അറിവില്ലാത്തവൻ ഭാഗ്യവാൻ

രചന:വി.വി. അബ്ദുല്ല സാഹിബ്


അറിവില്ലാത്തവൻ ഭാഗ്യവാൻ (പി.ഡി.എഫ്)

മുസ്സീം സമുദായത്തിൽ മതവിജ്‌ഞാനക്കൂറവ് കൊണ്ടും അന്ധ വിശ്വാസങ്ങൾ കാരണമായും പല അനിസ്‌ലാമികാചാരങ്ങളും നടപടി(കമങ്ങളും അനുഷ്‌ഠാ നങ്ങളും നിലനിന്നുവരുന്നുണ്ട്‌.അവയിൽ ചിലത്‌ മാത്രമാ ണ്‌ ഈ പുസ്‌തകത്തിലെ (പതിപാദ്യം. വി ജഞാന പ്രചരണം വഴിയായും (പബോധന മാർഗേണയും സമൂഹത്തെ അത്തരം അനാശാസ്യതകളിൽനിന്ന് മോചിപ്പിക്കാൻ സ്ഥധിക്കും. പക്ഷെ അത്തരം പരിശ്രമങ്ങൾ പൂർണമായും വിജയിക്കുന്നതിന്‌ സാദ്ധ്യതയില്ല. കാരണം ആ പഴകിയ സമ്പ്രദായങ്ങളെ ന്യായീകരിക്കാ നും സ്‌ഥിരീകരിക്കാനും ഒരു പററം മതപണ'ഡിതൻ മാർതന്നെ കച്ചകെട്ടിയിറങ്ങിയിരിക്കയാണ്‌. അവരിൽ കുറേപേർ സർവജ്ഞ ത്വം ഭാവിക്കുന്നവരും മറെറാരു ഗണ്യമായ ഭാഗം പാർട്ടി വക്‌താക്കളുമാണ്‌.

പണ്‌ഡിത പാമരഭേദമെന്യേ *“ഇസ്ലാമിനെ " മാത്രം മനോദൃ ഷ്‌ടിയിൽ കണ്ടുകൊണ്ടു, അതിനെ മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന താത്വിക മുസ്ലിം കൾക്ക് ” ഈ കൊച്ചു (ഗന്‌ഥം ഫലം ചെയ്യുമെന്ന ബോധത്തോടെ യാണ്‌ ഇതിലെ ലേഖനങ്ങൾ സംവിധാനം ചെയ്‌തിട്ടു ള്ളത്‌. ഈ പ്ര മേയങ്ങൾ ബോദ്‌ധ്യപ്പെടുകയും ഉൾ ക്കൊള്ളുകയും ചെയ്‌തുൂകൊണ്ട് , വിശ്വാസത്തേയും ആചാരാനുഷ്‌ഠാനങ്ങളേയും *ഇസ്ലാമീ കരിക്കാ നുള്ള മനോഭാവംമുസ്ലിം കളിൽ വളർ ന്നുവരട്ടെ എന്ന്‌ ആശംസി ച്ചുകൊണ്ട്‌” ഈ കൊച്ചുപുസ്‌തകം സമുദായ സമക്ഷം സാദരം സമർപ്പിച്ചുകൊള്ളുന്നു.

ഗ്രന്ഥകാരൻ

വി.വി.അബ്ദുല്ല സാഹിബ്.

ഏകാന്തമൂകതയിൽ അർദ്ധപ്രജ്ഞകനായി ആലസ്യ ഭാവത്തിൽ കഴിയുകയായിരുന്നു ഞാൻ. അങ്ങിനെയി രിക്കെ ഒരു സംഭാഷണം പുറത്തുനിന്ന്‌ കേട്ടുതുടങ്ങി. ഞാൻ അൽപ്പം ജാ(ഗതകൈവരിച്ചു ശ്രദ്ധിച്ചു. അവർ രണ്ടുപേരും പള്ളിയിൽ കയറി ഞാൻ വിശ്രമിക്കുന്ന അതേ പുറം മുറിയിൽതന്നെ ഇരിപ്പുറപ്പിച്ചു.

സംഭാഷണം ആരെക്കുറിച്ചെന്നോ, എന്തിനെക്കുറി ച്ചെന്നോ അറിയില്ല. അതുകാരണത്താൽ എവിടെ നിന്നു തുടങ്ങി എന്നും അറിയില്ല. പക്ഷെ സംഭാഷണം വഴുതി വഴുതി ഇപ്പോൾ വന്നുനിൽക്കുന്നത്‌ മനുഷ്യനും വിജ്ഞാനവും തമ്മിലുള്ള ബന്ധത്തിൻമേലാണ്‌.

അവരിൽ ഒരാൾ അൽപം അറിവുള്ള ആളാണ്‌. അഭ്യസ്‌തവിദ്യനായ അദ്ദേഹത്തിൻെറ സംസാരത്തിൽ നിന്നും ആ യോഗ്യത വ്യക്‌തമാകും, പക്ഷെ, “കൂട്ടു കാരൻ വെറും “സാധാരണ"യാണ്‌. എന്ന്‌ വെച്ചാൽ സാമൂഹൃ ജീവിതത്തിൽ സ്വമേധയാ വന്നുചേരുന്ന കുറേ സാമാന്യ അറിവുകളല്ലാതെ ഒന്നിനെക്കുറിച്ചും വിദഗ്ധമായ ഒരറിവും ഇല്ല എന്ന് ഉദ്ദേശ്യം.

അഭ്യസ്തവിദ്യൻ : എൻെറ അഭിപ്രായത്തിൽ വിദ്യ അഭ്യസിക്കുന്നതിനേക്കാൾ അത്‌ തൃജിക്കുകയാണ്‌ നല്ലത്‌.

സാധാരണ: അത്‌ വിചിത്രമായ ഒരഭിപ്രായമാണ്.വിദ്യാഭ്യാസമില്ലാത്തതിൻെറ പേരിൽ ഞാനെത്ര ബുദ്ധിമുട്ടും മനോവേദനയും സഹിക്കുന്നുണ്ട്‌.ആരും പറഞ്ഞിട്ടില്ലാത്തതാണ് നിങ്ങളുടെ അഭി(പായം അറിവില്ലാത്ത എന്നെ പരിഹസിക്കയാണോ?

അ: അൽപം അറിവുള്ളതിൻെറ പേരിൽ എനിക്കുള്ള (പയാസങ്ങളെന്താണെന്ന്‌ നിങ്ങളറിയില്ല. അനഭൃസ്‌തൻെറ സുഖം ഞാനറിയുന്നുണ്ട്‌.

സാ: നിങ്ങൾ വിജ്ഞനായതിൻെറ പേരിൽ എന്ത്‌ ദുഃഖമാണ്‌ നിങ്ങളനുഭവിക്കുന്നത്‌ ? കേൾക്കട്ടെ അമിത സന്തോഷത്തിൻെറ ദുഃഖമാണോ ?

അ: അഭ്യസ്തവിദ്യരല്ലാത്തവർ പല കാര്യങ്ങൾക്കും എന്നെ സമീപിക്കുന്നു എൻെറ ജോലിത്തിരക്കി നിടയിൽ അവരുടെ കാര്യങ്ങൾ നിറവേററിക്കൊടുക്കുവാൻ ഞാൻ നിർബന്‌ധിതനായിത്തീരുന്നു.

സാ: നിങ്ങൾക്ക്‌ സമയമില്ലെന്നുപറഞ്ഞ്‌ ഒഴിഞ്ഞു മാറാമല്ലോ?

അ: അങ്ങിനെ ചെയ്യാൻപാടില്ല. അറിവില്ലാത്ത ഭാഗ്യവാൻ മടിയനായി, നിഷ്കർമ്മിയായി നിൽക്കുമ്പോൾ അവനുവേണ്ടി ഞാൻ എൻെറ അദ്ധ്വാനവും സമയവും ചെലവാക്കുന്ന ദൗർഭാഗ്യം എനിക്കുണ്ടെങ്കിലും അവക്ക്‌ സേവനംചെയ്‌ത ചാരിതാർഥ്യം എന്നെ സന്തോഷിപ്പിക്കുന്നു.

സാ: അതാണ് ഞാൻ പറഞ്ഞ സന്തോഷത്തിൻെറ ദുഃഖം മറ്റവൻ അവൻെറ ഓരോ ആവശ്യത്തിനും അന്യനെ സമീപിച്ച്‌, അപേക്ഷിച്ച്‌ സൗകര്യവും സമയവും കാത്ത്‌, അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് സമയപരിപാടി ക്രമീകരിച്ചുനീങ്ങണം.പഠിപ്പുള്ളവനോ എ(തസുഖം !

അ: പഠിപ്പുള്ളവനെന്നനിലയിൽ പഠിപ്പില്ലാത്തവനെ സഹായിക്കുന്നത്‌ ഒരു കടമയുംചുമതലയും ബാദ്ധ്യതയുമായി ഗണിച്ച് അത്‌ നിർവ്വഹിക്കുന്നു.ഇൽമ്‌ കൊണ്ടു അമൽ ചെയ്യുന്നു എന്നർത്ഥം.എന്നാൽ വിജ്‌ഞനായതുകൊണ്ടുള്ള ബുദ്‌ധിമുട്ടുകളെക്കുറിച്ച്‌, ആന്തരമായ അതൃപ്തിയും, ക്ഷമകേടും എത്രയാണെന്നതിനെക്കുറിച്ച്‌ നിങ്ങൾക്ക് വല്ല ധാരണയുമുണ്ടൊ? നിരന്തരമായ ആ അസംതൃപ്തിയുടേയും സന്താപത്തിൻേറയും പശ്ചാത്തലത്തിലാണ്‌ ഞാൻ അറിവില്ലായ്മ ഭാഗ്യമായി കാണുന്നത്‌.

സാ: നിങ്ങൾ പറഞ്ഞത്‌ എനി‌ക്ക് മനസ്സിലാകുന്നില്ല.ഒരു പക്ഷെ നിങ്ങളെ സംബന്‌ധിച്ചേടത്തോളം അങ്ങനെ വല്ല അഖണ്‌ഡദുഃഖമോ നിരന്തരമായ അസംതൃപ്തിയോ നിലനിൽക്കുന്നുണ്ടായിരിക്കാം.അതെന്തല്ലാമെന്നും എങ്ങനെയെന്നും എന്നെ പറഞ്ഞു മനസ്സിലാക്കണം. ഇരിക്കട്ടെ. നിങ്ങളുടെ ഈ അവസ്‌ഥ യഥാർതഥമെന്ന്‌ സമ്മതിച്ചാൽതന്നെ, വിജ്‌ഞാനം ദൗർഭാഗ്യം എന്ന നിങ്ങളുടെ പ്രസ്‌താവന സമ്മതിക്കാൻ (പയാസമുണ്ട്‌.

അ: പഠിച്ചത്‌ അപകടമായിപ്പോയി, അനാവശ്യമായിപ്പോയി എന്നു തോന്നുന്ന ഘട്ടങ്ങൾ സാഹചര്യങ്ങളുടെ സൃഷ്ടികളാണ്‌. അതേ സമയം മറെറാരു ചിത്രം ഞാൻ കാണിച്ചുതരാം. അറിവില്ലാത്ത ഒരാൾ, അറിവില്ലെന്ന്‌ അറിഞ്ഞോ അറിയാതെയോ അറിവുള്ളവനെന്ന ഭാവേന എന്തെല്ലാം അറിവുകേടുകളാണ്‌ വിളിച്ചുപറയുന്നത്. എന്തൊരു ധൈര്യം! എന്തൊരു വിജയഭാവം! ശുദ്ധ അസംബന്‌ധമാണ്‌ അയാൾ പറഞ്ഞതെന്ന്‌ അയാളറിയാത്തതുപോലെ അയാളുടെ ശ്രോതാക്കളും അറിയുന്നില്ല. ഈ സാഹചര്യത്തിൽ യഥാർത്ഥ ദുഃഖം ആർക്കാണ് ? വിജ്‌ഞാനമുള്ളവന്ന്. കാരണം അവന്‌ സത്യാവസ്ഥ അറിയാം. വസ്തുത‌ അയഥാർത്ഥമായി ‌ വ൪ണ്ണിക്കപ്പെടുകയും അവ സത്യമായി ജനങ്ങളാൽ മനസ്സിലാക്കപ്പെടുകയും ചെയ്യുന്നു എന്ന അറിവ്‌ ആ വിജ്‌ഞനെ ദുഃഖിതനാക്കുന്നു. അതേസമയം അജ്‌ഞാനിയോ സംതൃപ്‌തിയോടെ സന്തോഷവാനായി കഴിയുന്നു. ഇവിടെയാ‌ണ് ഞാൻ അന്തരം കാണുന്നത്‌. അയാളുടെ അറിവില്ലായ്‌മ അയാൾക്ക്‌ എ(തമാ(തം മനസ്സമാധാനം നൽകുന്നു!

സാ: നിങ്ങളെന്തൊക്കെയോ മനസ്സിൽ വെച്ചുകൊണ്ടാണ് ഈ പറയുന്നത്‌. അലിമീങ്ങൾ ഇൽമിൻെറ മഹത്വം പ്രകീർത്തനം ചെയ്യുമ്പോൾ നിങ്ങൾ ജാഹിലീങ്ങളെ ഭാഗ്യവാൻമാരായി കാണുന്നു. എന്തക്ര‌മമാണ്‌ നിങ്ങൾ എന്നോട്‌ ചെയ്യുന്നത്‌! നിങ്ങളോട്‌ സംസാരിച്ചു ജയിക്കാൻ എനിക്ക്കഴിവില്ലാത്തതുകൊണ്ടാണല്ലൊ നിങ്ങൾ ഇപ്പോൾ രാത്രിയെ പകലാക്കുന്നതും പകലിനെ രാത്രിയാക്കുന്നതും. എനിക്ക്‌ പററുന്ന ഒരപമാനമാണിത്.‌എനിക്ക്‌ അറിവും വാഗ്‌ധാടിയും ഇല്ലാത്തതുകൊണ്ട്‌ ഈ അസംബന്‌ധം പറഞ്ഞ്‌ എന്നെക്കൊണ്ട്‌ സമ്മതിപ്പിച്ച്‌ പരോക്ഷമായി നിങ്ങൾ എന്നെ വിഡ്ഢിയാക്കുന്നു, അപമാനിക്കുന്നു.

അ: അറിവില്ലാത്തവൻ അറിവുള്ളവനെപ്പോലെ സംസാരിക്കുകയും വിഡ്ഢിത്തങ്ങൾ പറഞ്ഞ്‌ അറിവുള്ളവനെ പരാജയപ്പെടുത്തുകയും ചെയ്യുന്ന സന്ദർഭത്തിൽ ആ വിജ്ഞൻെറ സ്ഥിതി എന്താണ്‌? അപമാനിതനായെന്ന വികാരമുണ്ടാകുകയില്ലെ? വിജ്‌ഞാനത്തിന് അതർഹിക്കുന്ന സ്വീകരണം കിട്ടിയില്ലല്ലൊ എന്ന്‌ സങ്കടം തോന്നുകയില്ലെ? അജ്ഞാനം വിജയക്കൊടി നാട്ടുന്നത്‌ കണ്ട്‌ അസ്വസ്‌ഥനാകുകയില്ലെ? ഇവിടെ സുഖം,സന്തോഷം,സംതൃപ്‌തി, വിജയം, സ്വീകാരൃത എല്ലാം അജ്ഞാനിക്കുള്ളതാണ്‌‌.

                           വെളിച്ചം ദുഃഖമാണുണ്ണീ
                           തമസ്സല്ലോ സുഖപ്രദം.

എന്ന്‌ പാടിയ കവി സത്യമാണ്‌ പറഞ്ഞത്‌.അതെനിക്ക് ബോദ്ധ്യമായിട്ടുണ്ട്‌ പലപ്പോഴും.

സാ: നിങ്ങൾക്ക് ബോദ്ധ്യമായത് എന്നെയും പറഞ്ഞു ബോദ്ധ്യപ്പെടുത്താമല്ലോ.

അ: ഒരജ്ഞനും വിജ്ഞനും തമ്മിൽ ഏതെങ്കിലും വിഷയത്തെ പരാമർശിക്കുകയും വിജ്ഞൻ അവതരിപ്പിക്കുന്ന സത്യ വസ്തുതകൾ അജ്ഞൻ നിഷേധിക്കുകയും അജ്ഞൻ പ്രസ്താവിക്കുന്ന അസത്യ വസ്തുതകൾ സത്യമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ പലതും നടന്നുകഴിഞ്ഞിട്ടുണ്ട്. അവ പരിശോധിച്ചാൽ കാര്യം മനസ്സിലാകും.

സാ: ഒന്നു പരിശോധിക്കാം.ഒരു വിഷയവും അതിൽ ഒരജ്ഞാനിയുടെ വാദവും ആ വാദം എങ്ങിനെ അംഗീകരിക്കപ്പെട്ടു, ആർ അംഗീകരിച്ചു എന്നും മറ്റു ബന്ധപ്പെട്ട വിവരങ്ങളും സാഹചര്യങ്ങളും അവതരിപ്പിച്ചു താങ്കളുടെ വാദം ഒന്ന് സമർത്ഥിയ്ക്കുക.

അ: തലപോരാപ്പറമ്പ്‌ മഹല്ല്‌ ഖത്വീബിന്റെ വിഷയം നിങ്ങളറിഞ്ഞോ? ‌അത് ആദ്യം പഠിക്കാം. അദ്ദേഹം പറഞ്ഞതും ചെയ്തതും.

സാ: ഒരജ്ഞനെ അവതരിപ്പിക്കയാണല്ലോ വേണ്ടത്.അയാളുടെ വിഢിത്തമല്ലേ കേൾക്കേണ്ടത്. നിങ്ങൾ ഒരു പണ്ഡിതനെയാണല്ലോ അവതരിപ്പിച്ചിരിക്കുന്നത്?

അ: ഞാനൊരജ്ഞനായ മനുഷ്യനെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

സാ: തലപോരാപ്പറമ്പ് ‌മഹല്ല്‌ ഖത്വീബ് മഹാപണ്ഡിതനാണ്,പ്രാസംഗികനാണ്. പള്ളിയിൽ മുദർരിസ്‌ കൂടിയാണ്‌. എന്നിട്ടും നിങ്ങളദ്ദേഹത്തെ പണ്ഡിതനായി അംഗീകരിക്കാത്തത്‌ ധിക്കാരമല്ലേ?

അ: ഇസ്ലാമിക വിഷയത്തിൽ അദ്ദേഹം പണ്‌ഡിതനാണ്.അറബി ഭാഷാ പരിജഞാനം, ഖുർആൻ,ഹദീസ്‌, ഫിഖഹ്‌ എന്നിവയിലുള്ള അറിവ്‌ അദ്ദേഹത്തെ പണ്‌ഡിതനാക്കിയിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു, എന്നാൽ ഞാൻ പറയാനുദ്ദേശിക്കുന്ന വിഷയത്തിൽ അദ്ദേഹം അജഞനാണ്‌. അങ്ങനെ എല്ലാ പണ്‌ഡിതന്മാരും അവർ പഠിച്ചിട്ടില്ലാത്ത വിഷയത്തിൽ അജഞരാണ്‌ എന്ന്‌ സിദ്ധിക്കുന്നു. ഏത്‌ അജഞനും അയാളുടെ ലോകത്ത്, പണ്‌ഡിതനായെന്നുവരാവുന്നതാണ്.ശരി ഇരിക്കട്ടെ, നമ്മുടെ ഖത്വീബ്‌ ......

സാ: വരട്ടെ; നമ്മുടെ ഖത്വീബിൻെറ വിജ്ഞാനത്തെക്കുറിച്ചുതന്നെ പറഞ്ഞു തീർന്നിട്ടു നിങ്ങളുടെ സംഭവത്തിലേക്ക്‌ പ്രവേശിക്കാം. അദ്ദേഹം അറിവിൽ അത്ര തരംതാഴ്ന്ന ആളാണോ? എത്ര സ്ഥലങ്ങളിലാണ് അദ്ദേഹം മതപ്രസംഗം നടത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രശസ്‌തി പ്രചരിക്കുന്തോറും പ്രാദേശികം വിട്ടു വിദൂര പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ വന്ന് കാത്തുകെട്ടിക്കിടന്ന് ക്ഷണിച്ചുകൊണ്ടുപോകുന്നു. അത്തരം പണ്ഡിത പുംഗവന്മാരുടെ എണ്ണം വളരെ കുറവാണ്. അങ്ങനെയുള്ള ഒരു അഗാധ പണ്ഡിതനെ നിങ്ങൾ വളരെ തരംതാഴ്ന്ന ഒരു സാധാരണക്കാരനെയെന്നപോലെ കൈകാര്യം ചെയ്യുന്നത് താങ്കളുടെ മാന്യതക്ക് ചേർന്നതാണോ?

അ: നിങ്ങൾ കരുതുന്നപോലെ ഒരപരാധവും ഞാൻ ചെയ്തിട്ടില്ല.അദ്ദേഹം മതപണ്ഡിതനാണ്.മതത്തിൽ എത്രമാത്രം പാണ്ഡിത്യമുണ്ടെന്ന്‌ നിശ്ചയിക്കുവാൻ മറ്റൊരു മതപണ്ഡിതനേ കഴിയൂ.നമ്മെ സംബന്ധിച്ചേടത്തോളം അദ്ദേഹം ഉന്നതനിലവാരത്തിൽ സ്ഥിതിചെയ്യുന്നു എന്ന് സമ്മതിക്കണം. അതുകൊണ്ട് അദ്ദേഹത്തെ ഒരാത്മീയ പുരുഷനായോ,ദൈവീക ശക്തിയുള്ള വ്യക്തിയായോ കരുതി ആരാധിക്കാനോ അമിതമായി ബഹുമാനിക്കാനോ മാന്യമായ ദൂരത്ത് ഓഛാനിച്ചു നിൽക്കുവാനോ ഞാൻ ഒരുക്കമില്ല. പലരും ആരാധനാഭാവത്തിലാണ് അദ്ദേഹത്തെ സമീപിക്കുന്നത്. ആ നിലക്കുതന്നെ അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ വർണ്ണനയും സാധാരണ മനുഷ്യനെയെന്നപോലെ അല്ലാതെ അമാനുഷികത ആരോപിച്ചു വർണ്ണിക്കാനും ഞാൻ സന്നദ്ധനല്ല. അത് അദ്ദേഹത്തോടുള്ള ബഹുമാനക്കുറവായി ഗണിക്കുന്നത് തെറ്റാണ്.ഇത്തരം വ്യക്തികളെ നിങ്ങളെപ്പോലെയുള്ളവർ വളരെ "ഉന്നതിയിൽ" നിലകൊള്ളുന്നവരായി കരുതുന്നുണ്ടാവാം.അത് നിങ്ങളുടെ അജ്ഞതകൊണ്ടുമാത്രമാണ്. ശരി,നമ്മുടെ ഖത്വീബിന്റെ പാണ്ഡിത്യത്തെപ്പറ്റി പറഞ്ഞശേഷം അതിന്റെ മറുവശംകൂടി ഒന്നു പരാമർശിക്കാനുണ്ട്. കെട്ടിട നിർമ്മാണം, സംഗീതം ,കൃഷി, വിമാനം, റേഡിയോ, സാമുദ്രികം,ജ്യോതിഷം, രസതന്ത്രം എന്നുതുടങ്ങി “ലക്ഷത്തിപത്തായിരം” വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തോട്‌ എന്തെങ്കിലും ചോദിച്ചാൽ ശരിയായ മറുപടി കിട്ടുമോ?

സാ: അത്‌ കിട്ടിയെന്നുവരില്ല. ആ വിഷയങ്ങളൊന്നും അദ്ദേഹം പഠിച്ചിട്ടില്ലല്ലൊ.

അ: അപ്പോൾ അദ്ദേഹം പഠിച്ചതോ പഠിക്കാത്തതോ അധികം?

സാ: മതം മാത്രമല്ലേ അദ്ദേഹം പഠിച്ചിട്ടുള്ളു. അപ്പോൾ പഠിക്കാത്ത വിഷയങ്ങളാണ്‌ അധികം.

അ: കറ്റത്‌ കൈമണ്ണളവ്‌, കല്ലാതതുലകളവ്‌ പഠിച്ചത് ഒരുപിടി മണ്ണുമാത്രം. പഠിക്കാനുള്ളതോ ഈ ലോകത്തിൻെറ വലിപ്പത്തിലുണ്ട്‌. ആലോചിച്ചാൽ മനസ്സിലാക്കാം. ലോകത്തിൽ നിലവിലുള്ള വിജ്ഞാനം ഒരു സമുദ്രമാണെങ്കിൽ ഓരോ വ്യക്‌തിയുടേയും അറിവ് ‌ഒരു തുള്ളിക്ക് സമാനമാകുമോ? ആകുമെന്ന്‌ സങ്കൽപ്പിക്കാം.അപ്പോൾ തുച്ഛമായ അറിവും പേറിനടക്കുന്ന ഒരു മഹാ അജ്‌ഞനാണ്‌ മനുഷ്യൻ. അവൻെറ അന്ധകാരം 99 ശതമാനത്തിലധികമെന്ന്‌ പറഞ്ഞാൽ ശരിയാകുമോ? മനുഷ്യൻെറ അറിവ്‌ അവൻെറ വമ്പിച്ച അജ്ഞാനവുമായി തുലനം ചെയ്യുമ്പോൾ, എടുത്തുപറയാൻ മാത്രം ഗണൃമായ ഒരളവിലായിരിക്കില്ല അത്‌, ചുരുക്കിപ്പറഞ്ഞാൽ അത്‌ ലണ്ടൻ റിട്ടേണ്ടും, ഓക്സ്‌ഫോർഡ്‌ ഉല്പന്നവും, ഏത് ആലിമുൽ അല്ലാമയും അജ്‌ഞാനത്തിൻെറ മൂർത്തീകരണമാണെന്ന്‌ പറഞ്ഞാൽ അത് ‌സത്യം മാത്രമാണ്‌. പിന്നെ എല്ലാ വിഷയത്തിലും സാമാന്യജ്ഞാനം എല്ലാവർക്കും ഉണ്ടാകുമല്ലൊ.

സാ: നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ ശരിവെച്ചു.

അ: എന്നാൽ ഇനി തലപോരാപറമ്പ് ജമുഅത്ത്പള്ളിയിൽ പ്രവേശിക്കാമല്ലൊ. അതാ ഇരിക്കുന്നു.നിങ്ങളുടെ പണ്‌ഡിതൻ. അന്ധകാരാവൃതനായി.

സാ: അത്രക്ക്‌ വേണോ?

അ: അതിൽ അബദ്ധമൊന്നുമില്ലല്ലോ. നിങ്ങളെല്ലാം ശരിവെച്ചുകഴിഞ്ഞിട്ടു ഇപ്പോഴെന്താ ഒരു പന്തികേട്‌? ശങ്കിക്കേണ്ട. അദ്ദേഹത്തിൻെറ അജ്ഞാനം പരസ്യമായി വൃക്തമാക്കുന്ന ഒരു സംഗതിയാണ്‌ ഞാൻ പറയാൻ തുടങ്ങുന്നത്‌.

സാ: തുടങ്ങാ൯ തുടങ്ങിയിട്ടു നേരമധികമായി. ഇതുവരെ തുടങ്ങലിൻെറ തുടക്കമായില്ല.

അ: ഒരിക്കൽ ഒരാൾ തലപോരാപറമ്പ് പള്ളിയിൽ സന്ധ്യക്ക് എത്തിച്ചേർന്നു. മഗ്‌രിബ് നമസ്‌കാരത്തിൽ പങ്ക്ചേരാ൯ ഉദ്ദേശിച്ചുകൊണ്ടു.സന്ധ്യക്ക്‌ ബാങ്ക് വിളിക്കാൻ നേരം വൈകുന്നു എന്ന്‌ അദ്ദേഹം അക്ഷമയോടെ ആക്ഷേപിച്ചുകൊണ്ടിരുന്നു. ആ ആക്ഷേപം ആരും വകവെച്ചില്ല. ബാങ്ക് വിളിച്ചുമില്ല. നമസ്ക്കാര ശേഷം അദ്ദേഹം ഇമാമായ ഖത്ത്വീബിനോടു സംസാരിച്ചു. കലണ്ടറിലെ സമയമനുസരിച്ചാണ്‌ ബാങ്ക് എന്ന്‌ ഖത്വീബ്‌ പറഞ്ഞു. കലണ്ടറിലെ സമയം കോഴിക്കോട്ടെ സമയമാണെന്നുംഅത്‌ രാജ്യം മുഴുവൻ മഗ്‌രിബിൻെറ സമയമായി അംഗീകരിക്കുന്നത്‌ തെററാണെന്നും ഓരോ പ്രദേശത്തേയും അസ്തമയ സമയത്ത്‌ ബാങ്ക് വിളിക്കൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ഖത്വീബ്‌ സമ്മതിച്ചില്ല. അദ്ദേഹവുമായി വാഗ്വാദമായി.

സാ: പിന്നെ വാഗ്വാദമാകുകയില്ലേ. നാട്‌ മുഴുവൻ ഈ കലണ്ടർ നോക്കിയാണ്‌ ബാങ്ക് വിളിക്കുന്നത്.അത് തെററാണെന്ന്‌ ഒരാൾ പറഞ്ഞാൽ അയാളെ വിടാൻ പാടുണ്ടോ? അത്‌ സമ്മതിക്കാമേഠ?

