മുഗ്ദ്ധരാഗം
മജ്ജീവനായക, കേളിയറയ്ക്കകം
ലജ്ജാവനമ്രമുഖിയായിരിക്കിലും,
താവകവിഗഹം മാത്രമാണെപ്പൊഴും
താവുന്ന ഭക്തിയാൽ ധ്യാനിപ്പതോമനേ!
കാലം കരാംഗുലി നീട്ടിപ്പതുക്കെ, യെൻ-
ലോലമുഖപടം നീക്കിയാൽ പിന്നെ ഞാൻ
മുഗ്ദ്ധയ,ല്ലക്ഷണം നിന്നടുത്തെത്തി നിൻ-
സ്നിഗ്ദ്ധാനനം ഞാൻ മുകർന്നുകൊള്ളാം സ്വയം.
åå *åå *åå *
ദേവ, നിൻചിത്രം വരച്ചും തുടച്ചു, മെൻ-
ജീവിതച്ചായം പകുതിയും തീർന്നുപോയ്;
എന്നാലിനിയുമായിട്ടില്ലെനി,ക്കതിൻ-
സൗന്ദര്യമെല്ലാം പ്രതിഫലിപ്പിക്കുവാൻ.
å ആശങ്കയില്ലായ്കയി, ല്ലിതെങ്ങാനുമെ-
ന്നാശയിലൽപം പുകപിടിച്ചെങ്കിലോ!
അന്തരംഗത്തിലെനിക്കാളുമുൽക്കണ്ഠ-
യെന്തിനിനിയും വളർത്തുനു നീ, വിഭോ?
åå *åå *åå *
å നാമിരുവർക്കുംനടുക്കൊരു നേരിയ
ധൂമിക നിൽക്കുന്നതുണ്ടതു നീങ്ങിയാൽ,
പിന്നെ നാമങ്ങിങ്ങു നിൽക്കില്ലൊരിക്കലും;
പിന്നെ നാമൊന്നിച്ചു തന്നെയാണെപ്പൊഴും!
åå *åå *åå *
å മംഗളസ്വപ്നങ്ങൾ കണ്ടുകണ്ടെന്നെന്നു-
മങ്ങതന്മാറിൽ തലചായ്ച്ചുറങ്ങുവാൻ,
ആരാലിവളിതാ പോരികയായിനി-
ന്നാരോമൽ- നിത്യാനുരാഗം നുകരുവാൻ!åå2-1-1108

ആയിരമായിരം മുല്ലമൊട്ടാ-
ലാകാശപ്പന്തലലങ്കരിക്കാൻ
ആമന്ദമാദരാലാഗമിക്കും
ഹേമന്തയാമിനി നോക്കിനിൽക്കെ,
സ്വപ്നസങ്കേതം ഞാനെത്തിയിട്ടും
മൽപ്രിയനെന്തിത്ര താമസിപ്പൂ?åååå 10-11-1108