തുടക്കം

തിരുത്തുക

വിക്കിപീഡിയയുടെ ഈ പുതിയ മലയാളം വിക്കിമൂലം ശാഖയിൽ ഊർജ്ജസ്വലരായി പങ്കു ചേരുക.

തുടക്കത്തിൽ പലപ്പോഴും 'Wiki does not exist' എന്ന് ഒരു സന്ദേശം കണ്ടെന്നു വരാം. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ namespace എല്ലാ വിക്കിമീഡിയ സർവ്വറുകളിലും രെജിസ്റ്റർ ആകുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. അതുവരേക്കും: നിങ്ങളുടെ ബ്രൌസറിൽ ‘Refresh‘ എന്ന സൌകര്യം ഉപയോഗിച്ച് പേജു വീണ്ടും തുറക്കാൻ ശ്രമിക്കുക.അപ്പോൾ ആവശ്യമുള്ള പേജു ശരിയായി വരും.


പുതിയ പേജുകൾ തുറക്കുവാനോ നിലവിലുള്ള പേജുകൾ തിരുത്തുവാനോ തയ്യാറെടുക്കുന്നതിനു മുൻപ് സ്വന്തമായി ഒരു username സൃഷ്ടിച്ച് ആ പേരിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ താങ്കൾക്കും വിക്കികൾക്കു പൊതുവായും ഗുണപ്രദമായിരിക്കും!

ഒരേ കൃതി പലരുമായി ഒത്തൊരുമിച്ച് ചെയ്യേണ്ടി വരും എന്നു പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ആ വിവരം അതാതു ചർച്ചാപേജുകളിൽ എഴുതിച്ചേർക്കുക. കഴിവും സന്നദ്ധതയുമുള്ള മറ്റു സുഹൃത്തുക്കൾക്ക് താങ്കളെ ബന്ധപ്പെടുവാനും ഇരട്ടിപ്പണി ഒഴിവാക്കാനും ഇതു സഹായിക്കും.

എല്ലാ വിധ ആശംസകളും സഹകരണവാഗ്ദാനവും...

--Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها 22:46, ൨൯ March ൨൦൦൬ (UTC)

നല്ല സംരംഭം

തിരുത്തുക

nalla സംരംഭം. ഞാൻ ഇതിനെക്കുറിച്ച് വായിച്ചു മനസ്സിലാക്കിവരുന്നേയുള്ളു. തീർച്ചയായും ഏതെങ്കിലും പ്രാചീനകൃതികളുടെ പൂർത്തീകരണത്തിൽ എനിക്കു സഹകരിക്കാമെന്നു തോന്നുന്നു.

Hello. Please check (and if need be add or correct) the translation of "Wikisource — The Free Library" in your language, in the table at this page. Note: The table is linked to from the circular logo at Wikisource's Multilingual Portal.

Thank you! User:Dovi 17:47, 22 January 2007 (UTC)

ഈ താൾ അൺപ്രൊട്ടക്ടഡ് ആക്കണം

തിരുത്തുക

ഈ താളിൽ സിസോപ്പുകളല്ലാത്ത ഉപയോക്താക്കൾ അല്ലെങ്കിൽ സിസോപ്പുകളായ ഉപയോക്താക്കൾ സിസോപ്പുകളല്ലാതിരിക്കെ ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. അത്തരം സംഭാ‍വനകളാണധികവും. വ്യക്തമായ വാൻഡലിസം ഒന്നും സമീപത്ത് അനുഭവപ്പെട്ടിട്ടുമില്ല. അതുകൊണ്ട് ഈ താൾ നിലവിൽ സംരക്ഷിക്കപ്പെടേണ്ടതില്ല. അൺപ്രൊട്ടക്ട് ചെയ്യണമെന്നു താത്പര്യപ്പെടുന്നു. --ജേക്കബ് 14:49, 11 നവംബർ 2007 (UTC)Reply

രെജിസ്റ്റേർഡ് ഉപയൊക്താക്കൾക്ക് എഡിറ്റ് ചെയ്യാവുന്ന വിധത്തിൽ പ്രൊട്ടക്ഷൻ ലെവൽ മാറ്റിയിട്ടുണ്ട്.--Shijualex 06:29, 12 നവംബർ 2007 (UTC)Reply

നന്ദി. ശരിയാണ്‌, semi-protection ആണ്‌ കൂടുതൽ ഉചിതം. --ജേക്കബ് 07:26, 12 നവംബർ 2007 (UTC)Reply

അത്ഭുതം

തിരുത്തുക

കാണാൻ വൈകിയതിൽ എന്നോടു തന്നെ ലജ്ജ തോന്നുന്നു. ഇത്രേം നാളായി കമ്പ്യൂട്ടറിൽ പണിയെടുക്കാൻ തുടങ്ങിയിട്ട്, ഇന്നാണ്‌ ഇതു കാണുന്നതും അത്ഭുതപ്പെടുന്നതും . അമൽ ദേവ് | Amal Dev 02:18, 16 നവംബർ 2007 (UTC)Reply