അ: നോക്കു. ഇക്കാര്യത്തിൽ നിങ്ങളും ഖത്വീബും ഏകഭി(പായക്കാരാണ്‌. അസ്‌തമയം ഗോളശാസ്ത്ര വിഷയമാണ്‌. ആ ശാസ്‌ത്രം പഠിച്ചവർക്കേ അസ്തമന സമയത്തെക്കുറിച്ചു ആധികാരികമായി പറയാൻ സാധിക്കൂ. നിങ്ങൾ ആ ശാസ്ത്രം പഠിച്ചിട്ടുണ്ടോ?

സാ: ഇല്ല ഒന്നും നമ്മൾ പഠിച്ചിട്ടില്ല. പക്ഷെ നടപടികൾ കണ്ടിട്ടുണ്ട്‌.

അ: നടപടികൾ കണ്ടിട്ടുള്ള പരിചയം മാത്രമാണ്‌ നിങ്ങൾക്ക്‌ ആശ്രയം. അത് തന്നെയായിരിക്കും ഖത്വീബിനും.നിങ്ങൾ ഗോളശാസ്ത്ര സംബന്ധിയായ കാര്യങ്ങളിൽ എത്ര അജ്‌ഞനാണോ,തുല്യമായ നിലയിൽ ഖത്വീബും അജ്‌ഞനാണ്‌. നിങ്ങൾ രണ്ടുപേരും അക്കാര്യങ്ങളിൽ സമമാണ്‌.നിങ്ങളും നിങ്ങൾ പണ്‌ഡിതനെന്ന്‌ ബഹുമാനിക്കുന്ന ആളും അജ്ഞതയിൽ തുല്യരാണെന്ന്‌ മാത്രമല്ല, അന്നവിടെയുണ്ടായിരുന്ന എല്ലാവരും, മനസ്സിലായോ. തൻമൂലം അജ്‌ഞനായ നിങ്ങൾക്ക് സന്തോഷിക്കാം. വലിയവന്‌ തുല്യനായി.അറിവില്ലാത്തവൻ ഭാഗ്യവാൻ.

സാ: പഠിപ്പ്‌ ഭയങ്കര ആയുധമാണ്‌. നിങ്ങൾ എന്നെ നിഷ്ടൂരമായി വധിക്കുന്നു. നിങ്ങളുടെ പഠിപ്പ്എനിക്കില്ലാത്തതിനാൽ ഞാനനുഭവിക്കുന്ന അപമാനം.

അ: സാരമില്ല. ഖത്വീബിൻെറ അപമാനമാണ്‌ ഭയങ്കരം. എല്ലായിടത്തും ഒരേ സമയത്തല്ല അസ്‌തമനമെന്ന്‌ ആ വൃക്തി വാദിച്ചപ്പോൾ ഖത്വീബ്‌ അത്‌ സമ്മതിക്കുന്നുണ്ട്‌. കലണ്ടർ കോഴിക്കോട്ടെ സമയം കാണിക്കുന്നു. തലപോരാപ്പറമ്പിലേക്ക്‌ പററുകയില്ല എന്ന്‌ പറയുമ്പോൾ അത്‌ സമ്മതിക്കില്ല. അറിവില്ലായ്മക്ക്‌ ലജ്ജയും ഇല്ലാതായാലോ? ആകാശം കണ്ടാൽതന്നെ ഇരുണ്ടു കഴിഞ്ഞു മഗ്‌രിബ്‌ നേരത്തേ ആയിരിക്കുന്നു എന്ന് കലണ്ടർ ഇല്ലാത്ത പള്ളി അധികാരികൾക്കും നാട്ടാർക്കും മനസ്സിലാവും. നമ്മുടെ ഖത്വീബിന് മനസ്സിലാകുന്നില്ല, അതോടൊപ്പം ഒരു മുടന്തൻ ന്യായം-മലബാറിൽ അംഗീകരിച്ച സമയമാണിതെന്ന്‌ ആര്‌ അംഗീകരിച്ചു? എന്തിന്‌? എന്ന്‌? എവിടെവെച്ച്‌? വെറുതെ സന്ദർഭോചിതം ഓരോന്നുണ്ടാക്കി തട്ടിവിടുകയാണ്‌. മറിഞ്ഞുവീഴരുതല്ലോ കുററം സമ്മതിക്കാനും പാടില്ല. അഭിമാനക്ഷയം. തെററും തിരുത്തരുത്‌. ഇതുവരെ ചെയ്‌തത്‌ തെററാണെന്ന്‌ സമ്മതിക്കുന്നതിന്‌ തുല്യമാണത്‌.അതും ആലിമിന്‌ ക്ഷീണമാണല്ലോ. ഒരു രക്ഷയുമില്ല. തെററാണെന്നറിഞ്ഞിട്ടും ആ തെററ്‌ ആവർത്തിച്ചുകൊണ്ടിരിക്കുകതന്നെ.

സാ: അവിടെ ഇപ്പോഴും അങ്ങനെതന്നെയാണോ?

അ: ഇപ്പോഴും ആ നില തുടരുകയാണ്‌. ബഹുജനങ്ങൾ ഖത്വീബിനെ പിൻതുണക്കുന്നു. ഖത്വീബ്‌ പറയുന്നത്‌ ശരി. ആ സന്ദർശകൻ (ഭാന്തൻ, ഒന്നും അറിയാത്തവൻ. ബഹുജനങ്ങൾ എന്നാൽ ഇരുട്ടിൻെറ കഷണങ്ങൾ. ചലിക്കുന്ന അന്ധകാരങ്ങൾ.അവരുടെ നോട്ടത്തിൽ “അജ്ഞാനി”യായപണ്‌ഡിതൻ "പ്രകാശ ബിന്ദു"വാണ്. പിന്നെ പിന്തുണക്കാൻ ചിന്തിക്കേണ്ടതില്ല. ഇതെന്നല്ല,ഖത്വീബ്‌ എന്തുപറഞ്ഞാലും ബഹുജനം പിന്നിലുണ്ട്‌. അതുകൊണ്ട്‌ അറിവുള്ളവൻ അവരുടെ അജ്ഞാനത്തിൽ വ്യസനിക്കുകയും തൻെറ സത്യമായ അറിവ്‌ (പയോഗവൽക്കരിക്കാൻ കഴിയാത്തതിൽ ദുഃഖിക്കുകയം ചെയ്യുന്നു. ഖത്വീബും ജനങ്ങളും അവരുടെ അറിവുകേട്‌ മനസ്സിലാക്കാതെ അത്തരം തെറ്റുകൾ പരസ്യമായി നടപ്പിലാക്കാൻ സാധിക്കുന്ന സാമൂഹ്യ അന്തരീക്ഷം ഇന്നും നിലനിൽക്കുന്ന കാഴ്ച കണ്ടു വിമതൻ.. ദുഃഖിക്കുകയും അറിവുള്ളവ൯ വിഡ്ഢിയാവുകയും അറിവില്ലായ്‌മക്ക്‌ പിന്തുണയും അംഗീകാരവും ലഭിക്കുന്നുവല്ലോ എന്നോർത്ത്‌ ദുഃഖിക്കുകയും. അങ്ങനെ അനേകം ദുഃഖങ്ങളുടെ അകമ്പടിയോടുകൂടി വിജ്‌ഞൻ കഴിഞ്ഞുകൂടട്ടെ. അറിവില്ലാത്തവൻ ഭാഗ്യവാൻ.

സാ: സത്യാവസ്‌ഥയെന്താ? ആ സന്ദർശകൻ പറഞ്ഞതോ ഖത്വീബ്‌ പറഞ്ഞതോ?

അ: സന്ദർശകൻെറത് ‌. അയാൾ ഗോളശാസ്ത്രം പഠിച്ച മനുഷ്യനാണ്‌. ഖത്വീബ്‌ അജ്ഞനായത്‌കൊണ്ട്‌ ആ മനുഷ്യൻെറ ശിഷ്യത്വം സ്വീകരിക്കേണ്ടതാണ്‌. പറയുന്നതെല്ലാം കേട്ടുമനസ്സിലാക്കി പഠിക്കേണ്ടതായിരുന്നു. അഹന്തയും അഹങ്കാരവും ഗർവ്വും എല്ലാം അദ്ദേഹത്തെ തടഞ്ഞു. കുറെ വിഡ്‌ഢിത്തം പുലമ്പി ജനങ്ങളുടെ അജ്‌ഞാനികളുടെ കയ്യടി വാങ്ങി. താൻ എത്രമാത്രം അപലപനീയമായ വിഡ്‌ഢിത്തമാണ് പറഞ്ഞതെന്ന്‌ ഖത്വീബ്‌ അറിയുന്നുണ്ടോ? മഹാപാവങ്ങൾ.

സാ: ഞങ്ങൾക്കൊക്കെ എന്തറിയാം . രണ്ട്‌ തരത്തിലുള്ള വിദ്യാഭ്യാസവുമില്ല. പിന്നെ ഞങ്ങളുടെ കണ്ണിൽപെടുന്ന ഗുരുവും ഉപദേഷ്ടാവും മാർഗ്ഗദർശിയും എല്ലാം മുസ്ല്യാക്കൾ ആണ്‌. അവർ പറയുന്നത്‌ സമ്മതിക്കുക, അനുസരിക്കുക ഇതാണ്‌ പരമ്പരയായി നമ്മുടെ സമുദായം പരിശീലിച്ചു വന്ന സമ്പ്രദായവും നയവും.അതിലവരെ കുറ്റപ്പെടുത്തിയിട്ടെന്തു കാരൃം?

അ: ഇപ്പോൾ കാര്യം മനസ്സിലായോ? ആ ഖത്വീബ്‌ ജനങ്ങളെ കബളിപ്പിക്കയായിരുന്നു. വഞ്ചിക്കയായിരുന്നു. വെളിച്ചത്തിൻെറ വക്കിലെത്തും മുമ്പെ ഇരുട്ടിൻെറ മദ്ധ്യത്തിലേക്ക്‌ അവരെ അദ്ദേഹം തള്ളിവിട്ടു.അയാൾ പറയുന്നത്‌ കേൾക്കാൻ വിട്ടില്ല.

സാ: അത്ര അക്രമം അദ്ദേഹത്തിൽ ആരോപിക്കണോ? അദ്ദേഹം ഈ വർഷങ്ങളെല്ലാം ശരിയെന്ന്‌ ധരിച്ചുകൊണ്ടുനടന്ന ഒരു വസ്‌തുത തെറ്റാണെന്ന്‌ തെളിയിക്കപ്പെടുമ്പോൾ ആ തെളിവിനെ നിഷേധിക്കാൻ ആരാണ്‌ മുതിരാതിരിക്കുക.

അ: അതൊന്നും ബുദ്ധിയുടേയും അറിവിൻെറയും ലക്ഷണമല്ല, മുസ്ലിമിനെ സംബന്ധിച്ചിടത്തോളം സത്യം മുറുകെപ്പിടിക്കുകയും തെററ്‌ ബോദ്ധ്യപ്പെട്ടാൽ തിരുത്തുകയും പുതിയ അറിവിനെ സ്വാഗതം ചെയ്യുകയും വേണം. ഇവിടെ പ്രധാനപ്പെട്ട ഒരു വിഷയമാണ്‌ നമസ്‌കാര സമയം;നോമ്പ്‌ തുറക്കുന്ന സമയം. അവിടെ കണിശം പാലിക്കേണ്ടുന്ന കാരൃത്തിൽ ഖത്വീബ്‌ കാണിച്ച അനാസ്ഥ നിസ്സാരമല്ല. ക്ഷന്തവൃമല്ല അപഹാസ്യം.

സാ: സംഗതി ഗൗരവപ്പെട്ട‌തുതന്നെ. പക്ഷെ ഖത്വീബ്‌ തൻെറ അറിവിന്നനുസരിച്ച് നീങ്ങിയെന്ന്‌ കരുതാനല്ലേയുള്ളൂ. ഇത്ര വലുതാക്കേണ്ടതുണ്ടോ?

അ: ഇപ്പോഴും നിങ്ങളുടെ അറിവില്ലായ്‌മയാണ്‌ വെളിവാക്കുന്നത്‌. ഖത്വീബിൽ കുററം കാണാതെ,അദ്ദേഹത്തെ ന്യായീകരിക്കാനുള്ള (പവണത അജ്ഞതയുടെ സന്താനമാണ്‌. ഞാൻ പറയുന്നത്‌ ശ്രദ്ധിക്കൂ. ഞാൻ പ്രസ്‌താവിച്ച സന്ദർശക സംഭവം നടക്കുമ്പോൾ ഖത്വീബ്‌ സ്ഥലത്തില്ലെന്നു വെക്കുക. എന്തായിരിക്കും അവിടെ സംഭവിക്കാൻ സാദ്ധ്യത.അസ്‌തമന സമയങ്ങളിൽ സ്ഥലത്തിന്നനുസരിച്ച് മാറ്റമുണ്ടാകുന്നതും സൂര്യൻെറ ഗതിയും മറ്റും ചുരുക്കത്തിൽ വർണ്ണിച്ചു പറഞ്ഞാൽ ജനങ്ങൾ വേഗം അത്‌ സമ്മതിക്കും.എന്തുകൊണ്ടെന്നാൽ, അവർ- ബഹുജനങ്ങൾ അറിവില്ലാത്തവരാണ്. അറിവില്ലെന്ന്‌ സമ്മതിക്കുന്നതിന്‌ മടിയില്ലാത്തവരാണ്‌. പുതിയ വസ്‌തുതകൾ കേട്ടുപഠിക്കാനും അനുസരിക്കാനും തയ്യാ റുള്ളവരാണ്‌. ഇക്കാരണങ്ങളാൽ (പശ്‌നം സന്തോഷകരമായും, വസ്‌തുനിഷ്‌ഠമായ രീതിയിലും പര്യവസാനിക്കുമായിരുന്നു.പക്ഷെ, എന്തുസംഭവിച്ചു. “സേട്ടുഖുശീപൺറാൻ, സെയ്ത്താൻ കുറുക്കെ പോറാൻ” എന്നുതമിഴർ പറയുംപോലെ ബഹുജന വിദ്യാ(പചരണത്തിന്‌ വിഘാതമായി നമ്മുടെ ഖത്വീബ്‌ നിലകൊണ്ടു. അദ്ദേഹം ഒരു തത്വവും സ്വീകരിച്ചില്ല. ഒരു ശാസ്ത്രവും അംഗീകരിച്ചില്ല. ഒരു ന്യായവും സമ്മതിച്ചില്ല. നിന്നനിൽപ്പിൽ ഉറച്ചുനിന്നു. എന്താണ്‌ കാരണമെന്നറിയാമോ? അദ്ദേഹം സർവ്വജഞാനിയാണ്‌. എനിക്കൊന്നും പഠിക്കേണ്ടതില്ല; ആരിൽനിന്നും ഒരറിവും തനിക്കാവശ്യമില്ല.ആരും ഒന്നും തന്നെ പഠിപ്പിക്കാൻ ശ്രമിക്കണ്ട. എന്നിൽനിന്ന്‌ എല്ലാവരും പഠിക്കേണ്ടതാണ്‌. ഇതാണ്‌ അദ്ദേഹത്തിൻെറ ഭാവം.തൽഫലമായി അദ്ദേഹം പഠിച്ചുമില്ല-ജനങ്ങളെ പഠിക്കാൻ അനുവദിച്ചുമില്ല. അവരുടെ വിവേക ശൂന്യതയും സാമാന്യ ജ്ഞാനരാഹിത്യവും ഉൽഘോഷിച്ചുകൊണ്ടു ചിലപ്പോൾ ഇരുട്ടിയിട്ടാണ്‌ മഗ്‌രിബ്‌ ബാങ്ക് വിളിക്കുന്നത്‌.ചിലപ്പോൾ അസ്തമനത്തിന്‌ മുമ്പും.

സാ: പള്ളിക്ക് ഒരു കമ്മിറ്റിയും ഒരു (പസിഡണ്ടും ഉണ്ടാവുമല്ലൊ. പ്രസിഡണ്ട്‌ അൽപ്പം വിഭ്യാഭ്യാസവും അതുവഴി ശാസ്‌(തവും അറിയുന്ന താരതമ്യേന ഭേദപ്പെട്ട വ്യക്‌തി ആയിരിക്കുമല്ലൊ അദ്ദേഹം.

അ: ഇതൊക്കെ നമ്മുടെ ധാരണയാണ്‌. പൊതുജനങ്ങളിൽ ഒരാളാണ്‌ (പസിഡണ്ട്. മുസ്ല്യാർ പറഞ്ഞാൽ പിന്നെ (പസിഡണ്ടിൻെറ നാവടങ്ങും.അയാളുടെ വിദ്യയും ശാസ്‌(തവും പമ്പകടക്കും.എനിക്ക്‌ ദുഃഖം ബാക്കി. ആ ശാസ്ത്രം പഠിച്ചത്ദുഃഖത്തിന്‌ ഹേതുവായി.

ഉമ്മായിക്കുട്ടി ഭാഗ്യവാനാണ്‌. ഒരെത്തും പിടിയു മില്ലാതെ തെക്ക്‌ വടക്ക്‌ ലാത്തിയടിച്ചു നടന്നിരുന്ന ഒരു പയ്യൻ. എത പെട്ടെന്നാണ്‌ “തണ്ടിലേറി നട" ക്കാൻ തുടങ്ങിയത്‌. ദൈവം അനു(ഗഹിച്ചാൽ പിന്നെ മനുഷ്യൻെറ വളർച്ചക്ക്‌ വല്ല മുടക്കും മുരടിപ്പും ഉണ്ടോ? ശുഭയോഗം വന്നപ്പോൾ ഒരു ചെറിയ തുക ഉമ്മായിക്കുട്ടിക്ക്‌ ഏതോ ഒരാൾ കടം കൊടുത്തു. അ ങ്ങനെ ഒരു വ്യാപാരം ആരംഭിച്ചു. ഇന്ന്‌ ഉമ്മായിക്കുട്ടി യെ വെല്ലുന്ന വ്യാപാരി ഈ അങ്ങാടിയിലില്ല. പഠി പ്പും ബുദ്ധിയും ഒന്നും വേണ്ട മനുഷ്യൻ നന്നാവാൻ. ഉമ്മായിക്കുട്ടിക്ക്‌ അത്തരം ഒരു യോഗ്യതയും ഇല്ല. എന്നിട്ടും അയാൾ ഉയർന്ന്‌ വളർന്നു. വേണ്ടത്‌ ഒന്ന്‌ മാത്രം- ദൈവാനുഗ്രഹം! പിന്നെ തൊടുന്നതൊക്കെ പൊന്നാവും.

ഉമ്മായിക്കുട്ടി വിവാഹിതനായി. ഒരു നല്ല ഗൃഹ മുണ്ടാക്കി, കുഞ്ഞുകുട്ടികളോടുകൂടി സുഖമായി വാ ഴുന്നു. കുട്ടികളെ പഠിപ്പിക്കുന്ന കാരൃത്തിൽ വളരെ ഉൽസാഹം കാണിക്കുന്നു. അതിന്‌ പ്രത്യേക കാരണ മുണ്ട്‌.താൻ ചെറുപ്പകാലത്ത്‌ “അനാഥ"നെപ്പോലെ തിരിയുകയായിരുന്നു. അക്ഷരാഭ്യാസം ശീലിക്കാത്ത തിലുള്ള അപമാനവും ദുഃഖവും അനുഭവിച്ചു കൊണ്ടാണ്‌ നാൾ കഴിക്കുന്നത്‌. ശമ്പളക്കാരാണ്‌ തൻെറ നിരക്ഷരതക്ക്‌ പരിഹാരമായി വർത്തിക്കുന്നത്‌.

മറെറാരു ദുഃഖവും ഉമ്മായിക്കുട്ടി പേറുന്നുണ്ട്‌. സാമ്പത്തികോന്നതിക്ക്‌ അനുസരിച്ച്‌ സമൂഹത്തിൽ സ്‌ഥാനമാനങ്ങളും പദവികളും ഉമ്മായിക്കുട്ടിയെ തേടിവരുന്നുണ്ട്‌. ഇന്നത്തെ ലോകത്തിൽ ആളെ വില യിരുത്തുന്നത്‌ അയാളുടെ വിജ്ഞാനം നോക്കിയല്ല വിഭവശേഷിയും ബാങ്ക് കെട്ടിയിരിപ്പും നോക്കിയാ ണല്ലോ. ആ പദവികൾ നിരസിക്കാൻ സമൂഹം അനു വദിക്കില്ല. “സർവ്വേ ഗുണാ കാഞ്ചനമാശ്രയന്തി" എന്ന്‌ പ്രമാണമുണ്ടല്ലോ. നിർബന്ധിതാവസഥയിൽ അത്തരം സ്ഥാനങ്ങൾ ഏറെറടുക്കും. ഒന്നല്ല പലതു മുണ്ട്‌. അവിടെയൊക്കെ ചിലപ്പോൾ ചെറിയ തോ തിൽ ഒന്ന്‌ “വിലസേണ്ടി” വരുമ്പോൾ അന്യരെ ആശ്രയി ക്കേണ്ടി വരുന്ന മനോവേദന അസഹ്യമെങ്കിലും സഹിച്ചുകൊണ്ട്‌ ശോഭിക്കുകയാണ്‌.

ഒരു ദിവസം ഒരു യുവാവ്‌ കടയിലേക്ക്‌ കയറിവന്നു. അയാളുടെ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽനിന്ന് അഞ്ചാറ്‌ പുസ്തകങ്ങളെടുത്ത്‌ ഉമ്മായിക്കുട്ടിയുടെ മുമ്പിൽ മേശമേൽ നിരത്തി. അവയിലോരോന്നിനെപ്പറ്റിയും ഒരു ലഘുവിവരണം അയാൾ നൽകിക്കൊണ്ടിരുന്നു. ഉമ്മായിക്കുട്ടി ഇതെല്ലാം നിസ്സംഗതയോടെ കേട്ടു മൂളിക്കൊണ്ടിരുന്നു. വാതോരാതെയുള്ള വിവ രണം കുറെ കേട്ടൂകഴിഞ്ഞപ്പോൾ അൽപ്പം വൈരസ്യം തോന്നിയ കടക്കാരൻ ഇടയിൽക്കേറി പറഞ്ഞു.

ഉമ്മായിക്കുട്ടി : ഇത്രയൊക്കെപ്പോരെ? അധികം പറഞ്ഞാൽ പിന്നെ പുസ്‌തകം വായിക്കേണ്ടിവരില്ല.

യുവാവ്‌: വായന വേറെ, വിവരണം വേറെ. പുസ്തകങ്ങളുടെ ഉള്ളടക്കം എന്തെന്ന്‌ മനസ്സിലായാലേ ശ്രോതാക്കൾ പാരായണക്കാരാകയുള്ളു.

ഉ.കു : അത് ശരിയാണ്‌.

യു : പുസ്‌തകത്തിൻെറ പുറംചട്ടയും ഭംഗിയുംകണ്ട്ആരും വാങ്ങുകയില്ല. ഉള്ളടക്കം മനസ്സിലാവണം. എന്നാലെ നിങ്ങളെപ്പോലെയുള്ളവർ പുസ്‌തകംവാങ്ങുകയുള്ളു.

ഉ.കു: നിങ്ങളെപ്പോലെയുള്ളവർ എന്നാൽ?

യു: വാങ്ങാൻ കഴിവുള്ളവർ. എത്ര വിദ്യാതൽപരനായാലും മടിയിൽ കനമില്ലെങ്കിൽ ഒരു രക്ഷയുമില്ലല്ലോ.

ഉ.കു: മടിയിൽ കനമുള്ളവരൊക്കെ കാണുന്നതെല്ലാം വാങ്ങുമോ?

യു: പുസ്‌തകത്തിൻെറ ഉള്ളടക്കത്തെപ്പററിയുള്ള വസ്‌തുനിഷ്ടമായ വിവരണം കേൾക്കുമ്പോൾ ആർക്കും ഒരിളക്കം പററും.

ഉ.കു: വിവരണം കേൾക്കുന്നവർക്ക്‌ അത്‌ ഉൾക്കൊള്ളാനുള്ള കഴിവില്ലെങ്കിലോ?

യു: ആളെ നോക്കി മാത്രമേ ഞാൻ സമീപിക്കയുള്ളു.നിങ്ങളോട്‌ പറയുന്നപോലെ എല്ലാവരോടും പറയുകയില്ല.

ഉ.കു: എൻെറ മടിക്കനം നോക്കിയാണല്ലോ നിങ്ങൾ സമീപിച്ചത്? പുസ്‌തകങ്ങളുടെ കാര്യത്തിൽ അതുകൊണ്ടെന്ത് (പയോജനം?

യു: അതുണ്ടെങ്കിലേ എനിക്ക്‌ പ്രയോജനമുള്ളൂ.

ഉ.കു: കേൾവിക്കാരനെക്കുറിച്ച്‌ നിങ്ങൾക്ക്‌ താല്പര്യമില്ലേ?

യു: ഉണ്ടല്ലോ. അതുകൊണ്ടല്ലേ ഞാൻ ഇത്രയും നേരം ഓരോന്നിനെക്കുറിച്ചും വിശദമായി വർണ്ണിച്ചത്‌.

ഉ.കു: അതുകേട്ട്‌ മനസ്സിലാക്കി രുചിക്കാനുള്ള “തലക്കനം" അയാൾക്ക് ഉണ്ടായിരിക്കണ്ടേ?

യു: അതും അത്യാവശ്യം.

ഉ.കു: തലക്കനം ഇല്ലെങ്കിൽ ഇതിൻെറയൊക്കെ മാഹാത്‌മ്യം അയാൾക്കറിയാൻ കഴികയില്ലല്ലോ .

യു: തലക്കനവമും മടിക്കനവും വേണം.

ഉ.കു: നിങ്ങൾ മടിക്കനമല്ലെ ഇപ്പോൾ നോക്കിയത്‌.തലക്കനമുളേളടത്തല്ലേ വാചാലത ഫലം ചെയ്യുകയുള്ളൂ.

യു: രണ്ടുമുളേളടത്തല്ലേ എൻെറ വേലത്തരം കാണിക്കൂ.

ഉ.കു: ഇവിടെ വേലത്തരം കാണിക്കാൻ കാരണമെന്ത്‌?

യു: രണ്ടു കനവും ഉള്ളതുകൊണ്ട് .

ഉ.കു: രണ്ടുകനവും നോക്കിയാൽ കാണുമോ?

യു: മടിക്കനം ഒററനോട്ടത്തിൽ മനസ്സിലാകും. തലക്കനം ഉളേളടത്തേ മടിക്കനം ഉണ്ടാകയുള്ളൂ. തലക്കനം നേരത്തേ ഇല്ലെങ്കിൽത്തന്നെ മടിക്കനം ഉണ്ടായാൽ മറെറല്ലാത്തരം കനങ്ങളും അവിടെ വന്നടിയും എന്നാണ്‌ ശാസ്‌ത്രം. സർവ്വേ ഗുണാകാഞ്ചനമാ(ശയന്തി _ എല്ലാ ഗുണങ്ങളും ധനത്തെ ആ(ശയിച്ചിരിക്കുന്നു.

ഉ.കു: ആ ശാസ്‌ത്രം ചിലേടത്ത്‌ തോൽക്കുമെന്നാണ് തോന്നുന്നത്.

യു:പരമാർത്‌ഥായ ശാസ്‌ത്രിതം_ ശാസ്‌ത്രം പിഴക്കരുതെന്നാണ്‌.

ഉ.കു: ഇവിടെ പിഴച്ചു.

യു: എന്താണ്‌ അങ്ങുന്ന്‌ അങ്ങനെ പറയുന്നത്‌?

ഉ.കു: നിങ്ങളുടെ ഗ്രനഥ നിരൂപണങ്ങളൊന്നും എൻെറ തലയിൽ കയറിയിട്ടില്ല.

യു: പത്ത്‌ മിനിട്ട്‌ ഞാൻ ശ്വാസകോശം കലക്കിയത്‌ നിങ്ങൾക്ക്‌ ദഹിച്ചില്ല എന്നോ?

ഉ.കു: ദഹനശക്തി മണ്ടക്കുള്ളിൽ വേണ്ടേ?

യു: ദഹനേന്ദ്രിയങ്ങൾ തലമണ്ടക്കുള്ളിൽ ഇല്ലാതിരിക്കില്ല. അവ പ്രവർത്തനക്ഷമമാക്കണം.

ഉ.കു: ഇതുവരെ (പവർത്തിക്കാത്തത് ഇപ്പോൾ എങ്ങനെ (പവർത്തിക്കും?

യു: വയറ്റിലെ ദഹനം പോലെയാണ്. പട്ടിണിയാലോ നിരാഹാരവ്രതം അനുഷ്‌ഠിച്ചതിനാലോ നിഷ്ക്രിയമായിക്കഴിഞ്ഞ ദഹനേന്ദ്രിയങ്ങളെ പെട്ടെന്ന്‌ ഭാരിച്ച പണിക്ക്‌ നിയോഗിക്കരുത്‌, ആദ്യം നാരങ്ങവെള്ളം കുടിച്ച് പിന്നെ അൽപാൽപം കട്ടിയുള്ളത്‌ കഴിച്ച്‌ പൊടിയരിക്കഞ്ഞിയിലൂടെ സാധാരണ നിലവാരത്തിലേക്ക്‌ ഉയർത്തിക്കൊണ്ടുവരണം .

ഉ.കു: റംസാനിലെ വ്രതം അവസാനിപ്പിക്കുന്നത്‌ പോലെ.

യു; കറക്റ്റ്. നിങ്ങൾ വെള്ളത്തിൽ തുടങ്ങണ്ട. ഈ കട്ടി കഴിക്കാം.

