"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 7:
 
 
'''3.''' ഒരിക്കൽ മലയാളരാജ്യത്തു കടൽ കയറുകയും പിന്നീടു പിൻ വാങ്ങുകയും ഉണ്ടായിട്ടുണ്ടെന്നു ഭൂവിജ്ഞാനീയ (geology) ശാസ്ത്രപ്രകാരം കാണുന്നുണ്ടു്. "പരശുരാമൻ സമുദ്രത്തിൽനിന്നു വീണ്ടെടുത്തു' എന്നു് പുരാണങ്ങൾ ഘോഷിക്കുന്നതും ഈ സംഭവത്തെ ഉദ്ദേശിച്ചായിരിക്കാം. ഇതു തന്നെ ആയിരിക്കയില്ലയോ വേറെ ചില ഇതിഹാസകഥകൾക്കും അടിസ്ഥാനം എന്നു് ഉൗഹിക്കുവാൻഊഹിക്കുവാൻ വഴികാണുന്നു. പുരാണപ്രകാരം, അടുത്തു കഴിഞ്ഞ അവാന്തരപ്രളയം ദ്രമിളദേശത്താണു് ആരംഭിച്ചതു്. ദ്രമിളാധിപതിയായ സത്യവ്രതൻ കൃതമാലാനദിയിൽ സന്ധ്യാവന്ദനത്തിനായിട്ടു് കെയിൽ കോരിയെടുത്ത ജലത്തിൽ ഒരു ചെറിയ മത്സ്യത്തെ കണ്ടുവെന്നും, അതു ജലാഞ്ജലിയിൽ വിട്ടൊഴിയാതെ നില്ക്കയാൽ അതിനെ രാജാവു് ഗൃഹത്തിൽ കൊണ്ടുവന്നു സൂക്ഷിച്ചതിൽ ദിവസംപ്രതി ഇടുന്ന പാത്രം നിറഞ്ഞുവന്നു് നാലഞ്ചുദിവസത്തിനുള്ളിൽ മഹാമത്സ്യമായിത്തീർന്നു് ഏഴുദിവസത്തിനകം പ്രളയമുണ്ടാകുവാൻ പോകുന്ന വിവരവും, അപ്പോൾ ചെയ്യേണ്ടുന്ന കൃത്യങ്ങളും രാജാവിനെ ഗ്രഹിപ്പിച്ചിട്ടു് സമുദ്രത്തിൽ പ്രവേശിച്ചുവെന്നും ആണല്ലോ മത്സ്യാവതാരകഥ. ദ്രമിളരാജ്യത്തിന്റെ കടലോരം ആണു് കേരളം; അതിന്റെ ഒരു അതിർത്തി കൃതമാലാനദി ആയിരുന്നുവെന്നു് ""കൃതമാലാമലയാചലപശ്ചിമാം ഭോധിമദ്ധേ്യ'' എന്നു് ഇന്നും സങ്കല്പത്തിൽ പറഞ്ഞുവരുന്ന എലുകകളിൽനിന്നു തെളിയുന്നുമുണ്ടു്. അതിനാൽ, "ആറാമതായ ചാക്ഷൂഷമന്വന്തരത്തിന്റെ അന്തത്തിൽ ഉണ്ടായി' എന്നു ഘോഷിക്കുന്ന അവാന്തരപ്രളയം കേരളത്തിൽ സമുദ്രം കയറിയതുതന്നെ ആകരുതോ?
 
യുക്തിമാർഗ്ഗത്തിൽ കടന്നു് ആലോടിക്കുന്നതായാൽ മത്സ്യാവതാരത്തിന്റെ പ്രയോജനത്തിനും തമിഴുദേശചരിത്രത്തിൽ ഉപപത്തികൾ ഉൗഹിപ്പാൻഊഹിപ്പാൻ വേണ്ടിടത്തോളം വഴികാണുന്നുണ്ടു്. ഹയഗ്രീവമഹാസുരനാൽ അപഹരിക്കപ്പെട്ട വേദങ്ങളെ വീണ്ടെടുപ്പാനാണു് മഹാവിഷ്ണു മത്സ്യമായി അവതരിച്ചതു്. ഇക്കഥ "ഒരു കാലത്തു ലുപ്തങ്ങളായിപ്പോയ വർണ്ണാശ്രമ ധർമ്മാചാരങ്ങളെ ദ്രമിളദേശത്തു് പ്രത്യുജ്ജീവിപ്പിക്കേണ്ടുന്ന ആവശ്യം നേരിട്ടു' എന്ന സംഗതിയെപ്പറ്റിയുള്ള അർത്ഥവാദമാണെന്നും കല്പിക്കുവാൻ വിരോധമില്ല. ആദികാലത്തു് ചെറിയ സംഘങ്ങളായി തെക്കോട്ടു കടന്നുവന്ന ആര്യന്മാർ ആദിമനിവാസികളായ ദ്രാവിഡർക്കു കീഴടങ്ങി വളരെക്കാലം ഇരുന്നിട്ടുണ്ടെന്നു് തമിഴുപഴമകളിൽനിന്നു കാണുന്നുണ്ടു്. വിശേഷിച്ചും കേരളത്തിൽ ആര്യന്മാർ സിന്ധുനദീമുഖത്തുനിന്നു പുരാതന കാലത്തുതന്നെ സമുദ്രയാത്രചെയ്തു് ഗോകർണ്ണംവഴി തെക്കോട്ടു വ്യാപിച്ചു് കുടിപാർത്തിരുന്നിരിക്കുവാൻ ഇടയുണ്ടു്. സംസ്കൃതശബ്ദങ്ങളെ ഉച്ചരിക്കുന്നതിൽ മലയാളികൾക്കു്, ശേഷമുള്ള ദ്രാവിഡരിൽ ഒരു സംഘത്തിലും ഇല്ലാത്ത ചില വിശേഷവിധികൾ ഈ ഉൗഹത്തിനു്ഊഹത്തിനു് ഒരു പ്രധാനലക്ഷ്യമാകുന്നു. "ഡ'കാരത്തെ "ള' കാരമാക്കി ഉച്ചരിക്കുന്ന സമ്പ്രദായം ഋഗേ്വദത്തിൽ മാത്രമാണുള്ളതു് ഇന്നും കേരളീയരുടെ സംസ്കൃതോച്ചാരണത്തിൽ സാർവ്വത്രികമായി കാണുന്നു: സമ്രാഡ്ഭ്യാം=സമ്രാൾഭ്യാം, വഷടു് = വഷൾ ഇത്യാദി. ഇങ്ങനെ ആദ്യമായി കടൽവഴി കടന്നുവന്ന ആര്യന്മാർ പശ്ചിമഘട്ടം കയറിക്കടന്നു് കിഴക്കോട്ടും വ്യാപിച്ചിരുന്നാലും പ്രധാനമായി കേരളത്തിൽത്തന്നെ കുടിപാർത്തിരിക്കാം. സംഘബലക്കുറവിനാൽ ഇവർ ചില ദ്രാവിഡാചാരങ്ങളെ സ്വീകരിക്കുകയും ആര്യമതാചാരങ്ങൾക്കു് ലോപം വരുത്തുകയും ചെയ്തിരിക്കാം. പിന്നീടു് ക്രമേണ ആര്യാവർത്തത്തിൽ ആധിപത്യം സ്ഥാപിച്ചിട്ടു് അവിടെനിന്നും വിന്ധ്യപംക്തി ഉല്ലംഘിച്ചു് ദക്ഷിണാപഥത്തെ ആക്രമിച്ച ആര്യസംഘങ്ങൾ പൂർവ്വാഗതന്മാരായ ഈ സ്വവർഗ്ഗക്കാരോടു കൂട്ടിമുട്ടിയപ്പോൾ അവരെ ഭ്രഷ്ടന്മാരെന്നും ലുപ്താചാരന്മാരെന്നും ആക്ഷേപിച്ചിരിക്കുവാൻ ഇടയുണ്ടു്. ദ്രാവിഡരെ ജാതിഭ്രഷ്ടരായ ക്ഷത്രിയരെന്നു മനു പറയുന്നതു നോക്കുക:
 
 
വരി 23:
പ്രളയാനന്തരം മഹാവിഷ്ണു വേദചോരനായ ഹയഗ്രീവനെ വധിക്കുകയും ആര്യാചാരങ്ങൾ യഥാവിധി നടപ്പിൽവരികയും ചെയ്തു. ആചാരഭേദം സ്വീകരിച്ച പ്രഥമാഗതാര്യന്മാരിൽ പ്രളയാനന്തരം ശേഷിച്ചവരുടെ സന്താനങ്ങളായിരിക്കാം ഇപ്പോൾ കേരളത്തിൽ കാണുന്ന വേദമില്ലാത്ത നംപൂരിവർഗ്ഗക്കാർ എന്നും, "കേരളത്തിലെ അനാചാരങ്ങൾ' എന്നു പറയുന്നവ എല്ലാം പ്രസ്തുത വിലക്ഷണാചാരങ്ങളുടെ അവശേഷങ്ങളാണെന്നുംകൂടി കല്പിക്കുന്നതായാൽ എന്റെ അഭ്യൂഹം പൂർണ്ണമാകും. എന്നാൽ ഈവക സംഗതികൾ ദേശചരിത്രകാരന്റെ അധികാരത്തിൽ ഉൾപ്പെട്ടതാകയാൽ വെയാകരണനു് അതിൽ പ്രവേശിക്കുവാൻ അവകാശമില്ല.
 
