"വനമാല/സ്വാമിതിരുനാൾ മംഗളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: {{കുമാരനാശാന്‍}} '''വനമാല എന്ന കവിതാസമാഹാര...
(വ്യത്യാസം ഇല്ല)

17:10, 4 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കുമാരനാശാന്‍ വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്

ശ്രീനമ്മള്‍ക്കനിശം ശിവന്‍ വിതരണം-
    ചെയ്യട്ടെ ചിന്തിപ്പവര്‍-
ക്കാനന്ദാകരനാത്മകര്‍മ്മസഖനായ്
    നില്‍ക്കും ജഗല്‍ക്കാരണന്‍
ഊനംവിട്ടിതുമല്ലനുഗ്രഹമലി-
    ഞ്ഞേകട്ടെ യോഗീന്ദ്രനാം
‘ശ്രീനാരായനധര്‍മ്മപാലന’സഭാ-
    ദ്ധ്യക്ഷന്‍ ജനക്ഷേമദന്‍
                                                  - നവംബര്‍ 1906

പാരം പ്രമോദകരജന്മദിനോത്സവത്തിന്‍
പാരത്തിലെത്തിയിഹ ഞങ്ങളഹോ മഹേശ!
ഈരാറുവര്‍ഷദശകം സസുഖം ജയിക്ക
നാരായണാഖ്യഗുരുവിമ്മഹിമേല്‍ മഹാത്മാ!

മന്നും ചരാചരവുമംബരവും ചമച്ചു
മിന്നും കരാംബുജമെഴുന്ന മഹാകൃപാബ്ധേ!
നിന്നെജ്ജഗന്മയ, തിരഞ്ഞറിയാ ബുധന്മാര്‍
പിന്നെബ്ഭജിച്ചിടുവതെങ്ങനെ പാമരന്മാര്‍!

എന്നാകിലും മലരില്‍ മക്ഷികപോല്‍ ഭവാനില്‍
വന്നാശ്വസിപ്പതിനെഴും തൃഷ മര്‍ത്ത്യനോര്‍ത്താല്‍
എന്നാല്‍ ജഗദ്ഭ്രമമകന്നിഹ ദേവ നിന്‍‌കാ-
ലൊന്നാശ്രയിപ്പവരെയാരു നമസ്കരിക്കാ!

സ്വാമിന്‍, സ്വയം സ്വമതസംസ്കരണത്തിനായു-
മീമന്ദഭാഗ്യരുടെയുദ്ധരണത്തിനായും
ഭീമം മഹാവ്രതമെശുത്ത ഭവാന്റെ യോഗ-
ക്ഷേമം നടത്തുമിഹ ശാശ്വതനീശ്വരന്‍‌താന്‍

ആരന്ധകാരനിരനീക്കി നമുക്കു ബോധ-
മാരബ്ധമാവതിനു പൊങ്ങിയഹസ്കരന്‍പോല്‍
ആരാല്‍ പവിത്രയിഹ ഭൂമി മഹാമഹാനാ
നാരായണാഖ്യാഗുരു വാഴുക വാഴുകെന്നും.
                                                         - സെപ്തംബര്‍ 1918

വ്യാജം വിട്ടു നടക്കുമീഴവനഭോ-
    ജ്യോതിസ്സുംകള്‍ക്കൊക്കെ ന-
ല്ലോജിസ്സേകിയുദീര്‍ണ്ണകാന്തിയൊടെഴും
    മത്സ്വാമി ചിത്സാരഥി
ഈ ജന്മര്‍ക്ഷമഹം കഴിഞ്ഞു സുഖമാ-
    യിന്നും ചിരം വാഴുവാന്‍
തേജസ്സേറിയെഴും ത്രയീനിലയമാം
    ധാമത്തെ നിത്യം തൊഴാം!
                                                            - ജൂണ്‍ 1917


കാറാകെപ്പോയ്മറഞ്ഞു കളധവളപട-
    ശ്രീമുകില്‍പ്പൂവിതാനം
കേറാറായീ നഭസ്സില്‍, ധരയില്‍ നവകലാ-
    മന്ദിരഖ്യാതി തിങ്ങി
കൂറാര്‍ന്നദ്വൈതരമ്യാശ്രമഗഗനലസ-
    ച്ചന്ദ്രനെന്‍ സ്വാമി മേലും
നൂറാവര്‍ത്തിച്ചു രാജിക്കുക നൂതികള്‍പെടും
    ജന്മനാള്‍ വെണ്മയോടും!
                                                        - ആഗസ്ത് 1916


ഇണ്ടല്‍പ്പെട്ടീടുമാറായുഴറിയസിതപ-
    ക്ഷം ഗമിക്കാതെ ചീത്ത-
ക്കൊണ്ടല്‍ക്കൂട്ടങ്ങള്‍ പൊങ്ങിക്കയറിയൊളിമറ-
    യ്ക്കാതെ വിഖ്യാതിയോടെ
കണ്ടാനന്ദോര്‍മ്മി കണ്ണിന്നനിശമുതിരുമാ-
    റായ് വിളങ്ങട്ടെ ലോകം
കൊണ്ടാടും സ്വാമിയസ്മല്‍ക്കുലജലനിധിയെ-
    പ്പൊക്കി നില്‍ക്കും സുധാംശു

വ്രതിമാര്‍ കരയില്‍ ജപിക്കവേ
സതിമാര്‍ നിര്‍മ്മലനീരില്‍ നീന്തവേ
അതിദുര്‍ല്ലഭഹംസമേ! ചിരം
ക്ഷിതിപത്മാകരമാര്‍ന്നിരിക്ക നീ
                                                    - സെപ്തംബര്‍ 1922


ലോകാനന്ദദനായ് ജഡപ്രകൃതിയെ
    ജ്ജ്ജത്യന്ധമാക്കിത്തമ-
സ്സാകാശത്തു പരത്തിടും ചിറകിനെ-
    ച്ഛേദിച്ചു ഖേദംവിനാ
ശ്രീകാളും ഛവി തൂവിയങ്ങു ചതയ-
    ത്തോടൊത്തു ചിങ്ങം പെറും
രാകാചന്ദ്ര ജയിക്ക രാവു പകലായ്
    മാറുന്ന കാലംവരെ!
                                                - 1928

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