ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഹസ്തലക്ഷണദീപികാ



കടത്തനാട്ട ഉദയവൎമ്മ തമ്പുരാൻ





ജനരംജിനി
അച്ചുകൂടത്തിൽ അച്ചടിപ്പിച്ചത
നാദാപുരം


൧൮൬൨




COPY RIGHT REGISTERED













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു




അവതാരികാ

നാട്യശാസ്ത്രം ജനങ്ങൾക്കു അറിവിനെയും രസത്തെയും കൊടുക്കുന്നതാണെന്ന സൎവ്വജനസമ്മതമാണല്ലൊ- എന്നാൽ ആയ്തിന്റെ പരിജ്ഞാനം ലെശം പൊലുമില്ലാത്തവൎക്കു വെണ്ടപ്പെട്ട എണ്ണങ്ങളൊടു കൂടികളിക്കുന്നതും ഭൂതംകെട്ടി തുള്ളുന്നതും വളരെവ്യത്യാസമായി തൊന്നുന്നതല്ല- അതിനാൽ അല്പമെങ്കിലും അതിൽജനങ്ങൾക്ക അറിവുണ്ടയിരിക്കെണ്ടത ആവശ്യമാണെന്ന വിചാരിക്കുന്നു- അതിന്നുവെണ്ടി നാട്യശാസ്ത്രത്തിന്റെ ഒരംഗമായ കൈമുദ്രകളുടെ വിവരത്തെ കാണിക്കുന്നതായ ഈചെറുപുസ്തകത്തെ അച്ചടിപ്പിക്കുവാൻ നിശ്ചയിച്ചതാണ- മലയാളികൾക്ക എളുപ്പത്തിൽ അൎത്ഥംമനസ്സിലാകുവാൻ വെണ്ടിമലയാളത്തിൽ ഒരുവ്യാഖ്യാനവും ചെൎത്തിട്ടുണ്ട- ഈപുസ്തകംവളരെ അപൂൎവ്വമാകയാൽ മറ്റുപുസ്തകങ്ങളുമായി ഒത്തുനൊക്കുവാനും ചില അസൌകൎയ്യങ്ങളാൽ അച്ചടി പരിശൊധിപ്പാനും സംഗതിവരായ്കയാൽ അല്പംചിലതെറ്റുകൾ ഇതിൽവന്നുപൊയിട്ടുണ്ട- രണ്ടാമതച്ചടിപ്പിക്കുമ്പൊൾ അതുകൾ പരിഷ്കരിക്കാം


എന്ന
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഹസ്തലക്ഷണദീപികാ.

വാസുദെവം നമസ്കൃത്യ ഭാസുരാകാരമീശ്വ
രംഹസ്തമുദ്രാഭിധാനാദീൻ വിസ്തരെണ ബ്ര
വീര്യഹം 

സുന്ദരസ്വരൂപനായ ശ്രീനാരായണനെ നമസ്കരിച്ചിട്ട കൈമുദ്രകളുടെ പെര മുതലായ്തിനെ ഞാൻ വിസ്താരമായി പറയുന്നു.

ഹസ്തഃപതാകൊ മുദ്രാഖ്യഃ കടകൊ മുഷ്ടിരി
ത്യപി കൎത്തരീമുഖ സംജ്ഞാശ്ച ശുകതുണ്ഡഃ
കപിത്ഥകഃ  ഹംസ പക്ഷശ്ച ശിഖരൊ
ഹംസാസ്യഃ പുനരംജലിഃ അൎദ്ധചന്ദ്രശ്ച
മുകരൊ ഭ്രമരഃ സൂചികാ മുഖഃ 
പല്ലവസ്ത്രീ പതാകശ്ച മൃഗശീൎഷാഹ്വയ
സ്തഥാപുനസ്സൎപ്പശിരസ്സംജ്ഞൊ വൎദ്ധമാന
ക ഇത്യപി   അരാള ഊൎണ്ണനാഭശ്ച മു
കളഃ കടകാമുഖഃ ചതുൎവ്വിംശതിത്യെതെ
കരാ ശ്ശാസ്ത്രജ്ഞസമ്മതാഃ 

