ഈസോപ്പ് കഥകൾ/കക്ക വിഴുങ്ങിയനായ
മുട്ടകൾ തിന്നു ശീലിച്ച നായ ഒരിക്കൽ ഒരു കക്ക കണ്ടു. ഉടൻതന്നെ വാ പൊളിച്ചു അതങ്ങ വിഴുങ്ങി. അതും ഒരു മുട്ടയായിരിക്കുമെന്നാണ് നായ കരുതിയത്. അധികം കഴിഞ്ഞില്ല അതിഭയങ്കരമായ വയറുവേദനകോണ്ട് നായ പുളഞ്ഞു. പുളഞ്ഞുകൊണ്ട് നായ പറഞ്ഞു. " എനിക്ക് ഇത് തന്നെ വരണം ഉരുണ്ടിരിക്കുന്നതല്ലാം മുട്ടയായിരിക്കുമെന്ന് കരുതിയ ഞാൻ എത്ര വിഡ്ഡി.
'എടുത്ത് ചാട്ടം ആപത്ത് വരുത്തിടും'