ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

ണം എന്നു നിശ്ചയിച്ചു വ്യവസ്ഥയാക്കി ഒരൊ തുരുത്തിയിൽനിന്നു ശെഖരി
ച്ച ഭണ്ഡാരം ഒക്കയും ദെലക്ഷെത്രത്തിൽ നിക്ഷെപിക്കയും ചെയ്തു ആണ്ടു
തൊറും വെണ്ടിവരുന്ന യുദ്ധവ്യയം എല്ലാം അവിടെനിന്നു എടുത്തു പുതിയ
ദ്രവ്യം ബന്ധുക്കളിൽ നിന്നു സ്വരൂപിക്കയും ചെയ്യും യുദ്ധത്തിൽ ശ്രീത്വം ഉ
ണ്ടായി മില്ത്യദാവിൻ മകനായ കീമൊൻ പംപുല്യതീരത്തു പാൎസികപ്പലു
കളെ കണ്ടു പടകയറ്റി തകൎത്തു ജയിച്ചതുമല്ലാതെ ചെകവരെ ഇറക്കി
പാൎസിരാജാവിൻ കാലാളുകളെയും അന്നുതന്നെ സംഹരിച്ചു ആസ്യയവ
നന്മാർ എല്ലാവരെയും പാൎസികൊയ്മയിൽ നിന്നു വിടുവിച്ചു അഥെനെക്ക
ബന്ധുക്കളാക്കി ചെൎത്തു മിസ്രക്കാർ പാൎസികളൊടു മത്സരിക്കുന്നു എന്നു കെ
ട്ടാറെ അവൎക്ക സഹായിക്കെണ്ടതിന്ന് വളരെ ബലങ്ങളെ നിയൊഗിച്ചയച്ചു-
കുറയദിവസങ്ങളിലല്ലാതെ ജയം വന്നതുമില്ല ശെഷം യുദ്ധം എല്ലാം അ െ
ഥനൎക്ക അനുകൂലം ആയവർ പിടിച്ചടക്കിയത് ബന്ധുക്കൾ്ക്ക വിഭാഗിക്കാതെ
തങ്ങളുടെ വശത്താക്കി സ്വപട്ടണക്കാരെ കുടിയെറ്റി വൎദ്ധിച്ചതുമല്ലാതെ ദ്വീ
പുകാൎക്ക ക്രമത്താലെ ദീൎഘയുദ്ധത്തിൽ അപ്രിയം ജനിച്ചു ഇനി ആളും കപ്പലും അല്ല അധികം പൊന്നും വെള്ളിയും മാത്രം ഞങ്ങൾ വെക്കട്ടെ ശെ
ഷം എല്ലാം നിങ്ങൾ്ക്ക ബൊധിക്കും പ്രകാരം എന്നിങ്ങിനെ അഥെനയിൽ ഉണ
ൎത്തിച്ചപ്പൊൾ വളരെ സന്തൊഷം ഉണ്ടായി അന്നുതൊട്ടു ദ്വീപുകാൎക്ക യുദ്ധശീ
ലവും ബലവും കുറഞ്ഞുപൊയി അഥെനർ അത്രെ മറ്റവരുടെ പണം െ
കാണ്ടു കപ്പലും ആളും അധികമായി സമ്പാദിച്ചു ബന്ധുക്കൾ മുമ്പിൽ ഇഷ്ടത്താ
ലെ കൊടുത്തതു കടം എന്നപൊലെ ചൊദിച്ചു ആണ്ടുതൊറും ചെൎത്തു നിഷെധി
ക്കുന്നവരെ നിയമദ്രൊഹികൾ എന്നു ചൊല്ലി ശിക്ഷിച്ചു വശത്താക്കുകയും ചെ
യ്തു ഒടുക്കം ആ കൂട്ടു ഭണ്ഡാരം ദെലക്ഷെത്രത്തിൽ നിന്ന് എടുത്തു അഥെനെ
ക്ക കൊണ്ടുപൊയി നിക്ഷെപിച്ചു പാൎസിപൊരിന്ന് മാന്ദ്യം വന്നു ആ ദ്രവ്യം എ
ല്ലാം അഥെനയുടെ സംവൎദ്ധനെക്കായി ചെലവിടുകയും ചെയ്തു-

൬൩., അഥെനപട്ടണക്കാൎക്ക താരതമ്യമില്ലാത്ത രാജ്യാവകാ
ശം വന്നതു-

അനന്തരം ക്ലിസ്ഥനാവിൻ പൌത്രനും മുക്കലയിൽ ജയിച്ച ക്ഷന്തിൎപ്പിൻ മ
കനുമായ പരിക്ലാവ് അഥെനയിൽ ഉദിച്ചു ശ്രുതിപ്പെട്ടുതുടങ്ങി- അവന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/79&oldid=192526" എന്ന താളിൽനിന്ന് ശേഖരിച്ചത്