ്പൂരിമാര്‍ അവരുടെ അധികാരങ്ങളെ കെകടത്തി പ്രയോഗിച്ചുതുടങ്ങി. മേല്‍ക്കാണിച്ച സംഭവങ്ങള്‍ അവരുടെ ഉയര്‍ന്നതരം ആശകള്‍ക്ക് അനുകൂലിച്ചു. പ്രത്യേകിച്ചും മരുമക്കത്തായം മുതലായ കേരളീയ വിലക്ഷണാചാരങ്ങള്‍ അവരുടെ ആശാസിദ്ധിക്കു വേണ്ടതിലധികം ഉപകരിച്ചു. പണ്ട് ക്ഷത്രിയരാജാക്കന്മാര്‍ നിര്‍ബന്ധമായിട്ടനുഷ്ഠിക്കാതിരുന്ന മരുമക്കത്തായം അവരും അനുഷ്ഠിക്കണമെന്നു വിധിച്ചു. നാട്ടിലെ രക്ഷാധികാരികളായ "അറുനൂറര്‍', "പതിനായിരത്താര്‍' എന്നും മറ്റും പറയുന്ന നായര്‍യോഗക്കാരാകട്ടെ പ്രസ്തുത സംഗതിയില്‍ ഒട്ടും പ്രതിബന്ധം ആചരിച്ചില്ല. നാട്ടുമാമൂലുകള്‍ നാട്ടില്‍ കുടി പാര്‍ക്കുന്നവരെല്ലാംതന്നെ ആചരിക്കണമെന്നായിരുന്നു അവരുടെ സ്വദേശാഭിമാനഭ്രമം. ഇതിനുപുറമേ "അതിജാജ്വല്യമാനം' എന്നു പണ്ടേതന്നെ കീര്‍ത്തികേട്ടിരിക്കാവുന്ന ആര്യപരിഷ്കാരത്തിന്റെ ആചാര്യന്മാരും അനുഷ്ഠാതാക്കളും ഈ നമ്പൂരിമാര്‍ ആയിരുന്നല്ലോ. ആര്യനാഗരികങ്ങളുടെ നാനാമാര്‍ഗ്ഗങ്ങളെല്ലാം തങ്ങളുടെ കെവശമായിരുന്നു എന്നത് ഇവര്‍ക്കും ഒരു വലിയ മെച്ചമായിരുന്നു. ചുരുക്കത്തില്‍ നവാഭ്യാഗതന്മാരായ ആര്യന്മാരുടെയും പ്രാചീനനിവാസികളായ ദ്രാവിഡരുടെയും വര്‍ഗ്ഗങ്ങള്‍ക്ക് കൂടിക്കലരുന്നതിനു വേണ്ടിയിരുന്ന ഉപകരണങ്ങളെല്ലാം യോജിച്ചുവന്നു. രണ്ടുംകൂടിച്ചേര്‍ന്ന് ഒരു കഷായമായി. യോഗം നന്നായി ചേര്‍ന്നതിനാല്‍ കഷായത്തിന് വീര്യം സ്വയമേ കൂടുതലായിരുന്നു. പോരെങ്കില്‍ നസ്രാണി ക്രിസ്ത്യാനികള്‍ അതിന് ഒരു മേമ്പൊടിയും ചേര്‍ത്തു. അതു സേവിക്കയാല്‍ കേരളലക്ഷ്മിക്ക് ശരീരപുഷ്ടിയും ബുദ്ധിവികാസവും ഒാജസ്സും വര്‍ദ്ധിക്കുകയും ചെയ്തു.