ഉ.കു: ഇതിൻെറ വിവരണം തന്നെ ദഹിച്ചിട്ടില്ലാത്ത സ്ഥിതിക്ക്‌ ആ വസ്‌തു എങ്ങനെ ദഹിക്കാനാ?

യു: നല്ലവണ്ണം ചവച്ചരച്ച്‌ ഇറക്കിയാൽ ഏത്‌ ഇരിമ്പും ദഹിക്കാതിരിക്കില്ല.

ഉ.കു: അതിനുള്ള പല്ല്‌ തലമണ്ടയിൽ ഇല്ല. എന്തുചെയ്യും? എല്ലാം ദഹിപ്പിക്കണമെന്ന്‌ അതിയായ ആശയുണ്ട്‌.

യു: ഇവിടം മുതൽ കുറേശ്ശേ ഭുജിച്ചു തുടങ്ങുക.ആശയുണ്ടല്ലൊ.

ഉ.കു: സത്യം പറയാമല്ലോ- ഇതുവരെ ഒരു സാധനവും രുചിച്ചിട്ടില്ല, ദഹിച്ചിട്ടില്ല.

യു:എന്തുപററി താങ്കൾക്ക്‌?

ഉ.കു:അത്തരം സാഹചര്യത്തിലാണ്‌ ജീവിച്ചത്‌. ബുദ്ധിപരമായ അശന ദഹനാഭ്യാസം ശീലിപ്പിച്ചില്ല.

യു: അപ്പോൾ മുലകുടിപ്പൈതൽ ബിരിയാണി തിന്നാൽ പറ്റുകയില്ല,

ഉ.കു: നിങ്ങൾ നിരത്തിയ ബിരിയാണി കണ്ടു കൊതിക്കാനല്ലാതെ രുചിക്കാൻ എനിക്ക്‌ കഴിയുകയില്ല. എൻെറ മടിക്കനം നിങ്ങൾക്ക് പ്രയോജനപ്പെടാതെയായി.

യു: അങ്ങനെ വരരുത്‌. എൻെറ സഞ്ചിയിൽ “പൊടി യരിക്കഞ്ഞി" “നെടിയരിച്ചോറ്" എല്ലാം ഉണ്ട്‌. ദഹനശക്തിയനുസരിച്ച് പററിയത് അനുഭവിക്കാം. വീട്ടിലുള്ള കുട്ടികൾക്ക്‌ കട്ടിയുള്ളത് കൊടുക്കണം. ആ പാകത്തിലുള്ള പദാർതഥങ്ങളും കയ്യിലുണ്ട്‌.

ഉ.കു: തൽക്കാലം ഒന്നും വേണ്ട.

യു: എന്താ നിങ്ങൾക്ക് വിശപ്പില്ലേ? ഈ വിഭവങ്ങൾ കണ്ടാൽ വായിലൂറണമല്ലോ.

ഉ.കു: തിന്ന്‌ ശീലമില്ലാത്തവന് എന്തു കണ്ടാലും ചലനമുണ്ടാകയില്ല.

യു: കുട്ടികളെയെങ്കിലും “ശാപ്പാട്ടുരാമൻ"മാരാക്കണം. (കമേണ നിങ്ങളും അവരോടൊപ്പം തീറ്റ ആരംഭിക്കണം. ശരീരം കൊഴുത്തതുകൊണ്ടുമാത്രമായില്ല. ശരീരത്തിലുള്ള “മനുഷ്യൻ" കൂടി കൊഴുത്തു വളരണം. (കുറച്ചുപുസ്‌തകങ്ങൾ പുറത്തെടുത്തുവെച്ചിട്ട്‌) ഇതൊക്കെ എല്ലാ പ്രായക്കാർക്കും ഭുജിച്ച്‌ ദഹിപ്പിച്ച്‌ പുഷ്‌ടി പ്രാപിക്കാം.

ഉ.കു: ഈ തീററപ്പണി നമ്മുടെ വീട്ടിലില്ല.

യു: എന്ത്‌, വായനശീലമില്ലെന്നോ?

ഉ.കു: ഇല്ല. ഉള്ളത്‌ പറയാമല്ലോ. എനിക്കും ഭാര്യക്കും ഇപ്പണി അറിയില്ല. മക്കൾ മദ്രസയും സ്ക്കൂളുമായി കഴിയുന്നു.

യു: എന്തൊരൽഭുതം, ശരി, ഇതിലും വലിയ അൽഭുതങ്ങളും സമൂഹത്തിലുണ്ട്‌. മനുഷ്യൻ വായിക്കാതെ എങ്ങനെ നന്നാകും. നിങ്ങൾ വായിക്കുന്നില്ലെങ്കിൽ കുട്ടികൾക്ക്‌ ആ ശീലം എങ്ങനെ ഉണ്ടാകും?

ഉ.കു: അതൊരു (പശ”നമാണ്‌.

യു: നിങ്ങളെ ഇനി രണ്ടാമത്‌ (പസവിച്ചു പള്ളിക്കൂട ത്തിലയക്കാ൯ പറ്റുമോ? നിങ്ങൾ മടിക്കനവുമായി നടന്നാൽ മതിയോ? തലക്കനമുള്ള സമൂഹത്തിൽ ജീവിക്കാൻ ആവശ്യമായ യോഗ്യത സമ്പാദിക്കേണ്ടേ?

ഉ.കു: എടോ ഇന്ന്‌ മടിക്കനത്തേക്കാൾ വലിയ കനം വേറെയില്ല. എല്ലാം ഈ കനത്തിന്‌ അടിപണിയും. പരുന്തും കൂടി മേലെ കേറാത്ത സാധനമാണിത്‌. ധനമുണ്ടെങ്കിൽ സ്വർഗ്‌ഗം വാങ്ങാം എന്നൊരു തത്വമുണ്ട്‌. ഏതായാലും ഭൂലോകത്തിലുള്ള എന്തും വാങ്ങാൻ കിട്ടും. ആരേയും വാങ്ങാൻ കിട്ടും. മടിക്കനമുള്ളേടത്ത് സർക്കാരുകൾ പോലും മുട്ടുകുത്തുന്നു. തലക്കനത്തിനെ ആരാണ്‌ ബഹുമാനിക്കുന്നത്‌. പണ്‌ഡിതനെ ആർക്ക്‌ വേണം? പണം! പണക്കാരനെ എല്ലാവർക്കും വേണം. സമൂഹത്തിൽ അനുപേക്ഷണീയമായത്‌ പണമാണ്‌. “പണമേ ഗുണം” എന്ന പഴമൊഴിയുണ്ട്‌.

യു: പണം സർവ്വശക്തനാണെന്ന്‌ നിങ്ങൾ പറഞ്ഞത്‌ വളരെ ശരിയാണ്‌. ലോകത്തിലെ ബുദ്ധിജീവികൾ പണത്തെ ഒരു പക്ഷെ, തള്ളിപ്പറയുമെങ്കിലും അവരും ആത്യന്തികവിശകലനത്തിൽ പണത്തിന്ന ടിമപ്പെടുന്നത്‌ കാണാം.

ഉ.കു: അതുകൊണ്ട്‌ പണമുണ്ടാക്കാൻ നോക്കൂ. ധനിക നായിക്കഴിഞ്ഞാൽ നിങ്ങൾ ഭൂമുഖത്തെ കുട്ടിദൈവ മാകും. എല്ലാവർക്കും ആരാദ്ധ്യപുരുഷനാകും.

യു. എൻെറ ശ്രമം അതുതന്നെയാണ്‌. പക്ഷെ എൻെറ വിജയത്തിന് നിങ്ങളുടെ സഹകരണം ആവശ്യമാണ്‌.

ഉ.കു: അതെങ്ങനെ?

യു: നിങ്ങൾ എന്നിൽനിന്നും ഈ പുസ്‌തകങ്ങളൊക്കെ വാങ്ങണം.

ഉ.കു: വായിക്കുന്ന ശീലം എനിക്കില്ലല്ലോ. പിന്നെ വാങ്ങുന്നതുകൊണ്ടെന്ത്‌ പ്രയോജനം?

യു: വാങ്ങിയാൽ നമുക്ക്‌ രണ്ടുകൂട്ടർക്കും പ്രയോജനമായി.

ഉ.കു: നിങ്ങൾക്ക് പ്രയോജനമായി. സംശയമില്ല.എനിക്കോ?

യു: നിങ്ങൾ ഇവിടെയിരുന്നു വ്യാപാരം ചെയ്യുന്നു. ധനമുണ്ടാക്കുന്നു. ഭൗതികമായി ആനന്ദിക്കുന്നു. ശരീരം കൊഴുത്തുവളരുന്നു. നിങ്ങളിലുള്ള മനു ഷ്യൻ വളരുന്ന കാരൃത്തിൽ നിങ്ങൾ അശ്രദ്ധനാണ്‌. അയാൾക്ക് ബുദ്ധിപരവും ആത്‌മീയവുമായ അന്നം കൊടുത്ത്‌ ഊട്ടി വളർത്തണം: ആത്മീയപോഷണം ഇല്ലെങ്കിൽ ശാരീരിക പോഷണംകൊണ്ട്‌ ഒരർതഥവുമില്ല. മനുഷ്യൻ അപ്പം കൊണ്ടുമാതം ജീവിക്കുന്നില്ല എന്ന്‌ യേശു പറഞ്ഞതിൻെറ പൊരുൾ മനസ്സിലാക്കണം.

ഉ.കു: അതിനൊക്കെ എവിടെ നേരം?

യു: അതിന് നേരം കണ്ടെത്തണം. ധനം വർദ്ധിപ്പിക്കാൻ എത്ര മണിക്കൂറുകൾ ചെലവഴിക്കുന്നു. വിജ്ഞാനം വർദ്ധിപ്പിക്കാൻ രാത്രി ഒരു മണിക്കൂറെങ്കിലും നിത്യം ചെലവഴിക്കണം. വായനകൊണ്ടല്ലാതെ വിജ്ഞാനം വർദ്ധിക്കയില്ല. നമ്മളൊക്കെ മുസ്ലിംകളല്ലെ. നബിതിരുമേനി പറഞ്ഞിട്ടില്ലെ ആരാധനയെക്കാൾ വിശിഷ്‌ടമാണ്‌ വിജ്ഞാനമെന്ന്. ഒരു ഭക്തൻെറ ആരാധനയേക്കാൾ മഹത്വം ഒരു വിജ്ഞാനിയുടെ ഉറക്കത്തിനുണ്ടെന്ന്‌ തിരുമേനി അരുളിയിട്ടുണ്ട്‌. അതുകൊണ്ട്‌ എൻെറ ഉപദേശം സ്വീകരിക്കുക.

ഉ.കു; ഞാൻ എന്താവേണമെന്നാണ്‌ നിങ്ങൾ പറയുന്നത്‌?

യു: ഞാൻ പറയുന്നത്‌ നിങ്ങൾ എൻെറ പുസ്‌തകങ്ങൾ വാങ്ങി എന്നെ ധനികനാക്കുക. പിന്നെ അല്ലാഹു ത്തആലാ ഖുർ-ആൻ അവതരിപ്പിച്ചപ്പോൾ തുടക്കം കുറിച്ച കൽപന അനുസരിക്കുക. ഇഖ്‌റഅ്‌_ വായിക്കുക, വിജ്ഞനാകുക, നല്ല മനുഷ്യനായി ജീവിക്കുക.

ഉ.കു: പണത്തിന്‌ കാലില്ലെങ്കിലും അതിന്‌ ഓടാൻ കഴിയും.

യു: അറിവ് നേടുന്നതിനേക്കാൾ പ്രയാസമാണ്‌ അജ്ഞത മറയ്ക്കുവാൻ, കഴുത സ്വർണ്ണം ചുമന്നാലും അത്‌ തിന്നുന്നത്‌ പുല്ലാണ്‌.

ഉ.കു: നിങ്ങളെന്നെ തോൽപിച്ചു.കുട്ടികൾക്കുപററിയ പുസ്‌തകങ്ങൾ മൂന്നാലെണ്ണം തെരഞ്ഞെടുക്കൂ.


                                             അറിവില്ലാത്തവൻ “ഭാഗ്യവാൻ”

അഭ്യസ്‌തവിദ്യൻ: ഇനി ഒരു സംഭവം കാണിക്കാം.അത്‌ ഒളികേറാപ്പുറം മഹല്ലിലാണ്‌ സംഭവിച്ചത്‌.അവിടെ പള്ളിപ്പറമ്പ്‌ കണ്ടാൽ വലിയ സഹതാപം തോന്നും. ഖബറുകളെല്ലാം തെററായ ഭിശയിലാണ്‌. ചിലത്‌ അൽപംകൂടി ചരിഞ്ഞാൽ കുത്തനെ കിഴക്ക്‌ പടിഞ്ഞാറാകും. ആ മഹല്ലാംഗമായ ഒരു വൃക്‌തി, അൽപം പഠിപ്പുള്ള ആൾ ഈ സംഗതി ചൂണ്ടിക്കാട്ടാറുണ്ട്‌.. അയാൾ പറയും പള്ളിയുടെ ചുമരിന്‌ സമാന്തരമായി, ശരിയായി തുല്യദിശയിലായി. അല്ലെങ്കിൽ മറേറ ചുമരിന്‌ ലംബമായി, കുത്തനെ, നെടുവെ ആയിരിക്കണം ഖബർ എന്ന്‌ ആളുകൾ മിഴിച്ചു നിന്ന്‌ കേൾക്കും. ഖബർ കുഴിക്കുന്ന ആളും തുറിച്ചുനോക്കും എല്ലാം കേൾക്കും. പക്ഷെ പണി എന്നും ഒരുപോലെ ഒരു മാററവുമില്ല.

സാ: അവിടെ എന്തുവേണമെന്നാ നിങ്ങൾ പറയുന്നത്‌?

അ: ഖബർ കുഴിക്കുന്നതിൻെറ കണക്ക് നിങ്ങൾക്കറിയില്ലേ?

സാ: അതിൻെറ കണക്ക്‌ ആർക്കറിയാം? ആർ ശ്രദ്ധിക്കുന്നു? എല്ലാ ഖബറുകളും തെക്ക്‌വടക്കായിരിക്കും.അതറിയാം. പിന്നെ അതിൻെറ കണക്കും മററും അറിയേണ്ട അത്യാവശ്യം ഖബർ കുഴിക്കുന്ന ആൾക്കാണല്ലൊ. അയാൾ എല്ലാം മനസ്സിലാക്കി ശരിയാംവണ്ണം ഖബർ സജ്ജമാക്കേണ്ടതാണ്.

അ: നിങ്ങൾ ഇത്രയും പറഞ്ഞത്‌ സന്തോഷം.

സാ: സന്തോഷിക്കത്തക്ക എന്താണ്‌ ഞാൻ പറഞ്ഞത്‌? എനിക്ക് അതിൻെറ കണക്കറിയില്ലെന്ന് പറഞ്ഞതോ

അ: അറിയില്ലെന്ന് പറഞ്ഞതിലല്ല.കുഴിക്കുന്ന ആൾ അതൊക്കെ അറിഞ്ഞിരിക്കേണ്ടതാണെന്ന്‌ പറഞ്ഞതിലാണ്‌ സന്തോഷം.

സാ: എന്നാലും അതിലെന്തിരിക്കുന്നു. സന്തോഷിക്കാൻ? ആർക്കും അറിയാവുന്ന ഒരു സാമാന്യ വസ്തുതയല്ലേ അത്? ഓരോ പണിക്കാരനും താന്താൻ പണിയെ സംബന്ധിച്ച പൂർണ്ണവിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്‌ എന്നാലേ അയാൾ. ആ പണിയിൽ വിദഗ്‌ദനായിത്തീരു കയുള്ളൂ. പണിക്കാരനാകയുള്ളു.

അ: ഈ സാമാനൃതത്വം അറിയാത്ത അല്ലെങ്കിൽ അറിയില്ലെന്ന്‌ അഭിനയിക്കാത്ത ആലിമുകളുണ്ട്‌.കൂടുതൽ വിവരങ്ങൾ വഴിയെ പറയാം. അപ്പോൾ എൻെറ സന്തോഷത്തിൻെറ ഹേതുവെന്തെന്ന്‌ വ്യക്‌തമാവും.

സാ: അപ്പോൾ സംഭവവുമായി മുന്നേറാം.

അ: ഖബറിൻെറ കണക്ക്‌ മനസ്സിലാക്കണ്ടേ? മയ്യിതിൻെറ തല വടക്കോട്ടാണല്ലൊ നമ്മുടെ നാട്ടിൽ.പടിഞ്ഞാർ ഭാഗത്തേക്ക്‌ മയ്യിതിനെ ചരിച്ചു കിട ത്തുമ്പോൾ ഖിബലയെ അഭിമുഖീകരിച്ചായിരിക്കണം.ആ കിടത്തം. ഖിബലയുടെ ദിശക്ക്‌ ലംബമായിരിക്കണം ഖബർ. ലംബം എന്നാൽ മനസ്സിലാകുന്നുണ്ടോ? കുത്തനെ എന്ന്‌ പറയട്ടെ.

സാ: ആലംബം, അവലംബം, വിളംബം എന്നൊക്കെ കേട്ടിട്ടുണ്ട്‌. ലംബം എന്ന്‌ തനിമുറയിൽ അത്ര പരിചയമില്ല.

അ: അപ്പോൾ ഞാൻ എങ്ങനെ ആശയം വൃക്തമാക്കും? പഠിച്ചത് കാരണം അത്‌‌ പഠിക്കാത്തവനെ മനസ്സിലാക്കാനുള്ള ബദ്ധപ്പാട്‌. എൻെറ കഴിവ്‌കേട്‌. ഞാൻ ദുഃഖിക്കുന്നു. പഠിച്ച ഹേതുവാൽ. നിങ്ങൾ പഠിച്ചില്ല; ദുഃഖവുമില്ല. തലയിൽ കയറുന്നുണ്ടോ?

സാ: ഞാൻ തോററു. ലംബം എന്നാൽ?

അ: ശരിക്കും തെക്ക് വടക്ക്‌ ഒരു വര വരക്കൂ . അതിൻ മേൽ കണിശമായും കിഴക്ക് പടിഞ്ഞാറായി ഒരു വരയും വരക്കൂ . ഈ വരകൾ അന്യോന്യം ലംബമെന്ന്‌ പറയും. ഒന്നിന്‌ കുത്തനെയാണ്‌ മറേറത്ഇരുവശത്തേക്കും ചരിയാതെ നേരെ കുത്തനെ നിൽക്കുമ്പോൾ അത്‌ ലംബമായി.

സാ: ഇപ്പോൾ മനസ്സിലായി.

അ: സമാന്തരം എന്നാൽ അറിയുമോ? എവിടുന്നറിയാൻ? ഗണിത ശാസ്‌(തത്തിൽ ക്ഷേത്ര ഗണിതം എന്ന വിഭാഗത്തിൽ ഉപയോഗിക്കുന്ന പദങ്ങളാ ണ്‌ ഇവ. ഒരു വരക്ക്‌ ലംബമായി രണ്ടു വരകൾ വരഞ്ഞാൽ ആ രണ്ടു വരകളും സമാന്തരങ്ങളാണ്‌ എന്ന്‌പറയും. പള്ളിയുടെ എതിർഭാഗത്തുള്ള ചുമരുകൾ സാമാന്തരങ്ങളാണ്‌. ഇടത്തും വലത്തും ഉള്ള പള്ളിച്ചുമരുകൾ ഖിബ്‌ലക്ക് സമാന്തരങ്ങളാണ്‌. ഖബറുകൾക്ക്‌ ലംബമായിരിക്കും. ഖബർ പള്ളിയുടെ പടിഞ്ഞാറെ (കിഴക്കെ) ചുമരിന്‌ സമാന്തരമായിരിക്കണം. ഇതൊക്കെ ഹൈസ്‌ക്കൂളും കോളേജും കാണാത്ത നമ്മുടെ ഖൗമിനോട്‌ പറഞ്ഞറിയിക്കുന്നതെങ്ങിനെ?

സാ: ശരിയാണ്‌, ഈ വസ്‌തുത അവരെ പറഞ്ഞു മനസ്റ്റിലാക്കാൻ പ്രയാസം തന്നെയാണ്‌. അവരുടെ തലയിൽ കേറുമോ? ഇപ്പോൾ എന്നെ മനസ്സിലാക്കാൻ എത്ര പ്രയാസപ്പെടേണ്ടിവന്നു!

അ: അതാണവസ്‌ഥ. നമ്മുടെ ഒളികേറാപ്പുറം മഹല്ലിലെ ആ പഠിച്ച മനുഷ്യൻ എങ്ങനെയൊക്കെയോ ഖബർ കുഴിക്കുന്ന ആളേയും ജനങ്ങളേയും ഈ കണക്ക്‌ പറഞ്ഞു കൊടുത്ത്‌ ഖബർ കുഴിക്കേണ്ട (കമം വിശദീകരിച്ചിരുന്നു. ആർക്ക്‌ മനസ്സിലാവാൻ? തെറ്റ്‌ ആവർത്തിച്ചുകൊണ്ടേ വന്നു

സാ: അപ്പോൾ അവിടെയില്ലേ ഖത്വീബ്‌, അദ്ദേഹം പറഞ്ഞുകൊടുക്കേണ്ടതല്ലേ.

അ: ചുമ്മായിരിക്കടോ. ഖത്വീബ്‌, എന്താ അവിടത്തെ ഖത്വീബ്‌ ഗണിത ശാസ്‌ത്രത്തിൽ ബിരുദധാരിയോ മറേറാ ആണോ? അദ്ദേഹത്തിന്‌- അതിന്‌ മുമ്പുണ്ടായിരുന്ന അനേകം ഖത്വീബുമാർക്ക്‌ ഈ വസ്‌തു‌ത അറിയുമെങ്കിൽ പറമ്പിലെ ഖബറുകളെല്ലാം തെറ്റായ ദിശയിലാകുമോ? ഖത്വീബുമാരും ബഹുജനങ്ങളിൽ ഉൾപ്പെടും. അറബി ഭാഷയും,ആയത്തും, ഹദീസും, ഫിഖ്‌ഹും ആ ഭാഷയിൽ പഠിച്ചു എന്നതുകൊണ്ട്‌ മററുകാര്യങ്ങളിൽ അവർ മററുള്ളവരിൽനിന്ന് ഒട്ടും വിഭിന്നമല്ല. ലംബം, സമാന്തരം, എന്നിവ നിങ്ങളെപ്പോലെത്തന്നെ ഖത്വീബുമാർക്കും കടിച്ചാൽ പൊട്ടാത്തവ യാണ്‌. പഠിപ്പിൻെറ കാരൃത്തിൽ ഇരുകൂട്ടർക്കും തുല്യം. പഠിക്കില്ല; പഠിപ്പിച്ചിട്ടു കാര്യമില്ല.അയാൾ പലപ്പോഴും- ഓരോ മരണവേളയിലും ഈ സംഗതി പള്ളിപ്പറമ്പിൽ പരസ്യമായി പറയാറുണ്ട്‌. എല്ലാവരും വായതുറന്ന്‌ കണ്ണുമിഴിച്ചു നിന്ന്‌ കേൾക്കും. ആർക്കും ഖത്വീബിനും ഒന്നും മനസ്സിലാകുന്നില്ലായിരിക്കും.

സാ: എന്താ ഇത്ര [പയാസമാണോ ഇക്കാര്യം. ഞാൻ മനസ്സിലാക്കിയല്ലോ.

അ: ആ പള്ളിയുണ്ടായിട്ട്‌ നൂറ്‌ കൊല്ലത്തിലധികമായിക്കാണും. എത്ര മുസ്ല്യാക്കൾ ഖത്വീബായും,മുദർരിസായുംവന്നുപോയി. മതപ്രസംഗത്തിൻെറ പേരിൽ എത്ര മുസ്ല്യാക്കൾ ആ പള്ളിയിൽ വന്നു. ഈ കാലയളവിൽ അനേകം ആലിമീങ്ങൾ,ആലിമുൽ അല്ലാമമാർ, സയ്യിദുനാക്കൾ, ശൈഖുനാക്കൾ ആ പള്ളിപ്പറമ്പിലൂടെ നടന്നു നീങ്ങിയിട്ടുണ്ട്‌. അനേകം ഖബറുകൾ തോന്നിയവണ്ണം കിടക്കുന്നത് കണ്ടിട്ടുണ്ട്‌. അനേകം മയ്യിത്ത്‌ സംസ്‌കാരത്തിൽ് അവർ നേരിട്ട് പങ്കെടുത്തിട്ടുള്ളപ്പോഴൊക്കെ ആ ഖബറുകളെ അവരുടെ (പത്യേക നിരീക്ഷണത്തിന്‌ വിധേയമായിട്ടുണ്ട്.അവരാരും തന്നെ ഒരു വൈകല്യവും ഈ ഖബറുകളുടെ കിടപ്പിൽ കണ്ടില്ല എന്നത്‌ വിശദീകരണമില്ലാത്ത അത്ഭുതങ്ങളിൽപ്പെട്ട ഏററവും ൨ലിയ അത്ഭു‌തമാണ്‌. “അവർക്ക് കണ്ണുണ്ട്‌ കാണുകയില്ല, ഹൃദയമുണ്ട്‌ ചിന്തിക്കുകയില്ല” എന്നൊക്കെ ഖുർആനിൽ ചിലരെ വർണ്ണിച്ചിട്ടുള്ളത് ഇവർക്കും ബാധകമാകുമോ?

സാ: ഖബർ കുഴിക്കുന്ന ക്രമം ശറഇയ്യായ നിബന്ധനകളാൽ നിയന്ത്രിതമാണല്ലോ. അതെങ്ങനെ കുഴിക്കണമെന്ന്‌ ജനങ്ങളെ പഠിപ്പിക്കുവാൻ ബാദ്ധ്യസ്ഥരാണ്‌ ഈ പണ്‌ഡിതന്മാർ. അവർക്കതറിയാതെ പോകുന്നതെങ്ങനെ?

അ: അവരുടെ (പസംഗത്തിൽ അതിനെപ്പറ്റി ശരിയാം വണ്ണം വർണ്ണിക്കുന്നതും പഠിപ്പിക്കുന്നതും കേൾക്കേണ്ടതാണ്‌. മുസ്ല്യാർ ഖബർവെട്ടിയാണെന്ന്തോന്നും അത്ര വൈദഗ്‌ദ്ധ്യം അവരുടെ വർണ്ണനയിൽ പ്രകടമാണ്‌. പക്ഷെ (ഗനഥം നോക്കി വായിക്കാനും, വായിച്ചത്‌ ആവർത്തിച്ചു പറയാനും (പയോഗ വൈദഗ്‌ദ്ധ്യം ആവശ്യമില്ലല്ലൊ.എല്ലാം ഏട്ടിലെ പശു. പള്ളിപ്പറമ്പിലിറങ്ങിയാൽ അവരും ഖൗമും തുല്യരാണ്‌.

സാ: അങ്ങനെപിന്നെ എന്തുണ്ടായി?

അ: അങ്ങനെ ഒളികേറാപ്പുറത്ത്‌ ആ പഠിച്ച മനുഷ്യൻെറ വിട്ടിൽ ഒരു മരണമുണ്ടായി. ആ മയ്യിത്‌ സംസ്‌കരിക്കാൻ അതുമായി കുഴിമാടത്തിനടു ത്തെത്തിയപ്പോൾ അയാൾക്ക് ഏററവും വലിയ മാനസികാഘാതമാണുണ്ടായത്‌. ഒരു ഞെട്ടൽ, വൈകാരിക (പക്ഷോഭം, ആത്‌മീക ഭൂകമ്പം, അ യാൾ പത്തിരുപത്‌ സെക്കൻറ്‌ നേരം ഒന്നും മിണ്ടാതെ താടിക്കു കൈകൊടുത്ത്‌ നിൽപ്പായി. സംഗതിയെന്തെന്നോ? അൽപംകൂടി ചരിഞ്ഞാൽ ശരിക്ക് കിഴക്കുപടിഞ്ഞാറാകും. സാധാരണ ഖബറുകളേക്കാൾ കൂടുതൽ ചരിഞ്ഞിരിക്കുന്നു.

സാ: കരുതിക്കൂട്ടി ചെയ്തതാകുമോ?

അ: നാമെന്തു പറയാൻ? അങ്ങനെ ചെയ്യുകയില്ല എന്നനുമാനിക്കാം. ഖബർവെട്ടിയുടെ അറിവില്ലായ്‌മയുടെ താഴികക്കുടം. പിന്നെ ആ മനുഷ്യൻ അൽപമൊന്ന്‌ വിലസി. “ഞാൻ ഇംഗ്ലീഷ്‌ പഠിച്ചതുകൊണ്ടാണോ ഇതുവരെ പറഞ്ഞ ഇസ്‌ലാമികപാഠം ഉൾക്കൊള്ളാത്തതും (പവൃത്തിയിൽ കൊണ്ടുവരാത്തതും" എന്നുവരെ അദ്ദേഹം ചോദിച്ചു. തദ്ദേശീയരും അയൽ ദേശക്കാരുമായ ജനക്കൂട്ടം സ്തംഭിച്ചു നിൽക്കുകയാണ്‌. ഒടുവിൽ അദ്ദേഹം പറഞ്ഞു; നമ്മുടെ മുസ്ല്യാരെ വിളിക്ക്. അദ്ദേഹം ഈ ഖബർ മുസ്ലിം മയ്യിത്‌ മറമാടാൻ പററുമെന്നു പറഞ്ഞാൽ എൻെറ മാതാവിനെ ഇതിൽ അടക്കം ചെയ്യാം” മുസ്ല്യാർ വന്നുനോക്കി പറ്റുകയില്ല എന്നുവിധിച്ചു. മയ്യിത് ഒരു മണിക്കൂർ സമയം വെച്ചുതാമസിപ്പിക്കേണ്ടി വന്നു. ഖബർ അദ്ദേഹത്തിൻെറ മേൽനോട്ടത്തിൽ ശരിപ്പെടുത്തി അന്നത്തെ കാര്യം കഴിഞ്ഞു.

