ഈസോപ്പ് കഥകൾ/വിഗ്രഹം ചുമക്കുന്ന കഴുത
←പൂച്ചക്കാരു മണികെട്ടും? | ഈസോപ്പ് കഥകൾ രചന: വിഗ്രഹം ചുമക്കുന്ന കഴുത |
നിലവിളക്കിന്റെ ഹുങ്ക്→ |
ഒരു അമ്പലത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച വിഗ്രഹം കഴുതപ്പുറത്തേറ്റി കൊണ്ടുപോവുകയായിരുന്നു. കൊണ്ടു പോകുന്നത് വിഗ്രഹമായതിനാൽ വഴിനീളെ ജനങ്ങളുടെ ഭക്തിപ്രകടനമായിരുന്നു-- പുഷ്പാർച്ചനകൾ, മന്ത്രോച്ചാരണങ്ങൾ, തൊഴുത്തു വണങ്ങുന്ന ഭക്തന്മാർ. എല്ലാം കൂടി കണ്ടപ്പോൾ കഴുത വിചാരിച്ചു തന്നെയാണ് ജനങ്ങൾ വണങ്ങുന്നതെന്ന്. കഴുതയ്ക്ക് ഗർവ്വ് വന്നു ഭവിച്ചു. അവൻ യാത്ര തുടരാൻ വിസമ്മതിച്ചു.
ജനങ്ങൾ തടവിയും തലോടിയും അതിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ ഇടഞ്ഞു തന്നെ നിന്നു. ഒടുവിൽ കോലുകൊണ്ടു തല്ല് കിട്ടി തുടങ്ങിയപ്പോൾ മാത്രമാണ് അവൻ നീങ്ങി തുടങ്ങിയത്.
- ഗുണപാഠം: അർഹതയില്ലാത്ത അംഗീകാരങ്ങൾക്ക് പിന്നാലെ പോകുന്നത് അവഹേളനം വിളിച്ചുവരുത്തലാണ്