ഇന്നു പകലിലെന്നെ
ബലഹരി- ആദിതാളം
1.ഇന്നു പകലിലെന്നെ- നന്നയനുഗ്രഹിച്ച
മന്നവാ സ്തുതി നിന-ക്കെന്നേക്കും ചെയ്തീടുന്നേൻ
2.സർവ്വ ശക്തിയുള്ളനിൻ- ചിറകിൻ കീഴടിയനെ
സർവ്വനേരവും രാജ- രാജനെ കാത്തുകൊൾകാ
3.ഈ ദിവസം ഞാൻ ചെയ്ത- ദോഷമാകവെ നിന്റെ
പ്രീതിയേറും മകനെ- ഓർത്തു ക്ഷമിക്ക ദേവാ
4.ഇന്നു ഞാനുറങ്ങും മു-മ്പന്യൂനമനസാക്ഷി
നിന്നോടും ജനത്തോടും- ഉണ്ടാവാൻ തുണക്ക നീ
5.മരണം നിർമ്മല ശയ്യ -ശയനം നിർഭയമായി
സാദരം തോന്നുമാറെൻ- ദൈവമേ പഠിപ്പിക്ക
6.കാഹള ധ്വനി കേട്ടു -വേഗം നിൻ മഹത്വത്തെ
കാണ്മാൻ ഞാൻ കൊതിക്കുന്നു- കരുണാവാരിധേ ദേവാ.