വിക്കിസ്രോതസ്

തിരുത്തുക

ഈ സം‌രംഭത്തിന് വിക്കിഗ്രന്ഥശാല എന്നതിനെക്കാൾ അനുയോജ്യമായ പേര് വിക്കിസ്രോതസ് എന്നായിരിക്കും. തലപ്പത്തിരിക്കുന്നവർ ഈ അഭിപ്രായം പരിഗണിക്കുമല്ലോ. --Naveen Sankar 19:29, 30 ജനുവരി 2008 (UTC)Reply

ഞാനും കൂടുന്നു

തിരുത്തുക

വൈകിയാണെങ്കിലും ഈ മലയാളം വിക്കിയുടെ ഈ സം‌രംഭത്തിലും പങ്കാളിയാവാൻ കഴിഞ്ഞതി സന്തഓഷമുണ്ട്. ഒരു സംശയത്തോടെ തുടങ്ങുന്നു. ഇവിടെ തലക്കെട്ട് മാറ്റുക എന്ന സമ്വിധാനം കാണുന്നില്ലല്ലോ?--Abhishek Jacob 14:31, 7 മേയ് 2008 (UTC)Reply

മറ്റൊരു കാര്യം. ലോഗോ മലയാളമാക്കാത്തതെന്താ?

വിക്കിപീഡിയയിൽ പ്രധാനതാളിനു തലക്കെട്ട് മാറ്റുക എന്ന സം‌വിധാനം കാണുന്നുണ്ടോ?--Shijualex 15:18, 7 മേയ് 2008 (UTC)Reply

ഇതരവിക്കി ഡഡ് ലിങ്കുകൾ

തിരുത്തുക

താളിന്റെ ഇടത്തേപാനലിലെ ഇതരവിക്കികളിലേക്കുള്ള ലിങ്കിൽ പലതും ഡഡ് ലിങ്കാണെന്ന് തോന്നുന്നു. ഇവയെല്ലാം ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. -- Sidharthan 09:10, 20 ഓഗസ്റ്റ്‌ 2008 (UTC)

ഉദാത്ത രചനകൾ

തിരുത്തുക

ഇത് POV അല്ലേ? ആശാന്റെ വീണപൂവും കോപ്പിയടിയാണെന്നാണല്ലോ ഈയടുത്തുള്ള പല അനുമാനങ്ങളും.. --ജേക്കബ് 15:43, 12 സെപ്റ്റംബർ 2008 (UTC)Reply

പുതിയ പുസ്തകങ്ങൾ

തിരുത്തുക

പ്രധാനതാളിൽ ഇപ്പോൾ വരുന്ന പുതിയ പുസ്തകങ്ങൾ എന്ന ഉപതലക്കെട്ട് ഗ്രന്ഥശാലയിൽ പുതിയത്, പുതുതായി ചേർത്തത് എന്നോ മറ്റോ ആക്കി മാറ്റി പുതുതായി ചേർക്കുന്ന രചനകളുടെ ലിങ്ക് അതിലേക്ക് നല്കുന്നതല്ലേ ഉചിതം. അല്ലെങ്കിൽ മുമ്പ് ഒരു സംവാദത്തിൽ ഒരു ഉപയോക്താവ് ചൂണ്ടിക്കാണിച്ചപോലെ കാലമേറെ കഴിഞ്ഞാലും പുതിയ പുസ്തകങ്ങൾ എന്ന വിഭാഗത്തിൽ മാറ്റമൊന്നും വരാനിടയില്ല. --സിദ്ധാർത്ഥൻ 17:26, 24 സെപ്റ്റംബർ 2008 (UTC)Reply


മതി ശരിയാണു. അങ്ങനെ മാറ്റാം .--Shijualex 04:33, 25 സെപ്റ്റംബർ 2008 (UTC)Reply

ഗ്രന്ഥങ്ങളുടെ പുരോഗതി അടയാളപ്പെടുത്തുന്ന സംവിധാനം ഏർപ്പെടുത്താമോ?

തിരുത്തുക

ഇംഗ്ലീഷ് വിക്കിബുക്സിൽ ഉപയോഗിയ്ക്കുന്ന പോലെ, ഗ്രന്ഥങ്ങളുടെ പുരോഗതി അടയാളപ്പെടുത്തുന്നതു ഉപകാരമാവില്ലേ. എവിടെ പണിയെടുക്കണം എന്നു തീരുമാനിയ്ക്കാൻ എനിയ്ക്കിങ്ങനെ ഒന്നുണ്ടെങ്കിൽ നന്നായിരുന്നു എന്നു തോന്നുന്നു. അതുപോലെ, പ്രധാനതാളിൽ പുരോഗതിയനുസരിച്ചു് തരംതിരിച്ച, നാലുകള്ളിയുള്ള ഒരു പട്ടിക കൊടുക്കുന്നതും അടിപൊളിയായിരിയ്ക്കും.