സാ: പലയിടത്തും ഇങ്ങനെ സംഭവിക്കുന്നുണ്ടാവാം.ലംബവും കിംബവും അറിയാത്ത ഖൗമും മുസ്ല്യാക്കളും ഉണ്ടായിട്ടെന്തുകാര്യം? ആ ശാസ്ത്രത്തിൽ വിജ്‌ഞാനമുള്ളവരും അതോടൊപ്പം ശറഇയ്യായ നിബന്ധനകളും രണ്ടും ഒരുപോലെ അറിയുന്ന വ്യക്തികളേ ഈ ദോഷം മനസ്സിലാക്കുകയുള്ളൂ.

അ: ഹിജറ ആദ്യ നൂററാണ്ടുകളിൽ ജിവിച്ചിരുന്ന പണ്‌ഡിതൻമാർ എങ്ങനെയുള്ളവരായിരുന്നു എന്നറിയാമോ? അവർ ഇസ്ലാമിക പഠനത്തിൽ മാത്രം മുഴുകിയവരല്ലായിരുന്നു. അവർ ഗോളശാസ്‌ത്രം, ഗണിതം, ശരീര ശാസ്ത്രം, സസ്യശാസ്‌ത്രം, ജന്തുശാസ്‌ത്രം, വൈദ്യശാസ്‌ത്രം, കൃഷി, മരാമത്ത്‌, ഊർജ്ജശാസ്‌ത്രം,രസതന്ത്രം എന്നിങ്ങനെയുള്ള അനേകം വിഷയങ്ങളും പഠിച്ചിരുന്നു. രണ്ടും മൂന്നും ശാസ്ത്ര ‌ശാഖകളിൽ പാ ണ്ഡിത്യം നേടാത്തവരുണ്ടാരുന്നില്ലെന്ന് പറയാം. ഖുർആൻ അതിന് പ്രചോദനം നൽകിയിരുന്നു. എല്ലാ ശാസ്‌(തങ്ങളിലേക്കും വിരൽ ചൂണ്ടുന്ന വാക്യങ്ങൾ ഖുർആനിലുണ്ട്‌. ഖുർആൻ മനസ്സിലാക്കുന്നതിൻെറ ഭാഗമായിട്ടായിരുന്നു അവർ ശാസ്ത്രീ‌യകാര്യങ്ങളിൽ താൽ പര്യം കാണിച്ചത്‌. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് ജ്‌ഞാനേച്‌ഛുക്കൾ അറബി രാജ്യങ്ങളിൽ വന്ന് പഠനം നടത്തിയിരുന്ന കാലമായിരുന്നു അത്‌. ഇന്നത്തെ “അരകുറെ" പണ്‌ഡിതൻമാർക്ക്‌ ശാസ്ത്രം എന്നുകേട്ടാൽ പുച്‌ഛമാണ്‌.ശാസ്‌(തം പറയുന്നവരെ തട്ടിയകററും. അവരെപ്പററി എന്തു പറയാൻ? പറഞ്ഞിട്ടെന്തു കാര്യം? ശാസ്ത്രം പഠിക്കാതെ ഖുർആൻ വ്യാഖ്യാനം അസാദ്‌ധ്യമെന്ന്‌ പറഞ്ഞാൽ അവർക്ക്‌ മനസ്സിലാവുകയില്ല. ഇരിക്കട്ടെ, വിഷയത്തിലേക്ക് (പവേശിച്ചിട്ടില്ല.

സാ: വിഷയം കഴിഞ്ഞെന്നാണ്‌ ഞാൻ കരുതിയത്.

അ: ഒരു വശം കഴിഞ്ഞു. അതായത്‌ ഈ ജനങ്ങൾക്ക് ആ ഖബർ (മററു ഖബറുകളും) കണ്ടിട്ട് ഒരു വിഷമവും തോന്നിയിരുന്നില്ല. കാരണം അവർ ആ ഭാഗം പഠിച്ചിട്ടില്ല. പഠിച്ച എനിക്കാണ്‌ വിഷമം.അപ്പോൾ അറിവില്ലാത്തവരല്ലേ ഭാഗ്യവാൻമാർ.ഞാൻ അനുഭവിച്ച വിഷമം അവർക്ക് അനുഭവിക്കേണ്ടി വന്നില്ല.

സാ: ശരിയാണ്‌ നിങ്ങൾ പറഞ്ഞത്‌ സംഗതി കഴിഞ്ഞിട്ടില്ല അല്ലേ?

അ: ഇല്ല. നമുക്ക്‌ ക്ഷോഭം തോന്നുന്ന കാര്യം വരുന്നേ ഉള്ളൂ. മേൽ സംഭവം കഴിഞ്ഞ്‌ ആഴ്‌ചകൾക്കു ശേഷം ആ മഹല്ലിലെ ഖത്വീബിൻെറ ഒരു വിദഗ്‌ദ്‌ധോപദേശം. വിചിത്രമായ ഒരു ഉപദേശം.ഖബർ കുഴിക്കുമ്പോൾ മയ്യിത്തിൻെറ ഉടമ വന്ന് ശരിക്ക്‌ കുഴിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കണം.അങ്ങനെ ചെയ്യാതെ അവസാന നിമിഷത്തിൽ കുറ്റം പറഞ്ഞിട്ടു കാരൃമില്ല _ ഇതാണ് ഉപദേശം . വിദഗ്‌ദ്ധനായ ഖബർവെട്ടിയെ ഒരു പരിചയവും അറിവുമില്ലാത്ത നാട്ടുകാർ പഠിപ്പിക്കണമെന്ന്‌.

സാ: എന്ത്‌? ഖത്വീബ്‌ ഇങ്ങനെ പറഞ്ഞോ?

അ: എന്താ അവിശ്വസനീയമായി തോന്നുന്നുണ്ടോ?

സാ: സാധാരണ ബുദ്ധിക്ക്‌ അമർഷം തോന്നുന്ന ഉപദേശമല്ലേ അത്? ഖബർവെട്ടിയല്ലേ അക്കാര്യത്തിൽ വിദഗ്ദ്ധൻ ? അയാളെ ഒന്നുമറിയാത്തവൻ നിയന്ത്രിക്കണമെന്നോ?

അ: ആ വസ്തു‌ത താങ്കൾക്കും മററാർക്കും മനസ്സിലാകും. ഖത്വീബിന് മനസ്സിലായില്ല. അതുകൊണ്ടാണ് നേരത്തെ താങ്കൾ ഇതുപറഞ്ഞപ്പോൾ ഞാൻ അത്യധികം സന്തോഷിച്ചത്‌. ഈ സാമാന്യ ജ്‌ഞാനം ഖത്വീബ് (പകടിപ്പിച്ചില്ലെന്ന് മാത്രമല്ല തന്റെ പരിശുദ്ധമായ കഥകേട്_ വിവരക്കേട്‌ _ നഗ്‌നമായി (പഖ്യാപിക്കുകയും ചെയ്തു_ തൻേറടമില്ലായ്മ.

സാ: ആ പ്രഖ്യാപനത്തിന്‌ വേറൊരർത്ഥം കൂടി ഞാൻ കാണുന്നുണ്ട്‌.

അ: എന്താണത്‌?

സാ: ഖബറിൻെറ വൈകല്യങ്ങൾ എപ്പോഴും ചൂണ്ടിക്കാണിച്ചു ശല്യമുണ്ടാക്കുന്ന ആ പഠിച്ച മനുഷ്യനുണ്ടല്ലോ.അയാളെ ഒന്ന് അവഹേളിക്കാനും പരിഹസിക്കാനും ഉദ്ദേശിച്ചുകൊണ്ടായിരിക്കണം ഖത്വീബിൻെറ ഈ ഉപദേശം. എന്തു തോന്നുന്നു താങ്കൾക്ക്.

അ: വളരെ ശരിയാണ്‌. വിനയമുള്ള ഒരു പണ്ഡിതൻ തനിക്കറിയാത്ത ഒരു സംഗതി പഠിക്കാനാണ്‌ ശ്രമിക്കുക. ഇവിടെ എന്താണുണ്ടായത്‌.തനിക്കറിയാത്ത ഒരു കാര്യം അറിയുന്ന ആളുടെ നേരെ ഖത്വീബിന്‌ കോപവും വിരോധവുമാണ് തോന്നിയത്. അതുകൊണ്ടാണ്‌ ആ അറിവ്‌ നൽകിയതിന് നന്ദി രേഖപ്പെടുത്തുന്നതിന്‌ പകരം അയാളെ നിഷേധിച്ചുകൊണ്ട് ഖത്വീബ്‌ ഇങ്ങനെ ഒരു ഉപദേശം ജനങ്ങൾക്ക്‌ കൊടുത്തത്‌. “വൽ ജാഹിലൂന ലിഅഹ്‌ലിൽ ഇൽമി അഅ്‌ദാഊ‌" എന്ന്‌ പ്രമാണമുണ്ട്‌. അജ്‌ഞാനി വിജ്‌ഞാനിയുടെ ശത്രുവാണെന്ന്‌.

സാ: ഖത്വീബ്‌ ഒന്നാംതരം വിഡ്ഢിയാണ്‌. സംശയമില്ല. പൊതുജനം അയാളുടെ വാക്കുകൾ മനസ്സിലാക്കി അയാളെ വിലയിരുത്തും എന്ന്‌ ചിന്തി ക്കാനുള്ള വിവേകംപോലും അയാൾക്കുണ്ടായില്ലല്ലോ.

അ: വിരോധം അയാളെ അന്‌ധനാക്കി. ഖുർആനും ഹദീസും പഠിച്ചെങ്കിലും മാനസികമായ പ്രാഥമിക ശുദ്ധീകരണം സാധിച്ചില്ല.ബുദ്ധിപരമായി ഉയർന്നില്ല. എന്നല്ല, ഒരറിവുമില്ലാത്ത സാധാരണക്കാരേക്കാൾ അധമമായ പദവിയിലേക്ക്‌ അദ്ദേഹം ആണ്ടുപോയി. പക്ഷെ അത്‌ അദ്ദേഹം അറിയുന്നില്ല. പാവം, എന്നിട്ടും തൻെറ അജ്‌ഞാനത്തിലും വിജയഭാവം നടിച്ചു സന്തോഷിക്കുന്നു. ആ പഠിച്ച മനുഷ്യൻ ദുഃഖ ത്തിലാണ്‌. പഠിച്ചതുമൂലം. എൻെറ വാദം ശരിയെന്ന്‌ തോന്നുന്നില്ലേ?

സാ: സമ്മതിച്ചു സാറേ, സമ്മതിച്ചു.

പള്ളിക്കകത്തൊരു പള്ളി

തിരുത്തുക

ഒരു റൗണ്ട്‌ കഴിഞ്ഞ്‌ അൽപം വിശ്രമിക്കാൻ ഉദ്ദേശിച്ചുകൊണ്ട്‌ ഞാൻ ബജാറിൽ ഒഴിഞ്ഞ വരാന്തയിൽ ഇരിക്കുകയാണ്‌. രണ്ടുപേർ പള്ളിയിൽ നിന്നുവന്ന്‌ അടുത്തുള്ള ബെഞ്ചിൽ വന്നിരുന്നു. എന്തൊക്കെയോ സംസാരിക്കുന്നതിനിടയിൽ എൻെറ ശ്രദ്ധ ആകർഷിക്കുന്ന ഒരു വിഷയത്തിൽ സംഭാഷണം (പ്രവേശിച്ചു.

ഒന്നാമൻ : നമ്മുടെ മുഹിബ്ബുൽ ജമാല്‌ക്കാക്ക്‌ വല്ല അസുഖവുമുണ്ടോ?

രണ്ടാമൻ: ഒന്നും ഉള്ളതായി അറിയില്ല.

ഒ: മൂപ്പർ ഇപ്പോൾ പള്ളിയിൽ വരാറില്ലേ?

ര: വരാറുണ്ടല്ലൊ. ഇന്നലെ ജമാഅത്തിന്‌ മുഹിബ്ബ്‌ക്ക ഹാജരായിരുന്നു. ഇന്നു ഞാൻ കണ്ടിട്ടില്ല.

ഒ: അദ്ദേഹം ഇപ്പോൾ വരാറില്ലെന്ന്‌ എനിക്ക്‌ ഒരു തോന്നൽ. അതാണ്‌ ചോദിച്ചത്‌.

ര: എന്താണങ്ങനെ തോന്നാൻ?

ഒ: പള്ളിയിൽ കടന്നപ്പോൾ എനിക്കങ്ങനെ തോന്നി ഒരു ലക്ഷണം കണ്ടു.

ര: എന്താണത്‌?

ഒ: മൂപ്പർക്ക്‌ (പിയപ്പെട്ട ഒരു പടം പള്ളിയിൽ കാണുന്നില്ല.

ര: ഏത്‌ പടം? മൂപ്പരും ആ പടവും തമ്മിലുള്ള പ്രത്യേക ബന്ധം എന്താണ്? അത് നിങ്ങളെങ്ങനെ മനസ്സിലാക്കി?

ഒ: ഒരു കഠിന വർണ്ണത്തിലുള്ള ഒരു പടം പള്ളിയിൽ വിരിച്ചിരുന്നത്? നിങ്ങൾ കണ്ടിട്ടില്ലേ? ചുകപ്പും പച്ചയും നിറത്തിൽ ഖുബ്ബയും മിനാരങ്ങളുമുള്ള ഒരു കെട്ടിടത്തിൻെറ ചിത്രമുള്ളത്. അത്‌ ആരേയും ആകർഷിക്കുന്ന കടും നിറത്തിലാണ്‌. കണ്ണ്‌ അന്‌ധമായിത്തീരുന്ന കട്ടിയാണ്‌ ആ പടത്തിലെ നിറം.

ര: അങ്ങനെ ഒരെണ്ണം പള്ളിയിലുണ്ടായിരുന്നതായി ഞാൻ ഓർക്കുന്നു. ഇന്ന്‌ കണ്ടില്ലല്ലൊ. എവിടെപ്പോയി അത്? ഞാൻ (ശദ്ധിക്കാറില്ല. നിങ്ങൾ ഇതൊക്കെ വാച്ച് ചെയ്യുന്നുണ്ടല്ലെ?

ഒ: അതിന് കാരണമുണ്ട്‌. ചി(തഖചിതങ്ങളായ പടങ്ങൾ ഒരു ശല്യമാണ്. സുജൂദ് ചെയ്യാൻ പതമുള്ളതുകൊണ്ടായിരിക്കണം ആ പടങ്ങൾ പള്ളികളിൽ വിരിക്കുന്നത്‌. പക്ഷെ പല പള്ളികളിലും നിങ്ങൾ ശ്രദ്ധിച്ചാൽ ഒരു സംഗതി നിങ്ങൾക്ക് ബോദ്ധ്യമാകും. പടം വിരിക്കുന്നതിന് ഒരു പ്രത്യേക രീതി. അതിലെ ചിത്രം ഹൃദയത്തിൽ ശരിക്കും പതിയത്തക്ക വിധമല്ല അവ ഇട്ടിരിക്കുന്നത് ഒന്നുകിൽ കീഴ്ക്കാൻതൂക്കമായിട്ടായിരിക്കും. അല്ലെങ്കിൽ വിലങ്ങനെ വിരിച്ചിരിക്കും. അതുമല്ലെങ്കിൽ കമഴ്‌ത്തിയിട്ടിരിക്കും. ഏതായാലും ആ ചിത്രം മനുഷ്യൻെറ ഹൃദയത്തിന്‌ ശല്യം ചെയ്യാത്ത മാതിരിയായിരിക്കും പടങ്ങൾ വിരിച്ചിരിക്കുക.

ര: ശരിയായിരിക്കും. സാധാരണ ഞാൻ അതൊന്നും (ശദ്ധിക്കാറില്ല.

ഒ: എല്ലാവരും കാണുന്ന എല്ലാററിനെപ്പററിയും (ശദ്ധിച്ചെന്ന്‌ വരില്ല. പൊതുവെ മനുഷ്യൻ ഒരു തരം ഗഫലത്തിലാണ്. അവർക്കു പ്രത്യേകം താൽപര്യമുള്ള വിഷയം അവർ (ശദ്ധിക്കും. ജനങ്ങളുടെ സംഭാഷണം ശ്രദ്ധിക്കൂ. ഓരോരുത്തരും താന്താങ്ങളുടെ (പവർത്തന മേഖലയിലെ കാര്യങ്ങൾ താന്താങ്ങൾക്കിഷ്‌ടപ്പെട്ട വിഷയങ്ങൾ ഇവയെപ്പററിയായിരിക്കും സംസാരിക്കുക. വൃകതികളുടെ മനോഭാവം, ജീവിതലക്ഷ്യം ഇവയെക്കുറിച്ചുള്ള സാമാനൃ ജ്‌ഞാനം അവരുടെ താല്പര്യത്തിൽ നിന്നും അവർക്ക് പ്രതിപത്തിയുള്ള വസ്തുക്കളിൽ നിന്നും വിഷയങ്ങളിൽ നിന്നും മനസ്സിലാക്കാം.

ര: ശരിയാണ്‌. മുഹിബ്ബ്‌ക്കയും ഇതുമായുള്ള ബന്ധം?

ഒ: ആ പടത്തോട്‌ മൂപ്പർക്ക്‌ വലിയ ഇഷ്‌ടമാണ്‌.അതിൽ നിന്നേ നമസ്‌കരിക്കൂ. അത്‌ മറിച്ചോ തിരിച്ചേഠ ഇട്ടാൽ മൂപ്പർ സമ്മതിക്കില്ല. അതിലെ ചിത്രത്തിലെ പാകത്തിന്നനുസരിച്ചു വിരിച്ച്‌ അതിൽ കയറിനിന്ന് ആ കടും ചുവപ്പ്‌ ഖുബ്ബമേൽ നോക്കി നിന്ന്‌ നിസ്‌കരിക്കണമെന്ന് മൂപ്പർക്ക്‌ വലിയ നിർബനധമാണ്. മററാരെങ്കിലും അതിൻമേൽ കൈവെച്ചാൽ സമ്മതിക്കില്ല.

ര: അദ്ദേഹത്തിന് എന്താണതിനോടിത്ര താല്‌പര്യം?

ഒ: ഞാനൊരിക്കൽ അതിനെപ്പററി സംസാരിക്കുകയുണ്ടായി. ചിത്രം കണ്ടുകൊണ്ടു നമസ്‌കരിക്കൽ അത്ര ഉചിതമല്ലെന്ന്‌. അതിനദ്ദേഹം അനുകൂലമായല്ല പ്രതികരിച്ചത്‌. എന്തിനാണ്‌ ഈ പടം ഉണ്ടാക്കിയത്‌? ഉപയോഗിക്കാനല്ലേ? എല്ലാ പള്ളിയിലും ഉണ്ടല്ലോ പടങ്ങൾ. നമുക്ക്‌ എന്തുകൊണ്ട്‌ ഉപയോഗിച്ചുകൂടാ? ഇതൊക്കെയാണ് ന്യായം.കൂടാതെ ഒരു കാര്യംകൂടി പറഞ്ഞു. മക്കത്തെ പള്ളിയിൽ നമസ്‌കരിക്കുന്ന ഒരു തോന്നലും ഉണ്ടാകുമത്രേ. മററുളളവരാരും ഒന്നുംപറയില്ല. ഞാനും പറയൽ നിർത്തി. ഒരാൾ ഇങ്ങനെ നിർബന്ധം കാണിച്ചാൽ എന്തുചെയ്യും? പക്ഷെ ഞാനൊരു കാര്യം ചെയ്യും. ആ പടത്തിൽ കയറിനിന്ന് നിസ്‌കരിക്കുകയില്ല.

ര: എന്താണത്‌? ചി(തപ്പണിയുള്ള പടത്തിൽ നിസ്‌കരിക്കരുതെന്നുണ്ടോ?

ഒ: അതിലൊരു മനഃശ്‌ശാസ്‌(ത്മുണ്ട്. അതാണ്‌ സംഗതി. കഠിനമായ നിറങ്ങൾ നമ്മുടെ മനസ്സിനെ,(ശദ്ധയെ അതിലേക്ക് ആകർഷിക്കും. ആ ചിത്രത്തോട്‌ ബന്ധപ്പെട്ട വിഷയങ്ങളിലേക്ക്‌ നാമറിയാതെ നമ്മുടെ മനസ്സ്‌ (പവേശിക്കും. നമസ്‌കരിക്കുമ്പോൾ ഹൃദയം എവിടെയോ ചുററിനടക്കും.അത്‌ പാടില്ലല്ലൊ. കഴിയുന്നതും അല്ലാഹുവിനെ മാത്രം സ്‌മരിക്കുക. ചൊല്ലിപ്പറയുന്ന ഓതുന്ന പ്രാർത്ഥനകളുടെ അർത്ഥം ഹൃദയത്തിൽ കോലപ്പെടുത്തി അള്ളാഹുവെന്ന വിചാരത്തിലൂടെ ആത്മീയ ബന്‌ധം, ദൈവീക ചിന്ത സ്ഥായിയായി നിലനിർത്തി ഭക്തിമയമായ അന്തരീക്ഷത്തിൽ നമസ്‌കരിക്കണം.

ര: ഓ; അത്‌ സാദ്ധ്യമാണോ?

ഒ: അത്ര എളുപ്പമുള്ള കാര്യമല്ല അത്‌. ചില പ്രത്യേക പരിശീലനം സിദ്ധിച്ചവർക്ക് മാത്രമേ ആ ഏകാഗ്രത സാധിക്കയുള്ളു. മാനസീകമായ ചില അഭ്യാസങ്ങളും പരിശീലനങ്ങളും ഇതിന്‌ ആവശ്യമാണ്‌. സാധാരണക്കാരായ നമുക്ക്‌ അതൊന്നും ഇല്ല, അതിന്‌ സമയവുമില്ല. നാമെന്ത്‌ വേണം?കഴിയുന്നതും ഹൃദയത്തെ പിടിച്ചു നിർത്തുക,അന്യവിഷയങ്ങളിൽ ഹൃദയം വ്യാപരിക്കാതെ (ശദ്ധിക്കുക. അനാവശ്യ ചിന്തകൾ ഹൃദയത്തിൽ [പവേശിക്കാതെ സൂക്ഷികുക. ഇതുകൊണ്ടൊന്നും പരിപൂർണ്ണ വിജയം കരസ്‌ഥമാക്കാൻ സാധാരണക്കാരായ നമുക്ക്‌ സാദ്ധ്യമല്ല. എന്തെങ്കിലും ചിന്തമിക്കപ്പോഴും കടന്നുകൂടും.

ര: അപ്പോൾ നിസ്‌കാരം ശരിയാകുമോ?

ഒ: നമസ്‌കാരത്തിന് കുഴപ്പമൊന്നുമില്ല. നമസ്‌കാരം ബാത്വിലാക്കുന്ന കാര്യങ്ങൾ പഠിച്ചിട്ടുണ്ടല്ലൊ.അതിൽ അന്യചിന്താപ്രവേശം ഒരു കാരണമായി പറഞ്ഞിട്ടില്ല. അങ്ങനെയായിരുന്നെങ്കിൽ ഒരു മനുഷ്യൻെറയും നിസ്‌കാരം സഹിയാകുമായിരുന്നില്ല.പക്ഷെ, നമുക്കുള്ള നിർദ്ദേശം ഖുശൂഅ,ഖുളൂഅ,ഏകാഗ്രത ഇതെഠക്കെ കഴിയുന്നത്ര ഉണ്ടായിരിക്കണം. ഇമാമിൻറെ ഓത്ത് ശ്രദ്ധിക്കുക.ഹൃദയം കാടുകയറാതിരിക്കാനുള്ള മാർഗ്ഗങ്ങളാണിത്.

ര: അതൊരു ത(ന്തംതന്നെയാണ്‌.

ഒ: വേറെയും മുൻകരുതലുകൾ എടുത്തിട്ടുണ്ട്.പ്രാർത്ഥിക്കുന്നവൻെറ ശ്രദ്ധയെ പിടിച്ചുപറ്റാവുന്ന യാതൊരു സാഹചര്യവും സമീപത്ത്‌ ഇല്ലാതിരിക്കുകയെന്നതാണ്‌ ആ പരിഹാര മാർഗ്ഗങ്ങളുടെ അടിസ്‌ഥാനം. ഒരാൾ നമസ്‌കരിക്കുന്നുണ്ടെങ്കിൽ അവിടെ നിശ്ശബ്ദമായ അന്തരീക്ഷമാ യിരിക്കണം. കാരണം ശബ്ദം അയാളുടെ ഏകാഗ്രതയെ നശിപ്പിച്ചേക്കാം. ദൈവീക ചിന്തയിൽ നിന്നും അയാളുടെ ഹൃദയത്തെ വഴിമാറ്റിയേക്കാം. അങ്ങേയറ്റം നമസ്‌കരിക്കുന്നേടത്ത് ഖുർആൻ ഓതുകപോലും അരുതെന്നാണ് നിബന്ധന.ഖുർആൻ ഓതുന്ന ശബ്‌ദവും പ്രാർത്ഥിക്കുന്നവൻെറ ഏകാഗ്രതക്ക് അലട്ടുസൃഷ്ടിക്കുന്നതാണ്.

ര: ഇസ്‌ലാമിക നിയമമോ നിങ്ങളുടെ യുക്തിയിൽ നിന്നുള്ള അഭിപ്രായമോ നിങ്ങൾ പറഞ്ഞത്?

ഒ: ഇസ്ലാമിൻെറ കാര്യത്തിൽ കർമ്മശാസ്(തജ്ഞൻമാരെന്ന ഫുഖഹാക്കളുടെ അഭി(പായമല്ലാതെ എൻെറവക എന്തെങ്കിലും പറയുമോ? പറയാൻ പാടുണ്ടോ? നമുക്ക്‌ ശരി എന്ന് തോന്നുന്നനിയമമുണ്ടാക്കാനുള്ള അധികാരമുണ്ടോ? നിയമങ്ങളിൽ കൈകടത്തി ചെറുതരം മാറ്റം വരുത്താനൊ വിട്ടുവീഴ്ച ചെയ്യാനോ പാടില്ലല്ലൊ.

ര: അത്‌ ചോദിക്കാൻ കാരണമുണ്ട്‌. നമ്മുടെ പള്ളികളിൽ നമസ്‌കാരം നടക്കുമ്പോൾ ഇത്തരം നിബന്‌ധനകൾ പാലിച്ചുകാണുന്നില്ല. ശാന്തമായ അന്തരീക്ഷം എല്ലാവരും കൂട്ടമായിത്തന്നെ ഭേദിക്കുന്നു.ശബ്ദമുഖരിതമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിൽ ബഹുജനങ്ങളോടൊപ്പം നമ്മുടെ ആലിമീങ്ങളും പങ്കുചേരുന്നുണ്ടല്ലൊ. അതെന്താണ്‌?

ഒ: റാത്തീബും മൗലീദും ദിക്‌റും മറ്റുമല്ലേ അത്‌ നമസ്‌കാര ശേഷമാണ്‌ നടത്താറ്‌. തൽസമയം ആരും നമസ്‌കരിക്കുന്നവരുണ്ടായിരിക്കയില്ല.

ര: എന്നെ പൊട്ടനാക്കല്ലെ. ഇമാമും ജമാഅത്തും നടക്കുന്ന ഘട്ടത്തിൽ മസ്‌ബൂഖുകൾ നമസ്‌കരിക്കുന്നുണ്ടാവും തുടർന്ന് പലരുംവന്ന്‌ നിസ്‌കരിച്ചുകൊണ്ടിരിക്കുന്നുണ്ടാവും. ഇതൊന്നും വകവെക്കാതെ ഇമാമും മഅമൂമീങ്ങളും ശബ്‌ദമുണ്ടാക്കുന്നുണ്ടല്ലൊ. ദിക്‌റും തസ്‌ബീഹും ദുആയും ഇവയൊക്കെ ഉച്ചത്തിൽ നിർവഹിക്കപ്പെടുന്നു. അതിൻെറ നിയമമെന്താണ്‌? നിങ്ങൾ സൂചിപ്പിച്ച നിബന്ധന ഇവിടെ ബാധകമല്ലെന്നൊ?

ഒ: ആ നിബന്ധന എപ്പോഴും എല്ലായിടത്തും ബാധകമാണ്‌.നമസ്‌കാരാനന്തരം കൂട്ടായി ശബ്‌ദമുയർത്തിയുള്ള ആ ചടങ്ങുകൾ നിയമപ്രകാരം തെറ്റാണ്. അതെല്ലാം തനിച്ച് ഓരോരുത്തരും സ്വകാര്യം ചെയ്യേണ്ടതാണ്‌. സംഘടിതമായി ചെയ്യേണ്ടുന്ന ആവശ്യമില്ല.

ര: ദുആ ചെയ്യുന്നതോ? അപ്പോഴും ശബ്ദമുണ്ടാകുന്നുണ്ടല്ലെഠ.

