ആശ്രിതവത്സലനേശുമഹേശനെ

രചന:എം.ഇ. ചെറിയാൻ
      പല്ലവി

ആശ്രിത വത്സലനേശുമഹേശനേ!
ശാശ്വതമെ തിരുനാമം-

       ചരണങ്ങൾ 

 
നിൻ മുഖകാന്തി എന്നിൽ നീ ചിന്തി
കന്മഷമാകെയകറ്റിയെൻനായകാ!
നന്മ വളർത്തണമെന്നും

പാവന ഹൃദയം ഏകുക സദയം
കേവലം ലോക സുഖങ്ങൾ വെടിഞ്ഞു ഞാൻ
താവക തൃപ്പാദം ചേരാൻ

അപകടം നിറയുമീ ജീവിതമരുവിൽ
ആകുലമില്ലനിൻ നന്മയെഴുമരികിൽ
അഗതികൾക്കാശ്രയം തരികിൽ

ക്ഷണികമാണുലകിൽ മഹമകളറികിൽ
അനുദിനം നിൻപദതാരിണതിരയുകിൽ
അനന്ത സന്തോഷമുൺടൊടുവിൽ

വരുന്നു ഞാൻ തനിയെ എനിക്കു നീ മതിയെ
കരുണയിൻ കാതലേ! വെടിയരുതഗതിയേ
തിരുകൃപ തരണമെൻപതിയെ!

"https://ml.wikisource.org/w/index.php?title=ആശ്രിതവത്സലനേശുമഹേശനെ&oldid=216955" എന്ന താളിൽനിന്ന് ശേഖരിച്ചത്