{{status|100%}} മാതിരി.

Kevinsiji 06:02, 6 നവംബർ 2010 (UTC)Reply

തീർച്ചയായും. പുരോഗതി ചേർക്കാൻ [[file:25%.svg]], [[file:50%.svg]], [[file:75%.svg]], [[file:100 percent.svg]] എന്നിങ്ങനെ ചേർത്താൽ മതി.    ,  ,   എന്നീ ചിത്രങ്ങൾ വരും. ശതമാനമനുസരിച്ച് വർഗ്ഗീകരിക്കാൻ ഇംഗ്ലീഷിൽ ഒരു ഫലകമുണ്ട്. അത് അവ്വിധം ഉപയോഗിക്കാൻ കോമൺ.ജെഎസ്സിൽ മാറ്റം വരുത്തണം. അതിനുള്ള സാങ്കേതികജ്ഞാനം ഇല്ലാഞ്ഞിട്ട് ചെയ്യാഞ്ഞതാണ്.
ഈ ശതമാനം തീരുമാനിക്കുന്നതെങ്ങനെ എന്നത് മറ്റൊരു പ്രശ്നമാണ്.
പ്രധാനതാൾ പുതുക്കാതെ വളരെയായി. പുതിയൊരു പൂമുഖം തയ്യാറാക്കാൻ ആളില്ലാത്തതാണ് പ്രശ്നം.
താങ്കൾ ഗ്രന്ഥശാലയിൽ ഉത്സാഹമെടുക്കുന്നത് വളരെ സന്തോഷം നൽകുന്നു. ഇക്കാര്യം മറ്റു വിക്കിയരുടെ ശ്രദ്ധയിൽപ്പെടുത്തി ഉടൻ പുരോഗതി ഉണ്ടാക്കാം--തച്ചന്റെ മകൻ 09:34, 6 നവംബർ 2010 (UTC)Reply

ആത്മീയ ഗ്രന്ഥങ്ങളെവിടെ?

തിരുത്തുക

--Zuhairali 11:37, 12 ജൂൺ 2011 (UTC)വേദം, ബൈബിള്, ഗീത തുടങ്ങിയ ആത്മീയ ഗ്രന്ഥങ്ങള് നേരത്തേ വിക്കിഗ്രന്ഥശാലയില് പ്രധാനതാളില് കൊടുത്തിരുന്നു. ഇപ്പോഴത് കാണാനില്ല. അത് പ്രധാനതാളില് ലിങ്ക് ചേര്ക്കേണ്ടതല്ലേ...Reply

പണ്ട് പൂമുഖം പുതുക്കിയപ്പോൾ നീക്കം ചെയ്തതാവും.ഭാവിയിൽ ഇത് പുതുക്കുമ്പോൾ അഭിപ്രായസമന്വയത്തിലൂടെ കൊണ്ടുവരാം. --മനോജ്‌ .കെ 17:01, 12 ജൂൺ 2011 (UTC)Reply
അത് അടിന്തിരമായി ചെയ്യേണ്ടതല്ലേ.ഗ്രന്ഥശാലയിലെ ഈ പ്രത്യേക കാറ്റഗറിയിലേക്ക് എങ്ങിനെയാണ് പൂമുഖത്തു നിന്ന് പ്രവേശിക്കുക.?--Zuhairali 02:36, 17 ജൂൺ 2011 (UTC)Reply
ഇതിനു വേണ്ടി അടിയന്തിരമായി പൂമുഖം പുതുക്കൽ സാധ്യമല്ലെന്നാണ് തോന്നുന്നത്.നിലവിൽ മൂന്ന് കൊല്ലത്തോളമായി തുടരുന്ന താൾ ആണ്. പുതുക്കുമ്പോൾ സമ്പൂർണ്ണമായി നവീകരിക്കണം. അതിന് താല്പര്യമുള്ള ആരെങ്കിലും മുന്നോട്ട് വരണം. ഞാൻ ഇതിന്റെ സാങ്കേതിക കാര്യങ്ങൾ പഠിച്ച് വരുന്നെയുള്ളൂ. പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. WS:REDESIGN ഇവിടെ നിന്ന് കൂടുതൽ വിവങ്ങൾ കിട്ടും.--മനോജ്‌ .കെ 10:07, 17 ജൂൺ 2011 (UTC)Reply
പൂമുഖം പുതുക്കി. മതഗ്രന്ഥങ്ങളിലേക്കുള്ള പേജ് ലിങ്കായി കൊടുത്തിട്ടുണ്ട്.--മനോജ്‌ .കെ 15:24, 17 ജൂൺ 2011 (UTC)Reply

വിവർത്തനം

തിരുത്തുക

കാഫ്കയുടെ Metamorphosis എന്ന നോവൽ Project Gutenberg ലെ ഡേവിഡ്‌ വില്ലിയുടെ ഇംഗ്ലീഷ് പരിഭാഷയിൽ നിന്ന് ഞാൻ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇത് ഗ്രന്ഥശാലയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഇത് ഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരല്ലെന്ന് കരുതട്ടെ?

