"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 217:
കീറപ്പനമ്പായിലാരോ മുഷിഞ്ഞൊരു
കൂറ പുതച്ചു കുനിഞ്ഞിരിപ്പൂ.
 
നീണ്ടു ചുരുണ്ടേറെ വാച്ച തലമുടി
വേണ്ടപോല്‍ കെട്ടാതടിക്കഴുത്തില്‍
 
താറുമാറായ്ക്കിടക്കുന്നുണ്ടൊട്ടൊട്ടു
പാറുന്നുമുണ്ടമ്മുഖാംബുജത്തില്‍
 
ഓലയിട്ടേറ്റം വടിഞ്ഞിപ്പോള്‍ ശൂന്യമായ്
ലോലമനോജ്ഞമാം കാതിഴകള്‍
 
തോളോളം തൂങ്ങുന്നു നല്ലാര്‍മുഖശ്രീക്കു
ദോളകള്‍പോലെ പഴയമട്ടില്‍
 
നൂനമിവളിക്കുടിലിലിരിക്കിലും
ദീനയെന്നാലും ചെറുമിയല്ല.
 
കോമളമായിളം‌മാന്തളിര്‍പോലല്പം
ശ്യാമളമാകിലും പൂവല്‍മെയ്യും
 
ആഭയും മട്ടുമുടുപ്പുമിവള്‍ക്കുള്ളോ-
രാഭിജാത്യത്തിന്റെ മെച്ചമോതും
 
അത്തലാര്‍ക്കും വായ്ക്കുമിക്കാലം ചാളയി-
ലിത്തയ്യല്‍ വന്നുകുറ്റുങ്ങിയെന്നാം
 
നത്തക്കുളത്തില്‍ നിയതിയാല്‍ നീതമാം
മുത്തേലുമോമനച്ചിപ്പിപോലെ.
 
അയ്യോ ശരി, നെറ്റിത്തിങ്കള്‍ക്കലയിലും,
അയ്യേല്‍മിഴിപ്പൂങ്കപോലത്തിലും
 
വാടാത്ത ചെന്തളിര്‍പോലെ മിനുത്തിന്നും
പാടലമാമച്കൊടികള്‍മേലും,
 
ഓടാതെനില്‍ക്കും കടക്കണ്ണിന്‍കോണിലും
കേടറ്റ ലാവണ്യരാശിക്കുള്ളില്‍
 
ആടലിന്‍വിത്തു കുഴിച്ചിട്ടിരിക്കുന്നു
പാടവമുള്ള മിഴിക്കു കാണാം.
 
വിണ്ടലത്തെങ്ങോ വിളങ്ങിയ താരമേ!
കുണ്ടില്‍ പതിച്ചു നീ കഷ്ടമോര്‍ത്താല്‍!
 
ഉന്നതഭാഗ്യങ്ങളൊന്നും സ്ഥിരമല്ല,-
യിന്നതിന്നാര്‍ക്കേ വരുവെന്നില്ല.
 
ഭള്ളാര്‍ന്ന ദുഷ്ടമഹമ്മദന്മാര്‍ കേറി-
ക്കൊള്ളയിട്ടാര്‍ത്തഹോ തീ കൊളുത്തി
 
വെന്തുപോയോരു വമ്പിച്ച മനയ്ക്കലെ
സന്താനവല്ലിയാണിക്കുമാരി.
 
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും
'അള്ളാ' മതത്തില്‍ പിടിച്ചു ചേര്‍ത്തും
 
ഉള്ളില്‍ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാന്‍ കണ്ണിയാള്‍ ചാടിപ്പോന്നാള്‍.
 
നായാട്ടിനായി വളഞ്ഞ വനം വിട്ടു
പായുന്നൊരൊറ്റ മാന്‍കുട്ടിപോലെ,
 
വേകുന്ന സൗധം വെടിഞ്ഞു പറന്നുപോ-
മേകയാം പ്രാവിന്‍കിടാവുപോലെ,
 
ആയാസമാര്‍ന്നികുലകന്യ ഹാ! വിധി-
ത്തായാട്ടിനാല്‍ വന്നീ മാടം‌പൂക്കാള്‍.
 
പാവമിപ്പെണ്‍കൊടി ശാപം‌പിണഞ്ഞൊരു
ദേവതപോലെയധ:പതിച്ചാള്‍.
 
ഒട്ടുവെളിക്കോട്ടുഴന്നുനോക്കിത്തണ്ടും
മുട്ടും മിനുത്തെഴുമില്ലിത്തൂണില്‍
 
കെട്ടിവളര്‍ത്തിക്കുലച്ച പൂവല്ലിപോല്‍
മുട്ടിയിരുന്നിപൊളിന്നതാംഗി
 
മറ്റൊരു ലക്ഷ്യത്തില്‍ കണ്ണയച്ചീടുന്നു
മുറ്റും തന്‍മുമ്പില്‍ കുടിലിനുള്ളില്‍.
- അപൂര്‍ണ്ണം -
 
"https://ml.wikisource.org/wiki/ദുരവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്