ആരെ ഞാനിനി അയക്കേണ്ടു
ആരെ ഞാനിനി അയക്കേണ്ടു രചന: |
പല്ലവി
ആരെ ഞാനിനി അയക്കേണ്ടു
ആരു നമുക്കായ് പോയീടും
കർത്താവിന്റെ ചോദ്യം കേ-
-ട്ടുത്തര മടിയാൻ പറയുന്നു,
"നിന്നടിയാൻ ഞാൻ,
അടിയാനെ നീ അയക്കേണമേ!"
ചരണങ്ങൾ
കാടുകളോ പല നാടുകളോ
വീടുകളോ തെരുവീഥികളോ
പാടുപെടാം ഞാനിവിടെയും നീ
കൂടെ വന്നാൽ മതി പോകാം ഞാൻ
പോകാൻ കാലിന്നു ബലമായും
പറവാൻ നാവിനു വാക്കായും
വഴി കാട്ടുന്ന വിളക്കായും
വരുമല്ലോ നീ പോകാം ഞാൻ
നാളുകളെല്ലാം തീരുമ്പോൾ
നിത്യതയൂദയം ചെയ്യുമ്പോൾ
വേലകൾ ശോധന നീ ചെയ്കേ
വെറും കൈയ്യോടെ ഞാൻ നിൽക്കല്ലേ