"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 392:
ചാകും‌വരയ്ക്കിക്കുടിലില്‍ വാഴാം
 
ഏകട്ടെയാശ്വാസം നമ്മള്‍ക്കിനി നമ്മെ-
ശ്ശോകത്തിലാഴ്ത്തിയ ദൈവംതന്നെ.
 
പ്രത്യേകിച്ചോമലേ, നിന്നഴലിന്നെന്റെ
ദു:സ്ഥിതിയോര്‍ക്കുമ്പോള്‍ സാരമില്ല.
 
സ്വച്ഛന്ദമോടിനടക്കാമെന്നുള്ളൊരു
മെച്ചമേയുള്ളു നിനക്കു പോയാല്‍.
 
ഇത്തരം കൂടൊരു കാട്ടുപക്ഷിക്കില്ല-
യിത്ര സുഖവുമില്ലോര്‍ത്തുകണ്ടാല്‍.
 
ഞാനോ വലിയൊരു നമ്പൂരിയാഢ്യന്റെ
മാനദയായ പെണ്‍കുട്ടിയല്ലോ
 
എന്തറിവൂ നീ മനയ്ക്കലെ പ്രൗഢിയു-
മന്തസ്സും ഞാനതു ചൊല്ലിയാലും.
 
ഉച്ചമാമില്ലത്തെ വെണ്മാടമൊന്നിന്റെ
മച്ചിന്നകത്തേ മണിയറയില്‍
 
ഇച്ഛാനുകൂലസുഖം‌പൂണ്ടു മേവിനേ-
നച്ഛനുമമ്മയ്ക്കും പ്രാണനായ് ഞാന്‍
 
എന്തു ചെയ്തീടാനുമേറെപ്പരിജന-
മോടിവന്നങ്ങു വണങ്ങിനില്‍ക്കും
 
സ്വന്തനീരാട്ടുമുടയാടചാര്‍ത്തലും-
കൂടിയവര്‍ നിന്നെ ചെയ്യിപ്പിക്കും.
 
പന്തിയില്‍ ചിക്കിയുണക്കും തലമുടി
ചന്തത്തില്‍ കോതി മുടഞ്ഞുകെട്ടും.
 
തക്ക മിനുക്കിയണിയിക്കും കര്‍ണ്ണത്തില്‍
സംസ്കരിക്കും മിഴിയഞ്ജനത്താല്‍.
 
വെണ്‍കലക്കാപ്പുകളെല്ലാം കരങ്ങളില്‍
തങ്കപ്രഭയില്‍ വിളക്കിച്ചാര്‍ത്തും.
 
തോഴിമാരിങ്ങനെ ചെയ്യുമെല്ലാമെനി-
ക്കൂഴംതെറ്റാതെയും നിത്യമായും.
 
കോണിയിറങ്ങീട്ടില്ലോമനേയേറെ ഞാന്‍
നാണം വെടിഞ്ഞു നടന്നിട്ടില്ല.
 
വട്ടകൂടയും 'വൃഷലി'യും കൂടാതെ-
യൊട്ടെന്‍ കുളക്കടവോളവും ഞാന്‍
 
ധന്യനാമച്ഛനൊഴിഞ്ഞെന്‍ മുഖം തന്നെ-
യന്യപുരുഷന്മാര്‍ കണ്ടിട്ടില്ല.
 
കൊഞ്ചി ഞാന്‍ ചൊല്‍വതു കേട്ടിട്ടില്ലാരുമെന്‍-
പഞ്ചവര്‍ണ്ണപ്പൂങ്കിളിയല്ലാതെ.
 
- അപൂര്‍ണ്ണം -
"https://ml.wikisource.org/wiki/ദുരവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്