"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118:
ആദ്യം തന്നെ, ഓരോ പുസ്തകത്തിനും ഒരു ഒറ്റ മാസ്റ്റർ ToC ഉണ്ടായിരിക്കണം എന്നുതീരുമാനിക്കുന്നതാണു നല്ലതു്. ടെക്സ്റ്റ് പൂർത്തിയായാൽ, ഈ ഇൻഡെക്സ് വെച്ചു തന്നെ ആവശ്യമുള്ള/യോജിച്ച ഉപപേജുകളോ ഉപഫോൾഡറുകളോ മറ്റുമായി മാറ്റാം. അത്തരമൊരു ഇൻഡക്സ്, ഓട്ടോമേറ്റഡ് പ്രോസസ്സുകളെ വളരെ സഹായിക്കും. ഒരു ഉദാഹരണത്തിനു് ഭാഷാഭാരതത്തിന്റെ ഉള്ളടക്കപ്പേജ്. അതിലെ എല്ലാ അദ്ധ്യായങ്ങളുടേയും ഉപ അദ്ധ്യായങ്ങളുടേയും ലിസ്റ്റ് ഒരൊറ്റ താളിൽ തന്നെ ആദ്യം തയ്യാറാക്കി, (അതു നീക്കം ചെയ്യാതെത്തന്നെ), ഉപലിസ്റ്റുകൾ ഉണ്ടാക്കുകയാണു വേണ്ടതു്. ഇങ്ങനെ ചെയ്താൽ, എപ്പോൾ വേണമെങ്കിലും നിമിഷങ്ങളെക്കൊണ്ടു് നമുക്കാവശ്യമുള്ള രീതിയിൽ ഒരു വലിയ പുസ്തകം തന്നെ റീ-ഫോർമാറ്റ് ചെയ്യാം. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 20:10, 19 മേയ് 2013 (UTC)
:: ഇവിടെ ഷിജു കണ്ട പുസ്തകങ്ങൾ ഇപ്പോൾ നമ്മൾ കയറ്റിക്കൊണ്ടിരിക്കുന്നവയാണ്. അതിൽ അദ്ധ്യായങ്ങൾ തിരിക്കുക എന്നത് കുറച്ചു പണിയുള്ളകാര്യമാണ്. ഒരു പുസ്തകം ഉള്ളടക്കം കയറ്റി തീർന്നു കഴിയുമ്പോൾ അദ്ധ്യായങ്ങൾ തിരിക്കാനാണ് എളുപ്പം. ഏതു താളിൽ അദ്ധ്യായം തുടങ്ങുന്നു ഏതിൽ തീരുന്നു എന്നൊക്കെ കണ്ടുപിടിക്കുക അതിനുമ്പേ പണിയാണ്. നമ്മൾ ഓരോ താളിലും കയറിനോക്കണം. (വേറേ വഴി ഇതുവരെ ഞാൻ കണ്ടിട്ടില്ല.) ഉള്ളടക്കമായി കഴിഞ്ഞാൽ അതെളുപ്പമാണ്. യുക്തിഭാഷ കുറച്ചു പുരോഗമിക്കട്ടെ എന്നാണെനിക്കു തോന്നുന്നത് അതുപോലെ ഗുണ്ടർട്ടിന്റെ നിഘണ്ടുവും. ഈ കാവ്യസമാഹാരങ്ങളിലേ എനിക്കു ഒരു ചെറിയ സംശയമുള്ളൂ. അതും നമ്മൾ ഓരോ കവിതയും പ്രത്യേകം ഉപതാളാക്കണം എന്നു തന്നെ ഞാൻ വിചാരിക്കുന്നു. ഉള്ളൂരിന്റെ കാവ്യസമാഹാരങ്ങൾ ശരിയാക്കണം. പിന്നെ ഈ പ്രശ്നം എല്ലാം ഡേജാവൂ താളുകൽക്കേ ഉള്ളൂ. നമ്മൾ അല്ലാതെ കയറ്റുന്ന പുസ്തകങ്ങൾ, ഉദാഹരണത്തിന്, [[കേരളപാണിനീയം]] ഇതൊക്കെ ചേർക്കുമ്പോഴേ നമുക്കറിയാം ഏതൊക്കെ താളുകൾ ഏതൊക്കെ ഉള്ളടക്കം, അതുകൊണ്ടു അതിനെപ്പറ്റി ആലോചിക്കേണ്ടാ. അതു നമുക്കു പുസ്തകത്തിലേതു പോലെ തന്നെ അദ്ധ്യായങ്ങളെന്ന നയം വേണമെങ്കിൽ ആക്കാവുന്നതാണ്. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 06:10, 20 മേയ് 2013 (UTC)
== എഴുത്തുകാർക്കുള്ള വർഗ്ഗങ്ങൾ ==
എഴുത്തുകാരുടെ പേരിൽ കൃതികൾ വർഗ്ഗീകരിക്കുന്നത് രചയിതാക്കൾക്ക് താളുകൾ തുടങ്ങുന്നതിനുമുമ്പ് ഏർപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ തികച്ചും അനാവശ്യമായ ഏർപ്പാടാണിത്. പ്രത്യേകിച്ചും നീണ്ടതും ഏകീകൃതമല്ലാത്തതുമായ ഇത്തരം വർഗ്ഗനാമങ്ങൾ കൃതികളുടെ താളുകളിൽ അരോചകമാണ്; മറ്റു വർഗ്ഗങ്ങൾ കണ്ടെത്താൻ അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പല പഴയ കൃതികളുടെയും രചയിതാവിനെ സംബന്ധിച്ച് അഭിപ്രായഭേദങ്ങളുള്ളതിനാൽ ഇങ്ങനെ വർഗ്ഗീകരിക്കുന്നതിൽ പ്രശ്നമുണ്ട്. എഴുത്തുകാർ ചേർന്നെഴുതിയ കൃതികളെ രണ്ട് എഴുത്തുകാരുടെ പേരിലും വർഗ്ഗീകരിക്കുന്നതും ഉചിതമാകില്ല. കൃതികളുടെ താളിൽ കർത്താക്കളുടെ താളിലേക്ക് കണ്ണിയുണ്ട്; അവരുടെ കൃതികളുടെ പട്ടിക അവശ്യവിവരണത്തോടും വർഗ്ഗീകരണത്തോടും കൂടി നൽകിയിട്ടുണ്ട്. അതിനാൽ വേണ്ടാത്ത ഈ ആവർത്തനം ഒഴിവാക്കുന്നതിനെപ്പറ്റി ചിന്തിക്കുക.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 13:40, 16 ജൂലൈ 2013 (UTC)