"വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
നിലവിൽ വിക്കിഗ്രന്ഥശാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പല വിദ്യാർഥികൂട്ടായ്മകളും സജീവമാണ്. ഇത് കൂടുതൽ തലത്തിലേക്ക് വ്യാപിപ്പിക്കുക, സ്കൂൾ വിദ്യാർത്ഥികൾക്ക് ഭാഷാകമ്പ്യൂട്ടിങ്ങിൽ പരിജ്ഞാനം വർദ്ധിപ്പിക്കുക, പ്രാചീനമലയാള കൃതികൾ പരിചയപ്പെടാൻ അവസരെമൊരുക്കുക, പ്രാചീനകൃതികളുടെ ഡിജിറ്റലൈസേഷനിൽ അവരെ പങ്കാളികളാക്കുക, ഐടിക്ലബ്ബ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മാതൃഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതോടൊപ്പം സാമൂഹ്യക്കൂട്ടാമകളിൽ ഭാഗമാകാനും കുട്ടികൾക്ക് സാധിക്കുന്നു. പുസ്തകങ്ങളുടെ സ്കാനുകൾ സ്കൂളുകൾക്ക് നൽകുകയും, അതാത് സ്കൂളിലെ ഐറ്റി കോഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ അവ ടൈപ്പ് ചെയ്ത് , പ്രൂഫ്‌റീഡ് ചെയ്യുകയും, അതിനു് ശേഷം, മുഴുവനായും ഗ്രന്ഥശാലയിലേക്ക് കയറ്റുകയുമാണു് ചെയ്യുക. [https://docs.google.com/forms/d/1TUo1-v5qrCtqza8_HmgON_AxrwYm_s9FNt6o9WdZLEQ/viewform സ്കൂളുകൾക്ക് രജിസ്റ്റർ ചെയ്യാൻ ഇവിടെ].
*ഡിജിറ്റലൈസേഷനാവശ്യമായ പുസ്തകങ്ങളുടെ സ്കാൻ ചെയ്ത കോപ്പികൾ ഐടി@സ്കൂൾ ജില്ലാ കേന്ദ്രങ്ങൾ വഴി സ്കൂളുകൾക്ക് വിതരണം ചെയ്യും.
*സ്കൂളിലെ ഐടി ക്ലബ്ബുകളുടെ നേതൃത്വത്തിൽ, ക്ലബ്ബിലെ അംഗങ്ങളാണ് ഇവ ടൈപ്പ് ചെയ്യേണ്ടത്. (കൊല്ലപ്പരീക്ഷ അടുത്തതിനാൽ പത്താംതരക്കാരെ ഒഴിവാക്കാം)
*ജി എഡിറ്റ് ടെക്സ്റ്റ് എഡിറ്ററിൽ യൂണിക്കോഡ് ഫോണ്ട് ഉപയോഗിച്ചാണ് ടൈപ്പുചെയ്യേണ്ടത്. അക്ഷരങ്ങൾക്ക് യാതൊരുവിധ ഫോർമാറ്റിംഗും വരുത്തേണ്ടതില്ല. അതുകൊണ്ടാണ് ടെക്സ്റ്റ് എഡിറ്റർ നിർദ്ദേശിക്കുന്നത്.
*ടൈപ്പുചെയ്തു പൂർത്തിയാക്കിയ ഫയലിന്റെ പകർപ്പ് പരിശോധനയ്ക്കുവേണ്ടി mlwikisource@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. പ്രസ്തുത മെയിലിൽ നിന്നും മറുപടി വന്നതിനുശേഷമാണ് അവ വിക്കിഗ്രന്ഥശാലയിലേക്ക് ചേർക്കേണ്ടതു്.
*പരമാവധി തെറ്റുതിരുത്തൽ വരുത്തിയിട്ടേ വിക്കിഗ്രന്ഥശാലയിലേക്ക് ചേർക്കാവൂ.
*വിക്കിഗ്രന്ഥശാലയിൽ സ്കൂളിന്റെ പേരിൽ ലോഗിൻ ചെയ്ത് അധ്യാപകരുടെ നേതൃത്വത്തിൽ അപ്‌ലോഡ് ചെയ്യണം.
*പദ്ധതിയെക്കുറിച്ച് ഐടി@സ്കൂൾ എക്സിക്യു‍ട്ടീവ് ഡയറക്ടറുടെ സർക്കുലർ എല്ലാ സ്കൂളുകളുടെയും ഔദ്യോഗിക ഇ-മെയിലിലേക്ക് അയച്ചിട്ടുണ്ട്.