യേശുനാഥാ നീതിസൂര്യാ (ക്രിസ്തീയ കീർത്തനം)

രചന:സാധു കൊച്ചുകുഞ്ഞുപദേശി

ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു
വിശ്വാസക്കണ്ണാൽ ഞാൻ നോക്കീടുമ്പോൾ
സ്നേഹമേറീടുമെൻ രക്ഷകൻ സന്നിധൗ
ആനന്ദക്കൂട്ടരെ കാണുന്നല്ലോ

ആമോദത്താൽ തിങ്ങി ആശ്ചര്യമോടവർ
ചുറ്റും ന്ന്നും സ്തുതി ചെയ്തീടുന്നു
തങ്കത്തിരുമുഖം കാണ്മാൻ കൊതിച്ചവർ
ഉല്ലാസമോടിതാ നോക്കീടുന്നു

തൻ കൈകളാൽ കണ്ണുനീരെല്ലാം താതൻതാൻ
എന്നേക്കുമായി തുടച്ചിതല്ലോ
പൊൻവീണകൾ ധരിച്ചാമോദ പൂർണ്ണരായ്
കർത്താവിനെ സ്തുതി ചെയ്യുന്നവർ

കുഞ്ഞാടിന്റെ രക്തം തന്നിൽ തങ്ങൾ അങ്കി
നന്നായ് വെളുപ്പിച്ച കൂട്ടരിവർ
പൂർണ്ണവിശുദ്ധരായ്ത്തീർന്നവരേശുവിൻ
തങ്ക രുധിരത്തിൻ ശക്തിയാലെ

തങ്കകിരീടങ്ങൾ തങ്ങൾ ശിരസ്സിന്മേൽ
വെൺനിലയങ്കി ധരിച്ചോരിവർ
കയ്യിൽ കുരുത്തോല ഏറ്റിട്ടവർസ്തുതി
പാടിട്ടാനന്ദമോടാർത്തീടുന്നു

ചേർന്നീടുമേ വേഗം ഞാനും ആ കൂട്ടത്തിൽ
ശുദ്ധരോടൊച്ചങ്ങാനന്ദിപ്പാൻ
ലോകം വേണ്ടാ എനിക്കൊന്നുംവേണ്ടാ
എന്റെ നാഥന്റെ സന്നിധൗ ചേർന്നാൽ മതി

കർത്താവേ! വിശ്വാസപ്പോരിൽ തോൽക്കാതെന്നെ
അവസാനത്തോളം നീ നിർത്തേണമേ
ആകാശമേഘത്തിൽ കാഹളനാദത്തിൽ
അടിയനും നിൻ മുമ്പിൽ കാണേണമേ

"https://ml.wikisource.org/w/index.php?title=ആശ്വാസമേ_എനിക്കേറെ&oldid=29079" എന്ന താളിൽനിന്ന് ശേഖരിച്ചത്