'''4.''' മലെനാടായമലൈനാടായ മലയാളത്തിലെ ആദിമനിവാസികൾ തമിഴരും അവരുടെ ഭാഷ തമിഴും ആയിരുന്നു. എന്നാൽ എല്ലാകാകലത്തും ഗ്രന്ഥഭാഷ അല്ലെങ്കിൽ വരമൊഴി, നാടോടിബ്ഭാഷ അല്ലെങ്കിൽ വായ്മൊഴി എന്നു് ഒരു വ്യത്യാസം എല്ലാ ജീവത്ഭാഷകളിലും ഉള്ളതുപോലെ ഈ തമിഴിലും ഉണ്ടായിരുന്നു. ഗ്രന്ഥഭാഷയ്ക്കു് "ചെന്തമിഴ്' എന്നും നാടോടിബ്ഭാഷയ്ക്കു് "കൊടുന്തമിഴ്' എന്നും ആണു് തമിഴുഗ്രന്ഥകാരന്മാർ പേരിട്ടിരിക്കുന്നതു്. പലവക കൊടുന്തമിഴുകൾ ഉണ്ടായിരുന്നതിൽ ഒന്നാണു് നമ്മുടെ മലയാളമായിത്തീർന്നതു്. ഇപ്പോഴത്തെ നിലയിൽ സംസ്കൃതത്തിന്റെ മണിയം പലതും മലയാളഭാഷയിൽ കയറി ഫലിച്ചിട്ടുണ്ടെങ്കിലും അസ്തിവാരവും മേൽപ്പുരയും ഇന്നും തമിഴു പ്രതിഷ്ഠിച്ചിട്ടുള്ളതുതന്നെയാണു്. വിശേഷവിധികളൊന്നും ഉള്ളിലേക്കു തട്ടീട്ടില്ല. മരംകൊണ്ടുള്ള നിര കളഞ്ഞു് ആ സ്ഥാനത്തു് ഇട്ടിക പടുത്തുചുമരുകെട്ടുക, വാതായനങ്ങൾപണിഞ്ഞു് ഇരുട്ടും മുട്ടും തീർക്കുക - ഇത്രയൊക്കെയേ സംസ്കൃതവർത്തകനു തന്റെ മലയാളഗൃഹത്തിൽ പരിഷ്കാരം ചെയ്യുവാൻ സാധിച്ചിട്ടുള്ളു. ഈ സിദ്ധാന്തത്തെ മറ്റൊരിടത്തു പ്രസ്താവിക്കാം.
 
'''5.''' മലയാളത്തിന്റെ പ്രാഗ്രൂപം കൊടുന്തമിഴാണെന്നു പറഞ്ഞുവല്ലോ. ചെന്തമിഴ്തന്നെ ഏതുഭാഷാകുടുംബത്തിൽ ഉൾപ്പെട്ടതാണെന്നു തീർച്ചപ്പെടുത്തേണ്ടതുണ്ടു്. തമിഴു് "ദ്രാവിഡം' എന്നൊരു പ്രതേ്യക കുടുംബത്തിൽ ഉൾപ്പെട്ട ഭാഷയാണു്. ആ കുടുംബത്തിലെ അംഗങ്ങളെ താഴെ വിവരിക്കുന്നു.
വരി 411:
'''10.''' ഇനി വ്യാകരണത്തിന്റെ ഏർപ്പാടുകളെപ്പറ്റി നോക്കാം.
 
1. ഏഴു വിഭക്തി, ഒാരോന്നിനുംഓരോന്നിനും മുമ്മൂന്നു വചനം. ഒാരോ വചനത്തിനും പ്രതേ്യകം പ്രത്യയം എന്നു് ഇരുപത്തിയൊന്നായിപ്പിരിയുന്ന സംസ്കൃതത്തിലെ രൂപാവലീകോലാഹലമൊന്നും ദ്രാവിഡങ്ങൾക്കില്ല. രൂപനിഷ്പാദനത്തിലും ആദ്യത്തെ അഞ്ചുവചനം ദൃഢം, ശേഷമെല്ലാം ശിഥിലം എന്നുള്ള പ്രക്രിയാഭേദമില്ല. ദ്രാവിഡങ്ങളിലാകട്ടെ, പ്രഥമയ്ക്കു് പ്രത്യയം ഇല്ല. ശേഷം എല്ലാ വിഭക്തികളിലും പ്രകൃതി ഒന്നുപോലെതന്നെ. വചനം രണ്ടേ ഉള്ളൂ; അതിനുള്ള പ്രത്യയം ഒന്നു വേറെ ആകുകയാൽ വിഭക്തിപ്രത്യയം വചനം തോറും മാറേണ്ട. വിഭക്തിസംബന്ധം കുറിക്കുന്നതിനു് പ്രത്യയം മാത്രമല്ല, ഗതികളും ഉണ്ടു്. "മിടുക്കന്മാരെക്കൊണ്ട്' എന്ന വിഭക്തിരൂപം അപഗ്രഥിച്ചു നോക്കുക:
 
<!-- ചിത്രം -->
വരി 430:
5. ദ്രാവിഡഭാഷകളുടെ സ്ഥിതി "സംശ്ലിഷ്ടകക്ഷ്യ'യിലും സംസ്കൃതത്തിന്റെ "വെകൃതകക്ഷ്യ'യിലും ആകുന്നു.
 
6. സംസ്കൃതത്തിലെ മഹാപ്രാണങ്ങളും ഉൗഷ്മാക്കളുംഊഷ്മാക്കളും ദ്രാവിഡത്തിലില്ല. ദ്രാവിഡത്തിലെ ഴ, റ, <!-- ചിത്രം --> സംസ്കൃതത്തിലും ഇല്ല.
 
