അലർശരപരിതാപം
അലർശരപരിതാപം (കീർത്തനങ്ങൾ) രചന: അലർശരപരിതാപം |
പല്ലവി
അലർശരപരിതാപം ചൊൽവതി-
ന്നളിവേണി പണിബാലേ.
അനുപല്ലവി
ജലജബന്ധുവുമിഹ ജലധിയിലണയുന്നൂ
മലയമാരുതമേറ്റു മമ മനമതിതരാംബതവിവശമായി സഖീ!
ചരണം 1
വളരുന്നു ഹൃദിമോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമവാടികയത്തിലുളവായോരളികുലാരവ-
മതിഹ കേൾപ്പതുമധികമാധി നിദാനമയി സഖി
ചരണം 2
ശശിയും ചെങ്കനലായീ സമ്പ്രത് സൂന-
ശരനും മേ രിപുവായീ
ശശധരനേർമുഖിസരസനോടിനിമെല്ലേ
ശൃശതരാർത്തയതാംമമാഖിലശൂചമയേകഥയാശൂ സുദതിനി
ചരണം 3
ജലധരസദൃശശോഭനെൻകാന്തൻ ശ്രീ-
ജലജാക്ഷനബ്ജനാഭൻ
കലയതി കിമു കോപം കരുണവെടിഞ്ഞുള്ളിലമലം
ബതതാമസേനകിമിഹജവാന്മമസാധയേപ്സിതം