പതാകം മുദ്രാഖ്യം കടകം മുഷ്ടി കൎത്തരീമുഖം ശുകതുണ്ഡം കപിത്ഥകം ഹംസപക്ഷം ശിഖരം ഹംസാസ്യം അഞ്ജലി അൎദ്ധചന്ദ്രം മുകുരം ഭ്രമരം സൂചികാമുഖം പല്ലവം ത്രിപതാകം മൃഗശീൎഷം സൎപ്പശിരസ്സ വൎദ്ധമാനകം അരാളം ഊൎണ്ണനാഭം മുകുളം കടകാമുഖം ഇങ്ങിനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഇരുപത്തിനാല കൈകളാണ മുഖ്യമായിട്ടുള്ളത.

നമിതാനാമികാ യസ്യ പതാക സ്സകരസ്മൃ
തഃ സൂൎയ്യൊരാജാ ഗജസ്സിംഹ ഋഷഭൊഗ്രാ
ഹതൊരണൗ   ലതാ പതാകാ വിചി
ശ്ച രഥ്യാ പാതാളഭമയഃ ജഘനം ഭാജനം
ഹൎമ്മ്യം സായം മാദ്ധ്യദിനം ഘനം  
ന്മീകമൂരുൎദാസശ്ച ചരണം ചക്രമാസനം
അശനിൎഗ്ഗൊപുരം ശൈത്യം ശകടം സൌര്യ
കുബ്ജകൌ   കവാട മുപധാനഞ്ച പരി
ഘാംഘ്രി ലതാൎഗ്ഗളെ ഷൾത്രിംശൽ ഭരതെ
നൊക്താഃ പതാകാ സ്സംയുതാ കരാഃ 
ദിവസൊ ഗമനം ജിഹ്വാ ലലാടം ഗാത്ര
മെവച ഇവശബ്ദശ്ച ശബ്ദശ്‌ച ദൂത
സൈകതപല്ലവാഃ ൧൦  അസംയുക്ത പ
താകാഖ്യാ ദശഹസ്താ സ്സമീരിതാഃ-

മൊതിരവിരൾ മദ്ധ്യത്തിൽ മടക്കിയാൽ അതിന്നു പതാക മുദ്ര എന്ന പെര - ആദിത്യൻ രാജാവ ആനസിംഹം കാള മുതല തൊരണമാല വള്ളി കൊടിക്കൂറ തിരമാല വഴി പാതാളം ഭൂമി നാഭിപ്രദെശം പാത്രം മാളിക സന്ധ്യാ മദ്ധ്യാഹ്നം മെഘം പുറം തൊട ഭൃത്യൻ സഞ്ചാരം ചക്രം പീഠം വജ്രായുധം ഗൊപുരം ശൈത്യം വണ്ടി ശാന്തം കുടിലം വാതിൽ തലയണ കിടങ്ങുകാല തഴുത ഈ ൩൬ പദാൎത്ഥങ്ങളെ രണ്ടു കൈകൊണ്ടും ദിവസം ഗമനം നാവ നെറ്റി ശരീരം എന്നപോലെ എന്നത ശബ്ദം ദൂതൻ മണൽതിട്ട തളിര ഈ ൧൦ പദാൎത്ഥങ്ങളെ ഒരു കൈകൊണ്ടും പതാകമുദ്രയിൽ കാട്ടണം

അംഗുഷ്ഠസ്യതു തൎജ്ജന്യാ യദ്യഗ്രൊ മിളി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