'''11.''' ഉദാത്താദിസ്വരഭേദം ദ്രാവിഡത്തിൽ ഒരിക്കലും ഉണ്ടായിരുന്നില്ല.
വരി 450:
ആദികാലത്തു് തെക്കേ ഇൻഡ്യയുടെ തെക്കേ അറ്റം ചേരം, ചോളം, പാണ്ഡ്യം എന്നു മൂന്നു രാജ്യങ്ങളായി വിഭജിച്ചിരുന്നു. അതിൽ പശ്ചിമഘട്ടങ്ങളുടെ പടിഞ്ഞാറുവശവും കൊങ്ങുദേശവും ഉൾപ്പെട്ടിരുന്നു. മൂന്നു സ്വതന്ത്രരാജ്യങ്ങളായിരുന്നെങ്കിലും അനേ്യാന്യം കലഹങ്ങളും ഒന്നിനു മറ്റു രണ്ടു രാജ്യങ്ങളുടെ മേൽക്കോയ്മ ഉണ്ടെന്നുള്ള അഭിമാനവും, അതുമൂലം പലയുദ്ധങ്ങളും ഉണ്ടായിരുന്നു. യുദ്ധങ്ങളിലെ ജയം അനുസരിച്ചു് മേൽക്കോയ്മയും മാറി മാറി വന്നുകൊണ്ടിരുന്നു. മൂവരശർക്കു പുറമേ പല്ലവർ, ചാലൂക്യർ, രാഷ്ട്രകൂടർ മുതലായ വെദേശികരുടെ ആക്രമങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ടു്. ഈ രാജ്യപരിവർത്തനകോലാഹലങ്ങളിൽ എല്ലാ തമിഴ്നാടുകൾക്കും ഒഴിക്കുവാൻ പാടില്ലാത്തവിധത്തിൽ പരസ്പരസംസർഗ്ഗം വേണ്ടിവന്നു. അന്നത്തെ രാജ്യഭരണ സമ്പ്രദായവും പ്രസ്താവയോഗ്യമാണു്. രാജധാനിയും അതിനു ചുറ്റുമുള്ള ദേശവും മാത്രമേ നേരേ രാജാവിന്റെ കീഴിൽ വർത്തിച്ചിരുന്നുള്ളു. ശേഷം ഭാഗമെല്ലാം നാടുവാഴികളായ ഉദേ്യാഗസ്ഥന്മാരാണു് ഭരിച്ചുവന്നതു്. ഒാരോ രാജ്യവും നാടുകളായി വിഭജിച്ചു് ഒാരോ നാട്ടിനും ഭരിക്കുന്നതിനു് അധികാരികളായി പ്രഭുക്കന്മാരെ നിയമിച്ചിരുന്നു. നാടുവാഴികളായ പ്രഭുക്കന്മാർ പ്രായേണ തങ്ങളുടെ അധികാരം കുലപരമ്പരയായി വഹിച്ചുകൊണ്ടിരുന്നതിനാൽ അവരിൽ ചിലർ പ്രബലന്മാരായിത്തീർന്നു് പേരിനുമാത്രം രാജാവിനു കീഴടങ്ങിക്കൊണ്ടു കാര്യത്തിൽ സ്വതന്ത്രന്മാരായിത്തീരുകയും ചെയ്തിട്ടുണ്ടു്. ഇക്കൂട്ടത്തിൽ കുട്ടനാടിന്റെ അധിപതിയായിരുന്ന ചെംകുട്ടവൻ എന്ന പ്രഭുവിനെപ്പറ്റി പഴയ തമിഴുഗ്രന്ഥങ്ങളിൽ പല കഥകളും കാണുന്നുണ്ടു്. എന്നുവേണ്ട "പതിറ്റിപ്പത്ത്' എന്ന തമിഴുകാവ്യം ചേരരാജാക്കന്മാരുടെയും മലയാളനാടുകൾ ഭരിച്ചിരുന്ന നാടുവാഴികളുടെയും പരാക്രമങ്ങളെ വർണ്ണിച്ചു് മലയാളനാട്ടിൽ ഉണ്ടായിരുന്ന കവികൾ നിർമ്മിച്ചിട്ടുള്ളതാകുന്നു. പതിറ്റിപ്പത്തിന്റെ ആദ്യത്തെയും ഒടുവിലത്തെയും പാട്ടൊഴിച്ചു ശേഷം പാട്ടുകൾ ഇപ്പോഴും നടപ്പുണ്ടു്. ഇതിൽ ഏഴാമത്തെ പാട്ടു് "ചെല്വക്കടുങ്കോ വാഴിയാതൻ' എന്ന ചേരരാജാവിനെ സംബോധനം ചെയ്തു് "കപിലർ' എന്ന ബ്രാഹ്മണകവി ഉണ്ടാക്കിയിട്ടുള്ളതാണു്. ഇക്കവി പാണ്ടിയിൽ തിരുവടവൂർ എന്ന ദേശത്തു ജനിച്ചു്, മലയാളത്തിൽവന്നു താമസിച്ച ആളും "പൊയ്യു പറയാത്തവൻ' എന്നർത്ഥമായ "പൊയ്യാനാവിർക്കപിലർ' എന്ന വിരുതുപേർ ലഭിച്ച മഹാനും ആകുന്നു. ഇദ്ദേഹത്തിന്റെ കവിതകളിലെല്ലാം മലനാട്ടിലെ പ്രഭുക്കന്മാരാണു നായകന്മാർ. "എെങ്കുറുനൂറു', ചിലപ്പതികാരം' മുതലായി വേറെയും കേരളീയകൃതികളായ തമിഴുകവിതകൾ ഉണ്ടു്. അടുത്തകാലത്തു് കൊല്ലവർഷാരംഭംവരെ തമിഴിൽ കവിപാടീട്ടുള്ള കേരളീയരെക്കുറിച്ചു് അറിവുണ്ടു്. "എെയ്യനരിതനാർ' എന്ന കേരളീയതമിഴ്കവി ക്രിസ്ത്വബ്ദത്തിന്റെ ഏഴാം ശതകത്തിലോ എട്ടാമത്തേതിലോ ജീവിച്ചിരുന്നതായിക്കാണുന്നു. "മുകുന്ദമാല' എന്ന സംസ്കൃതസ്തോത്രത്തിന്റെ കർത്താവായ കുലശേഖര ആൾവാരെപ്പറ്റി തിരുവിതാംകൂർകാർ എല്ലാവരും കേട്ടിരിക്കുമല്ലോ. ഈ രാജകവിയും തമിഴുഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്.
 
മേൽക്കാണിച്ചപ്രകാരം തമിഴ്രാജ്യവും മലയാളരാജ്യവും ഒരേ രാജാവിന്റെ കീഴിൽ ഇരുന്നിടത്തോളംകാലം തമിഴ്ഭാഷയും മലയാളഭാഷയും ഒന്നുതന്നെ ആയിരുന്നു. കേരളീയകൃതികളിൽ ചെന്തമിഴിൽനിന്നും വ്യത്യസ്തങ്ങളായ ചില രൂപങ്ങളും (ഒല്ലാർ), പദങ്ങളും (പോത്തു്, പട്ടി, കെനില മുതലായവ) കാണുന്നില്ലെന്നില്ല; എന്നാൽ അതുകളെല്ലാം ദേശ്യഭേദങ്ങളെന്നേ ഗണിക്കപ്പെട്ടിട്ടുള്ളു. ചിലപ്പതികാരം തമിഴിലെ പ്രധാനപ്പെട്ട അഞ്ചു മഹാകാവ്യങ്ങളിൽ ഒന്നായിട്ടാണു് തമിഴർ ഇന്നും പറഞ്ഞുവരുന്നതു്. മറ്റു തമിഴുനാടുകൾക്കൊപ്പം മലനാട്ടിലും മൂവരശരിൽ ഒരാൾ ഭരിക്കുക എന്ന ഏർപ്പാടു് പെരുമാക്കന്മാരുടെ കാലത്തോടുകൂടി അവസാനിച്ചു. കേരളോൽപത്തി എന്ന പുരാണഗ്രന്ഥത്തെ വിശ്വസിക്കുന്നപക്ഷം പെരുമാക്കന്മാർ തന്നെ രാജപ്രതിനിധികൾ എന്നല്ലാതെ സാക്ഷാൽ രാജാക്കന്മാരായിരുന്നില്ല. ചരിത്രപ്രകാരം നോക്കുന്നതായാലും പെരുമാക്കന്മാർ മൂവരശരിൽ ഒരാളുടെ വെസ്രായിമാരായിരുന്നിരിക്കുവാൻ ഇടയുണ്ടു്. രാഷ്ട്രകൂടർ, ചാലൂക്യർ മുതലായ വിജിഗീഷുക്കളുടെ ആക്രമണങ്ങളാൽ പാണ്ഡ്യചോളചേരന്മാരുടെ ശക്തി കുറഞ്ഞതിനു പുറമേ ചില വംശങ്ങൾ ക്ഷയിക്കുകയും ഒന്നു മറ്റൊന്നിൽ ലയിക്കുകയും എല്ലാം ഉണ്ടായി. ക്രി. അ. 1293നു് അടുത്തു പരലോകംപ്രാപിച്ച സുന്ദരപാണ്ഡ്യരാജാധിരാജനോടുകൂടി മൂവരശരുടെ ശക്തി അസ്തമിച്ചു. 1310-ാം വർഷത്തിൽ മലിക്കു് കഫൂർ എന്ന മഹമ്മദീയവിജിഗീഷു തെക്കേ ഇൻഡ്യയിൽ കടന്നു് രാജ്യമാസകലം കൊള്ളചെയ്തു് സർവ്വസ്വവും കുത്തിക്കവർന്നുകൊണ്ടുപോകുകയും ചെയ്തു. ഈ അനാഥസ്ഥിതിയിൽ കൊല്ലത്തു് ദേശിംഗനാടിന്റെ അധിപതിയായിരുന്ന രവിവർമ്മകുലശേഖരരാജാവു് പാണ്ഡ്യചോളദേശങ്ങളെ വെട്ടിപ്പിടിച്ചു് കാഞ്ചീപുരരാജധാനിയിൽ രാജാധിരാജനായി സ്വല്പകാലം വാഴുകയുണ്ടായി. എന്നാൽ കേരളീയരുടെ ദുർഭാഗ്യത്താൽ അദ്ദേഹത്തിലും രാജലക്ഷ്മി സ്ഥിരയായി വസിച്ചില്ല. ഇതിനുമേൽ വിജയനഗരത്തിലെ ഹിന്ദുരാജാക്കന്മാർക്കും ആർക്കാട്ടിലെ നഭാക്കന്മാർക്കും മറ്റും ശക്തിയും ഉൗർജ്ജവുംഊർജ്ജവും ലഭിച്ചിട്ടുണ്ടെങ്കിലും ഈസ്റ്റിൻഡ്യാക്കമ്പനിക്കാർ ടിപ്പുവിനെ ജയിച്ചു് മലബാറിൽ പ്രവേശിച്ചതു വരെ ഉള്ള ദീർഘമായ കാലത്തെങ്ങും മലയാളവും പാണ്ടിയും ഒരേ രാജാവിന്റെ സാക്ഷാൽ ഉള്ള ശാസനയിൽ ഉൾപ്പെട്ടിരിക്കുകയുണ്ടായിട്ടില്ല.
 
