"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 560:
വാറിട്ടിറുക്കിയുടുത്തുമുള്ളോര്‍.
 
ഒട്ടാള്‍ മരച്ചെരുപ്പുള്ളോ,രില്ലാത്തവ-
രൊട്ടുപേരങ്ങനെയങ്കണത്തില്‍
 
കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും
ദുഷ്ടമഹമ്മദരാക്ഷസന്‍മാര്‍!
 
കൂര്‍ത്തോരിരുമ്പുകോല്‍കൊണ്ടകത്തേ മതില്‍
കുത്തിച്ചിലര്‍നിന്നിടിച്ചിടുന്നു.
 
കട്ടികൂടീടും കതകുകള്‍ മേലോങ്ങി
വെട്ടുന്നഹോ ചിലര്‍, വെണ്മഴുവാല്‍.
 
താക്കോല്‍ ലഭിക്കുവാന്‍ കാര്യസ്ഥനെച്ചിലര്‍
നോക്കിത്തിരക്കില്‍ നടന്നിടുന്നു.
 
തോക്കൊഴിക്കുന്നിതിടയില്‍ മനയ്ക്കലെ-
യാള്‍ക്കാരണഞ്ഞാലവരെ നോക്കി.
 
ഉദ്ധതന്മാര്‍ പിന്നെക്കോപം സഹിയാഞ്ഞു
ചത്തുവീണോരെച്ചവിട്ടിടുന്നു.
 
ശുദ്ധിയില്ലാത്ത മലയാള ഭാഷയില്‍
ക്രുദ്ധിച്ചസഭ്യങ്ങള്‍ ചൊല്ലിച്ചൊല്ലി
 
താനേ ചിലര്‍ കലിയാര്‍ന്നു മദം‌പെടു-
മാനപോല്‍ കൂക്കിവിളിച്ചിടുന്നു.
 
ഘോരമിശ്ശബ്ദങ്ങള്‍ മാറ്റൊലിക്കൊണ്ടഹോ!
ദൂരത്തിരുട്ടുമലറിടുന്നു!
 
അയ്യോ! കാര്യസ്ഥനെ ദുഷ്ടരിതാ പിന്നില്‍
കൈയുകള്‍ കെട്ടിക്കുനിച്ചുനിര്‍ത്തി
 
ഹാ പാപം! വാളൊന്നു പാളുന്നിതായിടി-
ത്തീപോലെ തദ്ഗളനാളത്തൂടെ.
 
ചുറ്റുമറകളിലുള്ള പരിജനം
മുറ്റത്തു ചാടിനിന്നീടും‌മുമ്പേ
 
കഷ്ടം! നിലം‌പതിക്കുന്നിതാ പാവങ്ങള്‍
വെട്ടുകളേറ്റും വെടികള്‍കൊണ്ടും.
 
ഘോരം! ശവങ്ങള്‍ പിടഞ്ഞടിഞ്ഞും ചുറ്റും
ചോരച്ചെഞ്ചോല ചുഗ്നിഞ്ഞുപാഞ്ഞും
 
അപൂര്‍ണ്ണം
"https://ml.wikisource.org/wiki/ദുരവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്