ഉണ്ണിഗ്ഗണേശൻ

(ഒരു പഴയ കീർത്തനം)

നരകാർണ്ണവമതിൽ വീണു മറിഞ്ഞതി
ദുരിതം കൊണ്ടു വലഞ്ഞീടായ് വാൻ
കരുണാജലനിധി തിരുമലരടിയിണ
കരളിൽ വസിയ് ക്ക ഗണേശ്വര ജയ ജയ !

മലമകൾ തന്നുടെ മടിയിലിരുന്നാ
മുലകുടി കണ്ടാൽ എത്ര വിചിത്രം !!
പല പൊഴുതട, യവിൽ കിട്ടാഞ്ഞരനൊടു
കലഹം ഇയന്ന ഗണേശ്വര ! ജയ ജയ  !!

ശിവസുത ! നിന്നുടെ തുന്പിക്കരവും
വെളുവെളെ വിലസിന കൊന്പുകൾ രണ്ടും
വലിയൊരു വയറും മമഹൃദി തോന്നണം
ഉലകിനു നാഥ ! ഗണേശ്വര ! ജയ ജയ  !!

വാരണമുഖ ! തവ പാദ ദ്വയം ഇ
ങ്ങാരണസുരമുനിസേവിതം അൻപൊടു
പോരണം എന്നുടെ ദുരിതം കളവാൻ
അരുളുക ദേവ ! ഗണേശ്വര ! ജയ ജയ  !!

യമഭടപടലികൾ കോപിച്ചും കൊ
ണ്ടടിപിടിയെന്നു പറഞ്ഞെത്തുന്പോൾ
മമ പുനരാരും നീയെന്ന്യേ മ
റ്റുടയവരില്ല ! ഗണേശ്വര ! ജയ ജയ  !!

"https://ml.wikisource.org/w/index.php?title=ഉണ്ണി_ഗണേശൻ_കീർത്തനം&oldid=148454" എന്ന താളിൽനിന്ന് ശേഖരിച്ചത്