"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{കേരളപാണിനീയം}}
'''1.''' മലയാളം എന്ന വാക്കു്വാക്ക് ആരംഭത്തില്‍ ദേശനാമം മാത്രമായിരുന്നു; മലയാളനാട്ടിലെ ഭാഷ എന്ന അര്‍ത്ഥത്തിലാണു്അര്‍ത്ഥത്തിലാണ് നാം മലയാളഭാഷ എന്നു പറയാറുള്ളതു്. ദേശത്തിനു്ദേശത്തിന് മലയാളം എന്നും, ഭാഷയ്ക്കു്ഭാഷയ്ക്ക് മലയാണ്മ അല്ലെങ്കില്‍ മലയായ്മ എന്നും ഒരു വിവേചനം ഉണ്ടായിരുന്നതു് ക്രമേണ നഷ്ടമായി. ആധുനികമലയാളത്തിന്റെ ആവിര്‍ഭാവത്തോടുകൂടിയാണു് ദേശനാമംതന്നെ ഭാഷയ്ക്കും ഉപയോഗിക്കാന്‍ തുടങ്ങിയതു്. അതിനാല്‍ ഇപ്പോള്‍ മലയാണ്മ എന്നതിനു പഴയ മലയാളഭാഷ എന്നുകൂടി ചിലര്‍ അര്‍ത്ഥം ഗ്രഹിക്കാറുണ്ടു്.
 
'''2.''' മലയാളദേശത്തിന്റെ വിസ്താരവും വിഭാഗങ്ങളും പല കാലത്തും പലവിധമായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ജില്ല ഇത്രയും കൂടിയ ഭൂഖണ്ഡത്തിനാണു് ഇപ്പോള്‍ ഇപ്പേര്‍. നാട്ടുകാരായ തമിഴര്‍ പാണ്ടിക്കും മധുരയ്ക്കും പടിഞ്ഞാറു കിടക്കുന്ന മലംപ്രദേശത്തിനു് "മലനാട്' എന്നു പേര്‍ പറഞ്ഞുവന്നു. പശ്ചിമഘട്ടം എന്ന പര്‍വ്വതപങ്ക്തിയുടെ പടിഞ്ഞാറു വശത്തുള്ള ഭൂമിയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കാം. ആര്യാവര്‍ത്തത്തില്‍നിന്നുതെക്കോട്ടു കടന്നുവന്ന ആര്യന്മാര്‍ ഈ ഭൂമിക്കു "കേരളം' എന്നു് സംജ്ഞചെയ്തു. കേരം എന്നു പറയുന്ന നാളികേരവൃക്ഷങ്ങളുടെ ധാരാളതയെ ഈ പേര്‍ സൂചിപ്പിക്കുന്നു. ഇതിന്റെ അതിര്‍ത്തികള്‍ "കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണപര്യന്തം' എന്നാണു വച്ചിട്ടുള്ളതു്. വീരഹത്യാപാപം തീരാന്‍വേണ്ടി പരശുരാമന്‍ സമുദ്രരാജാവിനോടു് പിടിച്ചടക്കി ബ്രാഹ്മണര്‍ക്കു് ദാനംചെയ്ത ഭൂമി എന്നുള്ള പുരാണപ്രസിദ്ധിപ്രകാരം സംസ്കൃതത്തില്‍ ഈ ദേശത്തെ "ഭാര്‍ഗ്ഗവക്ഷേത്രം' എന്നും വ്യവഹരിക്കാറുണ്ടു്. മറുദേശങ്ങളില്‍നിന്നു കച്ചവടത്തിനു വന്ന അറബി മുതലായ വിദേശിയര്‍ അറബിക്കടലിന്റെ കരയ്ക്കുണ്ടായിരുന്ന രാജ്യങ്ങള്‍ക്കു പൊതുവേ "മലബാര്‍' അല്ലെങ്കില്‍ "മലിബാര്‍' എന്നു പേര്‍ പറഞ്ഞുവന്നു. ഈ വിഭാഗത്തില്‍ കിഴക്കുപടിഞ്ഞാറുള്ള വ്യാപ്തിയുടെ നിശ്ചയം ഇല്ല. യൂറോപ്പുദേശക്കാര്‍ തമിഴുഭാഷയ്ക്കുകൂടി മലബാര്‍ എന്ന പേര്‍ പറഞ്ഞുവന്നിരുന്നു. തമിഴകം എന്നതിനെ "ദിമിലികെ' എന്നാക്കി ഗ്രീക്കുകാര്‍ ഈ നാട്ടിനു പേര്‍കൊടുത്തിരുന്നു.