ഈസോപ്പ് കഥകൾ/ഒരു കോഴിയും കുറെ തസ്ക്കരന്മാരും
←ഉറുമ്പും പ്രാവും | ഈസോപ്പ് കഥകൾ രചന: ഒരു കോഴിയും കുറെ തസ്ക്കരന്മാരും |
കഷണ്ടിക്കാരനും ഈച്ചയും→ |
മോഷണത്തിനായി ഒരു വീട്ടിൽ കടന്നു കയറിയ ഒരു കൂട്ടം കള്ളന്മാർക്ക് ആകെ കിട്ടിയത് ഒരു പൂവൻ കോഴിയെ മാത്രമാണ്. കിട്ടിയത് ആകട്ടെ എന്നും പറഞ്ഞുകൊണ്ട് അവർ ആ കോഴിയേയും കൊണ്ട് സ്ഥലം വിട്ടു. തിരികെ താവളത്തിലെത്തിയശേഷം അതിനെ കൊന്നു തിന്നാൻ അവർ ഒരുക്കം കൂട്ടി. അപ്പോൾ കോഴി താണുകേണപേക്ഷിച്ചു.
എന്നെ കൊല്ലരുതേ.എന്നെകൊണ്ട് മനുഷ്യർക്ക് ഗുണമുണ്ട്. ഉറക്കത്തിൽ നിന്നും അവരെ ജോലിക്കായി ഉണർത്തുന്നത് ഞാനാണ്."
കള്ളന്മാർ പറഞ്ഞു.അതു കൊണ്ട് തന്നെയാണ് നിന്നെ കൊല്ലാൻ പോകുന്നതും. നീ ആളുകളെ ഉണർത്തുന്നത് കൊണ്ട് ഞങ്ങളുടെ കഞ്ഞികുടിയാണ് മുട്ടുന്നത്. '
- ഗുണപാഠം: സൽഗുണങ്ങൾ എല്ലാവരും ഒരു പോലെ അംഗീകരിക്കണമെന്നില്ല