അനുഗ്രഹത്തോടെ ഇപ്പോൾ അയക്ക
അനുഗ്രഹത്തോടെ ഇപ്പോൾ അയക്ക രചന: |
അനുഗ്രഹത്തോടെ ഇപ്പോൾ അയക്ക
അടിയാരെ യഹോവായേ
മനസ്സലിവുടയ മഹോന്നത പരനേ
വന്ദനം നിനക്കാമ്മീൻ
കരുണായിന്നാസനത്തിൽനിന്നു
കൃപ അടിയങ്ങൾ മേൽ
വരണം എല്ലായ്പ്പോഴും ഇരിക്കണം
രാപകൽ വന്ദനം നിനക്കാമ്മീൻ
തിരുസമാധാനവാക്യം അടിയാർ
സ്ഥിരപ്പെടാൻ അരുൾക ഇപ്പോൾ
അരുമയേറും വേദമരുളിയ പരനേ
ഹാലേലുയ്യാ ആമ്മീൻ