തൊ ഭവെൽ ൧൧  ശെഷാവിശ്ലഥിതാ യ
സ്യ മുദ്രാഖ്യസ്സകരൊമതഃ വൎദ്ധനം ചല
നം സ്വൎഗ്ഗസ്സമുദ്രസ്സാന്ദ്ര വിസ്മൃതിഃ ൧൨
സൎവ്വൊ വിജ്ഞാപനം വസ്തു മൃത്യുശ്ചധ്യാ
ന മെവച ഉപവീത മൃജൂഃ പ്രൊക്താ മു
ദ്രാഖ്യാസൂത്രയൊദശ ൧൩  ഹസ്താസ്തു സം
യുതാഃ പ്രൊക്താ നാട്യസിദ്ധാന്ത വെദിഭിഃ
ചിത്തം ചിന്താഭിലാഷശ്ച സ്വയഞ്ചൈ
വ തഥാസ്മൃതിഃ ൧൪ പുനഃ ജ്ഞാനഞ്ച സൃ
ഷ്ടിശ്ച പശ്ചാൽ പ്രാണപരാഭവൌ ഭാ
വ്യൎത്ഥശ്ചനഞൎത്ഥശ്ച ചതുൎത്ഥി ദ്വാദശൊപി
താഃ ൧൫  അസംയുക്താ മുനീന്ദ്രൈസ്തു ക
രാ മുദ്രാഹ്വയാ സ്മൃതാഃ

ചുണ്ടൽവിരളിന്റെയും പെരുവിരളിന്റെയും അഗ്രങ്ങൾ തമ്മിൽ തൊടുകയും ശെഷം വിരലുകൾ തൊടീക്കാതിരിക്കയും ചെയ്താൽ അതിന്നമുദ്രാഖ്യാമുദ്ര എന്ന പെര. വൎദ്ധനം ചലനം സ്വൎഗ്ഗം സമുദ്രം എടതിങ്ങിയു മറതി എല്ലാമെന്ന അറിയിക്ക സാധനം മരണം ധ്യാനം ചൂണ്ടല നേരേഉള്ളത ഈ ൧൩ പദാൎത്ഥങ്ങളെ രണ്ടുകൈകൊണ്ടും മനസ്സ വിചാരം ആഗ്രഹം താൻ സ്മരണം ജ്ഞാനം സൃഷ്ടി പ്രാണൻ പരിഭവം വരുവാനുള്ളത ഇല്ലെന്നുള്ളത ആയികൊണ്ടഎന്ന ഈ ൧൨ - പദാൎത്ഥങ്ങളെ ഒരുകൈകൊണ്ടും മുദ്രാഖ്യമുദ്രയിൽ കാട്ടണം

അംഗുഷ്ഠാംഗുലി മൂലന്തു സംസ്പൃശെദ്യദി മ
ധ്യമാം ൧൬  മുദ്രാഭിധാന ഹസ്തസ്തുകടകഖ്യാം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വ്രജെത്തദാ വിഷ്ണുഃ കൃഷ്ണൊ ഹലീബാണഃ
സ്വൎണ്ണം രൂപ്യം നിശാചരീ ൧൭  നിദ്രാപ്ര
ധാനയൊഷിൽ ശ്രീ വീണാതാരാസ്ര ഗുല്പ
ലം രക്ഷഃ കിരീടം പരിഘം വിശെഷഃ
സ്യന്ദനം പുനഃ ൧൮  സഹാൎത്ഥൊ വിംശ
തികരാ സ്സംയുക്ത കടകാഹ്വയാഃ കുസുമം
ദൎപ്പണം നാരീ ഹൊമ സ്വെദൊല്പ വാച
കം ൧൯  ശബ്ദസ്തൂണീര സുരഭീ നിൎദ്ദിഷ്ടാഃ
കടകാഭിധാഃ അസംയുക്താഃ നവകരാ നാ
ട്യശാസ്ത്ര വിശാരദൈഃ ൨൦

