"താൾ:Sujathodwaham bhasha chambu 1907.pdf/16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem>ആയുദ്ധത്തിലനൽപമായവിജയം ന്യായത്തെമുന്നിൎ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:11, 7 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

ആയുദ്ധത്തിലനൽപമായവിജയം
ന്യായത്തെമുന്നിൎത്തുവാ-
നായിത്തോന്നിയപൃഥ്വിളായുവനൃപ-
ന്നായത്തമായെത്രയും
ശ്രീയെത്തുംജയചന്ദ്രനശ്രുനടിയിൽ
കയത്തെമുക്കിപ്പരം
ഹ്രീയെത്തൻതലമേൽചുമന്നുനഗരേ
പോയൊത്തുപോയെത്തിപോൽ ൪൨
ലോകപ്രസിദ്ധമിതുമന്ത്രിയറിഞ്ഞുതന്നേ
നാകപ്രഭുപ്രതിമനാമ്നൃപനോടുവൈരം
പാകപ്പെടുമ്പടികഥിച്ചിത,മാത്യനെന്നു-
മേകപ്രമാണമിഹനല്ലതുചൊൽവതല്ലോ. ൪൩
നരവരനുത്തരമായി-
ത്തിരുവളമവ്വണ്ണമെങ്കിലാകട്ടെ
വരവതുവരുമതുനീക്കാ-
നൊരുവനുമില്ലെന്നുചൊല്ലിമന്ത്രീന്ദ്രൻ. ൪൪
'ഏതായാലുമമാത്യരേ!വിരവിൽനാം
ശ്രീരാജസൂയാദ്ധ്വരം
വീതായാസലവംകഴിപ്പതിനും
ച്ചീടുന്നു,നാടൊന്നിലും
നേതാവാമ്നരനിമ്മഖത്തിനണയാ-
താകൊല്ലലോകോല്ലസ-
ച്ഛീതാവുമ്മമകന്യകയ്ക്കുമതുകാ-
ലത്താകിലുദ്വാഹമാം.

"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/16&oldid=95047" എന്ന താളിൽനിന്ന് ശേഖരിച്ചത്