"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 295:
മറ്റൊരു ലക്ഷ്യത്തില്‍ കണ്ണയച്ചീടുന്നു
മുറ്റും തന്‍മുമ്പില്‍ കുടിലിനുള്ളില്‍.
 
ഉറ്റവരുണ്ടാമടുത്താരോ തന്വിക്കു
ചെറ്റനങ്ങുന്നുണ്ടു ചുണ്ടുതാനും.
 
അംഗുലീപല്ലവം ചൂണ്ടുന്നഹോ, തല
ഭംഗിയില്‍ തയ്യല്‍ കുലുക്കിടുന്നു.
 
അല്ലലിന്‍ഭാരം കുറയുമാറാരോടോ
സല്ലപിക്കുന്നിവള്‍ തര്‍ക്കമില്ല.
 
ഹന്ത! മിനുത്ത മുളമ്പീലിച്ചട്ടങ്ങള്‍
പന്തിയില്‍ നല്പനനാരാല്‍ കെട്ടി
 
ചന്തത്തിലീര്‍ക്കിലാല്‍ തീര്‍ത്ത കിളികൂടൊ-
ന്നന്തികത്തുണ്ടിതാ തൂങ്ങിടുന്നു.
 
ആയതിന്മദ്ധ്യേ വിലങ്ങനെ വച്ചിട്ടു-
ള്ളായതമായൊരു കോലില്‍പ്പറ്റി
 
ആനതപൂര്‍വ്വാംഗിയായെതിരേയൊരു
'മൈന'യിരിക്കുന്നു കൊഞ്ചിക്കൊഞ്ചി.
 
ചുട്ടകിഴങ്ങിന്‍മുറിയും ചിരട്ടയി-
ലൊട്ടു ജലവുമക്കൂട്ടിന്‍കോണില്‍
 
ഇച്ഛവരുമ്പോളെടുത്തു കഴിപ്പാനായ്
വച്ചിരിക്കുന്നുണ്ടു വൃത്തിയായി.
 
തങ്കദ്യുതിയാര്‍ന്ന ചൂണ്ടുമതേനിറം
തങ്കും നയനപരിസരവും
 
മാവിന്‍കരുന്തളിര്‍മേനിയും തൂവെള്ള-
ത്തൂവല്‍തിളങ്ങുമടിച്ചിറകും
 
താവുന്നൊരിക്കളിക്കോപ്പിനോടാണിവള്‍
പാവം സംസാരിപ്പതിന്നഥവാ,-
 
ആധിപ്രവാഹം കരക‌വിഞ്ഞോടുന്ന
ചേതസ്സിനേതു പഴുതു പോരാ.
 
ചൊല്ലുന്നു തേന്മൊഴിയാളച്ചിറകേലും
ചെല്ലസ്സഖിയോടാ'യോമലാളേ,
 
വല്ല കഥയും പറകെടോ നീ, കാലം
വല്ലാത്ത ഭാരമായ്, നീങ്ങാതായി.
 
ഇറ്റിറ്റു വീഴുന്ന തേന്തുള്ളിയെന്‍ ചെവി-
ക്കിറ്റിച്ചിന്നാര്‍ത്തി നീയേറ്റിടുന്നു.
 
ഒറ്റമൊഴിയും മുറിവാക്യവും മേലില്‍
പറ്റില്ലെനിക്കു മുഷിഞ്ഞു മൈനേ.
 
എന്തെടോ നോക്കുന്നിതെന്നെ,പ്പുകയുന്നോ
ചിന്തയാല്‍ നിന്റെ ചെറുതലയും?
 
സ്വന്തകുലവും കുലായവും വിട്ടിന്നു
ബന്ധനമാര്‍ന്നല്ലോ വാഴ്വു നീയും.
 
പക്ഷേ,യെനിക്കിന്നതുകൊണ്ടുതാന്‍ നിന്നില്‍
പക്ഷമേറുന്നതാം പക്ഷിവര്യേ.
 
തുല്യവിപത്താര്‍ന്നോര്‍ തമ്മിലേലും വേഴ്ച
തെല്ലൊരാശ്വാസമേകുന്നതല്ലോ.
 
കഷ്ടം! കനകമുഖിയെനിക്കായ് വ്യഥാ
കഷ്ടപ്പെടുന്നു നീ, വേണ്ട വേണ്ട,
 
വിട്ടുകളവന്‍ പ്രിയേ, നിന്നെ, നിന്മേലു-
ള്ളിഷ്ടമേയെന്‍ കൈ തടയുന്നുള്ളു."
 
എന്നാഞ്ഞു പഞ്ജരവാതില്‍ തുറക്കുവാന്‍
സുന്ദരി കൈവല്ലിയൊട്ടു നീട്ടി;
 
സന്ദേഹിക്കുന്നു നെടുവീര്‍പ്പിടുന്നഹോ
മന്ദാക്ഷമാര്‍ന്നു വിരമിക്കുന്നു.
 
"അല്ലല്ല! തെറ്റിയെനിക്കോമനേ, ചെയ്യാ-
വല്ലിതു നിന്നെ വിടാവതല്ല.
 
 
 
 
- അപൂര്‍ണ്ണം -
 
"https://ml.wikisource.org/wiki/ദുരവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്