ഒ: സത്യം പറഞ്ഞാൽ ഇമാം ഉച്ചത്തിൽ ദുആ ചെയ്യുന്നതും ജമാഅത്ത്‌ നമസ്‌കാരത്തിൻെറ ഒരു ഭാഗമല്ല.സലാം വീട്ടുന്നതോടെ ജമാഅത്ത് കഴിഞ്ഞു. എല്ലാവരും സ്വതന്ത്രരായി. ബാക്കിയെല്ലാം ഓരോരുത്തരും സ്വന്തം ചെയ്യേണ്ടതാണ്‌; ചെയ്യണം എന്നാണ്‌.

ര: പക്ഷെ കൂട്ടു ദുആ പണ്ടും ഇന്നും നടക്കുന്നുണ്ടല്ലൊ അതെങ്ങനെ സംഭവിച്ചു?

ഒ: റസൂലിൻെറയും സഹാബത്തിൻെറയും കാലങ്ങളിൽ കർമ്മശാസ്‌ത്രത്തിൽ പരിജ്ഞാനം കിട്ടിയവർ ചുരുക്കമായിരുന്ന ഘട്ടങ്ങളും (പദേശങ്ങളുമുണ്ടായിരുന്നു. അപ്പോൾ അനുഷ്‌ഠാനകർമ്മങ്ങൾ നിർവ്വഹിക്കുന്നതെങ്ങിനെയെന്ന്‌ ജനങ്ങളെ പഠിപ്പിക്കൽ ആവശ്യമായിരുന്നു. അങ്ങനെ അജ്ഞരായ ജനങ്ങളെ ദുആ ചെയ്യുന്നതെങ്ങനെയെന്ന് പരിശീലിപ്പിക്കാൻ വേണ്ടി ഇമാം ഉച്ചത്തിൽ ദുആ ചെയുന്നതിന് വിരോധമില്ലെന്ന് ഒരു സമ്മതമുണ്ട്‌. അതുപോലെ തൻെറ ദുആക്കു മഅമൂമുകൾ ആമീൻ പറയണമെന്ന് ഇമാം ആഗ്രഹിക്കുന്ന പക്ഷം ഉറക്കെ ദുആ ചെയ്യാൻ ഇമാമിനെ അനുവദിച്ചിട്ടുണ്ട്‌. ഇതിന്നനുസൃതമായി മറെറാരനുകൂലനിബന്‌ധന. ഇമാമിൻെറ ദുആ കേൾക്കുന്ന മഅമൂം ആമീൻ പറയുന്നതിൽ വിരോധമില്ല. ഇത്രയുമാണ്‌ ഈ വിഷയത്തിലുള്ളത്‌. ആ പഴയ പാരമ്പര്യം വിടാതെ പിടിച്ചിരിക്കയാണ്‌ നമ്മുടെ പണ്‌ഡിതൻമാർ. അവർ ചെയ്യുന്നതൊക്കെ കണ്ടുപഴകിപ്പോന്ന ബഹുജനങ്ങൾക്ക്‌ അതിൽ പ്രതിഷേധവുമില്ല. എന്നല്ല, അങ്ങനെ ചെയ്‌തുപോരണമെന്ന്‌ നിർബന്‌ധമുണ്ട്‌ എന്നുതന്നെ പറയാം.ഈ നടപടി തെററാണ്‌ എന്ന്‌ വല്ല ബോധമുള്ളവനും പറഞ്ഞാൽ ജനങ്ങൾ അയാളെ ഭ്രഷ്ടനാക്കും. ആലിമീങ്ങൾ അതിന്‌ കൂട്ടുനിൽക്കുകയും ചെയ്യും.

ര: ആലിമീങ്ങൾ എന്താ അറിവിന്നനുസരിച്ച് (പവർത്തിക്കാതെ വിരുദ്ധ കർമ്മാചരണങ്ങളിൽ അനുകൂലമായി വർത്തിക്കുന്നത്‌?

ഒ: നിയമ പാലനത്തേക്കാൾ മാമൂൽ സംരക്ഷണമാണ്‌ അവർക്ക്‌ ആവശ്യം. മാമൂൽ നടപടി നല്ലതല്ലെന്ന്‌ ബോദ്ധ്യമായാലും അത്വിടാൻ അവർക്ക്‌ ധൈരൃമില്ല. കൂടാതെ ഈ നടപടിശരിയല്ലെന്ന്‌ തുറന്ന്‌ പറയുന്ന ഗണ്യമായ ഒരു വിഭാഗം പണ്ഡിതൻമാരും അപണ്ഡിതൻമാരുമുണ്ട്‌. അവരോടുള്ള വിയോജിപ്പും മറെറാരു പ്രേരണയാണ്‌. അവർ എന്ത് സത്യം പറഞ്ഞാലും നമ്മുടെ പണ്‌ഡിതൻമാരും അതിനെതിരു നിൽക്കും. ആട്ടെ, നമ്മുടെവിഷയം മാറിപ്പോയി. (പാർതഥിയുടെ ഏകാഗ്രത ശബ്‌ദദ്വാരാഹനിക്കരുത്‌. അതുപോലെതന്നെ കാഴ്ചയിലൂടെയും അയാൾക്കുശല്യം ഉണ്ടാക്കാതെ നോക്കണം. അത്തരം ശല്യത്തിൻെറ ഉറവിടമാണ്‌ ഈ വർണ്ണചി(തപ്പണികളുള്ള പടം. അതിൽ നിന്നുകൊണ്ട് അതിലേക്ക് നോക്കിക്കൊണ്ട്‌, ആ ഖുബ്ബയും, മീനാറും, തൂണും, വിളക്കും എല്ലാം കണ്ടുകൊണ്ട്‌ എങ്ങനെയാണ്‌ മനസ്സിനെ അപഥ സഞ്ചാരത്തിൽ നിന്നും അകററിനിർത്തുക? മനോനിയന്ത്രണകലയിൽ ഒരു പരിശീലനവും കിട്ടിയിട്ടില്ലാത്ത സാധാരണക്കാരെ സംബന്‌ധിച്ചിട ത്തോളം ഒരു ചെറിയ സംഗതി മതി അവരുടെ (ശദ്ധയെ തെററിക്കാൻ. അത്തരക്കാരുടെ കൺമുമ്പിൽ കഠിന വർണ്ണത്തിൽ ചി(തപ്പണികളുള്ള പടങ്ങൾ ആ ചിത്രത്തിൻെറ സ്വാഭാവികാവസ്‌ഥയിൽ പ്രദർശിപ്പിക്കയാണെങ്കിൽ എങ്ങനെയാണ്‌ അവരുടെ ഹൃദയങ്ങൾ ഏകാഗ്രമായി നിൽക്കുക. അവരറിയാതെ മനസ്സ്‌ ഓരോ വഴിക്ക് പാഞ്ഞു പോകും.ഈ മനഃശ്ശാസ്ത്രം മനസ്സിലാക്കിയ ചില പണ്ഡിതൻമാർ അവർ പെരുമാറുന്ന പള്ളികളിൽ ഇത്തരം പടങ്ങൾ തിരിച്ചും മറിച്ചും ചെരിച്ചും കമഴ്‌ത്തിയും വിരിക്കാൻ കൽപിക്കുന്നു. നിരോധിച്ചിട്ടില്ലെന്ന് മാത്രം. നിരോധിക്കേണ്ടവയാണ് അത്തരം അതികഠിന വർണ്ണചി(തഖചിത പരവതാനികൾ. നിരോധിച്ചില്ലെങ്കിലും അവയെക്കൊണ്ടുള്ള ദോഷഫലങ്ങളെ ഇല്ലായ്‌മചെയ്യാൻ വേണ്ടതായ കരുതൽ നടപടികൾ മനഃശ്ശാസ്ത്ര വിജഞാനികളായ പണ്‌ഡിതൻമാർ സ്വീകരിച്ചിട്ടുണ്ട്‌.എന്നാലും ചിലയിടങ്ങളിൽ അത്തരം സൂക്ഷ്മതയില്ല. പരുക്കൻ മുസ്ല്യാക്കൾ അതിൽ ഒരു ദോഷവും കാണുന്നവരല്ല. പരുപരുക്കൻ ജനങ്ങൾ അത് കൈവിടാൻ തയ്യാറല്ല: എന്നല്ല അതുകൂടിയേ കഴിയൂ എന്ന നിർബന്ധക്കാരുമായി. ബഹുജനങ്ങൾ അങ്ങനെയാകുമ്പോൾ ആ “ബോധക്കേട്‌”കണ്ട് മാറിനിൽക്കലാണ്‌ വിവേകികൾ ചെയ്യേണ്ടത്‌.

ര: നിങ്ങൾ അത്തരം വിവേകികളിൽ ഒരാളായി തടിതപ്പുകയാണോ?

ഒ: തടിതപ്പുന്ന പ്രശ്‌നമില്ല. ഞാൻ പരസ്യമായി അത് പള്ളിയിൽ പറഞ്ഞിട്ടുണ്ട്‌. ആ പടമെടുത്ത്‌ മാററിയിട്ടിട്ടുണ്ട്‌. പക്ഷെ മുഹിബുൽ ജമാലുക്കാക്ക്‌ ആപടം കയ്യൊഴിക്കാൻ വയ്യ. എനിക്ക്‌ ആരും ബലമായി പിന്തുണ നൽകുന്നില്ല. അതിനാൽ ഞാൻ മൗനം കൊള്ളാതെ എന്തുചെയ്യും? നിങ്ങൾക്കറിയാമല്ലോ.

ര: അത്‌ ശരിയാണ്‌. നിങ്ങൾ പറഞ്ഞിട്ടുണ്ട്‌.

ഒ: ഇപ്പോൾ അദ്‌ഭുതം. പള്ളിയിൽ ആ പടമില്ല. മുഹീബുക്ക വരാറുണ്ടെങ്കിൽ പടം ഇല്ലാതിരിക്കുവാൻ വയ്യ. പള്ളിയിൽ മറെറാരു പള്ളി. ആ പള്ളിയിൽ കടന്ന് നിസ്‌കരിച്ചാലേ മൂപ്പർക്ക്‌ തൃപ്തിയാകയുള്ളു. ഇപ്പോൾ പള്ളിക്കകത്ത്‌ പള്ളിയുമില്ല, പുള്ളിയുമില്ല. അതാണ്‌ എൻെറ അന്വേഷണത്തിൻെറ രഹസ്യം.

ര: വല്ല മുസ്ല്യാരും പള്ളിയിൽവന്നപ്പോൾ ഇത്‌ കണ്ടു അതിനെപ്പററി ദോഷമായ ഫത്‌വ കൊടുത്തിട്ടുണ്ടാവും. ഏതായാലും ആ വിരിയുടെ തിരോധാനം അന്വേഷണവിധേയമാക്കണം. അതിൻെറ പിന്നിലെ കഥയും നാടകവും മനസ്സിലാക്കണം.

അഭ്യസ്‌തവിദ്യൻ: ഭാഗ്യവാനായ ജാഹിലിനെ സർവ്വസാധാരണമായി കാണാം. പക്ഷെ അവനെ കണ്ടെത്താൻ വിജ്ഞന്‌ മാതമേ കഴിയൂ. അതുകൊണ്ടാണ്‌ ഈ ജാഹിലീങ്ങൾ പിടിക്കപ്പെടാതെ പണ്ഡിതപുംഗവൻമാരായി ജനമദ്ധ്യേ വിലസുന്നത്‌. ഏതെങ്കിലും ഒരു പണ്ഡിതൻ തട്ടി വിടുന്ന വിഡ്‌ഢിത്തം അത്‌ കണ്ടുപിടിക്കാ൯ കഴിവുള്ളവൻ ചൂണ്ടിക്കാണിച്ചാൽതന്നെ അജ്ഞരായ ബഹുജനങ്ങളുടെയിടയിൽ അത്‌ വിലപ്പോകുകയില്ല. അവർക്ക്‌ മനസ്സിലാക്കാൻ (പയാസമുള്ള കാരൃമായാൽ (പത്യകിച്ചും ഏകവർണ്ണതൂവലുള്ള പക്ഷികൾ ഒന്നിച്ചുചേരുമല്ലോ.

സാധാരണക്കാരൻ: പണ്ഡിതകുപ്പായമണിഞ്ഞ ഏത് ജാഹിലിനെയാണ്‌ ഇനി അവതരിപ്പിക്കുന്നത്‌?

അ: നിങ്ങൾ തെററിദ്ധരിക്കരുത്‌. മുസ്ല്യാക്കളെ എനിക്ക്‌ തീരെ ബഹുമാനമില്ലെന്ന് കരുതരുത്‌. അവരുടെ മതവിജ്ഞാനം സമൂഹത്തിന്‌ ആവശ്യ മാണ്‌. ആ അളവിൽ അവർ നമുക്ക്‌ അവശ്യം ആവശ്യമാണ്‌. അതിനാൽ ആദരണീയരാണ്‌. പക്ഷെ അവർക്കറിയാത്ത രംഗങ്ങളിൽ, വേദികളിൽ, വീഥികളിൽ വിജ്ഞരെന്ന ഭാവേന പ്രത്യക്ഷപ്പെട്ട്‌ ബഹുജനങ്ങളെ അന്ധകാരത്തിലേക്ക്‌ തള്ളിവിടരുതെന്ന്‌ ഞാൻ ആഗ്രഹിക്കുന്നു. എൻെറ അനുഭവം ഈ ആശക്ക്‌ തുരങ്കം വെക്കുന്നു. കായയുളള കൊമ്പ്‌ തല താഴ്ത്തും. പക്ഷെ നമ്മുടെ പണ്ഡിതരിൽ പലരും വിനയഭാവമി ല്ലാതെ വമ്പത്തരം കാണിക്കുന്നവരാണ്‌. അവരുടെ അറിവിൻെറ പരിധിയെക്കുറിച്ച്‌ അവർ ബോധവാൻമാരാണെങ്കിലും ജനമദ്ധ്യേ സർവ്വജ്ഞാ നിയായി വിലസണമെന്ന ദുർമോഹത്താൽ അബദ്ധം എഴുന്നളളിക്കുന്ന പാവങ്ങളുടെ കാര്യത്തിൽ പരിതപിക്കാൻ മത്രമേ നമുക്ക് കഴിയുകയുള്ളൂ.

സാ: ശരി, അടുത്ത ഉരുപ്പടി വരട്ടെ.

അ: ആ, അടുത്ത “പഠിച്ച ഭോഷ"നെ കണ്ടുകൊള്ളൂ.പറഞ്ഞുകേട്ടതല്ല. അനുഭവം. ഒരു മുസ്ല്യാരും ഞാനും ഓരോന്നു സംസാച്ചുുകൊണ്ടിരിക്കെ ഖിബ്‌ല നിശ്‌ചയിക്കുന്നതെങ്ങിനെയെന്ന പ്രശ്‌നം കയ്യാളേണ്ടി വന്നു. മുസ്ല്യാർ എന്നെ പഠിപ്പിച്ചതിങ്ങനെയാണ്‌. പുള്ളി നേരെ പടിഞ്ഞാട്ട്‌ തിരിഞ്ഞു നിന്നു. അനന്തരം ഇടത്തെ കാലിൻെറ തള്ളവിരൽ വലത്തെ കാലിൻെറ തള്ളവിരൽ ചൂണ്ടത്തക്കവണ്ണം ഇടത്തെ പാദം ഉപ്പുറ്റി അനക്കാതെ വിരൽഭാഗം വടക്കോട്ട്‌ (വലത്തോട്ട്‌) ചലിപ്പിച്ചു. ഇപ്പോൾ ഇടത്തെ പാദം ചരിഞ്ഞ അളവിൽ വലത്തെ പാദവും. ചരിച്ചുനിന്നാൽ ആ നിൽപ്പ്‌ ഖിബ്‌ല കൊളെള ആയിരിക്കും. എനിക്ക്‌ ചിരിവന്നു.

സാ: എന്താ, ആ മാർഗ്ഗം ശരിയല്ലെന്നുണ്ടോ?

അ: നിങ്ങളും ആ വർഗ്ഗത്തിൽപ്പെട്ടവനാണല്ലൊ. അദ്ദേഹം കാണിച്ചത്‌ വലിയ തെററായ മാർഗ്ഗമാണ്‌. ആ മാർഗ്ഗം എവിടേക്കെങ്കിലും ശരിയാവാം എല്ലായിടത്തേക്കും ശരിയല്ല.

സാ: എന്തുകൊണ്ടാണ് ശരിയാവാത്തത്?

അ: മുസ്ല്യാർ കാണിച്ച വഴിയിൽ വലത്തോട്ടുള്ള ചരിവ്‌ എപ്പോഴും സ്‌ഥിരമാണല്ലൊ.

സാ: അതേ, സ്ഥിരമായിരിക്കും

അ: അബദ്ധം അത്‌ സ്‌ഥിരമായിരിക്കയില്ല. രണ്ടു പാദങ്ങളുടേയും അകലം മാറുന്നതനുസരിച്ച് ആ ചരിവ്‌ മാറിക്കൊണ്ടിരിക്കും. ഒരേ സഥലം പല മാതിരിയാവും.

സാ: ഓ അത്‌ ശരിയാണ്‌. ഞാൻ അത്ര ചിന്തിച്ചില്ല.

അ: ജനങ്ങളുടെ പൊതു സ്വഭാവമാണത്. എന്തെങ്കിലും കേൾക്കുമ്പോഴേക്കും ഒട്ടും ചിന്തിക്കാതെഅതപ്പടിയേ വിഴുങ്ങിക്കളയും. ശരി,വാദത്തിന്‌ വേണ്ടി ഒരാളുടെ നിൽപ്പ് എപ്പോഴും ഒരുപോലെ ആയിരിക്കുമെന്നും തന്മൂലം [ചെരിപ്പ്] സ്‌ഥിരമായിരിക്കുമെന്നും സങ്കൽപിക്കുക. അയാൾ ഏതു രാജ്യത്തും ഇങ്ങനെ ചെയ്‌താൽ ഖിബല കിട്ടുകയില്ല. കാരണം രാജ്യം മാറുന്നതിന്നനുസരിച്ച്‌ ഈ ചെരിവ്‌ മാറിക്കൊണ്ടിരിക്കും. ചിലയിടത്ത്‌ ഒട്ടും ചരിയാതെ നേരെ പടിഞ്ഞാട്ട്‌ തിരിഞ്ഞു നിൽക്കേണ്ടതാണ്‌. അതുമാ(തമല്ല, ചില സ്‌ഥലത്ത്‌ വലത്തോട്ടല്ല ഇടത്തോട്ടാണ്‌ ചരിയേണ്ടത്‌. അറിയാമോ?

സാ: അള്ളാ,കുഴഞ്ഞതു തന്നെ. അപ്പോൾ ഓരോ (പദേശത്തേയും ഖിബ്‌ല കണ്ടുപിടിക്കുന്നതെങ്ങനെയാണ്‌?

അ: ഖിബ്‌ല നിശ്‌ചയിക്കുന്നതിന്‌ ഒരു പ്രത്യേക അളവുകോലുണ്ട്‌. ഡിഗ്രി എന്ന് ഇംഗ്ലീഷിലും ദറജ എന്ന്‌ അറബിയിലും പറയുന്ന ഒരു കോണ ളവുണ്ട്‌. ഒരു വൃത്തത്തിൻെറ 360ൽ ഒരു ഭാഗമാണ്‌ ഒരു ഡിഗ്രി. ഓരോ രാജ്യത്തും ഇ(ത ഡിഗ്രി എടത്തോട്ട് അല്ലെങ്കിൽ വലത്തോട്ട്‌ ചെരി ഞ്ഞാണ്‌ ഖിബ്‌ല എന്ന്‌ മുൻകൂട്ടി അറിഞ്ഞിരിക്കണം. പിന്നെ അത്ര ഡിഗ്രി ഏകദേശം ശരിയായി ചെരിഞ്ഞുനിൽക്കാൻ നാം ശീലിക്കുകയും വേണം.

സാ: ഏകദേശം ശരിയായാൽ മതിയോ?

അ: അതുമതി. കിറുകൃത്യമായി നിൽക്കാൻ എപ്പോഴും കഴികയില്ല. അളക്കാനുള്ള ഉപകരണം നാം കൊണ്ടുനടക്കാറില്ലല്ലൊ. പള്ളികളിലാണെങ്കിൽ കുഴപ്പമില്ല. പള്ളി കണിശമായി ഖിബ്‌ലക്ക്‌ ചെരിച്ചാണ്‌ പണിതിട്ടുണ്ടായിരിക്കുക. പള്ളിയിലും ചെരിഞ്ഞുനിൽക്കുന്ന ആളെ ഞാൻ കണ്ടിട്ടുണ്ട്‌. സാമാന്യജ്‌ഞാനം ഇല്ലാത്തതിനാലുളള വിഷമമാണത് ‌ നമ്മുടെ പ്രദേശങ്ങളിൽ 20 മുതൽ 25 ഡിഗ്രിവരെ വലത്തോട്ട്‌ ചരിഞ്ഞാണ് ഖിബല.

സാ: അത്‌ നിർണ്ണയിക്കുന്ന വല്ല സൂത്രവുമുണ്ടോ?

അ: ഒരു എളുപ്പ മാർഗ്ഗം ഞാൻ പഠിപ്പിച്ചു തരാം. ചതുരം എന്നാൽ എന്തെന്നറിയാമോ?

സാ: അറിയാം, നീളവും വീതിയും സമമായത്.

അ: അതെ. അങ്ങനെ ഒരു ചതുരം സങ്കൽപിക്കുക. അതിൻെറ നാലുഭാഗവും തുല്യ നീളം. ഓരോ മൂലയിലുമുള്ള രണ്ടു ഭാഗങ്ങളും അന്യോന്യം ലംബമായിരിക്കും. ആ രണ്ടു ഭാഗങ്ങളുടെ ഇടയിലുള്ള കോൺ 90ഡിഗ്രിയാണ്‌. ഒരു മൂലയിൽ നിന്ന്‌ എതിർമൂലയിലേക്ക് ചതുരത്തിലൂടെ ഒരു രേഖ സങ്കൽപ്പിക്കുക. ഈ രേഖ ആ കോണിനെ രണ്ടു സമഭാഗങ്ങളാക്കുന്നു. ഇതിന് കർണ്ണം എന്ന്‌ പേർ. ഈ കർണ്ണരേഖക്കും ചതുരത്തിൻെറ ഭാഗത്തിനും ഇടയിലുള്ള കോൺ 45 ഡിഗ്രിയെന്നർത്ഥം. ആ കോണിൻെറ പകുതി 22 1/2 ഡിഗ്രിയായി. ഈ അറിവ് വെച്ചുകൊണ്ട്‌ ഏകദേശം ഖിബ്‌ല നിർണ്ണയിക്കാൻ കഴിയും.

സാ: ഇങ്ങനെ എല്ലാവരേയും പഠിപ്പിക്കേണ്ടതല്ലേ? മുസ്ല്യാക്കൾ ഇങ്ങനെ പഠിപ്പിക്കാറുണ്ടോ?

അ: അതിന്‌ സാധാരണ മുസ്ല്യാക്കൾക്ക്‌ ഈ ഡിഗ്രിയെകുറിച്ച്‌ വല്ല പിടിപാടുമുണ്ടോ? അതിന്‌ ഗണിതശാസ്ത്രം പഠിക്കണം. ഈ ശാസ്ത്രത്തിൽ പാണ്ഡിത്യമുള്ള മുസ്ല്യാക്കൾ എണ്ണത്തിൽ കുറവാണെങ്കിലും ഉണ്ട്‌ എന്നത്‌ സന്തോഷകരം തന്നെ. അവരാണ്‌ പള്ളി പണിയാൻ തറ നിശ്ചയിക്കുന്നത്‌. മററു മുസ്ല്യാക്കൾ പള്ളിയിൽകയറി നിസ്‌കരിക്കാനല്ലാതെ ഖിബ്‌ല നിശ്‌ചയിക്കാൻ കഴിവുള്ളവരല്ല. പിന്നെ ഓരോ പ്രദേശക്കാരും എത്ര ചെരിയണമെന്ന്‌ മനസ്സിലാക്കിവെച്ചിട്ടുണ്ട്‌. അതനുസരിച്ച്‌ കാര്യം നടത്തിപ്പോരും.

സാ: എന്നിട്ട്‌ ആ മുസ്ല്യാരെ നിങ്ങളെന്ത്‌ചെയ്‌തു?

അ: അദ്ദേഹത്തിൻെറ ധാരണയിലുള്ള അബദ്ധം ചൂണ്ടിക്കാണിച്ചുകൊടുത്തു. ഡിഗ്രിയെപ്പററി അധികം സംസാരിച്ചില്ല. (പായംചെന്ന മനുഷ്യനായതിനാൽ അധികം ഉലച്ചില്ല. പുതിയ വിജ്‌ഞാനം ഏറാൻ ആ പഴയ തലച്ചോറിൽ ഇടമില്ലെന്ന്‌ എനിക്ക്‌ മനസ്സിലായി. അൽപ്പം ജാള്യതയോടെ അതുമിതും പറഞ്ഞു അദ്ദേഹം സ്വന്തം അജ്‌ഞതയെ പുതപ്പിട്ടുമൂടാ൯ (ശമിച്ചു. (പായം കണക്കിലെടുത്ത്‌ അദ്ദേഹം പറഞ്ഞതെല്ലാം ഖണ്ഡിക്കാതെ അങ്ങ്‌ വിട്ടുകൊടുത്തു. ഭാവിയിലെങ്കിലും ഇത്തരം ചെല്ലാച്ചരക്കുകൾ ചെലവാക്കാതിരുന്നാൽ മതിയായിരുന്നു. എത്ര പേരെ ഇദ്ദേഹം വഴികേടിലാക്കി. ഇനി എത്രപേരെ വഴികേടിലാക്കും. ഇതോർത്തു ഞാൻ ദുഃഖിക്കാറുണ്ട്‌.

സാ: നിങ്ങളുടെ ലിസ്‌ററിൽ ഇനി ഇത്തരം വിദ്യാധരൻമാരുണ്ടോ? എനിക്ക്‌ പലതും പഠിക്കാനുണ്ട്.‌

അ: വേറൊരു മുസ്ല്യാർ ഈ വിഷയത്തിൽ വേറൊരു വിഡ്ഢിത്തം എഴുന്നള്ളിച്ചു. അദ്ദേഹം പറഞ്ഞത്‌ ഖിബല കാണിക്കുന്ന മൂന്നു നക്ഷത്രങ്ങളുണ്ടെന്നാണ്‌. അദ്ദേഹത്തെ ഞാൻ പഠിപ്പിച്ചുവിട്ടു.ചെറുപ്പക്കാരനായിരുന്നു. പഠിക്കുന്ന പ്രായംതന്നെ. പഠിപ്പിച്ചുവിട്ടാൽ മററുള്ളവരേയും പഠിപ്പിച്ചുകൊള്ളും. സ്വയം അൽപ്പം ചിന്തിക്കുകയും ബന്ധപ്പെട്ട വസ്തുതകൾ ബോദ്ധ്യപ്പെടുകയും ‌ചെയ്യും. അയാൾക്കും സമൂഹത്തിനും ഗുണകരമായതിനാൽ ഞാൻ എൻെറ സമയം അയാൾക്ക് വേണ്ടി ചെലവഴിച്ചു. അങ്ങനെ ചെയ്‌തില്ലെങ്കിൽ ആ അബദ്ധ പ്രചരണം അയാൾ തുടർന്നുകൊണ്ടിരിക്കും.

സാ: അദ്ദേഹം പറഞ്ഞതിൻെറ പൊരുൾ എന്താ?

അ: ആകാശത്തിൽ മൂന്നു നക്ഷത്രങ്ങൾ ഒരു നേർരേഖയിൽ നിൽക്കുന്നുണ്ട്‌ എന്നത്‌ ശരിയാണ്‌. കൗകബത്തുൽ ജബ്ബാർ എന്ന പേരിൽ അറിയപ്പെടുന്ന നക്ഷത്രക്കൂട്ടത്തിലാണ്‌ ഈ മൂന്നെണ്ണമുള്ളത്. അവ ആകാശത്തിൽ നട്ടുച്ചയിലായിരിക്കുമ്പോൾ അവയെ കൂട്ടിച്ചേർക്കുന്ന രേഖ ഖിബ്‌ലയെ സൂചിപ്പിക്കുന്നുണ്ടെന്ന്‌ തോന്നും. അവ ഖിബ്‌ല കാണിക്കുന്ന നക്ഷത്രങ്ങളാണെന്ന്‌ പറയുന്നത്‌ തെററാണ്. അവയുടെ ദിശ ചില പ്രദേശത്ത് ഖിബ്‌ല ഭിശയാവാം എന്നത്‌ വാസ്‌തവമാണ്‌.എല്ലാ പ്രദേശത്തേക്കും പറ്റുകയില്ല. കാരണം മുമ്പേ പറഞ്ഞത് പോലെ ഖിബ്‌ല ദിശ ദേശം തോറും മാറിക്കൊണ്ടിരിക്കും . എന്നാൽ നക്ഷത്രങ്ങളാവട്ടെ ഏത് രാജ്യത്ത് നിന്ന്‌ നോക്കിയാലും ഒരേ ദിശയിൽ സഥിരമായി നിൽക്കുന്നതായി കാണാം.അപ്പോൾ സഥിര ദിശയിൽ കിടക്കുന്ന നക്ഷത്രങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ദിശയെ സൂചിപ്പിക്കുകയെന്നത്‌ അസാദ്ധ്യം തന്നെ. ആ യുവ മുസ്ല്യാരെ എല്ലഠം പറഞ്ഞു പഠിപ്പിച്ചു തന്നെയാണ് ഞാൻ വിട്ടത്‌. ഇത്‌പറയാൻ കാരണം അറിയാത്ത സംഗതികൾ അറിയുന്ന ഭാവത്തിൽ ജനങ്ങളെ വഴി തെററിപ്പിക്കുന്ന പ്രസ്‌താവനകൾ ചെയ്‌ത് ബഹുജനങ്ങളെ തെററിപ്പിക്കുന്ന (പവണത ചില പണ്ഡിതരിൽ കാണുന്നു. ആ അറിവില്ലായ്‌മ വിളമ്പി പണ്ഡിതാഗ്രേസരനായി അത്തരക്കാർ വിലസി സന്തോഷിക്കുമ്പോൾ ആ കാര്യങ്ങളിൽ അൽപ്പമെങ്കിലും അറിവുള്ള എന്നെപ്പോലെയുള്ളവർ ദുഃഖിക്കയാണ്‌. അറിവില്ലാത്ത ബഹുജനങ്ങൾക്കില്ലാത്ത ദുഃഖം അറിവുള്ളവൻ അനുഭവിക്കുന്നു. പഠിച്ച ഒരൊററക്കാരണത്താൽ.

