"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 464:
പാണ്ഡ്യചോളദേശങ്ങളിലേക്കാള്‍ കേരളത്തില്‍ ആര്യദ്രാവിഡവ്യതികരത്തിന് യോഗബലം കൂടുതലായിരുന്നു. വിവാഹംമൂലമുള്ള ആര്യരക്തസംബന്ധം മറ്റു ദേശങ്ങളില്‍ ഇത്രത്തോളം ദ്രാവിഡര്‍ക്ക് സിദ്ധിക്കുവാന്‍ സൗകര്യം ലഭിച്ചില്ല. അതിനാല്‍ കേരളീയരുടെ ആര്യപരിഷ്കാരത്തിന് അതനുസരിച്ച് ഒരു മാറ്റുകൂടുമെന്ന് സമ്മതിക്കേണ്ടതുണ്ട്. "നമ്പൂരിമാര്‍ നാട്ടുകാരോട് യോജിപ്പാന്‍വേണ്ടി വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ക്ക് ലോപം വരുത്തി' എന്നൊരപവാദത്തിനും ഇടയാക്കിയില്ല. പരമാര്‍ത്ഥം നിഷ്പക്ഷപാതമായി ആലോചിക്കുന്നതായാല്‍ സ്മൃതിയില്‍ വികല്‍പം അനുവദിച്ചിട്ടുള്ളിടത്ത് മറ്റു നാട്ടുകാര്‍ ആദരിക്കാത്ത കോടികളെ ഇവര്‍ സ്വീകരിച്ചു എന്നേ ഉള്ളു. "ജേ്യഷ്ഠഭ്രാതാവിനുമാത്രം വെദികഗാര്‍ഹസ്ഥ്യം; ശേഷം പേര്‍ക്കു സ്നാതകവൃത്തി മതി' എന്ന് ഒരു സൗകര്യം അവര്‍ നടപ്പാക്കി എങ്കില്‍ അതിനുപകരം ബ്രഹ്മചര്യവ്രതത്തിലും ഗൃഹസ്ഥാചാരങ്ങളിലും തീവ്രനിര്‍ബന്ധങ്ങളും ചെയ്തുവച്ചു. രജസ്വലാവിവാഹം നിഷേധിക്കായ്കയാല്‍ കന്യകമാര്‍ വയസ്സു ചെന്നിരിക്കാറുണ്ടെങ്കില്‍ വിധവകള്‍ക്ക് ശിരോമുണ്ഡനാദികള്‍ വേണ്ടെന്നു കല്‍പിച്ചിട്ടുമുണ്ട്. ഈവക ആചാരപരിവര്‍ത്തനങ്ങള്‍ ലഹളയൊന്നുംകൂടാതെ രമ്യമായി നടന്നതില്‍ ആശ്ചര്യം തോന്നുന്നു. ഒഴുകിവരുന്ന നദി കായലില്‍ ചെന്നുചേരുമ്പോലെ വന്നുകയറിയവരായ ആര്യര്‍ ഇരിപ്പുകാരായ ദ്രാവിഡരില്‍ ലയിച്ചതേ ഉള്ളു. ഭിന്നവര്‍ഗ്ഗക്കാരായ ജനങ്ങള്‍ കൂടിക്കലര്‍ന്നതുപോലെ അവരുടെ ഭാഷകളും യഥായോഗ്യം യോജിച്ചു. "ദ്രവിഡഹിമഗിരിഗളിത' യായ കൊടുന്തമിഴ്ഭാഷ ഈ വിധത്തില്‍ "സംസ്കൃതവാണീകളിന്ദജാമിളിത'യായിട്ട് മലയാളമായി ചമഞ്ഞു. കാളിന്ദീസംഗമം ഗംഗയ്ക്ക് പുഷ്ടികരവും മാഹാത്മ്യഹേതുകവും ആണെന്നു വിചാരിക്കുന്ന പക്ഷം മലയാളത്തിന് കൊടുന്തമിഴായിരുന്ന അവസ്ഥയെക്കാള്‍ ഉല്‍ക്കര്‍ഷവും കല്‍പിക്കാവുന്നതാണ്.
 
'''12.''' ഇനി, കൊടുന്തമിഴായിരുന്ന ഭാഷ ഏതുവിധം മലയാളമായിച്ചമഞ്ഞു എന്നാണു്എന്നാണ് ആലോചിപ്പാനുള്ളതു്ആലോചിപ്പാനുള്ളത്. ദേശ്യഭേദങ്ങളെക്കൊണ്ടുമാത്രം ഭാഷാഭേദം കല്‍പിക്കുന്നതിനു്കല്‍പിക്കുന്നതിന് ന്യായം ഇല്ല. അത്രതന്നെയുമല്ല, ദേശ്യഭേദങ്ങള്‍ "പതിറ്റിപ്പത്ത്' മുതലായ കൃതികളും ഉണ്ടായിരുന്നു എന്നും, എങ്കിലും അതുകള്‍ ഇന്നും തമിഴുഗ്രന്ഥങ്ങളായിത്തന്നെ ഗണിക്കപ്പെടുന്നു എന്നു നാം കണ്ടുവല്ലോ. അതിനാല്‍ ഇന്ന ഇന്ന ഇനങ്ങളില്‍ മലയാളം തമിഴില്‍നിന്നു വ്യത്യാസപ്പെടും എന്നു്എന്ന് തരംതിരിക്കത്തക്കവിധം ചില പൊതുനിയമങ്ങള്‍ ഉണ്ടെന്നു കാണിച്ചാല്‍ മാത്രമേ മലയാളത്തിനു്മലയാളത്തിന് ഒരു സ്വതന്ത്രഭാഷയെന്നുള്ള നില സിദ്ധിക്കുകയുള്ളു. അങ്ങനെ വല്ല നിയമവും ഉണ്ടോ എന്നു പരിശോധിക്കാം. താഴെ വിവരിക്കുന്ന നയങ്ങള്‍ അനുസരിച്ചു് മലയാളം തമിഴില്‍നിന്നു വേര്‍തിരിയുന്നു.
 
(1) അനുനാസികാതിപ്രസരം