ഈ മഹൽ ജീവനല്ലോ നമുക്കു
നമുക്കു സമ്മാനിക്കപ്പെടുന്ന യേശുവിൻ ജീവമാഹാത്മ്യം
ശ്രീരാഗം ചെമ്പടതാളം
(ഈ പരദേവനഹോ നമുക്കു എന്ന രീതി)
പല്ലവി
ഈ മഹൽ ജീവനല്ലൊ നമുക്ക്
പരമോന്നതനാമധിപൻ മര-
ണത്തിൽ നിന്നുയിർത്തു ശക്തിയോടഖില
ശത്രുവിൻ പെരും കരുത്തൊന്നായി തകർത്തൊരി
ചരണങ്ങൾ
1
നിത്യ ജീവ ദാനമിതു
എൻ പരനാം മനുവേൽ മരണം വഴിയായ്
ഒരുക്കി സദയം
അന്തരംഗത്തിൽ നിരന്തരം പരിശു-
-ദ്ധാവിയാലധിവസിച്ചീടാനരുളി- ..............ഈ
2
സ്വാതന്ത്ര്യമേശുവിലുണ്ട്
പാപമതിൻ പ്രമാണം-മരണപ്രമാണം
ഇവകളഖിലം
നീക്കി മേ വിടുതലേകുന്നു പരിചൊ-
ടേശുവിൻ ജീവനാ-വിയിൻ പ്രമാണ-.........ഈ
3
ജീവഭരണമത്ഭുതം
പാപജീവഭരണം- അതിനെ കവിയും
ഇപ്പരമനിവൻ-
ശത്രുവിൻ ബലമ-തത്രയും തകർത്തൊ-
രുത്തമ ജീവ ഭരണമതേകീടു-....................ഈ
4
പൂർണ്ണ സൗഭാഗ്യമാം ജീവൻ
സ്വന്ത ജഡ-ശരണമഖിലം വെടിഞ്ഞു
യേശുവിൽ മുഴുവൻ
ആശ്രയിച്ചു നിലനിൽക്കിലെന്നും പരി-
പൂർണ്ണമാം ജയമീ ജീവനിൽ സതത........ഈ
5
കർത്തനെന്നിൽ വസിക്കുന്നു
എന്തതിശയമിതെ കരുണാനിധിയെ
നിങ്കൽ മമ വാസം
ദുരിത ജീവനൊരന്തരം ഭവിച്ചു-
ടനത്ഭുത ജീവശക്തി വിളങ്ങീടും- ............ഈ