പുസ്തകമായി പ്രസിദ്ധീകരിക്കാത്ത സ്വന്തം ക്രിയേറ്റീവ് വർക്കുകൾ ഗ്രന്ഥശാലയിൽ ചേർക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. ഇതുപോലുള്ളവ വിക്കിപാഠശാലയിൽ ചേർക്കാവുന്നതാണ്. http://ml.wikibooks.org/. --മനോജ്‌ .കെ 14:19, 17 സെപ്റ്റംബർ 2011 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi പ്രധാന താൾ,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.


But the activities start now with the 100 day long WikiOutreach.

As you are part of WikiMedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011


Please forward to relevant folks in the community. If you want the bot to do the job please sign up at [1] --Naveenpf 05:24, 6 ഓഗസ്റ്റ് 2011 (UTC)Reply

പുസ്തകം ടൈപ്പ് ചെയ്തു കയറ്റുന്നതു കൊണ്ടുള്ള പ്രയോജനം?????

തിരുത്തുക

വിക്കി ഗ്രന്ഥശാലയിൽ ഞാൻ ആരംഭിച്ചു കഴിഞ്ഞു. ഒറ്റ ഇരുപ്പിൽ രാമരാജബഹദൂർന്റെ 3 പേജുകൾ ടൈപ്പ് ചെയ്തു ഉൾപ്പെടുത്തി കഴിഞ്ഞു. അപ്പോഴെക്കും ഒരു വലിയ സംശയം എന്നെ പിടി കൂടി. നമ്മൾ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് ടൈപ്പ് ചെയ്യുന്നത്???? സ്കാൻ ചെയ്യുന്നതു തന്നെ അതിൽ ഉൽപ്പെടുത്തിയാൽ പോരെ???? ഒരു മുഴുവൻ പേജ് ടൈപ്പ് ചെയ്താൽ 6kb സൈസ് വരും. സ്കാൻ ചെയ്താൽ 30 kb വരും. ഇങ്ങനെ സൈസ് കുറയ്ക്കുന്നതിനാണോ ടൈപ്പ് ചെയ്യുന്നത്??? എത്ര സ്പീഡ് ഉണ്ടായാലും ടൈപ്പ് ചെയ്യുവാൻ കുറേ സമയം എടുക്കും, പിന്നെ അതു വായിച്ചു നോക്കൽ, ശരിയാക്കൽ, അവസാനവട്ടം വായിക്കൽ എന്നിങ്ങനെ ഒക്കെ ഒരുപാടു സമയം വേണ്ടിവരുന്ന ജോലികൾ......... ഇത് ഒഴിവാക്കിയാൽ പഴയ പുസ്തകങ്ങൾ അന്നത്തെ അതേ രൂപത്തിൽ തന്നെ നമ്മുടെ മുന്നിൾ അനായാസം വായിക്കുവാൻ കിട്ടുകയല്ലേ???? കൂടുതൽ കൂടുതൽ പുസ്തകം ഗ്രന്ഥശാലയിലേക്ക് കൊണ്ടുവരേണ്ട പ്രവർത്തനം അല്ലേ നമ്മൾ നടത്തേണ്ടത്??????

--കോട്ടക്കാടൻ 05:50, 1 മേയ് 2012 (UTC)

ഇക്കാര്യത്തെക്കുറിച്ച് ആമിർ എലിഷയുടെ ഒരു ബ്ലോഗ് കാണുക. --Vssun (സംവാദം) 07:43, 1 മേയ് 2012 (UTC)Reply
  ആ പോസ്റ്റ് ഒന്ന് മലയാളത്തിലാക്കി എന്റെ വിക്കിയിൽ ഒരു പോസ്റ്റ് ഇടുന്നത് നന്നായിരിക്കും. --മനോജ്‌ .കെ 01:39, 4 മേയ് 2012 (UTC)Reply

അടുത്ത ഒരു വർഷത്തിനുള്ളിൽ OCR എന്ന software കൊണ്ട് നമ്മുടെ മലയാളത്തിനെയും കീഴടക്കുവാൻ കഴിയും എന്നു കൊല്ലം വിക്കി സംഗമത്തിൽ ചർച്ച വന്നിരുന്നു... അപ്പോൾ ഈ രാമരാജ ബഹദൂർ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ നമുക്ക് എത്ര എളുപ്പത്തിൽ നമ്മുടെ ഗ്രന്ഥശാലയിൽ കൊണ്ടുവരാൻ കഴിയും..........

