"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Hima mk (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
No edit summary
വരി 1:
{{കേരളപാണിനീയം}}
'''1.''' മലയാളം എന്ന വാക്കു് ആരംഭത്തില്‍ ദേശനാമം മാത്രമായിരുന്നു; മലയാളനാട്ടിലെ ഭാഷ എന്ന അര്‍ത്ഥത്തിലാണു് നാം മലയാളഭാഷ എന്നു പറയാറുള്ളതു്. ദേശത്തിനു് മലയാളം എന്നും, ഭാഷയ്ക്കു് മലയാണ്മ അല്ലെങ്കില്‍ മലയായ്മ എന്നും ഒരു വിവേചനം ഉണ്ടായിരുന്നതു് ക്രമേണ നഷ്ടമായി. ആധുനികമലയാളത്തിന്റെ ആവിര്‍ഭാവത്തോടുകൂടിയാണു് ദേശനാമംതന്നെ ഭാഷയ്ക്കും ഉപയോഗിക്കാന്‍ തുടങ്ങിയതു്. അതിനാല്‍ ഇപ്പോള്‍ മലയാണ്മ എന്നതിനു പഴയ മലയാളഭാഷ എന്നുകൂടി ചിലര്‍ അര്‍ത്ഥം ഗ്രഹിക്കാറുണ്ടു്.