ആരിവർ ആരിവർ
"അനുഗ്രഹത്തോടെ ഇപ്പോൾ" എന്ന രീതി
ആദിതാളം
പല്ലവി
ആരിവർ ആരിവർ - നിലയങ്കി ധരിച്ച ഇവർ ആർ?
അല്ലയോ ഏറിയ ഉപദ്രവം അതിൽ നിന്നു വന്ന മനുജരിവർ
ചരണങ്ങൾ
1.അങ്കികൾ കുഞ്ഞാട്ടിൻ -തിരു ചങ്കതിൽ- നിന്നൊഴുകും
തങ്കച്ചോരയിൽ കഴുകി അവർ നന്നായ് അങ്കികൾ വെളുപ്പിച്ചഹോ....... ആരിവർ ആരിവർ
2.ആകയാൽ അവർ- ഇനിയും- ദൈവ-സിംഹാസനത്തിൻ മുന്നിൽ
ആകവെ ഇരുന്നുതന്നാലയ-ത്തിൽ രാ-പ്പകലവർ- സേവ ചെയ്യും........ ആരിവർ ആരിവർ
3.സിംഹാസനസ്ഥനീശൻ വാസമാകുമ-വർ നടുവിൽ
ദാഹം വിശപ്പുമില്ല വെയിൽ ചൂടുമില്ല സുഖം അവർക്കെന്നുമഹോ........ ആരിവർ ആരിവർ
4.ജീവ നീരുറവ കൾക്കുവഴി ജീവനായകൻ നടത്തും
ദൈവം- തുടച്ചീദും കൺകളിൽ നിന്നു അവരുടെ കണ്ണുനീർ -താൻ........ ആരിവർ ആരിവർ