--കോട്ടക്കാടൻ 13:49, 1 മേയ് 2012 (UTC)

അക്കാലത്തിനായി കാത്തിരിക്കുന്നു. --Vssun (സംവാദം) 02:14, 2 മേയ് 2012 (UTC)Reply

വെക്റ്റർ ശൈലി

തിരുത്തുക

മീഡിയാവിക്കിയുടെ സ്വതേയുള്ള സ്കിന്നായ വെക്റ്ററിന് അനുരൂപമായ വിധത്തിൽ (pov) പെട്ടികളുടെ മൂലകൾ മട്ടകോണാക്കിയിട്ടുണ്ട്. അഭിപ്രായം പറയുക. ശരിയായി തോന്നുന്നില്ലെങ്കിൽ മുൻപത്തേതുപോലെയാക്കുന്നതാണ്. --Vssun (സംവാദം) 05:05, 29 മേയ് 2012 (UTC)Reply

  ഫലകം:പ്രധാനതാൾ തിരച്ചിൽ വിഭാഗം ഒന്നു ശ്രദ്ധിക്കുമോ? --ദീപു (സംവാദം) 10:04, 29 മേയ് 2012 (UTC)Reply
അതിലെന്താ കുഴപ്പം, മുകളിലുള്ള കോഡ്, അതിനെ പ്രധാനതാളിൽ ഉൾക്കൊള്ളിക്കുമ്പോൾ വരില്ല. --Vssun (സംവാദം) 11:01, 29 മേയ് 2012 (UTC)Reply
ആ സംശയം കൊണ്ടാണ് ചോദിച്ചത് :). നന്ദി --ദീപു (സംവാദം) 11:09, 29 മേയ് 2012 (UTC)Reply

സഹായം ആവശ്യമുള്ള താളുകൾ

തിരുത്തുക

പ്രധാന താളിൽ 'സഹായം ആവശ്യമുള്ള താളുകൾ'എന്നോ 'ഇപ്പോൾ ചേർത്തുകൊണ്ടിരിക്കുന്ന പുസ്തകങ്ങൾ' എന്നോ ഒരു വിഭാഗം ചേർത്താൽ നന്നായിരുന്നു. എവിടെ സംഭാവന നൽകണം എന്ന ആശയക്കുഴപ്പം ഒഴിവാക്കാനും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ പങ്കുചേരാനും അത് സഹായകമാകില്ലേ? --ദീപു (സംവാദം) 13:26, 3 ജൂലൈ 2012 (UTC)Reply

 നല്ല നിർദ്ദേശമാണ്. --മനോജ്‌ .കെ 17:05, 3 ജൂലൈ 2012 (UTC)Reply

സമാന ആശയത്തോടെ വിക്കിഗ്രന്ഥശാല:വിക്കിപദ്ധതി എന്നൊരു താൾ തുടങ്ങിയിരുന്നു. ഇതിലായിരുന്നു അതാത് സമയത്ത് നടന്നിരുന്ന പദ്ധതികൾ പുതുക്കിയിരുന്നത്. പിന്നെപ്പഴോ ആ പരിപാടിയൊക്കെ നിന്നു. --മനോജ്‌ .കെ 17:19, 3 ജൂലൈ 2012 (UTC)Reply

പുത്തൻ തലമുറക്ക് ഏറെ ഉപകാരം

തിരുത്തുക

അടിപൊളി , സന്തോഷമായി ഈ പേജു കാണാൻ ഇടയായതിൽ എന്റെ മകന് എല്ലാ പുസ്തകങ്ങളും വായിച്ചു കൊടുക്കണം—ഈ തിരുത്തൽ നടത്തിയത് 2.90.21.91 (സം‌വാദംസംഭാവനകൾ)

ഞാനും കൂടുന്നു.

തിരുത്തുക

ഈ ഗ്രന്ഥ ശാലയിൽ പലപ്പോഴും വന്നു പോകാറുണ്ട് എങ്കിലും അത്രയതികം ശ്രദ്ധ കൊടുത്തിരുന്നില്ല. എന്നിരുന്നാലും കൂടെ ഒരു സംശയം ചോദിക്കട്ടെ നമ്മൾ എഴുതിയതിൽ അക്ഷര തെറ്റുകൾ ഉണ്ടോ എന്ന് ഉറപ്പു വരുത്താൻ (അത് പബ്ലിഷ് ചെയ്യുന്നതിന് മുമ്പ്) സവ്കര്യം ഉണ്ടോ ?—ഈ തിരുത്തൽ നടത്തിയത് Abisadu (സം‌വാദംസംഭാവനകൾ)

