താളിലെ വിവരങ്ങൾ Stopping my wikimedia contributions. എന്നാക്കിയിരിക്കുന്നു
വിട
വരി 1:
2006 ജൂൺ 21 മുതൽ 2013 ജൂൺ 24 വരെ ഏഴ് വർഷത്തൊളം മലയാളിയായ ഒരു മനുഷ്യൻ ഈ ഉപയോക്തൃനാമത്തിൽ മലയാളം ഗ്രന്ഥശാല തിരുത്തുകയും മലയാളം വിക്കിഗ്രന്ഥശാലയേയും (അതിന്റെ സഹോദര സംരംഭങ്ങളേയും മറ്റ് ഇന്ത്യൻ ഭാഷാവിക്കികളേയും) ജനങ്ങളിലേക്ക് എത്തിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തിരുന്നു. അതിനായി കേരളത്തിലങ്ങോളമിങ്ങോളവും ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലും ഓടി. കുടുംബത്തിനും കൂട്ടുകാർക്കും വിനോദത്തിനുമായി പോകുമായിരുന്ന ആയിരക്കണക്കിനു മണിക്കൂറുകൾ ഭാവി മലയാളികൾക്ക് ഉപകാരമുണ്ടാകും എന്ന് പ്രതീക്ഷയിൽ വിവിധ വിക്കി പ്രവർത്തനങ്ങൾ ചെയ്തു.
Stopping my wikimedia contributions.
 
മലയാളത്തിനായി എന്തെങ്കിലും ചെയ്യാം എന്നത് മാത്രമാണ് ഇവിടെ നിൽക്കാൻ പ്രേരിപ്പിച്ചത്. ബാക്കി ആളുകൾ സാധാരണ പറയുന്ന സ്വതന്ത്രവിജ്ഞാനവും മറ്റും ഒരിക്കലും ഈ ഉപയോക്താവിനു താൽപര്യമായിരുന്നില്ല.
 
അനന്തരം ഇനി മുൻപോട്ടുള്ള കാര്യങ്ങൾ ഒക്കെ ഫോണ്ടുകളും ടൂളുകളും ഡെവലപ്പറുമാരും നോക്കിക്കൊള്ളുമെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ മൊഴിഞ്ഞു. ഇനി മുൻപോട്ട് കാര്യങ്ങൾ നടത്താൻ ഫോണ്ടും ധാരാളം ആളുകളും ടൂളുകളും ഉള്ളതിനാലും, വിക്കിപീഡിയക്ക് ഇപ്പോൾ ധാരാളം അഭ്യുദയകാംഷികൾ ഉള്ളതിനാലും ജീവിതത്തിന്റെ മറ്റ് മേഖലകളിൽ കൂടുതൽ ശ്രദ്ധിക്കാൻ ഈ സ്ഥലം കാലിയാക്കുന്നു. കോമൺസിൽ മാത്രം അപൂർവ്വമായി എന്തെങ്കിലും ഇനി ചെയുതേക്കാം. വിക്കിഗ്രന്ഥശാലയിൽ കഴിഞ്ഞ 7 വർഷം എല്ലാവരും തന്ന സഹകരണത്തിനു നന്ദി.
 
{| class="messagebox standard" style=background:{{{bgcol|#F8EABA}}}
|- style=text-align:center
| {{{noimage|[[Image:{{{image|{{ #switch: {{{type}}} | exams = Nuvola apps bookcase.png | attempting | wikibreak | normal | short | #default = Vraagteken.svg}}}}}|{{{imagesize|75px}}}]]}}}
| വിജ്ഞാനകുതുകികളായ കുറേ മനുഷ്യർ സ്നേഹിക്കുകയും സേവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിക്കിസംരംഭങ്ങൾ, വ്യക്തി-സംഘടനാ താത്പര്യങ്ങളുടെ ചട്ടുകമായി തരംതാഴുന്നതിൽ നിന്ന് എങ്ങനെ രക്ഷിക്കാം എന്നത് പ്രസക്തമായ ചോദ്യമാണ്‌. മനുഷ്യന്റെ അടിസ്ഥാന നന്മയിൽ വിശ്വസിക്കുന്നതുകൊണ്ട് ഈ ചോദ്യത്തിനു നിരാശനൽകാത്ത മറുപടി കാലക്രമത്തിൽ ഉണ്ടാകുമെന്ന് ആശിക്കുന്നു {{Ref_label|൧|൧|none}}.
|}
 
 
൧.{{Note_label|൧|൧|none}} ജോർജ്ജുകുട്ടി എന്ന വിക്കി ഉപയോക്താവ് ഒരിക്കൽ നടത്തിയ സമാനമായ ഒരു പ്രസ്താവനയുടെ രൂപാന്തരം.
"https://ml.wikisource.org/wiki/ഉപയോക്താവ്:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്