"താൾ:Dhakshina Indiayile Jadhikal 1915.pdf/103" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '‌----89‌--- പെണ്ണിന്റെ വീട്ടിലേക്കു പോകുന്ന സമയം...' താൾ സ
(വ്യത്യാസം ഇല്ല)

08:20, 12 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

‌----89‌---

പെണ്ണിന്റെ വീട്ടിലേക്കു പോകുന്ന സമയം അവന്റെ ചങ്ങാതിമാർ അവനെ പിടിച്ചു വെക്കും. വിടണമെങ്കിൽ ഒരു പൊൻനാണ്യം കൊടുക്കണം. ശവത്തെ കുളിപ്പിക്കുക ഒരലിന്മേൽ ഇരുത്തീട്ടാണ. രണ്ട അമ്മിക്കുട്ടി ഇരുപുറവും വെക്കണം.

ഗോദകുല

മുള ചീന്തിയ പൊളികൊണ്ട ചില സാധനങ്ങൾ ഉണ്ടാക്കും. അത് അന്യജാതിക്കാരുണ്ടാക്കയില്ല. ഇവർക്കു അശുദ്ധമുണ്ട. അമ്മാമന്റെ മകളെ മേൽ ഉള്ള അവകാശം കേമമാണു. അമ്മാമൻ സമ്മതിക്കാഞ്ഞാൽ ബലമായി കൊണ്ടു പോകും. ഒരു പിഴ മാത്രം കൊടുക്കണം. അമ്മാമനു മകളില്ലാത്ത പക്ഷം അച്ഛന്റെ പെങ്ങളുടെ മകളെ കെട്ടാം. വിവാഹസമയം ആണിനും പെണ്ണിനും യജ്ജോപവീതമുണ്ടു. കഴിഞ്ഞാൽ എടുത്തു കളയും. വിധവാ വിവാഹം ഉണ്ട്. ജ്യേഷ്ഠന്റെ വിധവയെ അനുജനും അനുജന്റെ വിധവയെ ജ്യേഷ്ഠനും കെട്ടാം. ഭാര്യയെ ത്യജിക്കാം. ത്യജിക്കപ്പെട്ടവൾക്കും കെട്ടാം. കെട്ടുന്നവൻ മുൻഭർത്താവിന ഒരു പിഴ് കൊടുക്കണം. മരിച്ചാൽ ദഹിപ്പിക്കയാണു.

ഗോസായി. (ഗോസ്സാമി)

ഇത് ഒരു ജാതിയല്ല. എതുജാതിക്കാരനും ഗോസ്സായി ആവം. ഇവൻ ഒരിക്കലും വിവാഹം ചെയ്യുന്നില്ല. മരിച്ചാൽ ശിരസ്സ് ഒരു നാളികേരം കൊണ്ടു ഇടിച്ചു തകർക്കണം. സൂക്ഷ്മനാഡിയിൽക്കൂടി ജീവൻ പൊയാൽമാത്രമേ മോക്ഷം സിദ്ധിക്കയുള്ളു ഇതാണ ന്യായം.

ഗൗഡ

അല്ലെങ്കിൽ ഗൗഡൊ. കർണ്ണാടകകൃഷിക്കാരും കന്നിനെ വലർത്തുന്നവരും ആകുന്നു. വിവാഹം തിരണ്ടതിൽ പിന്നെയാകുന്നു. അതിനുമുമ്പ സ്വജാതിയിലെ ഒരു പുരുഷനുമായി സംസർഗ്ഗം ആവാം. ഉപേക്ഷിക്കൽ ധാരാളമാണ. ഉപേക്ഷിച്ച പെണ്ണിനെയും വിധവയേയും വേറെ ഒരുവന കെട്ടുകയും ആവാം. കുടികളുള്ള വിധവ മരിച്ച ഭർത്താവിന്റെ ജേഷ്ഠനെമാത്രമേ കെട്ടി

"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/103&oldid=98426" എന്ന താളിൽനിന്ന് ശേഖരിച്ചത്