""ഒടുവിലത്തെ പെരുമാൾ, ഭാസ്കരരവിവർമ്മചേരമാൻപെരുമാളായാലും ശരി, പള്ളിബാണപ്പെരുമാളായാലും ശരി, സ്വരാജ്യം മുഴുവനും തന്റെ മക്കൾക്കും മരുമക്കൾക്കും പകുത്തുകൊടുത്തു'' എന്നാണല്ലോ നമ്മുടെ പഴമ. അന്നുമുതൽ മലയാളത്തുകാർക്കു പാണ്ടിക്കാരുമായുള്ള നിത്യസംസർഗ്ഗം അവസാനിച്ചു. രാജ്യകാര്യം സംബന്ധിച്ചു് ഒരുത്തർക്കും അങ്ങോട്ടുമിങ്ങോട്ടും കടന്നിട്ടാവശ്യമില്ല. ആവശ്യങ്ങളുണ്ടായിരുന്നിടത്തോളം കാലം മാർഗ്ഗനിരോധകമായി ഗണിക്കപ്പെട്ടിട്ടില്ലായിരുന്ന മലയാചലപംക്തി ഇക്കാലംമുതൽ തങ്ങൾക്കു് ഒരു വലിയ പ്രതിബന്ധമായിട്ടും തീർന്നു. തീർത്ഥാടനംചെയ്യുന്ന ഭക്തന്മാരും ദേശസഞ്ചാരത്തിനിറങ്ങുന്ന ഉത്സാഹികളും അല്ലാതെ സാധാരണക്കാർ മലയിടുക്കുകളിലുള്ള ദുർഘടവഴികളിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക എന്നുള്ളതു വളരെ അപൂർവ്വമായിത്തുടങ്ങി. രണ്ടു സംഘക്കാർക്കും തങ്ങളിലുള്ള പെരുമാറ്റം ചുരുങ്ങിയപ്പോൾ അവരവരുടെ ഭാഷകൾക്കും ദേശ്യഭേദങ്ങൾ വർദ്ധിച്ചുവന്നു. ചിലപ്പതികാരത്തിലും മറ്റും ഉണ്ടായിരുന്ന വ്യത്യസ്തപ്രയോഗങ്ങളിൽ തുലോം പ്രബലപ്പെട്ട മാറ്റങ്ങൾ മലയാളത്തിലെ കൊടുന്തമിഴിൽ കടന്നുകൂടി.
വരി 456:
''(2)'' മറുനാട്ടുകാർക്കില്ലാത്ത പല വിശേഷവിധികളും മലയാളത്തുകാർക്കുണ്ടായിരുന്നതിനാൽ അവർക്കു് ഒരു പ്രതേ്യക സംഘമായിതിരിയുന്നതിനുണ്ടായ സൗകര്യം:
 
മരുമക്കത്തായം, മുൻകുടുമ, മുണ്ടുടുപ്പു് മുതലായതെല്ലാം മലയാളത്തിലെ വിലക്ഷണാചാരങ്ങളാകുന്നു. ഇതൊന്നും ഈ നാട്ടിൽ പുത്തനായിട്ടുണ്ടായതല്ല. "പതിറ്റിപ്പത്തി'ൽ പ്രസംസിച്ചിരിക്കുന്ന പ്രഭുക്കന്മാരും രാജാക്കന്മാരും മരുമക്കത്തായം അനുഷ്ഠിച്ചിരുന്നവരാണെന്നു് ആ ഗ്രന്ഥത്തിൽത്തന്നെ പ്രതിപാദിച്ചിട്ടുണ്ടു്. നിത്യസഹവാസം ഉണ്ടായിരുന്നകാലത്തു് ഈവക വെലക്ഷണ്യങ്ങളൊന്നും ഒരു വിശേഷവിധിയായി പാണ്ടിക്കാർ ഗണിച്ചിരുന്നില്ല. എങ്കിലും ഇതുകളിൽ അവർക്കു തൃപ്തി പോരായിരുന്നു എന്നു തെളിയുന്നുണ്ടു്. "മലയാളനാടു വാഴുന്നതിനു് രാജാക്കന്മാരില്ലാതെ വന്നിട്ടു് നമ്പൂരിമാർ അപ്പോഴപ്പോൾ പരദേശത്തുചെന്നു് പെരുമാക്കന്മാരെ അവരോധിച്ചുകൊണ്ടുവന്നിരുന്നു' എന്നു് കേരളോൽപത്തിക്കാരൻ ഘോഷിക്കുന്ന എെതിഹ്യത്തിനു് നിദാനം ഈ നീരസം ആയിരിക്കണമെന്നു് ഉൗഹിപ്പാൻഊഹിപ്പാൻ വഴിയുണ്ടു്. പരശുരാമനെ പഴിപറഞ്ഞു് നമ്പൂരിമാർ ക്ഷത്രിയരാജാക്കന്മാരെ സ്വജാതിയിൽ വിവാഹംചെയ്തു മക്കത്തായം അനുഷ്ഠിപ്പാൻ അനുവദിക്കാതിരുന്നതു് തങ്ങളുടെ ശക്തിക്കു കുറവുവന്നേക്കുമോ എന്നു ശങ്കിച്ചിട്ടായിരിക്കാം. "പാണ്ഡ്യചോളരാജ്യങ്ങൾകൂടി ജയിച്ചു് വേഗവതീ (വെകാ) തീരത്തുവച്ചു രാജ്യാഭിഷേകംചെയ്ത ദേശിംഗനാട്ടിലെ രവിവർമ്മ കുലശേഖരൻ' ഒരു പാണ്ഡ്യരാജകുമാരിയെ വിവാഹം ചെയ്തതിനുശേഷം അവരുടെ സന്താനങ്ങളുടെ സ്ഥിതി എന്തായിരുന്നു എന്നറിവാൻ മാർഗ്ഗം കാണുന്നില്ല. ഏതായാലും "മരുമക്കത്തായം മുതലായ അനാചാരങ്ങൾ മലയാളരാജ്യത്തെ ഒറ്റതിരിക്കുന്നതിനും അതുവഴിയായി മലയാളഭാഷയെ തമിഴിൽനിന്നു് അകറ്റുന്നതിനും സഹായിച്ചു' എന്നു നിശ്ചയമാണു്.
 
