അത്ഭുതനേ യേശു നാഥാ
അത്ഭുതനേ! യേശുനാഥാ! അത്യുന്നത ദൈവസുതാ! സ്വാമീ- ഭവാൻ
അടിമയെപ്പോൽ പുൽക്കൂട്ടിൽ അവതരിച്ചതതിശയമേ നാഥാ!
ആർക്കും അടുപ്പാൻ അരുതാം ആനന്ദമോക്ഷ മഹിമ എല്ലാം - ഭവാൻ
ആകവെ വിട്ടിങ്ങുവന്നു യാചകനെപ്പോലുദിച്ചോ? നാഥാ
ഉന്നതാ! മഹേശ്വരനേ ഉൾക്കരുണ ഏറിയതാലല്ലോ- ഭവാൻ
ഉള്ള പ്രഭാവം വെടിഞ്ഞു പുല്ലിലുറങ്ങാൻ തുനിഞ്ഞു നാഥാ
ഏണ്ണമെന്യേ ദൂതസംഘം എന്നും നിന്നെ കീർത്തിച്ചല്ലോ-സ്വാമീ! - ഭവാൻ
എങ്ങും വ്യാപി ആയിരിക്കെ എന്നെപ്പോൽ ജഡം ധരിച്ചോ- നാഥാ!
ഓടിവന്നോ! എൻ നിമിത്തം ഓർത്തലിഞ്ഞോ നിന്മനമെൻ സ്വാമി! ഭവാൻ
ഒരു അടിമപോൽ നിലത്തിൽ ഓമനയില്ലാതെ പള്ളികൊണ്ടോ