"വനമാല/സ്വാമിതിരുനാൾ വഞ്ചിപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{കുമാരനാശാന്‍}} '''വനമാല എന്ന കവിതാസമാഹാര...
 
No edit summary
വരി 45:
മതമാമാചാരം സ്വാമിയരുളീടുന്നൂ
 
സതതം നമ്മുടെ ഭാവിഗതമാം ഗുണത്തെയോര്‍ത്തു
അപൂര്‍ണ്ണം
വിതത്യോദ്യമനായ് സ്വാമി വസിച്ചീടുന്നു
 
പാരം നിഗമങ്ങളുടെ പാരഗത്വംകൊണ്ടും നിത്യ-
ചാരുചര്യകൊണ്ടും ശുദ്ധതപസ്സുകൊണ്ടും
 
കേരളത്തിലെന്നുമല്ല പുറത്തും പവിത്രമായ
പേരെടുത്തിന്നിതുപോലെ പുരുഷനുണ്ടോ?
 
അരിയബാല്യം‌മുതല്‍ക്കെ പരമഭാഗവതനായ്
ചിരതരം മുന്‍പാര്‍ജ്ജിച്ച പുരുപുണ്യത്താല്‍
 
ചരിതക്രിയായോഗങ്ങള്‍ ചതുരശ്രധീമന്‍ സ്വാമി
പരിചില്‍ക്കടന്നു ജ്ഞാനിപദവി നേടി
 
പരമഹംസനീവണ്ണം മരുവുന്നു ലൌകികന്‍പോല്‍
പരമഭാഗ്യമിതന്നേ പറയേണ്ടൂ നാം
 
സ്തുതിയും പഴിയും,മുപകൃതിയും ദ്രോഹവും സ്വര്‍ണ്ണ-
തതിയും ലോഷ്ടവും സ്വാമിക്കൊരുപോലെതാന്‍
 
മതിയിലെന്നാലും ലോകഗതിയോര്‍ത്തു സ്വാമി കാട്ടു-
മതിശയനയം കണ്ടാല്‍ മതിയാകുമോ.
 
പരമാത്മവിദ്യയുടെ പരമാവധി കണ്ടോരീ-
ധരണിയില്‍ സ്വാമിയെപ്പോലൊരുവരില്ല.
 
പരിഹിതബുദ്ധിയെന്ന്! പരകാര്യം സ്വാമിക്കില്ല
തിരകിലും സ്വാര്‍ത്ഥമില്ല തരിമ്പുപോലും
 
ഒരുപോലെ തന്നെയുമൊരുറുമ്പെയും കനിഞ്ഞുള്ളില്‍
കരുതുന്നു സ്വാമി ജന്തുകരുണാനിധി
 
സാരമോര്‍ക്കിലഹിംസരില്‍ സുഗതനോ, ബ്രഹ്മചര്യ-
പാരഗരാം യതികളില്‍ ശുകബ്രഹ്മനോ
 
നാരായണഗുരുസ്വാമി വ്രതനിഷ്ഠരില്‍ പുരാണ-
നാരായണമുനിതാനോ? ഞാനറിഞ്ഞില്ല.
 
സമസ്തസത്വികഗുണനിവണ്ണം വാഴുന്നിതസ്മല്‍-
സമക്ഷം നമ്മുടെ സ്വാമി! സുകൃതീമണി!
 
നമിക്കുവിന്‍ സഹജരേ, നിയതമീ ഗുരുപാദം
നമുക്കിതില്പരം ദൈവം നിനയ്ക്കിലുണ്ടോ?
 
ഗുരുവര്യനിതുപോലെ ലഭിക്കുമോ? കുലത്തിന്നു
ഗുരുഭക്തിയില്ലാതാര്‍ക്കും കുശലമാമോ?
 
“ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണു: ഗുരുദേവന്‍ മഹേശ്വരന്‍
ഗുരുസ്സാക്ഷാല്‍ പരബ്രഹ്മം” ശ്രുതിസമ്മതം
 
അന്‍പൊത്തഖിലേശകൃപാസമ്പത്തുകൊണ്ടിന്നു സ്വാമി-
ക്കന്‍പത്തിനാലായി തിരുവയസ്സീവിധം
 
ഇമ്പത്തോടവിടന്നിന്നുമമ്പത്തുനാലാണ്ടു ഭാഗ്യ-
ക്കൊമ്പത്തു നാം കരേറുമാറിരുന്നീടട്ടെ.
 
നയിക്ക നലമിയന്ന ദിവസങ്ങള്‍ സുഖം സ്വാമി
ദയയ്ക്കധീനനായ് വാഴ്ക നമുക്കീശ്വരന്‍!
 
ജയിക്ക! ജയിക്ക! സ്വാമി! ജയിക്ക നമ്മുടെ ഭാഗ്യ-
ജയക്കൊടിയായ സ്വാമി ജയിക്ക നിത്യം!
- ജൂലൈ 1910
</poem>