"താൾ:Kerala Bhasha Vyakaranam 1877.pdf/8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

19:15, 13 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.





അവതാരിക


കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലാണു് പ്രമുഖങ്ങളായ പല മലയാളവ്യാകരണഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടതു്. ഗുണ്ടർട്ട് (1851; പരിഷ്കരിച്ച പതിപ്പ്:1868), ജോർജ് മാത്തൻ (1868), പാച്ചുമൂത്തത് (1877), കോവുണ്ണി നെടുങ്ങാടി (1878), രാജരാജവമ്മൎ (1896; പരിഷ്കരിച്ച പതിപ്പ്:1916) എന്നിവരുടെ വ്യാകരണങ്ങളാണവ. ഇവയിൽ ഗുണ്ടർട്ടിനും രാജരാജവർമ്മയ്ക്കും മാത്രമാണു് കാലത്തെ അതിജീവിച്ചു് ജനശ്രദ്ധയിൽ നിലനില്കാൻ കഴിഞ്ഞതു്. ഒരു പ്രത്യേക നിരീക്ഷണത്തിന്റെ പേരിൽ ('സംസ്കൃതഹിമഗിരിഗളിതാ...' എന്ന മംഗളശ്ലോകം) നെടുങ്ങാടിയുടെ 'കേരളകൗമുദി'യെ ഭാഷാചരിത്രാന്വേഷികൾ സ്മരിക്കാറുണ്ടു്. അർഹിക്കുന്ന പ്രശസ്തി ലഭിക്കാതെ, അടുത്തകാലത്തുമാത്രം ഭാഷാശാസ്ത്രകാരന്മാരുടെ പരാമർശങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ വൈയാകരണനാണു് ജോർജ് മാത്തൻ. പാച്ചുമൂത്തതിനെ സാഹിത്യചരിത്രത്തിൽ സൂചിപ്പിക്കാറുണ്ടു്. അദ്ദേഹത്തിന്റെ 'കേരളഭാഷാവ്യാകരണം' പ്രസിദ്ധീകരിച്ചു് നൂറു

"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/8&oldid=99558" എന്ന താളിൽനിന്ന് ശേഖരിച്ചത്