1. മാനവരെ രക്ഷിച്ചീടുവാനായ്
  വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ
  ജീവനേകിയോരേശു
  ഭൂവിൽ തിരികെ വരും
           പല്ലവി
  വേഗമേശു രക്ഷകനാഗമിച്ചീടും
  മേഘമതാം വാഹനേ-
  വേഗമേശു രക്ഷകനാഗമിച്ചീടും
  മേഘമതാം വാഹനേ-

2. തൻ ശുദ്ധരെ ആകാശെകൂട്ടുവാൻ
   യേശുവരുന്നു താമസംവിന
   പാർത്തലത്തിൽ നിന്നവൻ
   ചേർത്തീടും തൻ സന്നിധൗ

3. നിങ്ങളുടെ അരകൾ കെട്ടിയും
   ഭംഗിയോടെ ദീപം വിളങ്ങിയും
   കർത്താവിൻ വരവിന്നായ്
   കാത്തീടുവിൻ സർവ്വദാ

4. കുഞ്ഞാടിന്റെ കല്യാണം വന്നിതാ
   കാന്ത അലംകൃത മനോഹരി
   വിളിക്കപ്പെട്ടോരെല്ലാം
   ധന്യരഹോ എന്നുമേ