"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 132:
# വായനക്കാരെ സംബന്ധിച്ചിടത്തോളം, ആസ്വാദ്യകരമായി ഉപയോഗിക്കാവുന്ന ഒരു അവതരണമുഖമല്ല വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കങ്ങൾക്കു് ഇപ്പോഴും ഉള്ളതു്. വർഗ്ഗബാഹുല്യം ഒരു പ്രശ്നമാണെങ്കിൽ തന്നെ മൊത്തം താളിന്റെ ന്യൂനതകളിൽ അതൊരു നിസ്സാരഭാഗമേ ആവുന്നുള്ളൂ. എന്നാൽ ശരിയായി ഏർപ്പെടുത്തിയ ഒരു വർഗ്ഗീകരണശൈലി തീർച്ചയായും എല്ലാ വിധ ഉപയോക്താക്കൾക്കും പ്രയോജനപ്രദമാണു താനും. പ്രത്യേകിച്ച് ഗവേഷണത്തിനുംlist-based dynamic data structures ഉണ്ടാക്കുന്നതിനും. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 18:59, 16 ജൂലൈ 2013 (UTC)
:നീളം കൂടിയതും പ്രാഥമികമായി ആവശ്യമില്ലെന്ന് പറയുന്ന വർഗ്ഗങ്ങൾ മറഞ്ഞിരിക്കുന്ന കാറ്റഗറിയാക്കി വയ്ക്കുകയല്ലേ നല്ലത് ? രചയിതാക്കളുടെ താളിൽ നിന്നും പേജുകൾ എടുക്കാൻ വർഗ്ഗത്തിന്റെ അതേ എളുപ്പം രചയിതാവ്: താളിലുണ്ടാകില്ലല്ലോ. പേരുകൾ ഏകീകരിക്കുന്നതിൽ അനുകൂലം. രണ്ട് രചയിതാക്കൾ ചേർന്നെഴുതിയ കൃതികൾക്ക് അങ്ങനെയൊരു വർഗ്ഗമുണ്ടാക്കിയാൽ മതിയാകില്ലേ !--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 10:38, 17 ജൂലൈ 2013 (UTC)
 
ഓരോരുത്തരുടെയും കൃതികൾ അക്ഷരമാലാക്രമത്തിൽ കിട്ടും എന്ന ഒരു ഗുണമേ ഇതിലുള്ളൂ. ഏതാനും കൃതികൾക്കിടയിൽനിന്ന് ഒന്ന് കണ്ടെത്താൻ അത്ര ബുദ്ധിമുട്ടൊന്നും ആകില്ല. വർഗ്ഗത്തിനു പുറമേ ഉപവർഗ്ഗവും ഉണ്ടാക്കുമ്പോൾ ഇവ വീണ്ടും ചിതറുന്നു. ഓരോ വർഗ്ഗത്തിലും വിരലിലെണ്ണാവുന്ന - പലപ്പൊഴും ഒന്നോ രണ്ടോ - കൃതികൾ. ചിതറൽ ഒഴിവാക്കാനാണ് വി.പ്ര. സൂചിപ്പിച്ച വിധം ഉപവർഗ്ഗത്തിലെ അംഗങ്ങളെ അതിവർഗ്ഗത്തിലും ഉൾപ്പെടുത്തുന്നത്. മലയാളത്തിലെ ഖണ്ഡകാവ്യങ്ങൾ എല്ലാം ഒരു വർഗ്ഗമായി കിട്ടണമെന്ന് കരുതുക. 'ആശാന്റെ ഖണ്ഡകാവ്യങ്ങൾ' എന്നിവ്വിധം നടത്തുന്ന അമിതവർഗ്ഗീകരണം അതിന് തടസ്സമാകുന്നു. അപ്പൊപ്പിന്നെ അമ്മമ്മയെ അമ്മയുമാക്കുക :)
 
ഈ വർഗ്ഗങ്ങൾകൊണ്ട് അംഗങ്ങൾക്ക് വിശേഷപ്രയോജനമൊന്നുമില്ല. അതിനാൽ മറച്ചുവെക്കുന്നതുകൊണ്ട് കാര്യവുമില്ല.
 
ഒന്നിലധികം പേർ ചേർന്നെഴുതിയവർക്ക് പ്രത്യേകം വർഗ്ഗമുണ്ട്. പക്ഷേ എഴുത്തുകാരുടെ പേരിൽ വർഗ്ഗീകരിക്കണമെങ്കിൽ കമ്യൂ. മാനിഫെസ്റ്റോയെ 'കാ.മാർക്സും ഫ്രെ.ഏംഗൽസും ചേർന്നെഴുതിയ കൃതികൾ' എന്ന വിധം വർഗ്ഗീകരിക്കണം. ഇത് വേണോ??
 
ഉപവർഗ്ഗങ്ങൾ ഉണ്ടാക്കാതെ എഴുത്തുകാർക്ക് ഒരോ വർഗ്ഗം വീതം നൽകിയാൽ? അപ്പോൾ ഒന്നിലധികം പേർ എഴുതിയ കൃതികളും കർത്തൃത്വം തീർച്ചപ്പെടാത്ത കൃതികളും മറ്റും വർഗ്ഗത്തിന് പുറത്താവും. അകത്ത് നിർത്തുന്നത് ഉചിതമല്ലല്ലോ. 'എഴുത്തച്ഛന്റെ കൃതികൾ എന്ന് സംശയിക്കുന്നവ' എന്ന് വർഗ്ഗമുണ്ടാക്കി 'എഴുത്തച്ഛന്റെ കൃതികൾ' എന്ന വർഗ്ഗത്തിൽ ചേർക്കുന്നതും എനിക്ക് അനുചിതമായിത്തോന്നി. കാളിദാസന്റെതെന്ന് ഐതിഹ്യം മാത്രമുള്ള മുക്തകങ്ങളെയും മറ്റും കാളിദാസകൃതികളായി വർഗ്ഗീകരിച്ചതും.
 
ഇങ്ങനെ പല കാരണങ്ങളാൽ ഇംഗ്ലീഷ് വിക്കിസോഴ്സിൽ എഴുത്തുകാരുടെ പേരിൽ വർഗ്ഗം ഉണ്ടാക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.
:ഫലകങ്ങൾ വഴി വർഗ്ഗം ചേർക്കുന്നത് ഒരുപാട് താളുകളിൽ ചേർത്തിരിക്കുന്ന വർഗ്ഗകങ്ങൾ ഒരുമിച്ച് തിരുത്താൻ/ഒഴിവാക്കാൻ സഹായിക്കുന്നു. ഈ എഴുത്തുകാരുടെ വർഗ്ഗങ്ങൾതന്നെ ഫലകം വഴി ചേർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മനു തലേൽ കൈ വെക്കില്ലല്ലോ, വേണേൽ ഫലകത്തിലല്ലേ വെക്കൂ (പേടിക്കേണ്ട മനൂ. നമുക്ക് യന്ത്രങ്ങളുണ്ട്.). ഫലകംവഴി വർഗ്ഗം ചേർക്കുന്നതിന്റെ ദോഷങ്ങളും ഉണ്ട്. എന്തായാലും ഈ തലക്കെട്ടിൽ പരിഗണിക്കാവുന്ന കാര്യങ്ങൾ മാത്രം ഈ ചരടിൽ ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 19:08, 17 ജൂലൈ 2013 (UTC)