മുദ്രാഖ്യമുദ്രവിടാതെ നടുവിരലിന്റെഅഗ്രം പെരുവരലിന്റെ മുരട്ടു തൊടീച്ചാൽ അതിന്ന കടകമുദ്രാ എന്നുപേര. നാരായണൻ ശ്രീകൃഷ്ണൻ ബലഭദ്രര ശരം സ്വൎണ്ണം വെള്ളി രാക്ഷസി ഉറക്കം മുഖ്യസ്ത്രീ ശ്രീഭഗവതി വീണ നക്ഷത്രങ്ങൾ മാല ഉല്പലം രക്ഷസ്സ കിരീടം ഗദായുധം വിശേഷം തേര ഒന്നിച്ച എന്നത ഈ ൧൦ പദാൎത്ഥങ്ങളെ രണ്ടുകൈകൊണ്ടും കുസുമം കണ്ണാടി സ്ത്രീ ഹോമം വിശപ്പ് അല്പമെന്നത യാതൊന്നെന്നത ആവനാഴി സൌരഭ്യമുള്ളത ഈ ൯ പദാൎത്ഥങ്ങളെ ഒരുകൈകൊണ്ടും കടകമുദ്രയിൽ കാട്ടണം.

അംഗുഷ്ഠ സ്തൎജ്ജനീപാൎശ്വ മാശ്രിതൊംഗുല
യഃ പരാഃ ആകുഞ്ചിതാശ്ച യസ്യ സ്യുസ്സ
ഹസ്തൊ മുഷ്ടിസംജ്ഞകഃ ൨൧  സൂതൊപ
വൎഗ്ഗൊലാവണ്യം പുണ്യം ഭൂതശ്വ ബന്ധ
നം യോഗ്യം സ്ഥിതിശ്ച ഗുൽഫഞ്ചകൎഷണം
ചാമരം യമഃ ൨൨  പങ്കമൗഷധി ശാ
പൌച ഡൊളാദാനം പ്രദക്ഷിണം വന്ദ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നം ത്യാഗ കുന്തൗ ച വിക്രമസ്തപനം ത
ഥാ ൨൩ ഉൽകീൎണം പ്രസവശ്ചൈവ ഹ
സ്താസ്തെ പഞ്ചവിംശതിഃ മുഷ്ടി സംജഞാ
മുനീന്ദ്രൈസ്തു സംയുക്താഃ പരികീൎത്തി
താഃ  ൨൪  വൃഥാൎത്ഥശ്ച ഭൃശാൎത്ഥശ്ച ധിഗ
ൎത്ഥഃ സചിവസ്തഥാ ലംഘനം സഹനം
ദാന മനുവാദൊ ജയം ധനുഃ ൨൫ 
സ്മച്ഛബ്ദൈക വാക്യന്തു ജരാ ഹരണ ഭൊ
ജനെ ആയുക്ത മുഷ്ടിനാമാനഃ കരാഃ പ
ഞ്ച ദശൊദിതാഃ ൨൬

ചൂണ്ടൻ വിരലിന്റെ ഒരു അരുവിൽ പെരുവിരൾ തൊടുകയും മറ്റുള്ള വിരളുകളെല്ലാം മടക്കുകയും ചെയ്താൽ അതിന്നു മുഷ്ടിമുദ്ര എന്നു പേര. തെരതെളിക്കുന്നവൻ വരം സൗന്ദൎയ്യം പുണ്യ ഭൂതം ബന്ധനം യൊഗ്യത ഇരിപ്പ കാലിന്റെ പുറവടി വലിക്കുക ചാമരം അന്തകൻ ചളി ഔഷധം ശാപം കൂഞ്ചല ദാനം പ്രദക്ഷിണം കുഴിക്ക ഉപേക്ഷിക്കുക കുന്തം വിക്രമം തപിക്ക വിതറുക പ്രസവം ഈ ൨൫ പദാൎത്ഥങ്ങളെ രണ്ടു കൈകൊണ്ടും വെറുതെ ഏറ്റവും ധിക്കരിക്ക മന്ത്രി അതിക്രമിക്ക സഹിക്ക ദാനം സമ്മതം ജയം വില്ല ഞങ്ങൾ ഒന്ന വാൎദ്ധക്യം ഹരിക്ക ഭക്ഷണം ഈ ൫ പദാൎത്ഥങ്ങളെ ഒരു കൈകൊണ്ടും മുഷ്ടിമുദ്രയിൽ കാട്ടണം.