''(3)'' നമ്പൂരിമാരുടെ പ്രാബല്യവും ആര്യദ്രാവിഡസംസ്കാരവും:
 
ക്രിസ്തുവർഷാരംഭത്തിനു മുമ്പുതന്നെ ബ്രാഹ്മണരും, ബൗദ്ധരും, ജെനരും ആയ ആര്യന്മാർ തെക്കേ ഇൻഡ്യയിലേക്കു കടന്നിട്ടുണ്ട്; എന്നാൽ അവർ ഒറ്റയൊറ്റ കുടുംബങ്ങളായിട്ടല്ലാതെ വലിയ സംഘങ്ങളായിട്ടു വന്നിട്ടില്ല. ആര്യബ്രാഹ്മണർ ഗ്രാമമടച്ചു് കേരളത്തിലേക്കു കുടിയേറിപ്പാർക്കുവാൻ ആരംഭിച്ചതും ക്രിസ്ത്വബ്ദം ആറാംശതകംമുതലാണു്. അക്കാലത്തു് കദംബരാജവംശത്തിന്റെ പ്രവർത്തകനായ മയൂരവർമ്മരാജാവു് ഗോകർണ്ണത്തുനിന്നും കേരളത്തിലേക്കു് ആര്യബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി കുടിപാർപ്പിച്ചതായിട്ടു് ലക്ഷ്യങ്ങൾ ഉണ്ടു്. അതിനുശേഷം പാണ്ഡ്യൻ, ചോളൻ മുതലായ മറ്റു രാജാക്കന്മാരും അവരിൽനിന്നും അധികാരം ലഭിച്ച മറ്റു പെരുമാക്കന്മാരും പല പ്രാവശ്യമായി കേരളത്തിൽ ബ്രാഹ്മണപ്രതിഷ്ഠ ചെയ്തിട്ടുണ്ടു്. അടുത്തകാലത്തു് ബ്രാഹ്മണരെ ഗ്രാമംകൊടുത്തു പ്രതിഷ്ഠിച്ചു് പുണ്യം സമ്പാദിച്ച കേരളരാജാവു് ചിറയ്ക്കലെ കോലത്തിരിയാണു്. അദ്ദേഹം രണ്ടുതവണയായി "സാഗരം' (273) എന്നും "സമുദ്രം' (257) എന്നും സംഖ്യയുള്ള ബ്രാഹ്മണഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ടു്. വഴിയേ വന്നുകയറിയ മതാന്തരസ്ഥരായ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കുംകൂടി പലവിധം പദവികളും അവകാശങ്ങളും അധികാരങ്ങളും കൊടുക്കത്തക്ക ഒൗദാര്യമുള്ള നാട്ടുകാർ തങ്ങൾ ക്ഷണിച്ചുവരുത്തിയവരും സ്വമതസ്ഥരുമായ നമ്പൂരിമാർക്കു് സൽക്കാരപുരസ്സരം സകലാധികാരങ്ങളും ഉദകപൂർവ്വം ദാനംചെയ്യുവാൻ മടിക്കുമെന്നു സന്ദേഹിക്കുവാൻ പോലും ഇടയില്ല. അതിനാൽ നമ്പൂരിമാർക്കു് സ്വഗ്രാമങ്ങളിൽ സർവ്വവിധാധികാരങ്ങളും ലഭിച്ചിരിക്കണം. ക്രിസ്ത്വബ്ദം 629 നും 645 നും മദ്ധേ്യ ഇൻഡ്യ സന്ദർശിച്ച ഹിയൃൂങ്സാങു് എന്ന ചീനദേശ്യനായ തീർത്ഥയാത്രക്കാരൻ തെക്കേ ഇൻഡ്യയിൽ പറയത്തക്കതായ ആര്യജനനിവേശങ്ങൾ കണ്ടതായി എഴുതിയിട്ടില്ല. ക്രിസ്ത്വബ്ദം 774 ൽ വീരരാഘവചക്രവർത്തി കൊടുങ്ങല്ലൂർവച്ചു് ഇരവികോർത്താൻ എന്ന കച്ചവടക്കാരനു് മണിഗ്രാമാധിപത്യം കൊടുത്ത ചെമ്പുപട്ടയത്തിൽ പന്നിയൂർ, ചൊവ്വര എന്ന ബ്രാഹ്മണഗ്രാമക്കാരെ വേണാടിന്റെയും കുട്ടനാടിന്റെയും ഉടയവരോടൊപ്പമായ നിലയിൽ സാക്ഷിവച്ചുകാണുന്നതിനാൽ 774-ാമാണ്ടിനിടയ്ക്കു് നമ്പൂരിമാർക്കു് കേരളത്തിൽ പറയത്തക്ക ചില അധികാരങ്ങൾ സിദ്ധിച്ചു കഴിഞ്ഞിരിക്കുന്നു എന്നും തെളിയുന്നു. മയൂരവർമ്മ രാജാവു് ആറാംശതവർഷാരംഭത്തിൽ ബ്രഹ്മപ്രതിഷ്ഠചെയ്തിട്ടുള്ള സംഗതി മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ഇതെല്ലാം കൂട്ടിച്ചേർത്തുനോക്കുമ്പോൾ, 600 മുതൽ 774 വരെയുള്ള ഒന്നേമുക്കാൽ ശതാബ്ദത്തിനകത്തായിരിക്കാം നമ്പൂരിമാർ കേരളത്തിൽ പ്രതിഷ്ഠ ഉറപ്പിച്ചതു് എന്നു് ഉൗഹിക്കാവുന്നതാണു്ഊഹിക്കാവുന്നതാണു്. കൊല്ലവർഷാരംഭവത്സരമായ 825-ാം വർഷത്തിനോടടുത്താണു് നാം പ്രസ്താവിക്കുന്ന കാലഘട്ടം. എകദേശം ഇതിനടുത്താണു് പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും ശ്രീശങ്കരാചാര്യസ്വാമികൾ അവതരിച്ചു ദിഗ്വിജയംചെയ്തു് അദെ്വതശാങ്കരമതം സ്ഥാപിച്ചതും. ഈ രണ്ടു സംഗതികളിൽ ഒന്നിന്റെ സ്മാരകമായിട്ടാണു് കൊല്ലവർഷം എന്നൊരബ്ദം ആരംഭിച്ചതു് എന്നുംകൂടി പ്രബലമായ അഭിപ്രായമുണ്ടു്. മൂവരശരുടെ കുലങ്ങൾ ക്ഷയിച്ചു് തെക്കേ ഇൻഡ്യയിൽ രാജ്യാവകാശ വഴക്കുകളും കുഴപ്പങ്ങളും അനാഥാവസ്ഥയും ആരംഭിച്ചതു് ഈ ഘട്ടത്തിനു സമീപിച്ചാണു്.
 
ഇതൊരു നല്ല തരം എന്നു കരുതി നമ്പൂരിമാർ അവരുടെ അധികാരങ്ങളെ കെകടത്തി പ്രയോഗിച്ചുതുടങ്ങി. മേൽക്കാണിച്ച സംഭവങ്ങൾ അവരുടെ ഉയർന്നതരം ആശകൾക്കു് അനുകൂലിച്ചു. പ്രതേ്യകിച്ചും മരുമക്കത്തായം മുതലായ കേരളീയ വിലക്ഷണാചാരങ്ങൾ അവരുടെ ആശാസിദ്ധിക്കു വേണ്ടതിലധികം ഉപകരിച്ചു. പണ്ടു് ക്ഷത്രിയരാജാക്കന്മാർ നിർബന്ധമായിട്ടനുഷ്ഠിക്കാതിരുന്ന മരുമക്കത്തായം അവരും അനുഷ്ഠിക്കണമെന്നു വിധിച്ചു. നാട്ടിലെ രക്ഷാധികാരികളായ "അറുനൂറർ', "പതിനായിരത്താർ' എന്നും മറ്റും പറയുന്ന നായർയോഗക്കാരാകട്ടെ പ്രസ്തുത സംഗതിയിൽ ഒട്ടും പ്രതിബന്ധം ആചരിച്ചില്ല. നാട്ടുമാമൂലുകൾ നാട്ടിൽ കുടി പാർക്കുന്നവരെല്ലാംതന്നെ ആചരിക്കണമെന്നായിരുന്നു അവരുടെ സ്വദേശാഭിമാനഭ്രമം. ഇതിനുപുറമേ "അതിജാജ്വല്യമാനം' എന്നു പണ്ടേതന്നെ കീർത്തികേട്ടിരിക്കാവുന്ന ആര്യപരിഷ്കാരത്തിന്റെ ആചാര്യന്മാരും അനുഷ്ഠാതാക്കളും ഈ നമ്പൂരിമാർ ആയിരുന്നല്ലോ. ആര്യനാഗരികങ്ങളുടെ നാനാമാർഗ്ഗങ്ങളെല്ലാം തങ്ങളുടെ കെവശമായിരുന്നു എന്നതു് ഇവർക്കും ഒരു വലിയ മെച്ചമായിരുന്നു. ചുരുക്കത്തിൽ നവാഭ്യാഗതന്മാരായ ആര്യന്മാരുടെയും പ്രാചീനനിവാസികളായ ദ്രാവിഡരുടെയും വർഗ്ഗങ്ങൾക്കു് കൂടിക്കലരുന്നതിനു വേണ്ടിയിരുന്ന ഉപകരണങ്ങളെല്ലാം യോജിച്ചുവന്നു. രണ്ടുംകൂടിച്ചേർന്നു് ഒരു കഷായമായി. യോഗം നന്നായി ചേർന്നതിനാൽ കഷായത്തിനു് വീര്യം സ്വയമേ കൂടുതലായിരുന്നു. പോരെങ്കിൽ നസ്രാണി ക്രിസ്ത്യാനികൾ അതിനു് ഒരു മേമ്പൊടിയും ചേർത്തു. അതു സേവിക്കയാൽ കേരളലക്ഷ്മിക്കു് ശരീരപുഷ്ടിയും ബുദ്ധിവികാസവും ഒാജസ്സും വർദ്ധിക്കുകയും ചെയ്തു.
വരി 593:
</pre>
 
