"വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/Tab header}}
{{justify|
വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പ്രൊജക്റ്റിനു 10 വർഷം തികയുകയാണീ വർഷം . ഇതിന്റെ ഭാഗമായി നിരവധി ഭാഷകളിലെ വിക്കിസോഴ്സ് പ്രൊജക്റ്റുകൾ (വിക്കിഗ്രന്ഥശാലകൾ) പ്രൂഫ്‌റീഡിങ്ങ് , ടൈപ്പിങ്ങ് മത്സരങ്ങൾ സംഘടിപ്പിച്ചുവരുന്നുണ്ട്. ഈ സന്ദർഭത്തിൽ മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളോടും ഒപ്പം ഒരു ഡിജിറ്റൈസേഷൻ (ടൈപ്പിങ്ങ്+പ്രൂഫ് റീഡിങ്ങ്) മത്സരം ഈ പുതുവർഷത്തിൽ സംഘടിപ്പിക്കുകയാണ്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ പൊതുജനങ്ങളിലേക്കു് കൂടുതൽ അടുപ്പിക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുന്നതിനുമായി തയ്യാറാക്കിയിരിക്കുന്നതാണു്. മലയാളം വിക്കിഗ്രന്ഥശാല സമൂഹത്തിന്റെവിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐറ്റി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണു് ഈ പദ്ധതി നടപ്പാക്കുന്നതു് . 2014 ജനുവരി ഒന്നിനു് തുടങ്ങി, 31 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന തരത്തിലാണു് മത്സരം വിഭാവനം ചെയ്തിരിക്കുന്നതു്. വ്യക്തികൾക്കും സ്കൂളുകൾക്കും പ്രത്യേകമായി നടത്തുന്ന ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ ടൈപ്പിങ്ങും പ്രൂഫ്‌റീഡിങ്ങും ചെയ്യുന്ന വ്യക്തികൾക്കും സ്കൂളുകൾക്കും പ്രോത്സാഹനമായി ഇബുക്ക് റീഡറുകളും ടാബ്ലറ്റുകളും പുസ്തകങ്ങളും അടക്കം നിരവധി സമ്മാനങ്ങൾ ഉണ്ടാവും . കേരള സാഹിത്യ അക്കാദമി ഈയിടെ പുറത്തിറക്കിയ പൊതുസഞ്ചയത്തിലുള്ള പുസ്തകങ്ങളാണു് ഈ മത്സരത്തിന്റെ ആദ്യപടിയായി ഡിജിറ്റൈസ് ചെയ്യപ്പെടുക.
}}
 
വരി 10:
* '''വ്യക്തികൾക്കായുള്ള മത്സരം'''
 
ഇതിൽ ഏവർക്കും പങ്കെടുക്കാവുന്നതണു്. പേജുകൾ ടൈപ്പ് ചെയ്ത് പ്രൂഫ് റീഡ് ചെയ്യുന്നതിനായുള്ള മത്സരമാണിതു്. സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ള മലയാളികളെ വിക്കിഗ്രന്ഥശാലപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കൽ കൂടി ലക്ഷ്യമാക്കിയാണു്ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നതു്. മത്സരത്തിൽ പങ്കെടുക്കുന്നവർ ജനുവരി 31-ന് മുമ്പ് ഇവിടെ രജിസ്റ്റർ ചെയ്യേണ്ടതാണ്.
 
* '''സ്കൂളുകൾക്കായുള്ള മത്സരം'''