"കർത്തനേ ഈ പകലിലെന്നെ നീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{header2
| title =കർത്തനേ ഈ പകലിലെന്നെ നീ
| genre =
| author = പി.വി. തൊമ്മി
| year =
| translator =
| section =
| previous =
| next =
| notes =
}}
<div class="prose">
<poem>
{{verse|1.}}കർത്തനേയീപ്പകലിലെന്നെ നീ
കാവൽ ചെയ്തതതിമോദമായ്
ചേർത്തണച്ചു നിൻ പാദത്തിലായ-
തോർത്തടി പണിയുന്നു ഞാൻ
 
{{verse|2.}}പക്ഷികൾ കൂടണഞ്ഞുകൊണ്ടവ
നിർഭയമായ് വസിക്കും പോൽ
പക്ഷമോടെന്റെ രക്ഷകാ തവ
വക്ഷസിൽ അണഞ്ഞീടുന്നേൻ
 
{{verse|3.}}ഭൂതലെയുദിച്ചുയർന്ന സൂര്യ
ശോഭ പോയ് മറഞ്ഞീടുന്നു
നീതിസൂര്യനെ മോദമോടക-
താരിൽ നീ ഉദിക്കേണമേ
 
{{verse|4.}}കേശാദി പാദം സർവ്വവും ഭരി-
ച്ചീടേണം പരിശുദ്ധനേ
ദാസൻ നിൻ തിരുസന്നിധിയിൻപ്ര-
കാശത്തിൽ നടന്നീടുവാൻ
 
{{verse|5.}}നിദ്രയിൽ നിൻ ചിറകിൻ കീഴെന്നെ
ഭദ്രമായ് മറയ്ക്കേണമേ
രാത്രി മുഴുവൻ ആവിയാലെന്നെ
ശത്രുവിൽ നിന്നും കാക്കുകേ
 
{{verse|6.}}രാത്രിയിൽ ഞാൻ കിടക്കയിൽ പ്രാണ-
നാഥനേ! വേദവാക്യങ്ങൾ
ഓർത്തു ധ്യാനിച്ചു മോദമായ് പ്രാർത്ഥി-
ച്ചീടുവാൻ കൃപ നൽകുകേ-
 
{{verse|7.}}പ്രാണനായകനേശുവേ നീയീ
രാത്രിയിൽ എഴുന്നള്ളിയാൽ
ആനന്ദത്തോടെ ദാസനും എതി-
രേൽക്കുവാൻ തുണക്കേണമേ
 
{{verse|8.}}ഇന്നു രാത്രിയിൽ എന്റെ ജീവനെ
നീ എടുത്തീടുകിൽ വിഭോ
നിന്നിൽ ഞാൻ നിദ്രകൊണ്ടു വിശ്രമി-
ച്ചീടുവാൻ കൃപനൽകണേ
 
</poem>
</div>
[[വർഗ്ഗം:സമ്പൂർണ്ണ ഗാനങ്ങൾ]]
[[വർഗ്ഗം:പി.വി. തൊമ്മി രചിച്ച കീർത്തനങ്ങൾ]]
"https://ml.wikisource.org/wiki/കർത്തനേ_ഈ_പകലിലെന്നെ_നീ" എന്ന താളിൽനിന്ന് ശേഖരിച്ചത്