നമ്പൂരിബ്രാഹ്മണർ ഇതിൽ സഹായിച്ചിരിക്കണം. സംസ്കൃതമോ അതിന്റെ വല്ല പ്രാകൃതമോ സംസാരിച്ചുകൊണ്ടിരുന്നിരിക്കേണ്ടവരായ നമ്പൂരിമാർക്കു് ആഖ്യാതത്തിനു കർത്താവിനോടു പൊരുത്തം വേണമെന്നുള്ളതു് ഒരു അപൂർവ്വസംഗതിയായി തോന്നിയിരിക്കുവാൻ ഇടയില്ല. എന്നാൽ ഈ വിഷയത്തിൽ സംസ്കൃതത്തിനും തമിഴിനും വലിയ അന്തരം ഉണ്ടു്. സംസ്കൃതത്തിൽ ലിംഗപ്പൊരുത്തം വേണ്ട. തമിഴിൽഅതുംകൂടി വേണം. മലയാളം ഒന്നുമേ വേണ്ടെന്നുവച്ചു. പുരുഷവചനഭേദംതന്നെ ശരിയായി നോക്കി പ്രയോഗിക്കുന്നതു ശ്രമം എന്നു വിചാരിച്ചിരുന്നവർ ലിംഗഭേദം എന്നു മൂന്നാമതൊന്നുകൂടി ചേർക്കണമെന്നുവന്നപ്പോൾ "എന്നാൽ എല്ലാം ഒന്നോടെ പോകട്ടെ' എന്നു തള്ളിക്കളഞ്ഞിരിപ്പാൻ നല്ല ന്യായം ഉണ്ടു്. വിശേഷിച്ചും ആഖ്യാതത്തിൽ പുരുഷാദിഭേദം കുറിക്കുന്നതിനു തമിഴിലുള്ള ഏർപ്പാടു് പിഷ്ടപേഷംപോലെ കുറെ അനാവശ്യകമെന്നു തോന്നിപ്പോകാവുന്നതാണു്. "ഞാൻ', "നീ', "മററുള്ളവർ' എന്നാണല്ലോ പുരുഷഭേദം. ഈ ഭേദം ക്രിയാരൂപത്തിൽ കാണിക്കുന്നതിനു് അതാതു സർവ്വനാമങ്ങളുടെ അംശങ്ങൾതന്നെ എടുത്തു തേച്ചുരച്ചു് "പ്രത്യയം' എന്നു പറഞ്ഞു ചേർക്കുകയാണു് എല്ലാ ഭാഷകളും ചെയ്യുന്നതു്. എന്നാൽ വെകൃതകക്ഷ്യയിൽ ഇരിക്കുന്ന സംസ്കൃതം മുതലായ ഭാഷകളിൽ പ്രത്യയസ്ഥാനം വഹിക്കുന്നതു് സർവ്വനാമങ്ങളുടെ തേഞ്ഞുമാഞ്ഞ കഷണങ്ങൾ ആണെന്നുള്ളതു് ശബ്ദശാസ്ത്രകാരന്മാർക്കു് ഉൗഹിക്കാവുന്നതല്ലാതെഊഹിക്കാവുന്നതല്ലാതെ സാധാരണക്കാർക്കു സ്പഷ്ടമായി കാണാവുന്നതല്ല. സംശ്ലിഷ്ടകക്ഷ്യയിൽ കിടക്കുന്ന തമിഴിലാകട്ടെ, സർവ്വനാമങ്ങളുടെയും പുരുഷപ്രത്യയങ്ങളുടെയും അഭേദം പച്ചയായിട്ടു തെളിഞ്ഞുപോയി.
സംസ്കൃതത്തിൽ:
<pre>
വരി 692:
 
 
തമിഴിൽ "ഇൻ' പ്രത്യയം അപൂർവ്വമായിട്ടു കവിതകളിൽ മാത്രമേ കണ്ടിട്ടുള്ളു. "ഉം' എന്ന പ്രത്യയമാണു് സാധാരണ ഉപയോഗിച്ചുകാണുന്നതു്. അതിലും "ഇൻ' എന്ന പ്രത്യയസ്വരൂപം വേർതിരിച്ചു് നന്നൂൽസൂത്രത്തിൽ എടുത്തു കാണിച്ചിട്ടില്ല; ശേഷമുള്ളതിന്റെ കൂട്ടത്തിൽ "മിൻ' എന്ന ഒരു രൂപം മാത്രമേ കൊടുത്തിട്ടുള്ളു. സന്ധികാര്യങ്ങൾകൊണ്ടു് "ഇൻ' പ്രത്യയം ആദ്യാഗമങ്ങൾ ചേർന്നു് "യിൻ', "വിൻ', "ക്കിൻ', "പ്പിൻ', "മിൻ' എന്നെല്ലാം ആകൃതിയിൽ വരാം. ഇതുപോലെതന്നെ നന്നൂലിൽ പിൻവിനയെച്ചപ്രത്യയമായ "ആൻ' എന്നതിനേയും പൊതുവായി നിർദ്ദേശിക്കാതെ "വാൻ' "പാൻ' എന്നു് ഏതാനും രൂപങ്ങളെ മാത്രമേ എടുത്തിട്ടുള്ളു. ഇതിൽനിന്നും, """ഇൻ' എന്ന മധ്യമബഹുവചനപ്രത്യയവും, "ആൻ' എന്ന പിൻവിനയെച്ച പ്രത്യയവും "നന്നൂൽ' കാരനായ ഭവനന്ദിയുടെ കാലത്തുതന്നെ അപ്രയുക്തങ്ങളുടെ കൂട്ടത്തിലായിക്കഴിഞ്ഞിരിക്കുന്നു'' എന്നു തെളിയുന്നു. അതിനാൽ, തമിഴിൽ വ്യാകരണം സ്ഥിരപ്പെടുംമുൻപുതന്നെ മലയാളം അതിൽനിന്നും ഭിന്നിച്ചു് പലവഴിയിലും സ്വാതന്ത്ര്യം കാണിക്കുവാൻ ആരംഭിച്ചിരിക്കുന്നു എന്നു് ഉൗഹിക്കാംഊഹിക്കാം. ഈവക തെളിവുകളെ അടിസ്ഥാനപ്പെടുത്തിയിട്ടാണു്, ഡാക്ടർ കാൽഡെ്വൽ, ""തമിഴുഭാഷ സ്വരൂപപ്പെടുംമുൻപുതന്നെ മലയാളം അതിൽനിന്നുംവേർതിരിഞ്ഞു തുടങ്ങിയിട്ടുണ്ട്'' എന്നു് അഭിപ്രായപ്പെടുന്നതു്. ""മലയാളം തമിഴിൽനിന്നും ദുഷിച്ച ഒരു പ്രാകൃതമേ ആകുകയുള്ളു'' എന്നു് തമിഴർ അപവദിക്കുന്നതാകട്ടെ, അവരുടെ സ്വഭാഷാഭിമാന വിജൃംഭിതം എന്നേ ഗണിക്കുവാനുള്ളു.
 