സാ: അതിനൊരു മറുവശം ഉണ്ട്‌ കേട്ടോ. ഈ പണ്ഡിതവേഷധാരികൾ (പചരിപ്പിക്കുന്ന അല്ലെങ്കിൽ തട്ടിവിടുന്ന വിഡ്‌ഢിത്തങ്ങൾ തിരുത്തുവാൻ നിങ്ങൾക്ക്‌ കഴിയുന്നത് സന്തോഷത്തിനും സംതൃപ്‌തിക്കും വക നൽകുന്നുണ്ട്‌.ആ സന്തോഷവും സംതൃപ്‌തിയും നിങ്ങൾക്ക്‌ ലഭിക്കുന്നത്‌ പഠിച്ചത്കൊണ്ടാണ്‌. പഠിച്ചവൻ ഭാഗ്യവാൻ എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ?

അ: സസന്തോഷം സമ്മതിക്കുന്നു. നിങ്ങൾ നേരത്തേ വളരേ മൗഢ്യത്തിലായിരുന്നു. നിങ്ങൾക്ക് വിദ്യാഭ്യാസം കുറവായതുകൊണ്ടു ഞാൻ എൻെറ ന്യായവാദങ്ങൾ നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു എന്നും അതിനാൽ പരാജിതനായിത്തീരുന്നു എന്നും നിങ്ങൾ പരാതിപ്പെടുകയായിരുന്നു.എന്തെങ്കിലുമാവട്ടെ. അൽപ്പനേരത്തെ സംഭാഷണത്തിന്‌ ശേഷം. എനിക്കെതിരിൽ ഒരു വാദമുഖം ഉന്നയിക്കാനുള്ള വിദ്യ നിങ്ങൾ കയ്യടക്കി കഴിഞ്ഞു. സന്തോഷം. ഇത്‌വരെ പറഞ്ഞതൊന്നും സാരമില്ല. കൂടുതൽ പരിതാപകരവും ദയനീയവുമായ വിഡ്‌ഢിത്തങ്ങൾ വേറെ കിടക്കുന്നു. ഇക്കഴിഞ്ഞതെല്ലാം വ്യക്‌തിപരമാണ്‌. സാമൂഹിവിഡ്‌ഢിത്തങ്ങളാണ്‌ അസഹ്യമായിട്ടുള്ളതും നിരാശാജനകമായിട്ടുള്ളതും അതാണ്‌ വരാനിരിക്കുന്നത്‌.

സാ: ഇതൊന്നും പോരാഞ്ഞിട്ട്‌ ഇനി സാമൂഹൃ വിഡ്‌ഢിത്തങ്ങളുമുണ്ടോ?

അ: എന്തെല്ലാം കണ്ടും കേട്ടുമാണ്‌ ഞാൻ സമൂഹത്തിൽ ജീവിക്കുന്നത്‌. പുതിയത്‌ പഠിക്കുകയില്ല. പഠിച്ചത്‌ മറക്കുകയില്ല. അതാണ്‌ സമൂഹ ത്തിൻെറ സ്‌ഥിതി. ഒരു ലക്ഷ്യം വെച്ചാൽ അത്‌ തെററായാലും പിടിവാശി കാണിക്കുന്നു എന്ന്‌ തോന്നിപ്പോകുന്നു. സമൂഹത്തിൻെറ ചില നട പടികളും നയങ്ങളും അപലപിക്കാതെ നിവൃത്തിയില്ലാതെ വന്നിരിക്കുന്നു. വരുത്തിക്കൂട്ടിയിരിക്കുന്നു.

സാ: കേൾക്കട്ടെ പുതിയതെന്തെങ്കിലും എനിക്ക്‌ പററിയത്‌ അതിലുണ്ടാകും.

അ: നമ്മുടെ നോമ്പിനും പെരുന്നാളിനും മാസപ്പിറവി കാണുന്നുണ്ടല്ലൊ. വാസ്‌തവത്തിൽ ഹിലാൽ കണ്ടിട്ടാണോ ഈ മാസാരംഭ (പഖ്യാപനങ്ങൾ എന്ന്‌ ഞാൻ വളരെ സംശയിക്കുന്നു.

സാ: ഖാസിമാരുടെ (പഖ്യാപനം തെററാകുമോ?

അ: അതൊരിക്കലുമില്ല. പിറവി കണ്ടുവെന്ന്‌ തെളിഞ്ഞാൽ അവർക്ക്‌ വിധിക്കാതെ നിവൃത്തിയില്ല. പക്ഷെ പിറവി കണ്ടുവെന്നു പറയുന്നവരുടെ വിശ്വാസയോഗ്യതയാണ്‌ സംശയാസ്പദമായിരിക്കുന്നത്‌. രണ്ടാലൊന്ന്: ഒന്നുകിൽ മാസം കാണാതെ കണ്ടുവെന്ന്‌ കള്ളം പറയുന്നു. അല്ലെങ്കിൽ എന്തെങ്കിലും കണ്ടിട്ടു അത്‌ ബാലചന്ദ്രനാണെന്ന്‌ തെററിദ്ധരിക്കുന്നു. അല്ലാതെ മാസംകണ്ടിട്ടല്ല.

സാ: പിറവി ദർശന പ്രഖ്യാപനത്തിൻെറ സത്യാവസ്ഥയിൽ നിങ്ങൾ സംശയിക്കാനുള്ള കാരണമെന്താണ്‌?

അ: ഗോളശാസ്ത്ര സിദ്ധാന്തപ്രകാരം ചന്ദ്രപ്പിറവികാണാൻ സാദ്ധ്യതയില്ലാത്ത ദിവസം അത് കണ്ടതായി (പഖ്യാപിക്കുന്നു. അത് സംശയിക്കാതെ എന്ത്‌ചെയ്യും?

സാ: ഖാസിമാർ പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതിൻെറ സത്യാവസ്‌ഥയിൽ സംശയിക്കുന്നത്‌ ശരിയാണോ?

അ: ഖാസി പറഞ്ഞാലും ഖാസിൽഖുസാത്ത്‌ പറഞ്ഞാലും അസാദ്ധ്യം അസാദ്ധ്യം തന്നെയാണ്‌. അതിനെ സാദ്ധ്യമാക്കാൻ അവർക്ക്‌ കഴിയില്ല.

സാ: അതിൻെറ അർത്ഥം ഖാസിമാർ അസത്യ (പഖ്യാപനം ചെയ്തുവെന്നല്ലേ? നിങ്ങൾക്ക് ‌ ആ അഭിപ്രായമുണ്ടോ?

അ: ഒരലക്കിന് വെളുപ്പിച്ചുകൂടാ, ഖാസിമാരെപ്പറ്റി പറയുന്നത്‌ ശ്രദ്ധിച്ചു വേണം. മുമ്പേ സൂചിപ്പിച്ചപോലെ, കണ്ടുവെന്ന സാക്ഷികളുടെ അടി സ്ഥാനത്തിൽ അവർ നോമ്പും പെരുന്നാളും (പഖ്യാപിക്കുന്നതിന്‌ മുമ്പായി അന്ന്‌ പിറവി കാണാൻ സാദ്ധ്യതയുണ്ടോ എന്നന്വേഷിക്കേണ്ട ചു മതല അവർക്കുണ്ട്‌. അതവർ നിറവേറ്റുന്നില്ല എന്ന തോന്നൽ എനിക്കുണ്ട്‌. കാലത്ത്‌ 9 മണിക്കും 10 മണിക്കും അമാവാസി കഴിയുന്നു. അന്ന്‌ സന്ധ്യക്ക്‌ ഹിലാൽ കാണപ്പെടുന്നു. എൻെറ ഓർമ്മയിൽ അര നൂററാണ്ടായി സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ ഇപ്പോൾ കുറച്ചു വർഷങ്ങളായി സംഭവിക്കുന്നു. മുസ്‌ലീംകളുടെ ഈ പ്രഖ്യാപനം കേട്ടു മുസ്‌ലിംകളിൽ ശാസ്ത്രം അറിയുന്നവരും ഹിന്ദുക്കളും ഊറിച്ചിരിക്കുന്നു. ബഹുജനങ്ങൾക്ക്‌ വല്ല വികാരവുമുണ്ടോ? ഉണ്ടാവേണ്ട ആവശ്യമുണ്ടോ? ഖാസി പറഞ്ഞാൽ കാര്യം കഴിഞ്ഞു, ഇതിലടങ്ങിയ മഹാവിഡ്‌ഢിത്തം ശാസ്ത്രം അറിയുന്നവർക്കല്ലേ അറിയൂ. ശാസ്‌ത്രം പഠിച്ച എന്നെപ്പോലെയുള്ളവർ ലജ്ജിക്കുകയും വേദനിക്കുകയും ചെയ്യുന്നു. സമൂഹത്തിൻെറ ഈ ഹോൾസേൽ വിഡ്‌ഢിത്തം നിമിത്തമുണ്ടാകുന്ന കടുത്ത വേദനയെക്കുറിച്ച്‌ അൽപ്പമെങ്കിലും ബോധമില്ലാതെ സുന്ദരമായി നടക്കുന്ന അജഞാനി ഭാഗ്യവാൻ.

സാ: നിങ്ങളുടെ അറിവാണ്‌ തെററ്‌ എന്ന്‌ ഞാൻ പറഞ്ഞാലോ?

അ: വാവ്‌ കഴിഞ്ഞു 8 മണിക്കൂർ കഴിഞ്ഞപ്പോൾ മാസപ്പിറവി കണ്ടുവെന്നുപറയുന്നവരെപ്പോലെ അതേ വിജ്‌ഞാന നിലവാരത്തിൽ നിലകൊള്ളുന്ന ഒരാളാണ്‌ നിങ്ങളും എന്ന്‌മാത്രം കണക്കാക്കാം. ഞങ്ങൾ പഠിച്ച ഗോളശാസ്‌(ത കണക്ക് തെററാൻ കഴിയുകയില്ല. എത്രയോ നൂററാണ്ടുകളായി പരിശോധിച്ച്‌ പരീക്ഷിച്ച്‌ കണിശമെന്ന്‌ കണക്കാക്കി (പയോഗിച്ച്‌ പോരുന്ന കണക്ക്‌ ഇപ്പോൾ പത്തു പതിനഞ്ചുകൊല്ലമായി കുറേ പേർ തെററിച്ചാൽ തെററുമോ? അശ്ശംസുവൽ ഖമറു ബിഹുസ്‌ബാൻ സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാണ്‌ ചലിക്കുന്നത്‌ എന്ന്‌ അല്ലാഹുത്ത ആലാ ഖുർആനിൽ പറഞ്ഞിട്ടില്ലേ? അവയുടെ ചലനങ്ങൾക്ക് ഒരു മാറ്റവുമില്ല. നിർണ്ണിതമായ ഒരു കണക്കനുസരിച്ചാണ് ചലിക്കുന്നത്‌. ആ കണക്ക്‌ പഠിച്ചിട്ടാണ്‌ സൂര്യ ചന്ദ്രഗഹണങ്ങളും മററും മിനുട്ടുസെക്കൻറ്‌ തെററാതെ മുൻകൂട്ടി (പവചിക്കുന്നത്‌. ഈ കണക്ക്‌ തെററാണെന്ന്‌ പറയുന്നതിൻെറ അർത്ഥം ആ ഗോളങ്ങളുടെ ചലനത്തിന്‌ കൃത്യതയില്ലെന്നാണ്. അവയുടെ ചലനംകൃത്യമായ കണക്കനുസരിച്ചല്ലെന്ന്‌ പറയുന്നത്‌ ഖുർആനെ നിഷേധിക്കലാണ്‌, ഗോളശാസ്ത്രം പഠിക്കൽ ശറഇയ്യായ ബാദ്ധ്യതയാണെന്ന്‌ പോലും മഹാൻമാർ പറഞ്ഞിട്ടുണ്ട്‌. എന്നിട്ട്‌ ഇപ്പോഴോ?ഗോളശാസ്ത്രത്തെക്കുറിച്ച്‌ ഒരു ചുക്കും അറിയാത്ത മത പണ്‌ഡിതൻമാർ ആ ശാസ്‌ത്രത്തെ ക്കുറിച്ച്‌ ഒരു കുന്തവും അറിയാത്ത ബഹുജനങ്ങളെ മുന്നിലിരുത്തി ശാസ്ത്രത്തെപ്പററി “കൊണ്ടുകളയടാ നിങ്ങടെ ശാസ്ത്രം എന്നൊക്കെ അതിനെ തള്ളിപ്പറയുന്ന ആ വമ്പിച്ച വിഡ്‌ഢിത്തം ചെയ്യുന്നത്‌ കാണുമ്പോൾ അറിയുന്നവർ ദുഃഖിക്കയല്ലാതെ സന്തോഷിക്കയാണോ ചെയ്യുക? അറിവില്ലാത്ത എണ്ണമററ “ബുദ്ധിജീവികൾ" ഭാഗ്യവാൻമാർ.

സാ: നിങ്ങളുടെ സഞ്ചിയിൽ ഇനിയാരെങ്കിലുമുണ്ടോ?നിങ്ങളുടെ "ജാഹിലീങ്ങൾ" മൂലം എൻറെ “ജഹാലത്ത്" കുറേശ്ശെ ഒഴിയുന്നുണ്ട്‌. അവർക്ക്‌ നന്ദി.

അ: ഇനിയുമുണ്ട്‌ “സാമൂഹ്യ ജഹാലത്ത്‌” അറിവും ബോധവും ഉള്ളവർ നാട്ടിലില്ലെന്നായോ എന്ന്‌ ശങ്കിക്കേണ്ടിയിരിക്കുന്നു.

സാ: അറിവും ബോധവും ഇല്ലാത്ത പണിയേതാണ്‌?

അ: അതും സൂര്യനെ ചുറ്റിപ്പറ്റിത്തന്നെ അതിൻെറ അസ്‌തമയം. ഇന്നൊരൊറ്റ മുസ്ലിയാർക്കും മുക്കിറിക്കും ആകാശം നോക്കി സൂര്യൻ അസ്തമിച്ചു എന്ന് പറയാനുള്ള കഴിവില്ല.

സാ: അവർ മഗ്‌രിബ്‌ ബാങ്ക്‌ വിളിക്കുന്നത്‌ പിന്നെ എങ്ങനെയാണ്‌?

അ: അത്‌ അസ്‌തമന പരിചയത്തിൻെറ അടിസ്ഥാനത്തിലല്ല.അവർക്ക്‌ രക്ഷക്കും തുണക്കും ഇപ്പോൾ ഒരുസാധനം പള്ളിച്ചുമരിൽ തൂങ്ങിക്കിടക്കുന്നുണ്ട്_കലണ്ടർ. അതിൽ അസ്‌തമയസമയം കാണിച്ചിട്ടുണ്ട്‌. ആ സമയത്ത് ബാങ്ക് വിളിക്കും.

സാ: അത്‌ പോരേ? എന്താണതിൽ ദോഷം?

അ: അത്‌ ഏതോ ഒരു നാട്ടിൽ അസ്‌തമിക്കുന്ന സമയമാണ്‌. എല്ലാ നാട്ടിലും ആ സമയത്ത്‌ ബാങ്ക്‌ കൊടുത്താൽ ശരിയാകയില്ല. അസ്‌തമനം പല യിടത്തും മാറിക്കൊണ്ടിരിക്കും എന്ന്‌ പൊതുവെ മുസ്ല്യാക്കൾക്കറിയാം . എന്നാലും “കലണ്ടർ ബാങ്കി"ൻെറ കാരൃത്തിൽ അവർക്ക്‌ എതിർപ്പില്ല.

സാ: എതിർക്കേണ്ട കാരൃമില്ല എന്നല്ലേ അതിൽ നിന്നും മനസ്സിലാക്കേണ്ടത്‌?

അ: നിങ്ങളും നിങ്ങളെപ്പോലെയുള്ളവരും അങ്ങനെയാണ്‌ മനസ്സിലാക്കുക. എത്ര ഇരുട്ടിയിട്ടാണ്‌ ചില മാസങ്ങളിൽ ബാങ്ക്‌ കൊടുക്കുന്നത്‌. ഹേ, നിങ്ങൾ (ശദ്ധിച്ചിട്ടുണ്ടോ?. നിങ്ങളെ പറഞ്ഞിട്ടെന്തു കാര്യം. ഈ മുസ്ല്യാർക്കും കൂടി തോന്നാത്ത കാര്യമല്ലേ? ഒരു സഹാബി പറഞ്ഞത്‌ കേട്ടിട്ടുണ്ടോ? ഞങ്ങൾ മഗ്‌രിബു നിസ്‌ക്കരിച്ചു കഴിഞ്ഞശേഷം, ഒരാൾ അമ്പെയ്‌തിയാൽ അത്‌ ചെന്നു വീഴുന്ന സ്‌ഥലം കാണാൻ കഴിയത്തക്ക പ്രകാശമുണ്ടായിരിക്കുമെന്ന്‌. അതാണ്‌ അവസ്‌ഥ. ആകാശവും ഭൂലോകവും സൂര്യനും ചന്ദ്രനുമൊക്കെ നാം കണ്ടും പരിചയിച്ചും പഴകണം. അസ്‌തമനം കഴിഞ്ഞു ഇരുട്ടിയാലും കലണ്ടറും നോക്കി നിൽക്കുന്ന മുക്കിറിയും അത്‌ കാത്ത് നിൽക്കുന്ന മുസ്ല്യാരും മിക്ക പള്ളികളിലും കാണാം. പ്രസംഗിക്കുമ്പോൾ മത്‌ലഅ എന്നൊക്കെ മുസ്ല്യാർ അടിച്ചുവിടും. ഇതെന്താണ്‌ സാധനം? ഏട്ടിലെ പശു.ഈ ബാങ്കും കാത്ത് നോമ്പ് തുറക്കാതെ കാത്കൂർപ്പിച്ചിരിക്കുന്ന ബഹുജനങ്ങളോ? എവിടെയുണ്ടെടോ‌ ദൈനംദിനകർമ്മങ്ങളിൽപ്പോലും ആവശ്യമായ സാമാന്യ അറിവ്‌? അറിവില്ലായെന്ന അറിവും ആരിലുമില്ല. കഷ്‌ടം. കഷ്‌ടം. ഇതൊക്കെ കണ്ടും ഈ വിധിവൈപരീതത്തെയും അധഃസ്‌ഥിതാവസ്ഥയേയും പററി ചിന്തിച്ചും ഉള്ളുരുകുന്നതാരാണെന്നോ?‌ അത്തരം കാര്യങ്ങളെക്കുറിച്ചു അറിവുള്ളവർ. ആ അറിവുള്ള നിർഭാഗ്യവാൻമാർ മനോവ്യഥയിൽ ക്ലേശിച്ചു ദുഃഖിതരായി ശബ്‌ദമില്ലാതെ കരയുമ്പോൾ,അജ്ഞരായ ബഹുജനങ്ങൾ ആഹ്ളാദഭരിതരായി മദിച്ചു പുളച്ചു കഴിഞ്ഞുകൂടുന്നു. അറിവില്ലാത്തവരല്ലേ ഭാഗ്യവാൻമാർ?

സാ: ഇപ്പോൾ പറഞ്ഞത്‌ ഞാൻ അനുഭവിച്ചിട്ടുള്ളതും ചിന്തിച്ചിട്ടുള്ളതുമാണ്.അറിവ്‌ കുറഞ്ഞവനായത്കൊണ്ട് വിദ്വാന്മാരുടെ മുമ്പിൽ എൻെറ അറിവ്‍കേട്‌‌ എഴുന്നള്ളിക്കേണ്ട എന്ന് കരുതി ‌ആരോടും പറഞ്ഞില്ലെന്നേയുള്ളൂ. ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്‌.അസ്‌തമിച്ചു വളരെ വൈകിയിട്ടും ബാങ്ക് വിളിക്കാത്ത അവസഥ. എൻെറ ചെറുപ്പകാലത്തൊന്നും ഇങ്ങനെ ഉണ്ടായതായി ഞാ൯ ഓർക്കുന്നില്ല. ഇപ്പോഴെന്താണാവോ ഇങ്ങനെ?

അ: അക്കാലത്ത്‌ കലണ്ടറില്ല. ആകാശം നോക്കി അന്തിച്ചുവപ്പുകണ്ട്‌ അസ്‌തമനമായെന്ന്‌ അറിയാനുള്ള പരിസ്ഥിതി പരിചയം അവർക്കുണ്ടായിരുന്നു. ഇന്നുള്ളവർക്കാവട്ടെ അതില്ല. അതിൻെറ ആവശ്യവുമില്ല പള്ളിച്ചുമരിൽ കലണ്ടർ തൂങ്ങുന്നുണ്ടായാൽ മതി. കലണ്ടർ സമയം ഏത്‌ രാജ്യത്തേതായാലും കുഴപ്പമില്ല. മുക്കിറിക്കും ഇല്ല. മുസ്ല്യാർക്കും ഇല്ല. പിന്നെ ഉണ്ടാവേണ്ടത്‌ നാട്ടകാർക്കാണ്‌ അവർക്കും ഇല്ല. എല്ലാം അടങ്കലും സമാധാനം, സംതൃപ്‌തി, സന്തോഷം, സുഖം, ക്ഷേമം.ആർ എന്ത്‌ എങ്ങനെ ചെയ്‌താലും സമ്മതം.പക്ഷെ ഒരു മുസ്ല്യാർ ആ കൂട്ടത്തിലുണ്ടായാൽ മതി അതുണ്ടാവണം. എന്നാൽ മംഗളം, ശുഭം. അറവില്ലാത്ത ഭാഗ്യവാൻമാർ അനുഗൃഹീതർ.

സാ: നിങ്ങളുടെ സഞ്ചിയിൽ ഇനി എന്തെങ്കിലും ഉരുപ്പടികളുണ്ടോ?

അ: ഉണ്ടോ എന്നോ! ഒരുപററം ഇനിയും കിടപ്പുണ്ട്‌. ഇതുവരെ എടുത്തിട്ടത്‌ ഒരു (പത്യേക (ഗൂപ്പിൽപെട്ടവരെ മാത്രമാണ്‌.

സാ: ഗ്രൂപ്പ്‌ തരംതിരിക്കൽ എങ്ങനെയാണ്‌?

അ: ജാതിമത ഭേദമന്യേ, വിശ്വാസാചാരങ്ങളുടെ സ്വാധീനമില്ലാതെ, എല്ലാവർക്കും മനസ്സിലാവുന്നതും എല്ലാവരും അതുവഴി അംഗീകരിക്കുന്നതുമായ ചില പ്രാപഞ്ചിക സത്യാവസ്ഥകൾ അല്ലെങ്കിൽ ശാസ്ത്രീയ തത്വങ്ങൾ ഈ മുസ്ലിയാക്കൾ അംഗീകരിക്കാതെ നിരസിച്ചതിൻെറ അടിസ്ഥാനത്തിലാണ്‌ ഇതുവരെ നടത്തിയ തരംതിരിവ്‌. ഇനി കിടക്കുന്നു ഒരു പററം.വിശ്വാസം,ആചാരം, നിർബന്ധനുഷ്‌ഠാനം, സുന്നത്ത് എന്നീ വിഷയങ്ങളിൽ വെള്ളംചേർത്ത്‌ അനിസ്ലാമികവും അന്ധവിശ്വാസപരവും ബഹുദൈവ വിശ്വാസത്തോടു വളരെ അടുത്തുനിൽക്കുന്നതുമായ വളരെ നടപടികൾ മുസ്ലിംകൾ സ്വീകരിച്ചിട്ടുണ്ട്‌. മുസ്ലിയാക്കളുടെ അംഗീകാരവും ആശിർവാദവും മാത്രമല്ല ചിലതിന്‌ പ്രേരണയും ഉത്തേജനവും ബഹുജനങ്ങൾക്ക്‌ കിട്ടുന്നുണ്ട്‌. ആ അനാചാരങ്ങളെ സംബന്ധിച്ച കാരൃകാരണ ബന്ധങ്ങൾ ചിന്തിക്കാൻ അവർ കൂട്ടാക്കുന്നില്ല. മുസ്ലിയാക്കൾ "ലൗകിക ആലിമീ"ങ്ങളായി മാറിയതിൻെറ പേരിൽ ചില സ്വാർത്ഥ സംരക്ഷണ പ്രശ്‌നം ഇതിൽ ഒളിഞ്ഞു കിടക്കുന്നതു കൊണ്ടാണ്‌ കാര്യ കാരണബന്ധം ചിന്തിക്കാത്തത്‌. മുസ്ലിയാർ ശരിവെച്ച കാര്യം ശരിയല്ലെന്ന് സ്‌ഥാപിക്കുവാനുള്ള ഏത്‌ ചിന്താഗതിയും ബഹുജനങ്ങൾ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നതിൽ സംശയമില്ല. കാരണം അവർ “നേർ മാർഗ്‌ഗ”ത്തിലാണെന്ന കാരൃത്തിൽ അവർക്ക്‌ ഒട്ടും സംശയമില്ല തന്നെ. തങ്ങൾ എന്തു ചെയ്യുന്നുവെന്ന്‌ സത്യത്തിൽ ജനങ്ങൾ അറിയുന്നില്ല.മഹാപണ്ഡിതരോ സാധാ പണ്ഡിതരോ അല്ലാത്ത ബഹുജനങ്ങൾ പണ്ഡിതൻമാരിൽനിന്ന് ലഭിക്കുന്ന ഏ സർട്ടിഫിക്കറ്റിൻെറ വെളിച്ചത്തിൽ ഇന്നു ചെയ്യുന്നതെല്ലാം ചെയ്തുകൂട്ടുന്നു. “കടവുൾ എൻെറ പെയരെയ് ശൊല്ലി നടമാട്ത് ഉലകം, കടവുൾ ശെയ്കെയ് തെരിയാമലെ തട്മാറ്ത് ഉലകം" ‌ദൈവത്തിൻെറ‌ പേരിൽ ആത്മാർത്ഥതയോടുകൂടി ചെയ്തു കൂട്ടുന്ന തെററായ അധർമ്മകർമ്മങ്ങൾക്ക്‌ ശിക്ഷിക്കപ്പെടുമ്പോൾ ഇരട്ടി ശിക്ഷ അവരുടെ ഉപദേശക ന്മാർക്ക്‌ കൊടുക്കണേ എന്ന്‌ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുവാൻ പ്രേരിതരാകുന്ന ഒരുകൂട്ടം പാപികളെപ്പററി ഖുർആനിൽ ചിത്രീകരണമുണ്ട്‌. ഇന്നത്തെ മുസ്ലിം ബഹുജനങ്ങൾ അത്തരക്കാരിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ടെന്ന്‌ എനിക്ക്‌ തോന്നുന്നു. അ[തമാത്രം അബദ്ധങ്ങൾ നിത്യ ജീവിതത്തിൽ അവർ അനുഷ്‌ഠിക്കുന്നുണ്ട്‌. അവരുടെ അജ്ഞതയെപ്പററി അവർ അജ്ഞരാണ്‌.അതിനാൽ ദുഃഖരഹിതരാണ്‌. ആഹ്ലാദഭരിതരാണ്. അത്‌ കാണുന്ന അറിവുള്ളവനാണ്‌ വേദനിക്കുന്നത്‌. അജ്ഞാനത്തിൻെറ അലകടലിൽ ആഞ്ഞുലഞ്ഞുകൊണ്ടു അലസമായി അധർമ്മങ്ങളും അനാചാരങ്ങളും ആചരിക്കുന്ന നിഷ്‌കളങ്കരായ അനേകലക്ഷം മുസ്ലിം അജ്ഞന്മാർ ആജീവനാന്തം അനുഭവിക്കുന്ന ആമോദത്തിൽ പങ്കാളിയാവാൻ അൽപമെങ്കിലും അത്യാവശ്യമായ മതവിജഞാനമുള്ള എന്നെപ്പോലെയുള്ള “നിർഭാഗ്യവാന്മാർക്ക്‌" കഴികയില്ല. നിങ്ങളെപ്പോലെ അറിയാത്തവരും അറിയാത്തവരെന്നറിയാത്തവരുമായ ഒട്ടനേകം ശാന്തശുദ്ധാത്മാക്കൾ “ഭാഗ്യവാൻമാർ”.

സാ: നിങ്ങളിൽനിന്ന്‌ ഞാൻ കുറേ പഠിച്ചു. എൻെറ മനോദൃഷ്ടികൾ തുറയാൻ തുടങ്ങിയിട്ടുണ്ട്‌. അല്ലാഹു ഇച്ഛിച്ചെങ്കിൽ ആ ദൃഷ്‌ടികൾ (ക മേണ കാഴ്‌ചശക്‌തി ആർജ‌ജിക്കും. അപ്പോൾ നിങ്ങൾ എനിക്ക്‌ കാണിക്കാതെ അദൃഷ്‌ടസഞ്ചിയിൽ സൂക്ഷിച്ചിട്ടുള്ള അജ്ഞാത “ഉരുപ്പടി"കളെ ഞാൻതന്നെ കണ്ടെത്തിപ്പിടിക്കും. ഇ. അ.