ഒരു പേജ് ഒരാൾ ടൈപ്പ് ചെയ്യും - മറ്റൊരാൾ തെറ്റുതിരുത്തൽ വായന നടത്തും - പിന്നെ ഒരാൾ സാധൂകരിക്കും... ഇതാണ് നടപടിക്രമം... അപ്പോൾ അക്ഷരതെറ്റുകൾ തിരുത്തിക്കോളും. പിന്നെ ടൈപ്പ് ചെയ്ത് കഴിഞ്ഞ് ഒന്ന് വായിച്ച് നോക്കിയിട്ട് പബ്ലിഷ് ചെയ്യുന്നതാണ് നല്ലത്. അത്രയും പണി കുറയുമല്ലോ. -ബാലു (സംവാദം) 09:18, 22 ഡിസംബർ 2012 (UTC)Reply

തിരഞ്ഞെടുത്ത ഉദ്ധരണി

തിരുത്തുക

ഇപ്പോൾ പ്രധാനതാളിൽ കാണുന്ന തെരഞ്ഞെടുത്ത ഉദ്ധരണി ഏറെക്കാലമായി കാണുന്നു. ഇതു മാറ്റുന്നതെങ്ങനെയാണ്?Georgekutty (സംവാദം) 06:47, 31 ജൂലൈ 2013 (UTC)Reply

ഫലകം:തിരഞ്ഞെടുത്ത ഉദ്ധരണി/4 പോലെ ഫലകം:തിരഞ്ഞെടുത്ത ഉദ്ധരണി/5 സൃഷ്ടിച്ചാൽ മതി. അതിന്റെ നയങ്ങളൊന്നും നിലവിലുണ്ടോ എന്നൊന്നും ബോധ്യമില്ല.--Roshan (സംവാദം) 07:01, 31 ജൂലൈ 2013 (UTC)Reply

ഇവിടെ അങ്ങനെ നയങ്ങളൊന്നും ഇല്ല. വിക്കിപീഡിയക്ക് സമാനമായ ഒന്ന് ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു. രോഷൻ പറഞ്ഞ പോലെ /5 എന്ന താൾ സൃഷ്ടിച്ചാൽ മെയിൻ നേംപ്ലേറ്റിൽ അപ്ഡേറ്റ് ചെയ്യാം. ഡിസ്കഷൻ ഇപ്പോഴാണ് കണ്ടത്. മറുപടി വൈകിയതിൽ ക്ഷമ --മനോജ്‌ .കെ (സംവാദം) 21:57, 19 ഫെബ്രുവരി 2014 (UTC)Reply

