"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 526:
ലോകം തകരും‌വിധം തോന്നി, ഞാനോര്‍ത്തു
ഭൂകമ്പമെന്നോ പ്രളയമെന്നോ.
 
മുറ്റത്തേക്കാഞ്ഞു ജനവാതിലൂടെ ഞാന്‍
ചെറ്റൊന്നു നോക്കിപ്പകച്ചുപോയി.
 
കണ്ണു കബളിപ്പിക്കുന്നെന്നു തോന്നി,യെന്‍-
കാതെന്നെ വഞ്ചിക്കുന്നെന്നു തോന്നി.
 
ദുര്‍ന്നരകത്തില്പ്പതിക്കയോ ഞാന്‍ ഘോര-
ദുസ്സ്വപ്നം കാണ്‍കയോയെന്നു തോന്നി.
 
കാളുന്ന പന്തങ്ങള്‍ തീവെട്ടികളിവ
മേളിച്ച ദീപ്തി പരന്നുകാണായ്
 
ഉഗ്രമായ്ച്ചൂഴുമിരുട്ടിന്റെ മദ്ധ്യത്തൊ-
രഗ്നിമയമാം തുരുത്തുപോലെ.
 
ക്രൂരമുഖവും കടുത്ത തടിയുമായ്
പാരം ഭയങ്കരരയ്യോ! കൈയില്‍
 
വാളും വാക്കത്തിയും തോക്കും വടിയുമു-
ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്.
 
താടികള്‍ നീട്ടിയും വെട്ടിപ്പലവിധം
പേടിയാമ്മാറു തെറുത്തുവച്ചും
 
തൊപ്പിയിട്ടും ചിലര്‍ കുപ്പായമിട്ടുമ-
ങ്ങല്പം ചിലര്‍ നിലയങ്കിയാര്‍ന്നും,
 
കട്ടി'ക്കയലി'മീതേയരഞ്ഞാണ്‍ ചേര്‍ത്തു
കെട്ടിയുടുത്തും ചിലര്‍, ചിലപേര്‍
 
വക്കില്‍ നിറംകാച്ചിയോരു വെണ്മുണ്ടര-
വാറിട്ടിറുക്കിയുടുത്തുമുള്ളോര്‍.
 
 
അപൂര്‍ണ്ണം
</poem>
"https://ml.wikisource.org/wiki/ദുരവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്