"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 446:
പഞ്ചവര്‍ണ്ണപ്പൂങ്കിളിയല്ലാതെ.
 
വേണ്ടാ പറയേണ്ടയെന്റെയ്ബ്ഭാഗ്യങ്ങള്‍
വീണ്ടും വരാതെ പറന്നുപോയി.
 
തണ്ടലര്‍സംഭവനങ്ങനെയെന്‍പിഞ്ചു-
മണ്ടയില്‍ താഴ്ത്തിയെഴുതിപ്പോയി.
 
നിന്നെ മുഷിപ്പിക്കുന്നുണ്ടാവാം, നിര്‍ത്തി ഞാന്‍,
പൊന്നേലും ചുണ്ടാളേയെന്‍ പുലമ്പല്‍.
 
അല്ല! നീയാസ്യം ചരിച്ചു ചെവികൊടു-
ത്തെല്ലാം ശ്രദ്ധിച്ചുതാന്‍ കേള്‍ക്കുന്നല്ലോ.
 
ചൊല്ലുവാന്‍ കെഞ്ചുപോലോമല്‍ചെറുമിഴി
തെല്ലു ചാച്ചെന്‍ മുഖം നോക്കുന്നല്ലോ.
 
വീണ്ടും പറവന്‍, നിനക്കു രസമുണ്ടു;
നീണ്ട പകല്‍താണ്ടാനുണ്ടെനിക്കും.
 
ഇണ്ടലിന്‍ഭാരം മൊഴിയാല്‍ കുറകിലുള്‍-
ത്തണ്ടിനു താങ്ങാറാം ജീവിതവും.
 
അല്ലലെനിക്കു പിണഞ്ഞതു ചൊല്ലുവന്‍
കല്ലും കരഞ്ഞുപോമക്കഥ നീ
 
ഓമനേ, കേട്ടു നിലവിളിച്ചീടല്ലേ,-
യാമയം നീയെനിക്കേറ്റിടല്ലേ.
 
ചിന്നുന്ന വെണ്‍കതിര്‍ തൂവിയോരന്തിയില്‍
കന്നിയിളന്തിങ്കള്‍ പൊങ്ങിനിന്നു,
 
പശ്ചിമദിക്കിന്റെ നെറ്റിയില്‍ മാലേയ-
ക്കൊച്ചുതിലകത്തിന്‍കീറുപോലെ.
 
പിച്ചി വിടര്‍ന്നു പുതിയ പരിമളം
മച്ചിന്മേലെന്‍കിളിവാതിലൂടേ
 
പിച്ചയായുള്ളില്‍ ചരിക്കുമിളങ്കാറ്റില്‍
സ്വച്ഛന്ദമേറിപ്പരന്നിരുന്നു.
 
തൂമഞ്ജുചന്ദ്രികയെന്റെ മഞ്ചത്തിലെ-
പ്പൂമെത്തമേല്‍ വെണ്‍വിരിപ്പിന്മീതെ
 
ശ്രീമെത്തുമന്യവെണ്‍പട്ടുഗവാക്ഷത്തിന്‍-
സീമയിലൂടെ വിരിച്ചിരുന്നു.
 
വ്യോമത്തില്‍ വര്‍ണ്ണം തെളിഞ്ഞുവിളങ്ങിയൊ-
ട്ടോമനത്താരങ്ങള്‍ പൂമുറ്റത്തില്‍
 
തൂമുല്ല തങ്കച്ചെറുചമ്പകമോമല്‍-
ച്ചേമന്തിയെന്നീ പൂവൃന്ദം‌പോലെ,
 
അത്താഴവും വായനയും കഴിഞ്ഞു ഞാന്‍
ചിത്താനന്ദം പൂണ്ടു കട്ടിലേറി,
 
പൊക്കിത്തല പൂന്തലയണമേല്‍ ചേര്‍ത്ത-
ങ്ങക്കാഴ്ചകണ്ടു ശയിച്ചിരുന്നു.
 
തെറ്റെന്നു പിന്നെ പ്രകാശമിരുട്ടിന്റെ
മറ്റേത്തലയെന്നു ചൊല്ലിച്ചൊല്ലി
 
വെണ്മതിക്കൂമ്പു തമസ്സില്‍ മുങ്ങി മെല്ലേ
മന്മതി മുങ്ങി സുഷുപ്തിയിങ്കല്‍.
 
അയ്യോ! പൊന്നോമനേ,യപ്പുറം ചൊല്ലുവാന്‍
വയ്യേ, നിനയ്ക്കുവാന്‍പോലും വയ്യേ!
 
ചീര്‍പ്പുണ്ടാകുന്നു ശരീരം വിറയ്ക്കുന്നു,
വീര്‍പ്പുമുട്ടുന്നു കുഴങ്ങുന്നു ഞാന്‍
 
അത്ര ഭയാനകമിപ്പോഴുമോര്‍ക്കുമ്പോള്‍
ചിത്തം ഞടുങ്ങിപ്പോമച്ചരിതം
- അപൂര്‍ണ്ണം -
 
"https://ml.wikisource.org/wiki/ദുരവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്