സ്വർഗ്‌ഗം സ്‌ഥിരപ്പെട്ടസുന്നി

തിരുത്തുക

ഉച്ചയോടടുത്ത സമയം ഒരു യാത്രക്കാരൻ കയറി വന്ന്‌ കടക്കാരന്‌ സലാം ചൊല്ലി. കടക്കാരൻ സലാം മടക്കി, സ്നേഹവാൽസല്യത്തോടെ സ്വീകരിച്ചിരുത്തി.അവർ ചിരകാല സുഹൃത്തുക്കളാണെന്ന്‌ പരസ്‌പര സ്‌നേഹപ്രകടനങ്ങളിൽനിന്നും വ്യക്‌തമാകുന്നുണ്ട്‌. അൽ്പസമയത്തെ ഔപചാരിക സംഭാഷണത്തിനുശേഷം;

കടക്കാരൻ: ഈ ഉച്ചസമയം എവിടെ നിന്നുവരുന്നു?

യാത്രക്കാരൻ: ഞാൻ മാറാശീലക്കരയിൽ പോയിട്ട്‌ വരികയാണ്‌.

കട: വിശേഷിച്ച്‌ എന്താണവിടെ?

യാത്ര: അവിടുത്തെ മുക്രി മരണപ്പെട്ടു. അദ്ദേഹം എൻെറ ഒരു അകന്ന ബന്ധുവും കൂടിയാണ്‌ . അവിടെ പോയതാണ്‌.

കട: അവിടെ പോയിട്ട്‌ ഇത്രവേഗം മടങ്ങിവരാനായോ? മറാശീലക്കര കുറേ ദൂരെയാണല്ലോ

യാത്ര: ഞാൻ ഇന്നലെ പോയതാണ്‌. എൻെറ ഒരു അകന്ന ബന്ധുവാണെന്നു പറഞ്ഞല്ലൊ. ആ വീട്ടിൽ പോയിട്ട്‌ ഇന്നു രാവിലെ പുറപ്പെട്ടതാണ്‌.

കട: അതുശരി, എന്നാണ്‌ മരണപ്പെട്ടത്‌?

യാത്ര: ഒരാഴ്‌ചയായി. ഇന്നലെ അടിയന്തിരമായിരുന്നു.ഏഴിനായിരുന്നു അടിയന്തിരം.

കട: പതിവുപോലെ പലതും നടന്നുകാണും. എന്തെല്ലാമായിരുന്നു പരിപാടി?

യാത്ര: അഞ്ചുപേർ ഖുർആൻ ഓതിയിരുന്നു.

കട: വീട്ടിലൊ ഖബറുങ്ങലൊ?

യാത്ര: ഖത്തപ്പുരകെട്ടി ഖബറിൻെറ അടുത്തിരുന്നു രാവും പകലും യാമം മുറിയാതെയുള്ള ഖുർആൻ ഓത്ത്‌ ഇപ്പോൾ നടപ്പില്ലല്ലൊ. എല്ലാം വീട്ടിൽതന്നെയായി.

കട: പണ്ടും വീട്ടിലിരുന്നോതിയാൽ ഖബറിലേക്കെത്താൻ പ്രയാസമുണ്ടാകുമായിരുന്നില്ല. ഏതായാലും വീട്ടിലിരുന്നോതിയാലും മതിയെന്ന് ഇപ്പോൾ പണ്ഡിതൻമാർ സമ്മതിച്ചത്‌ സമുദായത്തിന്‌ പൊതുവിലും ഓത്ത്‌ തൊഴിലാളികൾക്ക്‌ പ്രത്യേകിച്ചും ഒരനുഗ്രഹമായി.

യാത്ര: നിങ്ങൾ തമാശ ഇപ്പോഴും കളഞ്ഞിട്ടില്ല അല്ലേ?

കട: എന്തെങ്കിലും രസംപറഞ്ഞ്‌ ഉല്ലസിക്കുന്നത്‌ സ്നേഹിതൻമാരുടെ അടുപ്പത്തിനെ ദൃഡപ്പെടുത്തും. മാത്രമല്ല ആനന്ദത്തോടെ പുഞ്ചിരിക്കുന്നത്‌ ആരോഗ്യത്തിനും നല്ലതാണത്രെ. നബി തിരുമേനി പുഞ്ചിരിച്ചു എന്ന് ഹദീസുകളിൽ കാണാം. തിരുമേനി പൊട്ടിച്ചിരിക്കാറില്ലത്രെ. അതിരിക്കട്ടെ, മുല്ലാക്കാക്ക്‌ പിന്നെ എന്തെല്ലാം വിഭവങ്ങൾ?

യാത്ര: രാത്രി വീട്ടിൽ ദിക്‌റ്‌_ അതിന്‌ ഏഴാളുകളെ നിശ്ചയിച്ചിട്ടുണ്ട്‌. അവർ 70,000 പൂർത്തിയാക്കുക. പിന്നെ അവിടെ കൂടിയ എല്ലാവരും ദിക്‌റിൽ പങ്കെടുക്കും. അവർ ചൊല്ലുന്നതെല്ലാം മുല്ലാക്കാക്ക്‌ എക്‌സ്ട്രാ.

കട: വളരെ നന്നായി.

യാത്ര: എങ്ങും പതിവില്ലാത്ത മറെറാരു പുതുമ അവിടെയുണ്ടായി.

കട: സുബഹാനല്ലാ, എന്താണത്‌?

യാത്ര; മുക്രിക്ക ഏതാണ്ട്‌ അമ്പതിലധികം കൊല്ലമായി ആ പള്ളിയിൽ പണിയെടുക്കുന്നു. മുക്രിയാണെങ്കിലും അറിവുള്ള മുസ്ലിയാരാണ്‌. ഇമാമ് ഇല്ലാത്ത അവസരങ്ങളിൽ ഇമാമത്ത്‌ നടത്തുന്നത്‌ മൂപ്പർ തന്നെയാണ്‌. ആ മഹല്ലുകാർക്ക്‌ വലിയ കാര്യമാണ് മൂപ്പരെ. അദ്ദേഹത്തോടുള്ള സ്നേഹാദരങ്ങളുടെ പ്രതീകമായി മഹല്ലുകാർ എല്ലാവരുംകൂടി 70,000 ദിക്റ്‌ ചൊല്ലി അദ്ദേഹത്തിന്‌ ഹദ്യ ചെയ്യുന്നുണ്ട്‌. രണ്ടു വെള്ളിയാഴ്ച കളിലായി അത്‌ ചൊല്ലിത്തീർക്കും. ഒരു വെള്ളിയാഴ്ച കഴിഞ്ഞു. അടുത്ത വെള്ളിയാഴ്ചയും കൂടിയായാൽ എണ്ണം തികയും. ഈ പരിപാടി ഇതുവരെ ഒരുത്തിലും നടന്നതായി കേട്ടിട്ടില്ല, അല്ലേ?

കട: വളരെ നല്ല കാര്യം. മററുള്ളവർക്ക് ഒരു മാതൃക. ഒരു മുക്കാല്- പത്ത് പൈസ ചെലവ് ചെയ്യാതെ വലിയ ഒരു സദഖ നാട്ടുകാർ നിറവേററി.

യാത്ര: അദ്ദേഹത്തിന്‌ പൈസ എന്തിന്‌? ആഖിറത്തിലേക്ക്‌ ഉപയോഗമുള്ളതല്ലേ വേണ്ടത്‌?

കട: അതിനിടയിൽ ഒരു സംശയം. പള്ളിയിലെ തീരുമാനം മുക്രിക്കാടെ വീട്ടുകാർ അറിയില്ലേ?

യാത്ര: അറിയും. മുക്രിക്കാടെ മക്കൾ പള്ളിയിൽ ഹാജരാവുന്നവരാണല്ലൊ. അവരും വെള്ളിയാഴ്ച മററുള്ളവരോടൊപ്പമിരുന്ന് ദിക്‌റ്‌ ചൊല്ലുന്നുണ്ട്‌.

കട: പള്ളിയിൽ ചൊല്ലുന്നുണ്ടെങ്കിൽ പിന്നെ വീട്ടിലും ദിക്റ്‌‌ ചൊല്ലണോ?

യാത്ര: അത്‌ മഹല്ലുകാരുടെ വക. വീട്ടുകാരുടെ സ്വന്തം ചെലവിൽ വീട്ടിൽ ചൊല്ലുന്നു.

കട: അപ്പോൾ ഒരു ചോദ്യംകൂടി. 70,000 ദിക്‌റ്‌ ചൊല്ലിയാലോ ആരെങ്കിലും ചൊല്ലി ദാനം ചെയ്താലോ ഒരു വ്യക്തി സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്നാണല്ലൊ നമ്മുടെ വിശ്വാസം. ഒരു സെററ് 70,000 കൊണ്ട്‌ സ്വർഗ്ഗപ്രവേശനം നടക്കുമെങ്കിൽ ഒന്നിലധികം സെററ്‌ എന്തിന്‌? ഒരു യാത്രക്ക്‌ രണ്ട്‌ ടിക്കററ്‌ എടുക്കുന്നപോലെ അനാവശ്യമല്ലേ അത്‌. എത്ര യൂണിററ്‌ എഴുപതിനായിരം ചൊല്ലിയാലാണ് സ്വർഗ്ഗ പ്രാപ്തി ഉറപ്പുവരിക?

യാത്ര: അത്‌ പടച്ചവൻെറ പക്കലിരിക്കുന്ന കാര്യമല്ലേ? നാം എങ്ങനെയാണ്‌ അതിനെപ്പററി എന്തെങ്കിലും വിധിക്കുക, തീരുമാനിക്കുക, ഉദ്ദേശിക്കുക.

കട: 70,000 ദിക്റ്‌കൊണ്ട് ഒരാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്ന് നാം വിശ്വസിക്കുന്നില്ലേ? അത്‌ പടച്ചവൻെറ പക്കലിരിക്കുന്ന കാര്യവുമാണ്‌. എന്നിട്ടും നാം വിശ്വസിക്കുന്നു, അനുഷ്ടിക്കുന്നു. രണ്ടുയൂണിററ്‌ 70,000 ചൊല്ലുമ്പോഴത്തെ പരിണാമത്തെക്കുറിച്ചുള്ള ചോദ്യം ഏത്‌ സാധാരണ ബുദ്ധിയിലും സ്വാഭാവികമായി ഉദിക്കുന്ന ചോദ്യമാണ്‌. ആ ചോദ്യം നേരിടുമ്പോൾ അത്‌ പടച്ചവൻെറതാക്കി ഒഴിയുന്നത്‌ നീതിയാണോ? അതിനെക്കുറിച്ച്‌ ഒരുധാരണ നമുക്ക്‌ ആവശ്യമില്ലേ?

യാത്ര: നമ്മൾ ഇതുവരെ സൗഹാർദ്ദമായിട്ടാണ്‌ സംസാരിച്ചത്‌. ഇനി സ്വരംമാറി സംസാരിക്കണ്ട.

കട: ഇതെന്താ ചങ്ങാതി. സ്വരം മാറേണ്ടുന്ന കാര്യം ഇവിടെ എന്തുണ്ട്‌? ഇത് നമ്മുടെ രണ്ടാളുടേയും വ്യക്തിപരമായ കാര്യമൊന്നുമല്ലല്ലോ. ഇസ്‌ലാമിക വിശ്വാസം, അനുഷ്ഠാനം അതുകൊണ്ടുണ്ടാകുന്ന ആത്മീയനേട്ടം _ ഇതൊക്കെ മുസ്ലിംകൾ പറഞ്ഞും, പറയിച്ചും അറിഞ്ഞും, അറിയിച്ചും മനസ്സിലാക്കേണ്ടതും പ്രചരിപ്പിക്കേണ്ടതുമല്ലേ? സംസാരവശാൽ മരിച്ചവർക്ക്‌ വേണ്ടി ദിക്‌റ്‌ ചൊല്ലി സംഭാവന ചെയ്യുന്ന സമ്പ്രദായം നമ്മുടെ ചർച്ചക്ക്‌ വിഷയീഭവിച്ചു. നാം അറിയുന്ന കാര്യം അന്യോന്യം അറിയിക്കുക. വിജ്ഞാനം വർദ്ധിപ്പിക്കുക, പരിഷ്‌കരിക്കുക, തിരുത്തുക. അതിനെന്തിന്‌ സ്വരംമാറുന്നു?

യാത്ര: എന്നെ വിഡ്ഢിയാക്കേണ്ട. എനിക്ക്‌ കാര്യം മനസ്സിലായി. നിങ്ങളേയും മനസ്സിലായി. ഞങ്ങൾ മരിച്ചാൽ ദിക്‌റ്‌ ചൊല്ലും, ഓതാനാളെയിരുത്തി ഓതിക്കും, അടിയന്തിരം കഴിക്കും, നാൽപതും ആണ്ടും ഒക്കെ കഴിക്കും . അതൊന്നും നിങ്ങൾ വിചാരിച്ചാൽ നിറുത്താൻ പററുകയില്ല.

കട: നിങ്ങളി(ത വേഗം നിറംമാറിയതെന്തിനാ? ഞാൻ ഇതൊക്കെ നിറുത്താൻ പറഞ്ഞോ? തെററു പറഞ്ഞോ ഓരോരുത്തരും വിശ്വസിക്കുന്നതിനനുസരിച്ച് ആചരിക്കുന്നു. വിശ്വാസത്തിൻെറ ബലാബലവും അടിസ്ഥാനവും ന്യായീകരണവും സാധുതയും ഓരോരുത്തരുടേയും അറിവിന്നും അറിവുകേടിന്നുമനുസരിച്ചിരിക്കും. ഞാനെന്ത്‌ ചെയ്തു. നിങ്ങൾ അവതരിപ്പിച്ച ഒരു വിഷയത്തെക്കുറിച്ച്‌ കൂടുതൽ അറിവ്‌ തേടാനുള്ള ആശ പ്രകടിപ്പിച്ചു. അതിലെന്താ നിങ്ങൾക്ക് (പതിഷേധം?

യാത്ര: ഈ വക കാര്യങ്ങൾ നമ്മൾ രണ്ടാളും സംസാരിക്കണ്ട. നാം രണ്ടുപേരും വലിയ വിജ്ഞാനികളാവണ്ട. നമ്മളതിനായിട്ടില്ല. നമ്മൾ രണ്ടാളും രണ്ടു വഴിക്കാരാണ്‌.

ഇതയും പറഞ്ഞ്‌ ആ യാത്രക്കാരൻ കോപപ്രകടനത്തോടെ ഇരുണ്ട മുഖഭാവത്തോടെ ചാടിയെഴുന്നേററു പുറത്തേക്കിറങ്ങി ധൃതിയിൽ നടകൊണ്ടു. കടക്കാരൻ എഴുന്നേറ്റ്‌ അദ്ദേഹത്തെ വിളിച്ചുകൊണ്ടിരുന്നു. ഇതെന്ത് പോക്കാണിഷ്‌ടാ? പറയട്ടെ, നിൽക്കൂ എന്നിങ്ങനെ രണ്ടുമൂന്നു (പാവശ്യം അദ്ദേഹം ആവർത്തിച്ചു. അയാൾ അതൊന്നും കേൾക്കുന്ന ഭാവം കാണിക്കാതെ,തിരിഞ്ഞു നോക്കാതെ, അതിവേഗം നടന്നകന്നു. കടക്കാരൻ അയാളുടെ പിൻഭാഗം നോക്കിക്കൊണ്ടു അൽപസമയം നിലകൊണ്ടു. അനന്തരം ഇച്‌ഛാഭംഗത്തോടെ കസേരയിൽ നിശ്ശബ്ദനായി ഇരിപ്പായി.

ഈ സംഭാഷണത്തിൻെറ അവസാനഭാഗം ശ്രദ്ധിച്ചുകൊണ്ട്‌ ഒരു യുവാവ്‌ ആ വരാന്തയിൽ നിൽക്കുന്നുണ്ടായിരുന്നു.യാ(തക്കാരൻ പിരിഞ്ഞുപോയശേഷം അയാൾ കടക്കാരനെ അഭിമുഖീകരിച്ചു.

യുവാവ്‌: ഏതാ അദ്ദേഹം? അയാൾക്കെന്തുപററി? ഞാൻ നിങ്ങളുടെ സംസാരം കേട്ടുകൊണ്ട്‌ ഇവിടെ നിൽക്കുന്നുണ്ടായിരുന്നു.

കട: അയാൾ എൻറ ഒരു സുഹൃത്താണ്‌.യാഥാസ്‌ഥിതികത്വവും ബുദ്ധിമരവിപ്പും അദ്ദേഹത്തിനുണ്ടെന്ന്‌ ഞാനറിഞ്ഞിരുന്നില്ല. ഇതുവരെ ഞങ്ങൾ ഇതുപോലെ ഒരു സംഭാഷണം നടത്താൻ ഇടവന്നിട്ടില്ല.

യു: അയാൾ ഒരു കടുത്ത സുന്നിയാണെന്ന്‌ വ്യക്‌തം,സ്വർഗ്ഗം സ്‌ഥിരമാക്കിയ സുന്നിതന്നെ. ഏതായാലും മര്യാദകെട്ട രീതിയിലാണ്‌ അയാൾ ഒടുവിൽ പറഞ്ഞതും, ചെയ്‌തതും.

കട: ആൾ മര്യാദക്കാരനാണ്‌. അഭ്യസ്തവിദ്യനുമാണ്‌.

യു: എന്നു പറഞ്ഞാൽ ദീനിയായ വിദ്യാഭ്യാസം ഉള്ള ആളാണോ?

കട: സാധാരണ, എന്നെപ്പോലെ ശരാശരി മതബോധവും മതവിജ്ഞാനവും. എന്നുവെച്ചാൽ സമുദായത്തിൽ ജനിച്ചുവളർന്ന്‌ സഹജീവിതം കൊണ്ട്‌ സ്വമേധയാ ആർജ്ജിക്കുന്ന പൊതു വിജ്ഞാനം. പിന്നെ പണ്ഡിതൻമാരുടെ പ്രസംഗങ്ങൾ കേട്ടു പഠിക്കുന്ന കുറേ അറിവും. പഴയ ഞങ്ങക്കൾക്ക്‌ അത്രയല്ലേ ഉള്ളൂ. പിന്നെ ഇപ്പോൾ കൊടുമ്പിരിക്കുന്ന തർക്ക വിതർക്കങ്ങൾ കേട്ടും അതിൽ പങ്കെടുത്തും കുറേ അറിവുകൾ ആവഴിക്കും കിട്ടും. ഇപ്പോൾ മതപരമായ കാര്യങ്ങൾ പണ്ഡിതതുല്യമായി ജനങ്ങൾ സംസാരിക്കുന്നത്‌ കേട്ടാൽ അവർ ആലിമുൽ അല്ലാമമാരെന്ന്‌ തോന്നും; ശുമൂസൂൽ ഉലമാവാണെന്ന് തോന്നും. വെറും അവിദഗ്‌ദധമായ കേട്ടറിവുമാത്രമായിരിക്കും കൈമുതൽ. ഇപ്പോൾ ഈ പോയ ചങ്ങാതിയും അതിലൊട്ടും ഭേദമല്ലാ.

യു: അയാളുടെ അറിവില്ലായ്‌മ സംസാരത്തിൽ മനസ്റ്റിലാകും .അറിവുള്ളവർക്ക് ഇരുത്തമുണ്ടാകും.അവർ, യുക്‌തിപൂർവ്വം ആശയങ്ങൾ സ്ഥാപിക്കുവാൻ ശ്രമിക്കും. നിറകുടമല്ലാത്ത ബഹുജനങ്ങൾ തുളുമ്പിത്തുള്ളും; പെട്ടെന്ന്‌ പൊട്ടിത്തെറിക്കും; ഇയാളെപ്പോലെ ക്ഷോഭിച്ചു പിണങ്ങിപ്പോകും. അയാളുടെ ചില വാചകങ്ങൾ ഒട്ടും സുഖകരമായില്ല. അഹങ്കാരത്തിൻെറ ഛായയുമുണ്ട്‌.

കട: എന്താണ്‌ അയാൾ പറഞ്ഞത്?

യു: നമ്മൾ വലിയ പണ്ഡിതൻമാരാവണ്ട എന്ന്‌ അയാൾ പറഞ്ഞില്ലേ? എന്താണതിൻെറ പൊരുൾ? നിങ്ങൾ അറിവില്ലാത്ത ജാഹിലാണെന്ന്‌. നിങ്ങളെ മാത്രം ഒററപ്പെടുത്തി അറിവില്ലാത്തവനെന്ന് പറയുന്നത്‌ ശരിയല്ലല്ലൊ എന്ന് കരുതി "നമ്മൾരണ്ടാളും” അറിവില്ലാത്തവരാണെന്ന് ‌ അയാൾ പറഞ്ഞുവെന്ന് മാത്രം. യഥാർത്ഥത്തിൽ അയാൾ വലിയ പണ്ഡിതനാണെന്ന ഭാവം മനസ്സിലുണ്ട്‌.

കട: കണ്ണ് തുറക്കുമ്പോൾ കണ്ടതും കേട്ടതും യഥാർത്ഥമെന്ന്‌ വിശ്വസിക്കുക സ്വാഭാവികമാണ്‌. അതുകൊണ്ടാണ്‌ അധികജനങ്ങളും മാമൂൽ (പിയരാകുന്നത്‌. അതിൻെറ മൂല്യങ്ങളെക്കുറിച്ച് ഒട്ടുംതന്നെ ചിന്തിക്കയില്ല. ബുദ്ധി തീരെ ഉപയോഗപ്പെടുത്തുകയില്ല. മതവിധിയെന്തെന്ന് അന്വേഷിക്കുന്ന ഗവേഷണ സ്വഭാവവുമില്ല. ഒരു വിഷയത്തെക്കുറിച്ച്‌ പൂർണ്ണമായി പഠിക്കാത്ത ഒരാൾ അതിനെപ്പറ്റി ഒരഭിപ്രായം പറയാൻ യോഗ്യനല്ല എന്നാണ്‌ സിദ്ധാന്തം. ഇതൊക്കെ ആരറിയുന്നു. ജനങ്ങൾക്ക് ഉപ്പയും ഉപ്പാപ്പയും ചെയ്തത്‌ പ്രമാണം. അതിൽ കാലുറപ്പിച്ചുനിന്നുകൊണ്ട് ആരുമായും തർക്കിക്കാനും ആരുമായി പിണങ്ങാനും തയ്യാർ.

യു: അയാളുടെ വീര്യം കണ്ടില്ലേ? ഓത്തും, ദിക്‌റും, അടിയന്തിരവും, ആണ്ടുമൊക്കെ കഴിക്കുമെന്ന്‌.അയാളൊരു അന്‌ധനാണ്‌. അവിവേകിയാണ്‌ ബോധമുണ്ടെങ്കിൽ അയാൾ പറയേണ്ടത്‌ എങ്ങനെയാണ്‌? "ജനങ്ങൾ ചെയ്യുന്നു, നാമും ചെയ്യുന്നു.പണ്ഡിതൻമാർ കുറ്റം കാണുന്നില്ലെന്ന് മാത്രമല്ല അതിനെ അനുകൂലിക്കുകയും, പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ അതൊക്കെ മതപരമായി പുണ്യ കർമ്മങ്ങളെന്ന്‌ നാം വിശ്വസിക്കാൻ നിർബന്ധിതരായിത്തീരുന്നു. അബദ്ധമാവാം . സുബദ്ധമാവാം. ഉത്തരവാദിത്വം പണ്ഡിതൻമാർക്ക് എന്നോ മറേറാ പറഞ്ഞൊഴിയതൈ" ഈ കർമ്മങ്ങൾക്കുവേണ്ടി യുദ്ധത്തിനൊരുങ്ങിയത്‌ അവിവേകമല്ലാതെ മറെറന്താണ്‌?

കട: ഇതെല്ലാം ബിദ്‌അത്താണെന്ന്‌ പാവം അറിയുന്നുണ്ടോ? അങ്ങനെയെങ്ങാൻ ഞാൻ പറഞ്ഞിരുന്നെങ്കിൽ അയാളുടെ പരാക്രമങ്ങൾ എനെറ നേരെ (പകടിപ്പിക്കുമായിരുന്നു. പടച്ചവൻ എന്നെ കാത്തു രക്ഷിച്ചു.

യു: അയാൾ യാഥാസ്ഥിതികത്വത്തിനുവേണ്ടി മരിക്കും. അന്ധമായ വിശ്വാസം അ(തമാത്രം രൂഡമൂലമായിരിക്കുന്നു.

കട: എങ്ങിനെ രൂഡമൂലമാവാതിരിക്കും? മതപണ്ഡിതൻമാർ അല്ലേ ഈ വിശ്വാസം ഊട്ടിഉറപ്പിക്കുന്നത്? ബിദ്‌അത്തെന്നോ അന്യമതസ്ഥരുടെ ആചാരങ്ങളെന്നോ പറഞ്ഞാൽ ആദ്യം പടവാളെടുക്കുന്നത്‌ പണ്ഡിതൻമാരാണ്‌. അവരാണല്ലൊ അതിൻെറ സൃഷ്ടികർത്താക്കൾ.

യു: സുബഹാനല്ലാഹ്‌. അവർ ഓത്തും അടിയന്തിരവും ആണ്ടും ഉണ്ടാക്കിയാൽ സഹിക്കാം. 70,000 ദിക്‌റ് ‌കൊണ്ട്‌ സ്വർഗ്ഗം പൂകുമെന്ന വിശ്വാസവും ആചാരവും എങ്ങനെയുണ്ടായി? എനിക്കത്‌ മനസ്സിലായിട്ടില്ല.

കട: ഓത്തും അടിയന്തിരവും ആണ്ടും നിങ്ങൾ നടത്തുന്നതെങ്ങനെ? അതിൽ പൂർവ്വീകരുടെ നടപടി എന്ന നിലയിൽ സുന്നത്തുണ്ടോ? നബിയും സഹാബത്തും താബി ഈങ്ങളും ചെയ്തിട്ടുണ്ടോ?

യു: അവരാരും അങ്ങനെ ചെയ്തതായോ ചെയ്യാൻ കൽപ്പിച്ചതായോ അറിവില്ല. എന്നാലും അല്ലാഹുവിൻെറ കലാമായ ഖുർആൻ ഓതുന്നേടത്ത്‌ ബർകത്ത്‌ ഉണ്ടാകും. അടിയന്തിരവും ആണ്ടും സാധുക്കൾക്ക്‌ ഭക്ഷണം കൊടുക്കുന്ന നടപടിയാകയാൽ സദഖയുടെ ഒരു രൂപമായി കരുതാം

കട: അതുശരിയല്ല. അടിയന്തിരവും ആണ്ടും ഇസ്സാമിലില്ല. അന്യമതസ്ഥരുടെ ആചാരം നാം പകർത്തുകയാണ്‌. തന്മൂലം അനാശാസ്യമാണ്‌ _-. അനാവശ്യമാണ്‌‌. ബിദ്‌അത്താണ്‌. തെററായ വളരെ അബദ്ധമായ വിശ്വാസങ്ങൾ ആ നടപടികളുടെ പിന്നിലുണ്ട്‌. നാം അവ വർജ്ജിക്കേണം.

യു: ദിക്റിൻെറ കാര്യം എങ്ങിനെ? ‌

കട: അതും രസകരമാണ്‌. റസൂലിലും സഹാബത്തിലും അതിന്‌ മാതൃകയില്ല. ഇടക്കാലത്ത്‌ കടന്നുകൂടിയ ബിദ്‌അത്ത്‌ തന്നെ. ഗസ്സാലിഇമാം മഅരിഫത്തിനെപ്പറ്റി പ്രതിപാദിക്കവേ 70,000ദിക്‌റിൻെറ കാര്യം പറഞ്ഞിട്ടുണ്ട്‌. ഹൃദയശുദ്ധീകരണവും തദ്വാരായുണ്ടാകുന്ന ദൈവീക ജ്ഞാനോ ദയവും ആത്മീയഔന്നത്യവും എല്ലാം വിശദമായി വർണ്ണിച്ചിട്ടുണ്ട്‌.അന്തരാത്മാവിൻെറ പടിപടിയായുള്ള ഉയർച്ചയെപ്പററി പ്രതിപാദിക്കുന്നിടത്ത്‌ ദൈവശാസ്ത്രത്തിലെ സാങ്കേതിക പദങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ ആ വളർച്ചയെ എഴ്‌ (മർതബ) നിലപാടായും ഓരോ നിലപാടും പതിനായിരം പടികളായും കൽപ്പിച്ചിരിക്കുന്നു. അങ്ങനെ ഒരു 70,000 കടന്നുകൂടി. അവ ഹൃദയത്തിനെ മൂടുന്ന മറകളാണെന്നും കലിമത്തുതൗഹീദ്‌കൊണ്ട്‌ ഓരോ മറകളേയും നീക്കിക്കളയണമെന്നും അല്ലെങ്കിൽ നീങ്ങിപ്പോകുമെന്നും മററുമാണ്‌ ഇമാമിൻെറ വിശദീകരണം. അങ്ങനെ 70,000ദിക്‌റ്‌ മൊല്യാമാരെ കയ്യിൽ വന്നുപെട്ടു. യു: അതുശരി. പക്ഷെ അത്‌ അയാൾ ചൊല്ലണമെന്നല്ലേ? വല്ലവരും ചൊല്ലിയാൽ പററുമോ? എൻെറ വസ്‌ത്രം അലക്കിയാൽ നിങ്ങളുടെ വസ്‌ത്രം ശുദ്ധമാകുമോ?

