ഈസോപ്പ് കഥകൾ/കുഴലൂതിയ മുക്കുവൻ
←ചെന്നായും കൊക്കും | ഈസോപ്പ് കഥകൾ രചന: കുഴലൂതിയ മുക്കുവൻ |
ദൈവവും വണ്ടിക്കാരനും→ |
ഓടക്കുഴൽപ്രിയനായ ഒരു മുക്കുവൻ താൻ വലിയ സംഗീതജ്ഞനാണെന്ന ധരിച്ചിരുന്നു. ഒരു നാൾ അയാൾ വലയും കുഴലുമെടുത്ത് മീൻ പിടിക്കാനൊരുങ്ങി. വല നദിയുടെ വക്കിൽ വിരിച്ച് അവിടെ കണ്ട ഒരു പാറപ്പുറത്തു കയറി നിന്ന് അയാൾ കുഴലൂത്ത് നടത്തി. സംഗീതം കേട്ട് മീനുകൾ തനിയെ വലയിലേക്ക് വന്നു കയറികൊള്ളും എന്നയാൾ കരുതി. എന്നാൽ നേരം ഏറെ ചെന്നിട്ടും ഒരു മൽസ്യം .പോലും വലയിൽ വീണില്ല. ഒടുവിൽ അയാൾ വലയെടുത്ത് നദിയിൽ ആഞ്ഞു വീശി. വളരെയധികം മൽസ്യങ്ങൾ ആ വലയിൽ കുടുങ്ങുകയും ചെയ്തു. മരണ പിടച്ചിൽ പിടയ്ക്കുന്ന മൽസ്യങ്ങളെ നോക്കി അയാൾ പറഞ്ഞു.
”വിഡ്ഢി ജന്തുകൾ . ഞാൻ ശ്രുതി മീട്ടിയപ്പോൾ ഒറ്റയൊന്നു പോലും നൃത്തം ചെയ്യാൻ വന്നില്ല. ഇപ്പോൾ സംഗീതമില്ലാതെ തന്നെ എന്തൊരു ആവേശത്തിലാണ് തുള്ളുന്നത്. !!
- ഗുണപാഠം: അറിയാത്ത തൊഴിലുകൾ ചെയ്യാൻ ശ്രമിക്കുന്നത് നിഷ്ഫലമായിരിക്കും.