ആനന്ദമാനന്ദമയ്യാ ജഗൽപ്പര-
മാനന്ദമാനന്ദമൂർത്തി കഥാമൃതം

പാനം ദിനേദിനേ ചെയ്യുന്നവർക്കുസോ-
പാനന്ദമാലയസ്യാലയ പ്രാപ്തയെ

മോഹനം മായാവിമോഹ വിദ്ധ്വംസനം
മോഹിതോഽഹം തദാ കർണ്ണേന സന്തതം

മോഹനദാനശീലേ കിളിപ്പൈതലെ
ദാഹംവിഹായ കഥയകഥയ നീ

എങ്കിലോകേൾപ്പിൻ ചുരുക്കിഞാൻ ചൊല്ലുവൻ
പങ്കജനേത്രൻ വിലാസങ്ങളോരോന്നെ

ദേവവ്രതന്മരിച്ചോരുനേരം പരി-
ദേവനം ചെയ്തു യുധിഷ്ഠിരനാദികൾ

ദേവിഗാന്ധാരി തന്നോടും തദാനര-
വീരൻ ധൃതരാഷ്ട്രരും കരഞ്ഞീടിനാൻ

ദേവനദിയായ ഗംഗയിൽ നിന്നവൻ
ദേവവ്രദന്നുദകക്രിയയും ചെയ്താർ

ധർമ്മസുതാദികൾ ശോകിച്ചുവീണപ്പോൾ
നിർമ്മലനായ ഭഗവാനരുൾചെയ്തു

“ധർമ്മരാജാത്മജ സോമകുലാധിപ
നിർമ്മലാത്മാവെ നീ ദുഃഖിക്കരുതല്ലോ

നിമനോദുഃഖത്തിനില്ലൊരു ശാന്തിയെ
തന്മഹാമായാബലമെന്നറിക നീ

തന്നുടെമായയിൽ മോഹിക്കരുയെന്മാൻ
നിന്നോട് നേരം ദിവ്യന്മാരുരചെയ്താർ

എന്നവയോക്കവെ നിഷ്ഫലമായിതോ
മന്നവവന്ദിക്ക നീ വേദവ്യാസനെ”

എന്നതുകേട്ടു തൊഴുതിതു ധർമ്മജൻ
മന്നവനോടു മുനിയുമരുൾചെയ്തു

“മായാമയനായ മാധവൻ തന്നുടെ
മായാവിലാസമിക്കാണായതൊക്കവെ

ശന്തനുജൻ തൻതിരുവടി കേൾക്കെവെ
തന്തിരുമുൻപിൽ നിന്നല്ലയോ നിന്നോടു

കുന്തീതനയ പറഞ്ഞതിപ്പോളതു
ചിന്തിച്ചു കാൺകനീ മൂഢനായിടൊല

ജ്ഞാനവിജ്ഞാന വിഹീനമതികളാം
മാനവന്മാരിലൊന്നായ് ചമഞ്ഞിടൊല

പ്രാകൃതന്മാരായ മാനുഷർ കൈക്കൊള്ളു-
മാകൃതിയെന്തുനീ പൂണ്ടതു ഭൂപതെ

ജ്ഞാനോപദേശം നിനക്കുമുനിജനം
മൌനമകലുവാനെത്രതരം ചെയ്തു

"https://ml.wikisource.org/w/index.php?title=അശ്വമേധികപർവം&oldid=217033" എന്ന താളിൽനിന്ന് ശേഖരിച്ചത്