കട: അതിന് ‌മുസ്ലിയാർ ഉത്തരം പറയണം. വല്ലവരും ചൊല്ലി ദാനം ചെയ്താൽ ഏത് പഹയനും സ്വർഗ്ഗത്തിൽ കടക്കുമെന്ന് അറിവില്ലാത്ത ബഹുജനങ്ങളെക്കൊണ്ട്‌ വിശ്വസിപ്പിക്കാൻ നമ്മുടെ പണ്ഡിതൻമാർക്ക് കഴിഞ്ഞു. ഒരു ചുളിവും ഇല്ലാതെ ഇന്നും അത്‌ നടക്കുന്നു.

യു: എന്തുചെയ്യും? മുസ്ലിയാർ പറഞ്ഞാൽ അതിന്‌ അപ്പിലില്ലല്ലൊ.

കട: നേരംപോക്ക്‌ അതല്ല. ഗസ്സാലിഇമാമിൻെറ തത്വശാസ്ത്രത്തിൽ ഊന്നിക്കൊണ്ടാണ് ഇന്ന് ഈ നടപടി നിലകൊള്ളുന്നത്‌. പക്ഷെ ഇമാമിൻെറ ജീവിതകാലത്ത്‌ അന്നത്തെ മുസ്ല്യാക്കൾ ഇമാമിനെ കാഫിറാക്കി. മാത്രമല്ല, അദ്ദേഹത്തിൻെറ ഗ്രന്ഥങ്ങൾ പോലും അഗ്നിക്കിരയാക്കി.

യു: സുബ്ഹാനല്ലാഹ്. എന്ത്‌ അത്ഭു‌തമാണ്‌ ഈ കേൾക്കുന്നത്! സത്യം തന്നെയോ?

കട: ചരിത്രം പഠിക്കണം. അന്നത്തെ പണ്ഡിതന്മാർക്ക്‌ ദഹിക്കാത്ത ഉന്നത നിലവാരമുള്ള ദാർശനിക ചിന്തകളായിരുന്നു ഗസ്സാലിയുടേത്‌. അവ മനസ്സിലാക്കാവുന്ന വിധം ഉയരുവാൻ അന്നത്തെ പണ്ഡിതന്മാർക്ക് കഴിഞ്ഞില്ല. അവർക്ക്‌ മനസ്സിലാക്കാൻ കഴിയാത്തതെല്ലാം കുഫ്‌രിയത്തായി അവർ മുദ്രകുത്തി. അസൂയയാണോ കാരണം? എനിക്കറിയില്ല. അവർ ഖലീഫയെ സ്വാധീനിച്ച് ഇമാമിൻെറ ഗ്രന്ഥങ്ങൾ നശിപ്പിക്കുവാൻ ഉത്തരവിടീച്ചു.

യു: പിന്നെ എങ്ങനെ ഇക്കാലത്ത്‌ ഇമാമ്‌ സ്വീകാര്യനായിത്തീർന്നു?

കട: ആ പണ്ഡിതൻമാരെല്ലാം കാലയവനികയിൽ മറഞ്ഞു. തൽഫലമായി ഇമാമിനെ എതിർക്കുന്നവരുടെ എണ്ണം കുറഞ്ഞു. എതിർപ്പിനുള്ള കാരണങ്ങൾ അറിയുന്നവരുടെ എണ്ണം കുറഞ്ഞു. എതിർപ്പിൻെറ വണ്ണം കുറഞ്ഞു. ക്രമേണ എതിർപ്പ്‌ പൂ൪ണ്ണമായി ഇല്ലാതായി. കാലക്രമത്തിൽ ഇമാമിൻെറ ആശയഗതിക്ക്‌ അംഗീകാരം കിട്ടിത്തുടങ്ങി. അങ്ങനെ മുസ്‌ലീം ലോകത്തിൽ അദ്ദേഹം ഇസ്‌ലാമിക ചിന്തയുടെ വക്താവായി രൂപംകൊണ്ടു.

യു: ആ പണ്ഡിതൻമാരുടെ പിൻമുറക്കാർ ഇന്നും നിലനിൽക്കുന്നുണ്ട്‌. അവർക്ക്‌ മനസ്സിലാവാത്തതും, അവർക്ക് സ്വീകാരൃമല്ലാത്തതും വകവെച്ചു കൊടുക്കാൻ അവർ തയ്യാറല്ല. കാഫിറാക്കുന്ന‌ പ്രവണത അന്നെന്നപോലെ ഇന്നും പണ്ഡിതൻമാരിൽ കാണപ്പെടുന്നുണ്ടല്ലോ.

കട: അടിസ്ഥാനപരമായി ചിന്തിക്കുന്ന ബുദ്ധിമാൻമാരായ പണ്ഡിതൻമാർക്ക് ഇന്നും അംഗീകാരമില്ല. മാമൂൽ ചിന്താഗതിയിൽനിന്ന് തെററിയാൽ അവർ തിരസ്‌കരിക്കപ്പെടുന്നു. കാഫിറാക്കപ്പെടുന്നു. അങ്ങനെയാണ് ഇന്നു നാം കാണുന്ന ചിന്താവൈവിധ്യങ്ങളും തുടർന്നുള്ള അനുബന്ധ യുദ്ധങ്ങളും.

യു: ഈ യുദ്ധത്തിൽ മാമൂൽ കക്ഷികളിൽപ്പെട്ട യാഥാസ്ഥിതികരാണ് ഭൂരിപക്ഷം. അതിൽപ്പെട്ട ആളാണ്‌ നിങ്ങളുടെ സുഹൃത്ത്‌. സ്വർഗ്ഗം സ്‌ഥിരപ്പെട്ട സുന്നി. പക്ഷെ; ഇത്ര ഉഗ്രത അപഹാസ്യമാണ്.


കട: അത്‌ ആ പാവത്തിനറിയില്ല. ഒരാവേശമല്ലേ.സുന്നിവിശ്വാസത്തിൻേറയും ആ വിശ്വാസത്തിൻെറ ദൃഡതയുടേയും ആ ദൃഡതയെ കൂടുതൽ ദൃഡതമാക്കുന്ന ഈമാൻേറയും പ്രകടനമല്ലേ . ഈ കോപവും അർത്ഥശൂന്യമായ ന്യായവാദങ്ങളും ഈ പിണക്കവും ഇറങ്ങിപ്പോക്കും. ആടറിയുമോ അങ്ങാടി വാണിഭം!

കുമ്മായം തേച്ച മാളികപ്പുര

തിരുത്തുക

അന്നത്തെ ഉലാത്തൽ കഴിഞ്ഞ് സന്ധ്യക്ക്‌ വളരെ മുമ്പേ ഞാൻ പള്ളിയിലെത്തിച്ചേർന്നു. പതിവുപോലെ പുറത്തെ മുറിയിൽ വി(ശമിക്കുവാൻ ആരംഭിക്കുകയായിരുന്നു. തൽസമയം രണ്ടുപേർ അകത്തെ പള്ളിയിൽനിന്ന്‌ പുറത്തുവന്നു. അവർ നമസ്‌കാരം നിർവ്വഹിച്ചുവരികയാണെന്ന്‌ വ്യക്തം. അവരിൽ ഒരാൾ: സമയം ഇത്രയായില്ലേ? ഇനി മഗ്‌രിബ്‌ നമസ്‌കരിച്ചു പോകാം. അധികം ദൂരം താങ്കൾക്ക്‌ പോകേണ്ടതല്ലേ. ഇപ്പോൾ പുടപ്പെട്ടാൽ മഗ്‌രിബ്‌ വഴിയിലാകും.

മറ്റേയാൾ: ശരിയാണ്‌. എൻെറ നമസ്‌കാരം വെള്ളത്തിലാകും. മഗ്‌രിബ്‌ കഴിഞ്ഞുപോകുന്നതാണ്‌ നല്ലത്‌. അതുവരെ നമുക്ക്‌ ഇവിടെയിരുന്ന്‌ സംസാരിക്കാം.

ആദ്യത്തെ ആൾ: ഇവിടെയിരുന്ന്‌ സംസാരിക്കാം. അതുവരെയില്ല. അതിന്‌ അൽപംമുമ്പേ ഞാൻ സ്ഥലംവിടും.

മ: എന്ന്‌ പറഞ്ഞാൽ? മനസ്സിലായില്ല.

ആ: മഗ്‌രിബിന്‌ മുമ്പേ സ്‌ഥലം വിടുമെന്ന്?

മ: വഖ്‌ത്ത് വരെ പള്ളിയിലിരുന്നിട്ട് വഖ്‌ത്താകുമ്പോൾ നിസ്‌കരിക്കാതെ ഇറങ്ങിപ്പോകുന്നത്‌ ഭംഗിയല്ലല്ലോ. നിങ്ങളെ സംബന്ധിച്ചിടത്തോളം അതുവളരെ അനനുയോജ്യവുമാണ്. എനിക്കതിൻെറ പൊരുൾ മനസ്സിലായില്ലല്ലൊ.

ആ: എനിക്ക്‌ കൃത്യസമയം മഗ്‌രിബ്‌ നമസ്കരിക്കണം. അതിന്‌ ഞാൻ വീട്ടിൽപോയി നമസ്‌കരിക്കും.

മ: കൃത്യസമയം പള്ളിയിൽ നിസ്‌കരിച്ചുകൂടെ? അതിനെന്തിന്‌ വീട്ടിൽ പോകുന്നു?

ആ: വീട്ടിൽ പോയാലേ കൃത്യസമയം അത്‌ നിർവ്വഹിക്കാൻ പറ്റൂ. പള്ളിയിലാകുമ്പോൾ എല്ലാവരും ഒരുമിച്ച്‌ ജമാഅത്തിന്‌ കൂടണം. അതിന്‌ താമസം നേരിടും.

മ: എനിക്ക് ‌മുഴുവൻ മനസ്സിലാകുന്നില്ലല്ലൊ. എല്ലായ്പോഴും എവിടേയും ജമാഅത്ത്‌ നമസ്‌കാരം എന്നാൽ അവ്വൽവഖത്തിൽ_ കൃത്യസമയത്ത്_ നടത്തപ്പെടുകയാണ് പതിവ്‌. ഇവിടെ താമസിക്കും എന്ന്‌ നിങ്ങൾ സൂചിപ്പിച്ചത്‌ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു.

ആ: ഇവിടെ ജമാഅത്ത് നടത്തുന്നത്‌ _ അതായത്‌ ഇവിടെ മഗ്‌രിബ്‌ ആകുന്നത്_ഇവിടെ മഗ്‌രിബ്‌ ആകുമ്പോഴല്ല. കോഴിക്കോട്ട്‌ മഗ്‌രിബ്‌ ആകു മ്പോഴാണ്‌. ഇവിടെ മഗ്‌രിബായി കുറച്ചു നിമിഷങ്ങൾ കഴിഞ്ഞിട്ടേ കോഴിക്കോട്ട്‌ മഗ്‌രിബാകൂ. അതിനാൽ ഇവിടെ അൽപം വൈകിയാണ്‌ നമസ്‌കരിക്കുന്നത്‌. മനസ്സിലായോ?

മ: ആളെ കുഴിയിലിറക്കുന്ന ന്യായമാണല്ലോ നിങ്ങൾ പറയുന്നത്‌. കോഴിക്കോട് എത്രയോ അകലെ കിടക്കുന്ന നാട്‌. നിങ്ങൾ പറയുന്നു അവിടെ മഗ്‌രിബാകുമ്പോഴാണ്‌ ഇവിടെ നിസ്‌കരിക്കുക എന്ന്‌. ഇത്‌ മനസ്സിലാകുന്നില്ല. ഇവിടെയിരുന്ന്‌ കൊണ്ട്‌ കോഴിക്കോട്ടെ സൂര്യാസ്തമനം ദർശിക്കുന്ന “ദീർഘ ദൃഷ്‌ടി"കളാരെങ്കിലും ഇവിടെയുണ്ടോ?

ആ: ഇവിടെ ഈ അടുത്തുകിടക്കുന്ന കടലോരത്തെ അസ്‌തമനം കാണാൻ പോലും കണ്ണില്ലാത്ത ഈ നാട്ടുകാരുണ്ടോ കോഴിക്കോട്ടെ അസ്തമനം കാണുന്നു! അല്ലെങ്കിൽ മഗ്‌രിബ്‌ നിസ്‌കരിക്കാൻ അസ്‌തമനം കാണണോ? അറിയണോ? നിങ്ങളെന്ത്‌ മനസ്സിലാക്കുന്നു ഞങ്ങളുടെ നാട്ടിലെ കഥ?

മ: ഇത്‌ വല്ലാത്ത ഗതികേടുതന്നെ. പച്ചയായി ചോദിക്കട്ടെ. ഇവിടുത്തെ മഗ്‌രിബിന്‌ യഥാർതഥത്തിലുള്ള രോഗമെന്താണ്‌? തുറന്നു പറയൂ സ്നേഹിതാ.

ആ: എല്ലായിടത്തും മഗ്‌രിബ്‌ ആകുന്നത്‌ അതാതിടങ്ങളിൽ സൂര്യൻ അസ്തമിക്കുമ്പോഴാണ്‌. ഇവിടെ സംഗതി അങ്ങനെയല്ല. ഇവിടെ സൂര്യൻ അസ്‌തമിച്ചാലും ബാങ്ക്‌ വിളിക്കയില്ല. ബാങ്ക് വിളിക്കുന്നത്‌ കലണ്ടറിൽ മഗ്‌രിബിന്‌ കാണിച്ച സമയത്താണ്‌. ആ സമയം കോഴിക്കോട്ടേതാണ്‌. കാരണം കലണ്ടർ കോഴിക്കോട്‌ എന്ന നാടിനെ ഉദ്ദേശിച്ചുള്ളതാണ്‌. അതായത്‌ കോഴിക്കോട്ട്‌ മഗ്‌രിബാകുമ്പോഴേ ഇവിടെ മഗ്‌രിബ്‌ ആയി എന്ന് തീരുമാനിക്കുകയുള്ളൂ എന്നർത്‌ഥം. ഇപ്പോൾ മനസ്സിലായോ?

മ; ആരാണിങ്ങനെ തീരുമാനിക്കുന്നത്‌?

ആ: പള്ളിക്കാര്യം തീരുമാനിക്കുന്നത്‌ ആരാണ്‌? മുസ്ലിയാർ തന്നെ. ഇമാം അല്ലെങ്കിൽ ഖത്വീബ്‌.

മ: പള്ളിക്കമ്മിററി എന്തുപറയുന്നു?

ആ: അവർക്കിതിലെന്ത് കാര്യം? ഇങ്ങനെ ഒരു പ്രശ്‍നം ഉണ്ടെന്ന വസ്‌തുത തന്നെ അവരറില്ല. അറിഞ്ഞാൽതന്നെ അവരെന്തു ചെയ്യാൻ? അവർക്കറിയാം അതൊക്കെ മുസ്ല്യാർ നിശ്ചയിക്കേണ്ടതാണെന്ന്‌. പിന്നെ മുസ്ല്യാർ എന്തെങ്കിലും പറഞ്ഞാൽ അതിനപ്പുറം പറയുകയെന്നത് നമ്മുടെ ഖൌമിൻെറ സ്വഭാവവുമല്ല. എന്ത്‌ അബദ്ധമോ വിഡ്‌ഢിത്തമോ മുസ്ല്യാർ പറഞ്ഞാൽ അത്‌ നിശ്ശബ്ദമായി ഏററുസമ്മതിച്ച് അംഗീകരിച്ച് ആചരിച്ച് അടങ്ങുന്ന സമൂഹമാണ്‌ നമ്മുടേത്‌. ഒന്നാമത് അബദ്ധങ്ങളും അസത്യങ്ങളും അസംബന്ധങ്ങളും കണ്ടുപിടിക്കാനുള്ള വിജഞാനം പൊതുജനത്തിനില്ല. രണ്ടാമത്‌ മുസ്ല്യാർക്കെതിര്‌ പറയാൻ ധൈര്യവുമില്ല. എന്തെങ്കിലും അറിവുള്ളത്‌ ആരെങ്കിലും പറഞ്ഞുവെന്ന്‌ കരുതുക. അത്‌ മുസ്ലിയാ൪ക്ക്‌ എതിരോ, രുചിക്കാത്തതോ ആണെങ്കിൽ അവൻെറ കഥ കഴിഞ്ഞതുതന്നെ. അവനെ സമൂഹത്തിൽനിന്ന്‌ ഭ്രഷ്ട് ‌കൽപ്പിക്കും. മരിച്ചാൽ മയ്യിത്‌ നിസ്‌കരിക്കുന്നതിൽനിന്നും ജനങ്ങളെ തടയുകയും ചെയ്യും. അത്രയും അച്ചടക്കമുള്ള നമ്മുടെ സമുദായത്തിൽ മുസ്ല്യാരാണ്‌ വിജഞാനകോശം.

മ: അപ്പോൾ മഗ്‌രിബിന്‌ നിങ്ങൾ വീട്ടിൽ പോയി കൃത്യസമയം നമസ്‌കരിക്കുന്നു. സ്വന്തം കാര്യം സിന്ദാബാദ്‌. ബാക്കിയുള്ള നാട്ടുകാർ എപ്പോഴെങ്കിലും നമസ്‌കരിച്ചുകൊള്ളട്ടെ എന്ന നിലയിൽ അവരെ അങ്ങനെ വിട്ടിരിക്കയാണോ? അവരുടെ കാരൃത്തിൽ നിങ്ങൾക്കൊരു ആശങ്കയുമില്ലേ?

ആ: ആശങ്കയില്ലെന്നോ? സതൃത്തിൽ അതുമാത്രമാണെനിക്കുള്ളത്‌. പക്ഷെ രാജാവിനേക്കാളധികം രാജഭക്‌തി വേണ്ടതില്ല. അവർക്കുതന്നെ തങ്ങളുടെ കാരൃത്തിൽ ഒരാശങ്കയുമില്ല. സ്ഥിരചിത്തരായി, സ്വസ്‌ഥമനസ്‌കരായി പൂർണ്ണമുസ്ലീംകളാണെന്ന വിശ്വാസത്തിലും ആശ്വാസത്തിലും മുമുക്ഷുക്കളായി വർത്തിക്കുകയാണവർ. ഞാൻ വേവലാതിപ്പെട്ടിട്ട്‌ ഒരു കാര്യവുമില്ല. അവരെ മുസ്ല്യാരുടെ സംരക്ഷണത്തിൽ വിട്ടിരിക്കയാണ്‌. ആ സംരക്ഷണത്തിൻെറ കാരൃക്ഷമതയിൽ അവർക്ക്‌ ലവലേശം സംശയമില്ല. ഏതെങ്കിലും ഒരു വശത്ത്‌കൂടി വല്ല സംശയവും നാം പ്രകടിപ്പിച്ചാൽ തന്നെ, അവർ നമ്മെ സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്‌തുകൊണ്ട്‌ നമ്മെ വർജ്ജിക്കുകയും അകററുകയും അധിക്ഷേപിക്കുകയും ചെയ്യുകയാണുണ്ടാവുക. അതാണ്‌ പൂർവ്വചരിത്രം അതുതന്നെയാണ്‌ സമകാലീന ചരി(തവും.

മ: നിങ്ങൾ സഹജീവികളായ മുസ്ലീം സഹോദരൻമാരെ മുസ്ല്യാരുടെ സംരക്ഷണയിൽ വിട്ടിരിക്കുകയാണെന്ന്‌ പറയുന്നു. അവരെ നിങ്ങൾ ക്കറിയാമല്ലോ. ഏററവും വ്യക്‌തമായറിയാവുന്ന സൂര്യാസ്‌തമനം പോലും അവർ നേരിട്ട്‌ മനസ്സിലാക്കി കൃത്യസമയം നമസ്‌കരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ല. മറ്റു അനുഷ്‌ഠാനാചാരക്രമങ്ങളെക്കുറിച്ചും നിങ്ങൾ ബോധവാനായിരിക്കും . അവിടേയും ഒട്ടേറെ പിഴവുകൾ നിങ്ങൾ കണ്ടേക്കും. എല്ലാ ആചാരാനുഷ്‌ഠാനങ്ങളുടെ പിന്നിലും അവയുടേതായ തത്വശാസ്‌(തവും വിശ്വാസ സംഹിതയും കാണാം. ആചാരാനുഷ്‌ഠാനങ്ങൾ എവിടെയെല്ലാം വികലമായി കാണപ്പെടുന്നുവോ, അവിടെ തത്വവും വിശ്വാസവും നിശ്ചയമായും വികലമായി രിക്കും. ഇത്‌ നിസ്സാര കാര്യമായി കണ്ടുകൂടാ. അല്ലാഹു ഒരിക്കലും മാപ്പ്‌ നൽകുകയില്ലെന്ന് വളരെ വ്യക്‌തമായി പറഞ്ഞിട്ടുള്ള “ശിർക്" എന്ന മഹാപാപം സംഭവിക്കുന്ന ആചാരങ്ങൾ പോലും ഇന്നു മുസ്ലീംകൾ അനുഷ്‌ഠിക്കുന്നുണ്ട്. പരസ്യമായി നടത്തുന്ന ഈ അനുഷ്‌ഠാനങ്ങൾക്ക്‌ ഒരുപക്ഷെ നൂററാണ്ടുകളുടെ പഴക്കവും ഉണ്ടാകാം. ഇതെല്ലാം നമ്മുടെ മുസ്ലിയാക്കളുടെ നിർദ്ദേശോപദേശപ്രകാരമാണ്‌ നിലവിൽ വന്നതും വളർന്നു വിപുലമായതും ഇന്നുവരെ നിലനിന്നതും. ആ മുസ്ല്യാരെയല്ലേ സമുദായത്തിൻെറ കാവൽക്കാരനായി നിങ്ങൾ കാണുന്നത്?

ആ: അവർ വാസ്തവത്തിൽ കാവൽക്കാരല്ല, വിപൽക്കാരികളാണ്. ആദ്യം കണ്ടമാതിരിയല്ല പിന്നീട്‌ കാണപ്പെടുന്നത്‌. അവരുടെ മനോവർണ്ണത്തിനു വൈവിധ്യങ്ങളുണ്ട്‌. ഇസ്ലാമാണ്‌ അവരുടെ വായിലൂടെ വന്നിരുന്നത്. ഇപ്പോൾ അതിൽ പല കലർപ്പുമുണ്ട്‌. ആ മായങ്ങളിൽ ചിലത്‌ ആപൽക്കരമാണ്.‌ ഇസ്ലാമിൻെറ വക്താക്കളായി ആദ്യം അവർ സമൂഹത്തിൽ പ്രത്യക്ഷപ്പെടും. അൽപ്പം വേരോടിക്കഴിഞ്ഞാൽ അവർ പാർട്ടിക്കുവേണ്ടി നിലകൊള്ളുന്നവരാണെന്ന് വ്യക്തമാവും.

മ: വളരെ ശരിയാണ്‌. വെള്ളക്കുപ്പായം ധരിച്ചു വരുമ്പോൾ വസ്‌ത്രംപോലെ മനസ്സും ശുഭ്രമാണെന്നു കരുതും. എന്നാൽ ആ വസ്ത്രപ്പകിട്ട്‌ ഒളിപ്പിക്കുന്ന ഹൃദയത്തിൽ എന്തെല്ലാം ആശയങ്ങളും എത്രതരം വിഭിന്നതകളും അതിനുള്ളിൽ എത്രതരം ആഭ്യന്തര വിഭാഗീയതകളും ഉണ്ട്‌ എന്നത്‌ മുസ്ല്യാർകുലത്തിലെ വ്യക്തികളെ ‌അടുത്തറിയുന്നവർക്ക് നല്ലവണ്ണം അറിയാം.

ആ: ഞാൻ വളരെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. ആയത്തും ഹദീസും മററു പ്രമാണങ്ങളും ഉദ്ധരിച്ചുകൊണ്ടുള്ള മുസ്ല്യാരുടെ പ്രാരംഭ പ്രഭാഷണം ഇസ്ലാം കൊണ്ടു വെള്ളപൂശലാണ്‌. ശ്രോതാക്കളുടെ കണ്ണിൽ പൊടിയിടലാണ്‌. അല്പം കഴിഞ്ഞു സ്വരം മാറും, ആശയം കലന്നുതുടങ്ങും, നിറം മാറും, രുചി മാറും, പോകുന്ന വഴി മാറും, ലക്ഷ്യസ്ഥാനം മാറും ഇതൊക്കെ അനുഭവിച്ചു കഴിഞ്ഞശേഷം സ്വയം ചിന്തിക്കാൻ തുടങ്ങി യപ്പോഴാണ്‌ ബോധോദയം ഉണ്ടാകുന്നത്. ഇവർ ഇസ്‌ലാമിൻെറ പാതയിൽ ബഹുജനങ്ങളെ തെളിക്കുകയല്ല. അവർ നിലകൊള്ളുന്ന പാർട്ടിയുടെ ബലത്തിനു വേണ്ടി അവരുടെ പാളയത്തിലേക്ക്‌ വിജ്ഞരല്ലാത്ത ജനങ്ങളെ ആട്ടിപ്പായിച്ചുകേററി കുടുക്കുകയാണെന്ന് ഇപ്പോൾ ബോദ്ധ്യമായി ക്കഴിഞ്ഞു.

മ: കുമ്മായംതേച്ച മാളികപ്പുരപോലെയാണ്‌ ഇപ്പോൾ പണ്ഡിതന്മാർ. കണ്ടാൽ എല്ലാവരും ഒരുപോലെ.നല്ല സാലിഹായ വേഷഭൂഷാദികൾ_ഹാവഭാവാദികൾ_കർമ്മവചനാദികൾ യഥാത്ഥ ഉള്ളിലിരുപ്പ്‌ പലതായിരിക്കും. വീടുഭിത്തികൾ കുമ്മായമോ വെള്ളയോ പൂശിയാൽ വെളുത്തിരിക്കും. വെളുത്ത ചുമരുകളെല്ലാം കാഴ്ചയിൽ ഒരുപോലെ. കുമ്മായം ഉതിർന്നു പോകുമ്പോൾ മാത്രമേ തനിനിറം വ്യക്തമാകുകയുള്ളൂ . നല്ല ചെങ്കല്ലുകളെക്കൊണ്ടുണ്ടാക്കപ്പെട്ട ചുമരുകളുണ്ടാകും; ചില ചുമരുകൾ ഇഷ്‌ടികകൊണ്ട്‌ നിർമ്മിതമായിരിക്കും. ഇനിയും ചിലത്‌ കളിമണ്ണുകട്ടകൾകൊണ്ടായിരിക്കും ഉണ്ടാക്കപ്പെട്ടത്‌. വിസ്മയിപ്പിക്കുന്ന മറെറാരു രീതിയുമു‌ണ്ട്‌. ഘനം കുറഞ്ഞു നീളത്തിൽ ചീന്തിയ മുളയോ, ഈററയോ പനമ്പുപോലെ മെടഞ്ഞുണ്ടാക്കി ചുമരിൻെറ സ്‌ഥാനത്ത് കുത്തനെ ഉറപ്പിക്കുക. അതിൻെറ ഇരുഭാഗത്തും ചവിട്ടിയരച്ചു പാകപ്പെടുത്തിയ ചളിയോ കളിമണ്ണോ വാരിത്തേച്ചുപിടിപ്പിച്ചു ഉണക്കുക. അതിൻമേൽ വെള്ളപൂശുക. ഒന്നാംതരം ചുമർ. ഇതൊക്കെ പുറം കാഴ്ചക്ക്‌ ഒരുപോലെയിരിക്കും. ഉള്ളോ നാനാതരം.

ആ: നല്ല ഉദാഹരണം. അത്‌ തന്നെയാണ്‌ നമ്മുടെ ഇസ്‌ലാമിക യൂണിഫോംധരിച്ച പണ്ഡിതന്മാർ. ആകെ വെള്ളക്കുപ്പായത്തിനുള്ളിൽ മറഞ്ഞുകിടക്കുന്ന ഹൃദയത്തിനകത്തുള്ള വികാര വിചാരങ്ങൾ അറിയാനുള്ള കഴിവ്‌ മനുഷ്യർക്കില്ലാത്തത്‌ ഇരുകൂട്ടരുടേയും ഭാഗ്യം. സമൂഹത്തിൽ അന്തരീക്ഷ താപമർദ്ദങ്ങൾക്കനുസരിച്ച് ഏത്‌ വേഷംകെട്ടാനും നിരുപദ്രവികളും അശ്രദ്ധരുമായി സാമാന്യ മുസ്ലീംകളെ സന്ദർഭോചിതം വലയിൽ കുടുക്കാനും സ്വാർത്ഥതാല്പര്യ സംരക്ഷണത്തിന്‌വേണ്ടി ഏത്‌ പാർട്ടിക്ക് വേണ്ടി സംസാരിക്കാനും നമ്മുടെ ശുഭ്രവസ്ത്രധാരികൾക്ക്‌ വളരെ സൗകര്യമായി. സമൂഹം വളർന്നാലും തളർന്നാലും അവർക്ക്‌ നിലനിൽക്കാൻ കഴിയും. അവരുടെ ആവശ്യവും അത്‌ മാത്രമാണല്ലൊ. അവർ വിജയിച്ചിരിക്കയാണ്‌. ആ വിജയം എത്രകാലം നീണ്ടുനിൽക്കുമെന്ന്‌ കണ്ടറിയാം.