ഈ പരദേവനഹോ
←യുസ്തൂസ് യോസഫിന്റെ ക്രിസ്തീയകീർത്തനങ്ങൾ | ഈ പരദേവനഹോ രചന: |
ശ്രീരാഗം-ചെമ്പട
പല്ലവി
ഈ പരദേവനഹോ നമുക്കു
പരിത്രാണനത്തിനധിപൻ-മര-
ണത്തിൽ നിന്നൊഴിവു-കർത്താനാമഖില
ശക്തനിൻ തിരുകരത്തിലുണ്ടനിശമീ-
ചരണങ്ങൾ
നാഥാനതെ-തന്നരികളിൻ
വൻ തലയെ തകർക്കും-പിഴച്ചുനടക്കു-
ന്നവന്റെ മുടികൾ
മൂടിയാ നെറുകയെ തന്നെ മുറിക്കും
ആദിനാഥനുരചെയ്തുതാനനിശം - ഈ
നിൻ കാൽ ചോര-യിൽ ചവിട്ടുവാൻ
നിന്നരികളിൽനിന്നു-നിന്നായ്ക്കളുടെ നാ-
വിന്നാസ്വദിപ്പാനും
ബാശാൻ ദേശമതിൽനിന്നു ഞാൻ തിരിപ്പി-
ച്ചാഴിയാഴത്തുനിന്നരികളെ വരുത്തും - ഈ
കണ്ടു നിൻ സഞ്ചാരമിവർ
എൻ പരനാമരചൻ-വിശുദ്ധ സ്ഥലത്തു
നടക്കുന്നതിനെ
മുന്നിൽ പാടുന്നവർ പിന്നിൽ മീട്ടുന്നവർ
ചെന്നു തപ്പടിക്കും കന്നിമാർ നടുവിൽ - ഈ
യിസ്രായേലുറവിലുള്ള
നിങ്ങളനുഗ്രഹിപ്പിൻ സകല ജഗത്തിൻ
പതിയെ സഭയിൽ
ശത്രുമേലധികരിച്ചിടും ചെറിയ ബെന്ന്യാമിന-
വിടം തന്നിലുണ്ടനിശം - ഈ
അങ്ങവരെ കരേറ്റുന്ന
യൂദജനപ്രഭുക്കൾ-സെബുലൂൺ പ്രഭുക്കൾ
നപ്താലി പ്രഭുക്കൾ
ഏകി നിന്റെ ബലമേകി നാഥനാടിയാർക്കു
ചെയ്‌തതുറപ്പിക്ക നീ സതതം - ഈ
ശ്രീ യെറുശാലേമിലുള്ള
നിൻ മന്ദിരം നിമിത്തം അരചർ നിനക്കു
ഭയന്നു തിരുമുൻ-
കാഴ്‌ചകൊണ്ടുവരുമേശുവിന്നു ജയ-
മേശുവിന്നു ജയമേശുവിന്നു ജയം - ഈ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുകCSI East Kerala Diocese Hymns Book