മധ്യബഹുവചനരൂപങ്ങൾ ഉദാഹരിച്ചതിൽ ഭാവികാലരൂപവും തമിഴിൽ നിയോജകാർത്ഥത്തിൽ പ്രയോഗിക്കാറുള്ളതായി കാണിച്ചുവല്ലോ. ഈ നടപ്പു് മലയാളത്തിലും ഉണ്ട്; "ഭാവിരൂപം രണ്ടുള്ളതിൽ തമിഴർ എടുത്ത രൂപം അല്ല മലയാളികൾ എടുത്തത്' എന്നുമാത്രം ഭേദം. തമിഴിൽ "ഉം' എന്ന ഭാവിക്കും മലയാളത്തിൽ "ഉൗ' എന്ന ഭാവിക്കും ആണു് നിയോഗാർത്ഥത്തിൽ പ്രയോഗം.
<pre>
ഉദാ:
വരി 751:
എന്ന മട്ടിലായി, റകാരം ലോപിച്ചപ്പോൾ ദകാരത്തിനു് പ്രാധാന്യം സിദ്ധിച്ചു. ഈ കൂട്ടക്ഷരത്തിൽ കാരവും ദകാരവും ഭിന്നവർഗ്ഗങ്ങളാകയാൽ സവർണ്ണനം വേണം. പതിവിൻപ്രകാരം (ക + തു = കണ്ടു) അനുനാസികത്തോടു് ഖരത്തിനു് (ഇവിടെ മൃദുവിന്) പൊരുത്തം വരത്തക്കവിധം സവർണ്ണീകരിക്കുന്നതായാൽ ""പുനരായാന്മഹാകപിഃ'' എന്ന മട്ടിൽ നിരസിച്ചുകളഞ്ഞ റകാരംതന്നെ പിന്നെയും ചാടിവീഴും. അതിനാൽ നേരെ മറിച്ചു് മൃദുവിനോടു് പൊരുന്താൻവേണ്ടി അനുനാസികത്തെ മാറ്റി. അപ്പോൾ "ദു' എന്നതു് "ന്ദു' എന്നായി. ഈ സ്ഥിതിയിൽ വന്നതിനുശേഷം അനുനാസികാതിപ്രസരനയം പ്രയോഗിക്കുമ്പോൾ "മന്ദം' എന്നതു് "മന്നം' എന്നു് ആകുന്നതുപോലെ, "കുന്ദു' എന്നതു് "കുന്നു' എന്നും "ഒന്ദു' എന്നതു് "ഒന്നു' എന്നും വേഷം മാറിച്ചമഞ്ഞു. തമിഴിലെ "റ ' എല്ലാം മലയാളത്തിൽ മുറപ്രകാരം "' ആകാതെ ഈ വിധത്തിൽ "ന്ന' ആയിത്തീർന്നു.
 
ഇനി തമിഴിലെ ഉച്ചാരണം ഈ വിധം വരുവാനുള്ള കാരണം ഉൗഹിക്കുകഊഹിക്കുക തന്നെ; അതിലേക്കു് ആരംഭിക്കുംമുമ്പു് നാം പുതുതായി കൽപിച്ച വർഗ്ഗത്തിന്റെ ഖരത്തിനു് ഒരു പുതിയ ലിപിയുംകൂടി കൊടുക്കണം; അല്ലാഞ്ഞാൽ അതിനെ "നിറയുക' എന്ന വാക്കിലെ റകാരമാണെന്നു വിചാരിച്ചുപോകും. എന്നു മാത്രമല്ല, നമ്മുടെ വിചാരണയിൽ റകാരത്തെപ്പറ്റിയും പ്രസ്താവിക്കേണ്ടതുണ്ടു്. അതിനാൽ "ൻെറ' എന്നതിലേ "റ'യ്ക്കു് "' എന്നു് ചിഹ്നനംചെയ്യാം. ഇതു് തമിഴു് ഗ്രന്ഥത്തിൽ ടകാരത്തിന്റെ ചിഹ്നമാകുന്നു. പുതിയ വർണ്ണത്തിന്റെ ധ്വനി ടകാരത്തിനും തകാരത്തിനും മദ്ധേ്യ ആകയാൽ തമിഴ്ഗ്രന്ഥടകാരലിപി അതിനു് യോജിക്കുകയുംചെയ്യും. അപ്പോൾ പുതിയവർഗ്ഗം "' , "' എന്ന വർണ്ണങ്ങളാണു്. അതിൽ "' ഖരവും "' അനുനാസികവും ങകാരംപോലെ കാരവും സാധാരണയിൽ ഒറ്റയായി നിൽക്കുന്നില്ല. ഒന്നുകിൽ ഇരട്ടിക്കും; അല്ലെങ്കിൽ സ്വവർഗ്ഗത്തിൽ വേറെ ഒരു വർണ്ണമുള്ളതിനോടു ചേർന്നു കൂട്ടക്ഷരമായി വരും.
ഉദാ:
 
വരി 799:
 
 
മേൽക്കാണിച്ച വാക്കിൽ തെലുങ്കും കർണ്ണാടകവും "ര' ഉപയോഗിക്കുന്നതിനാൽ രേഫത്തിന്റെ വകഭേദംതന്നെയാണു് "റ' എന്നു് ഉൗഹിക്കാംഊഹിക്കാം. വേറെയും ലക്ഷ്യങ്ങൾ ഉണ്ട്: "മലര്+പൊടി= മലറ്പ്പൊടി. ഇതിൽ "പൊടി' ചേരുമ്പോൾ മലരിന്റെ "ര" എന്നതു് "റ' ആയിത്തീരുന്നു. ഉച്ചാരണ സ്വഭാവം ആലോചിച്ചാൽ "ര' യെ ഖരമാക്കിയാൽ "റ' വരും എന്നു് ബോധപ്പെടും. അപ്പോൾ മൃദുവായ രേഫത്തെ ഖരമാക്കുന്നതാണു് "റ'കാരം എന്നു സിദ്ധിച്ചു. "ഖരം' എന്നു പറഞ്ഞെങ്കിലും ക, ച, ട , ത,പ എന്ന മറ്റു ഖരങ്ങളിൽ ഇല്ലാത്ത നാദമോ ഘോഷമോ ഏതെങ്കിലും ഒരു ധ്വനിവിശേഷംകൂടി അതിൽ ഉണ്ടു്.
 
റകാരത്തെ ഇരട്ടിക്കേണ്ടി വന്നാൽ ഉച്ചാരണം എങ്ങനെ? മുൻചൊന്ന വിശേഷധ്വനിയോടുകൂടി ഇരട്ടിച്ചു പറയുവാൻ സാധിക്കുകയില്ല. അപ്പോൾ ആ അംശം വിട്ടേച്ചു് ഇരട്ടിക്കണം. അതു വിട്ടാൽ രേഫധ്വനി ശേഷിക്കും. ഇങ്ങനെ വരുന്ന ഉച്ചാരണമാകുന്നു "കുറ്റം' (=കുര്റം) ഇത്യാദികളിൽ കേൾക്കുന്നതു്. വർണ്ണദ്വിത്വത്തിൽ ഈവിധം ഏതാനും അംശം വിട്ടേച്ചു് ഇരട്ടിക്കുക എന്നതു് ഒരു വിശേഷവിധി എന്നു പറയുവാൻ ഇല്ല. സംസ്കൃതത്തിൽ ഘോഷങ്ങളെ ഇരട്ടിക്കുന്നതു നോക്കുക: ഭ്ഭ= ബ്ഭ; ധ്ധ=ദ്ധ; ഇവിടെ ഘോഷത്തിലെ മഹാപ്രാണാംശം നീക്കിവച്ചിട്ടാണു് ഇരട്ടിപ്പ്; ഇരട്ടിച്ചതിന്റെ പൂർവ്വഭാഗം മൃദുപ്പെട്ടുപോകുന്നു. അപ്പോൾ ഘോഷത്തെ ഇരട്ടിച്ചാൽ മൃദുവും ഘോഷവും കൂട്ടിച്ചേർത്ത ഫലമേ ഉള്ളു. അതുപോലെതന്നെയല്ലേ "റ'-യെ ഇരട്ടിക്കുമ്പോൾ പൂർവ്വഭാഗം "ര'-യും ഉത്തരഭാഗം "റ'-യും ആകുന്നത്? ഇരട്ടിച്ച റകാരത്തെ മലയാളികൾ ഉച്ചരിക്കുന്നതിൽ കുറെ ഭേദമുണ്ട്; അവർ കുര്റം എന്നല്ല കുര്രം എന്നാണു് ശബ്ദിക്കുന്നതു്. അതുകൊണ്ടു് മലയാളത്തിൽ റകാരത്തെ അല്ല, രേഫത്തെ ആണു് ഇരട്ടിക്കുക പതിവു് എന്നു് പറയേണ്ടിയിരിക്കുന്നു. തെലുങ്കരും കർണ്ണാടകരും റ-യെ മുഴുവൻ കളഞ്ഞകൂട്ടത്തിൽ മലയാളികൾ ദ്വിത്വത്തിൽ "റ' വേണ്ടാ, "ര' തന്നെമതി എന്നു വെച്ചതായി സമാധാനപ്പെടാം.
വരി 830:
 