പാണ്ഡ്യചോളദേശങ്ങളിലേക്കാള്‍ കേരളത്തില്‍ ആര്യദ്രാവിഡവ്യതികരത്തിന് യോഗബലം കൂടുതലായിരുന്നു. വിവാഹംമൂലമുള്ള ആര്യരക്തസംബന്ധം മറ്റു ദേശങ്ങളില്‍ ഇത്രത്തോളം ദ്രാവിഡര്‍ക്ക് സിദ്ധിക്കുവാന്‍ സൗകര്യം ലഭിച്ചില്ല. അതിനാല്‍ കേരളീയരുടെ ആര്യപരിഷ്കാരത്തിന് അതനുസരിച്ച് ഒരു മാറ്റുകൂടുമെന്ന് സമ്മതിക്കേണ്ടതുണ്ട്. "നമ്പൂരിമാര്‍ നാട്ടുകാരോടു്നാട്ടുകാരോട് യോജിപ്പാന്‍വേണ്ടി വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ക്കു്വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ക്ക് ലോപം വരുത്തി' എന്നൊരപവാദത്തിനും ഇടയാക്കിയില്ല. പരമാര്‍ത്ഥം നിഷ്പക്ഷപാതമായി ആലോചിക്കുന്നതായാല്‍ സ്മൃതിയില്‍ വികല്‍പം അനുവദിച്ചിട്ടുള്ളിടത്തു്അനുവദിച്ചിട്ടുള്ളിടത്ത് മറ്റു നാട്ടുകാര്‍ ആദരിക്കാത്ത കോടികളെ ഇവര്‍ സ്വീകരിച്ചു എന്നേ ഉള്ളു. "ജേ്യഷ്ഠഭ്രാതാവിനുമാത്രം വെദികഗാര്‍ഹസ്ഥ്യം; ശേഷം പേര്‍ക്കു സ്നാതകവൃത്തി മതി' എന്നു്എന്ന് ഒരു സൗകര്യം അവര്‍ നടപ്പാക്കി എങ്കില്‍ അതിനുപകരം ബ്രഹ്മചര്യവ്രതത്തിലും ഗൃഹസ്ഥാചാരങ്ങളിലും തീവ്രനിര്‍ബന്ധങ്ങളും ചെയ്തുവച്ചു. രജസ്വലാവിവാഹം നിഷേധിക്കായ്കയാല്‍ കന്യകമാര്‍ വയസ്സു ചെന്നിരിക്കാറുണ്ടെങ്കില്‍ വിധവകള്‍ക്കു്വിധവകള്‍ക്ക് ശിരോമുണ്ഡനാദികള്‍ വേണ്ടെന്നു കല്‍പിച്ചിട്ടുമുണ്ടു്കല്‍പിച്ചിട്ടുമുണ്ട്. ഈവക ആചാരപരിവര്‍ത്തനങ്ങള്‍ ലഹളയൊന്നുംകൂടാതെ രമ്യമായി നടന്നതില്‍ ആശ്ചര്യം തോന്നുന്നു. ഒഴുകിവരുന്ന നദി കായലില്‍ ചെന്നുചേരുമ്പോലെ വന്നുകയറിയവരായ ആര്യര്‍ ഇരിപ്പുകാരായ ദ്രാവിഡരില്‍ ലയിച്ചതേ ഉള്ളു. ഭിന്നവര്‍ഗ്ഗക്കാരായ ജനങ്ങള്‍ കൂടിക്കലര്‍ന്നതുപോലെ അവരുടെ ഭാഷകളും യഥായോഗ്യം യോജിച്ചു. "ദ്രവിഡഹിമഗിരിഗളിത' യായ കൊടുന്തമിഴ്ഭാഷ ഈ വിധത്തില്‍ "സംസ്കൃതവാണീകളിന്ദജാമിളിത' യായിട്ടു്യായിട്ട് മലയാളമായി ചമഞ്ഞു. കാളിന്ദീസംഗമം ഗംഗയ്ക്കു്ഗംഗയ്ക്ക് പുഷ്ടികരവും മാഹാത്മ്യഹേതുകവും ആണെന്നു വിചാരിക്കുന്ന പക്ഷം മലയാളത്തിനു്മലയാളത്തിന് കൊടുന്തമിഴായിരുന്ന അവസ്ഥയെക്കാള്‍ ഉല്‍ക്കര്‍ഷവും കല്‍പിക്കാവുന്നതാണു്കല്‍പിക്കാവുന്നതാണ്.
 
'''12.''' ഇനി, കൊടുന്തമിഴായിരുന്ന ഭാഷ ഏതുവിധം മലയാളമായിച്ചമഞ്ഞു എന്നാണു് ആലോചിപ്പാനുള്ളതു്. ദേശ്യഭേദങ്ങളെക്കൊണ്ടുമാത്രം ഭാഷാഭേദം കല്‍പിക്കുന്നതിനു് ന്യായം ഇല്ല. അത്രതന്നെയുമല്ല, ദേശ്യഭേദങ്ങള്‍ "പതിറ്റിപ്പത്ത്' മുതലായ കൃതികളും ഉണ്ടായിരുന്നു എന്നും, എങ്കിലും അതുകള്‍ ഇന്നും തമിഴുഗ്രന്ഥങ്ങളായിത്തന്നെ ഗണിക്കപ്പെടുന്നു എന്നു നാം കണ്ടുവല്ലോ. അതിനാല്‍ ഇന്ന ഇന്ന ഇനങ്ങളില്‍ മലയാളം തമിഴില്‍നിന്നു വ്യത്യാസപ്പെടും എന്നു് തരംതിരിക്കത്തക്കവിധം ചില പൊതുനിയമങ്ങള്‍ ഉണ്ടെന്നു കാണിച്ചാല്‍ മാത്രമേ മലയാളത്തിനു് ഒരു സ്വതന്ത്രഭാഷയെന്നുള്ള നില സിദ്ധിക്കുകയുള്ളു. അങ്ങനെ വല്ല നിയമവും ഉണ്ടോ എന്നു പരിശോധിക്കാം. താഴെ വിവരിക്കുന്ന നയങ്ങള്‍ അനുസരിച്ചു് മലയാളം തമിഴില്‍നിന്നു വേര്‍തിരിയുന്നു.