മലപ്രം ചരിതം

തിരുത്തുക

മലപ്രം ചരിതം


കടലുണ്ടിപുഴയുടേയും ഊരകം മലയുടേയും ഇടയിലുളള മലനാട് പ്രദേശമാണ് മലപ്രം. 2500 വർഷങ്ങൾക്കു മുമ്പുതന്നെ ഇവിടെ ജനവാസമുളളതിന്റെ സൂചനകൾ ലഭ്യമാണ്.ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിൽ ചേരനാട്ടിൽ ഉൾപ്പെട്ട ഈ പ്രദേശത്ത് ജൈന, ബുദ്ധമതത്തിന്റെ സ്വാധീനത്തെ പറ്റി സ്ഥലപ്പേരുകൾ സൂചന നൽകുന്നു. അവർ കഴിഞ്ഞിരുന്ന സ്ഥലങ്ങളാണ് വലിയങ്ങാടി,ചാപ്പനങ്ങാടി ,കൂട്ടിലങ്ങാടി,പറയരങ്ങാടി, പള്ളിപ്പുറം എന്നിവ. ജൈനമുനികളുമായിബന്ധപ്പെട്ട കൽ ഗുഹകൾ പൊൻമള കൂട്ടിലങ്ങാടി എന്നിവിടങ്ങളിൽ കാണുന്നു. ശിലായുഗ അവശിഷ്ടങ്ങളായ നന്നങ്ങാടികൾ മുണ്ടുപറമ്പ് ,അധികാരതൊടിക ,വലിയങ്ങാടി എന്നിവിടങ്ങളിൽ നിന്നു കണ്ടു കിട്ടിയിട്ടുണ്ട്. കോണോംപാറയിൽ നന്നങ്ങാടികുഴികൾ ഇപ്പോഴും കാണാവുന്നതാണ്.മുതുവത്തുപറമ്പ് കളത്തിങ്ങൽതൊടിയിൽ ഒരു നടുക്കാൽ ഇന്നും കാണുന്നു.പുരാവസ്തുവകുപ്പിന്റെ അന്വേഷണം വസ്തുതകൾ കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നു. സംഘകാലത്തിലെ പ്രമുഖഗോത്രങ്ങളായിരുന്ന പാണർ, പട്ടർ എന്നിവർ താമസിച്ച സ്ഥലങ്ങളായിരുന്നു പാണക്കാട് ,പട്ടർകടവ് എന്നിവ. മേൽമുറിയിലെ കരിങ്കാളിക്കാവ് ക്ഷേത്രം ,പൊടിയാട് (പൊന്നിക്കാട്), മിന്നുക്കുന്ന് എന്നിവിടങ്ങളിലെ കരിങ്കൽ ശിൽപങ്ങൾ ദ്രാവിഡസംസ്കാരവുമായുളള ബന്ധത്തെ സൂചിപ്പിക്കുന്നു. സംഘകാലകൃതികളിൽ, ഒന്നാം ചേരസാമ്രാജ്യത്തന്റെ തുറമുഖമായിരുന്ന തൊണ്ടി (കടലുണ്ടി ) യിലേക്ക് പാലക്കാട് ചുരം കടന്ന് തൊണ്ടി രാജാക്കൻമാരെ സന്ദർശിച്ചതായി കാണുന്നു. സാമൂതിരി വളളുവ കോനാതിരിയെ തോൽപ്പിച്ച് പെരിന്തൽമണ്ണ ,തിരൂർ, ഏറനാട് പ്രദേശങ്ങൾ കീഴടക്കിയത് പതിമൂന്നാം നൂറ്റാണ്ടിൽ ആണ്. വടക്കേ അതിർത്തിപ്രദേശമായ മലപ്രത്തിന്റെ ചുമതല സാമൂതിരി പടനായകനായിരുന്ന വരക്കൽ പാറനമ്പിയെയാണ് ഏൽപ്പിച്ചത്. മണ്ണൂർ(ഇന്നത്തെ കോട്ടപ്പടി )യിലാണ് പാറനമ്പിയുടെ കോട്ട. ഇതിന്നും നമുക്കു കാണാവുന്നതാണ്.കോട്ടപ്പടി, കോട്ടക്കുന്ന് ,മൂന്നാംപടി ഇവ പാറനമ്പിയുമായി ബന്ധപ്പെട്ട പേരുകളാണ്. മേൽമുറിയിലെ കരിങ്കാളിക്കാവ് ക്ഷേത്രം, കുന്നുമ്മൽ ത്രിപുരാന്തകക്ഷേത്രം എന്നിവയുടെ പരിപാലനം പാറനമ്പിയുടെ വകയായിരുന്നു. മണ്ണൂർ ശിവക്ഷേത്രം (കോട്ടപ്പടി) താമരശ്ശേരി നമ്പൂതിരിയുടേയും. പാറനമ്പിയും കോട്ടക്കൽ രാജാവും തമ്മിലുണ്ടായ വഴക്കിൽ വളളുവനാട്ടിലെ നാലുവീട്ടുകാരായ മാപ്പിളമാർ പാറനമ്പിയെ സഹായിച്ചു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുമായി സാമൂതിരി നടത്തിയ നാവികയുദ്ധത്തിൽ സഹായിച്ച മാപ്പിളമാരെ യുദ്ധാനന്തരം പ്രതിഫലമായി വലിയങ്ങാടിയിലും കോൽമണ്ണയിലും താമസിപ്പിച്ചു. ഇവരിൽ പലരും ഉൾപ്രദേശങ്ങളിൽ കൃഷിയും കച്ചവടവുമായി താമസിച്ചിരുന്നു. വലിയങ്ങാടിപളളി ഇക്കാലത്താണ് പണിതത്. മക്കയിൽ നിന്ന് വന്ന സൂഫിവര്യൻ നഷ്ടമായ തന്റെ താക്കോൽക്കൂട്ടം പാറനമ്പിക്ക് തിരികെ നൽകിയതിന് പ്രത്യുപകാരമായിട്ടാണ് ഹാജിയാർക്ക് പളളി പണിതു കൊടുത്തതെന്ന് വിശ്വസിച്ചു വരുന്നു(ഹാജിയാർപളളി) . 1766 ൽ മൈസൂർ സുൽത്താൻ ഹൈദരലി സാമൂതിരിയെ തോൽപ്പിച്ച് 26 വർഷത്തോളം മലബാർ ഭരിച്ചു. ഫറൂക്ക് - പാലക്കാട്, മലപ്രം - തിരൂരങ്ങാടി പാതകൾ നിർമ്മിച്ചത് ഇക്കാലത്താണ്.1792 ൽ ബ്രിട്ടീഷുകാർ ടിപ്പു സുൽത്താനെ പരാജയപ്പെടുത്തി . ആദ്യം ബോംബെ സംസ്ഥാനത്തിന്റെ കീഴിലായിരുനിന്ന മലബാർ ബ്രിട്ടീഷുകാർ പിന്നീട് മദിരാശിസംസ്ഥാനത്തിന്റെ കീഴിലാക്കി. 1800 നു ശേഷം പലപ്പോളായി തദ്ദേശിയർ ബ്രിട്ടീഷുകാരുമായി പോരാടിയിട്ടുണ്ട്. അതിൽ പ്രധാനമാണ് 1921 ലെ മലബാർ കലാപം. 1956 ൽ കേരളസംസ്ഥാനം നിലവിൽ വന്നപ്പോൾ മലപ്പുറം കോഴിക്കോട് ജില്ലയുടെ ഭാഗമായി. 1966 ജൂൺ 16 ന് മലപ്പുറം ആസ്ഥാനമായി ജില്ല രൂപീകരിച്ചു . 1970 ലാണ് മലപ്പുറത്തെ മുൻസിപ്പാലിറ്റിയായി ഉയർത്തിയത് . —ഈ തിരുത്തൽ നടത്തിയത് ‎രാമചന്ദ്രൻ.കെ (സം‌വാദംസംഭാവനകൾ)

മത്സരം ഒരു തട്ടിപ്പായിരിന്നു അല്ലേ?