 
ഊട്ടുന്നു
ഉൗട്ടുന്നു
 
തീന്നു
വരി 847:
കാരത്തിനു് എന്നിരട്ടിച്ചിട്ടോ എന്നു് സ്വവർഗ്ഗാനുനാസികം ചേർത്തിട്ടോ അല്ലാതെ ഉപയോഗമില്ലെന്നു കാണിച്ചിട്ടുണ്ടു്. അപ്പോൾ ധ്വനിമാത്രം പ്രമാണമാക്കി എഴുതുന്നതായാൽ ഇംഗ്ലീഷിൽ രീിിലരശേീി എന്നതിനുപകരം രീിിലരശേീി എന്നും എഴുതാറുള്ളതുപോലെ "തീ ' എഴുതേണ്ടിടത്തു് "തീററുന്നു' എന്നു് ആളുകൾ എഴുതുവാൻ തുടങ്ങിയിരിക്കണം. ശരിയായ ആഗമം മറന്നുപോയിട്ടു മാത്രമല്ല; ധാടിക്കു വേണ്ടിയും എഴുത്തിൽ ഈവക സാമർത്ഥ്യം കാട്ടുന്ന മട്ടു് എല്ലാ ഭാശഷകളിലും കാണും. ""ക ീംല ്യീൗ'' എന്നതിനു് ഇംഗ്ലീഷിൽ ""ക.ഛ.ഡ"" എന്നു് സംക്ഷേപരൂപം സൃഷ്ടിച്ച ആളുടെ മനോധർമ്മം നോക്കുക! ആരംഭത്തിൽ "തെറ്റ്' എന്നു് "ററ' ചേർത്തെഴുതുന്നതു തെറ്റെന്നു് വെയാകരണന്മാർ ശഠിച്ചിരിക്കാമെങ്കിലും കാലക്രമത്തിൽ അവർക്കും "അടിക്കുന്ന വഴിയേ പോകാഞ്ഞാൽ പോകുന്ന വഴിയേ അടി'ക്കേണ്ടിവന്നിരിക്കും. ഇത്രയും ആയിക്കഴിഞ്ഞതിന്റെ ശേഷം "' എന്നൊരു കൂട്ടക്ഷരത്തിനുമാത്രം വേണ്ടി "'എന്ന ഒരു ലിപിയെ വ്യാകരണക്കാർ എത്ര ഭദ്രമായി സൂക്ഷിച്ചാലും അതു് എത്രകാലം നിലനില്ക്കും? ""തീററുന്നു എന്നിടത്തു് ഇരട്ട റ ആണെങ്കിൽ എന്നതിനു് ഒററ "റ' ധാരാളം മതിയാകും'' എന്നു് ജനങ്ങൾ സ്വാതന്ത്ര്യം കാണിച്ചുതുടങ്ങി. ഇങ്ങനെ കാരത്തിന്റെ കഥ അവസാനിച്ചു. നാം അതിനെ ശവക്കല്ലറയിൽനിന്നു കുഴിച്ചെടുത്തു് കഴുകി മിനുക്കി പ്രദർശിപ്പിച്ചുവെന്നേ ഉള്ളു. എന്നാൽ "പശു ചത്താലും മോരിലെ പുളി പോകുകയില്ല' എഴുത്തിൽമാത്രമേ തമിഴർ "തെററു ചെയ്കിറാർ' ഉള്ളു. ഉച്ചാരണത്തിൽ കാരത്തിന്റെ അധിവാസംഇന്നും ഉണ്ടെന്നു തൃപ്തിപ്പെടാം. ചെയ്കി റാൻ എന്ന ഇപ്പോഴത്തെ ഉച്ചാരണത്തിൽ റകാരധ്വനി, കൂടിക്കലർന്നിട്ടുണ്ടെന്നുമാത്രമേ ദോഷമുള്ളു. റ എഴുതിക്കാണുന്നതുകൊണ്ടു് അതിന്റെ ധ്വനി, പൂർവവാസനകൊണ്ടു് തങ്ങൾ അറിയാതെ വരുന്ന കാരധ്വനി ഇങ്ങനെ രണ്ടും കലർന്നു് തമിഴർ ഉച്ചരിക്കുന്നു. (ൻെറ) എന്ന മലയാളത്തിലെ ഷഷ്ഠേ്യകവചനരൂപത്തിൽ മാത്രമേ ഇപ്പോൾ കാരത്തിന്റെ ശരിയായ ഉച്ചാരണം ശേഷിച്ചു കിടപ്പുള്ളു. അതിന്റെ ഉത്ഭവം തേടിപ്പിടിക്കുവാനായി പുറപ്പെട്ടപ്പോഴാണല്ലോ അന്യായമായി സർവസ്വവും അപഹരിച്ചു നാടുകടത്തുശിക്ഷയിൽ തള്ളിവിട്ടിരുന്ന ഈ സാധുവായ വർണ്ണത്തിന്റെ വക ചില വിലപിടിച്ച സ്വത്തുക്കൾ അന്യാധീനപ്പെട്ടുകിടക്കുന്നതു് കണ്ടെത്തുവാനും അതുകൾ വഴിയായി ചെന്നു്, കണ്ടാൽ ആളറിയാത്തവിധം ചടച്ചു് ക്ഷീണിച്ചു് മൃതപ്രായനായി കിടന്നിരുന്ന ഉടമസ്ഥനെത്തന്നെ നിശ്ചയിച്ചറിഞ്ഞു് മഹാജനസമക്ഷം അവതരിപ്പിക്കുവാനും നമുക്കു് ഇടയായതു്. മലയാളികളുംകൂടി കാരോച്ചാരണം ദുഷിപ്പിക്കാഞ്ഞതു് വലിയ ഭാഗ്യമായി.
 
എന്നാൽ നാം ഇത്രയും ശ്രമപ്പെട്ടു് പ്രത്യുജ്ജീവിപ്പിച്ചുകൊണ്ടുവന്ന കാരത്തിനു് ഏതുകാലത്തെങ്കിലും അക്ഷരമാലയിൽ ഒരു പ്രതേ്യകലിപി ഉണ്ടായിരുന്നതായി ഉൗഹിപ്പാൻഊഹിപ്പാൻ വഴിയുണ്ടോ? ഈ ചോദ്യത്തിനു് ഉത്തരം എളുപ്പത്തിൽ പറയാവുന്നതല്ല. അക്ഷരമാല പലപ്പോഴും മാറിമാറി വന്നിട്ടുണ്ടു്. ഇപ്പോഴത്തെ അക്ഷരമാല തമിഴിൽ സ്ഥിരപ്പെട്ടതു് 14-ാം ശതവർഷത്തിലാണു്. അതിനു വളരെ മുൻപുതന്നെ കാരത്തിന്റെ സ്ഥാനത്തെ റകാരം കടന്നാക്രമിച്ചിരിക്കണം. വ്യാകരണഗ്രന്ഥങ്ങളിൽനിന്നു് വല്ലതും തുമ്പുണ്ടാകുമോ എന്നു നോക്കിയാൽ ആ ഗ്രന്ഥകാരന്മാർ അക്ഷരമാലയിലെ വർണ്ണങ്ങളുടെ ഉച്ചാരണത്തെപ്പറ്റിയല്ലാതെ ലിപിയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല; വല്ലതും പറഞ്ഞിരുന്നാലും ലിപികൾ പലപ്രാവശ്യം ഭേദപ്പെടുത്തിയ കൂട്ടത്തിൽ അതു് നമുക്കു് ഇപ്പോൾ തിരിച്ചറിയുവാൻ പാടില്ലാത്തവിധത്തിൽ ആക്കിയിട്ടുണ്ടു്. വെയാകരണന്മാർ എഴുതിയിരുന്ന ലിപികളും അതുകളുടെ ധ്വനികളും ഇപ്പോൾ നാം എങ്ങനെ അറിയും? പഴയ ഗ്രന്ഥങ്ങളെല്ലാം പുതിയ അക്ഷരമാലയിൽ പകർത്തിയിട്ടേ നാം കണ്ടിട്ടുള്ളു. എന്നുമാത്രമല്ല, തമിഴിലെ പ്രധാന വെയാകരണനായ "തൊൽകാപ്പിയർ' തന്നെ എട്ടാം ശതവർഷത്തിൽ ജീവിച്ചിരുന്നതായിട്ടാണു് ഡാക്ടർ ബർണൽ സ്ഥാപിക്കുന്നത്; നന്നൂൽകാരനായ "ഭവനന്ദി' അതിലും അർവ്വാചീനനാണു്.
""വല്ലിനം കചടതപറ വെന വാറേ''
""മെല്ലിനം ങഞണനമ വെന വാറേ''