തിരുത്തുക

എന്തിനീ ചതി? ഒരു പേജിൽ പോലും മാർക്ക് രേഖപ്പെടുത്തിയിട്ടില്ല. പതിയെ എല്ലാരും മറക്കുമെന്ന് കരുതേണ്ട...................................—ഈ തിരുത്തൽ നടത്തിയത് 123.237.210.160 (സം‌വാദംസംഭാവനകൾ) 08:55, ഏപ്രിൽ 1, 2014‎

മത്സരം ഒരു തട്ടിപ്പല്ല. അതിന്റെ ഓരോ താളിലും അല്ല പോയിന്റും മാർക്കും രേഖപ്പെടുത്തുന്നത്. ദയവായി വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/മത്സരഫലം/dump ഇതു കാണൂ. ഇവിടെ ഓരോ താളിന്റേയും കണക്കുകൾ സൂക്ഷിക്കുന്നുണ്ട്. ഈ താളിൽ ഓരോരുത്തരും നടത്തിയ ശ്രമദാനത്തിന്റെ ഒരു രൂപം കാണാം. ഇതെല്ലാം വെച്ചാണ് മത്സര ഫലം കണക്കാക്കുക. എല്ലാ താളുകളും പരിശോധിക്കാൻ വേണ്ടത്ര ആൾ ബലം ഇവിടെ ഇപ്പോൾ ഇല്ലാത്തതു കൊണ്ടാണ് ആ ഓരോ താളിലും മാർക്ക് ചെയ്യാത്തത്. പക്ഷേ ഓരോ താളും വീണ്ടും തിരുത്തൽ വായന നടത്തുന്നതായിരിക്കും. ഈ കാര്യങ്ങൾക്ക് ഞങ്ങൾക്ക് താങ്കളുടേയും സഹായം ആവശ്യമുണ്ട്. ഇവിടെ ഒരു സജീവ ഉപയോക്താവായി ഇതിന്റെ കൂടെ നിൽക്കുമെന്നു പ്രതീക്ഷയോടെ, --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:57, 1 ഏപ്രിൽ 2014 (UTC)Reply
തട്ടിപ്പൊന്നുമല്ല സുഹൃത്തേ. ഇവാല്യുവേഷനിൽ സാങ്കേതിക ബുദ്ധിമുട്ടുണ്ടായിരുന്നു. സഹായിക്കാമെന്ന് പറഞ്ഞവരെല്ലാവരും പല തിരക്കുകളിലായി. ആ പണി സ്വയം ഏറ്റെടുത്തിരിക്കുകയാണ്. കാര്യങ്ങൾ പഠിച്ചെടുക്കാൻ സമയമെടുക്കുന്നു. ഏപ്രിൽ 19ന് ഇതുമായി ബന്ധപ്പെട്ട ഒരു പൊതുപരിപാടി സംഘടിപ്പിയ്ക്കുന്നുണ്ട്. വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/പൊതുപരിപാടി കാണുക. അതിന് മുമ്പ്, പറ്റുമെങ്കിൽ ഇന്ന് തന്നെ റിസൾട്ട് പ്രഖ്യാപിയ്ക്കണം. കാര്യങ്ങൾ വിചാരിച്ചതിലും കോപ്ലിക്കേറ്റഡ് ആയതും ആവശ്യത്തിന് സന്നദ്ധപ്രവർത്തകരില്ലാത്തതും തന്നെ പ്രശ്നം. കാര്യങ്ങൾ വേഗത്തിൽ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു.--മനോജ്‌ .കെ (സംവാദം) 04:30, 1 ഏപ്രിൽ 2014 (UTC)Reply

വ്യാകരണം

തിരുത്തുക

There is no source for malayalam grammer —ഈ തിരുത്തൽ നടത്തിയത് Rinshapli (സം‌വാദംസംഭാവനകൾ) 15:12, ജൂലൈ 29, 2015

@ഉ:Rinshapli വർഗ്ഗം:വ്യാകരണം -ഇതു കാണുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:26, 20 ഏപ്രിൽ 2017 (UTC)Reply
"https://ml.wikisource.org/w/index.php?title=സംവാദം:പ്രധാന_താൾ&oldid=205387" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രധാന താൾ" താളിലേക്ക് മടങ്ങുക.