കനിയസ്യുന്നത്രായത്ര തിസ്രസ്സുസ്സന്നതാഃ
പരാഃ അംഗുഷ്ഠ സ്തൎജ്ജനീപാശ്വം സം
സ്പൃശെൽ ഭരദൎഷഭാഃ ൨൭  കൎത്തരീമുഖമി
ത്യാഹു ഹസ്തന്തം നൃത്ത വെദിനഃ പാപഃ
ശ്രമൊ ബ്രാഹ്മണശ്ച കീൎത്തിഃ കുഭൊ ഗൃ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഹംവ്രതം ൨൮  ശുദ്ധിസ്തീരഞ്ച വംശശ്ച
ക്ഷുധാ ശ്രവണ ഭാഷണൈ ഗൎഭൊവസാ
നം മൃഗയാ നാട്യഞ്ജൈൎമ്മുനി പുംഗവൈഃ
൨൯  കൎത്തരി മുഖഹസ്താസ്തു സംയുക്താഃ
ഷൊഡശസ്മൃതാഃ യുഷ്മദൎത്ഥൈക വച
നംവചനം സമയഃക്രമഃ ൩൦ ബഹൂക്തി
രസ്മദൎത്ഥശ്ച മൎത്ത്യോവക്ത്രം വിരൊധി
താ ബാലകൊ നകുലശ്ചാപി നൃത്ത
ജ്ഞൈ സ്സമുദിരിതാഃ ൩൧  കൎത്തരി മുഖഹ
സ്താഖ്യാ അസംയുക്താഃ ദശൈവ ഹി

ചെറുവിരൾ പൊക്കിയും പിന്നത്തെ മൂന്നു വിരലുകൾ അൽപം മടക്കിയും പെരുവിരലിന്റെ തലയെ ചൂണ്ടൻ വിരലിന്റെ തലയിൽ ഒരു ഭാഗത്ത തൊടിക്കുകയും ചെയ്താൽ അതിന്നു കൎത്തരി മുഖമുദ്ര എന്നു പേര - പാപം തളൎച്ച ബ്രാഹ്മണൻ യശസ്സ ആനയുടെ കംഭം ഭവനം വ്രതം ശുദ്ധി തിരം വംശം വിശപ്പ കെൾക്കു പറക ഗം അവസാനം നായാട്ട ഈ ൧൬ പദാൎത്ഥങ്ങളെ രണ്ട് കൈകൊണ്ടും നിയ്യ വാക്ക സമയഭെദം ബഹുവചനം തങ്ങൾ മനുഷ്യർ മുഖം വിരൊധം കുട്ടി കീരി ഈ ൧൪ പദാൎത്ഥങ്ങളെ ഒരു കൈകൊണ്ടും കൎത്തരീമുദ്രയിൽ കാട്ടണം

ഭൂലതെവയദാ വക്രാ തജ്ജന്യംഗുഷ്ഠ സം
യുതാ ൩൨  നമിതാനാമികാ ശെഷെ കുഞ്ചി
തൊദശ്ചിതെ തദാ ശുകതുണ്ഡക മിത്യാഹു
രാചാര്യാ ഭരതൎഷഭാഃ ൩൩ ഹസ്തൊയമ
ങ്കുശെ ചൈവ പക്ഷിണ്യെവ പ്രയുജ്യതെ

ചൂണ്ടൻ വിരലിനെ പുരികം പോലെ വളക്കുകയും പവിത്രവിരൾ മടക്കി അതിൻമേൽപെരുവിരൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ത്രവിരൾ മടക്കി അതിന്മേൽ പെരുവിരൾ വെക്കുകയും മറ്റു വിരലുകൾ പൊങ്ങിച്ചുമടക്കയും ചെയ്താൽ അതിന്നു ശുകതുണ്ഡമുദ്ര എന്നു പേര - ആനതൊട്ടി പക്ഷി ഈ രണ്ട പദാൎത്ഥങ്ങൾ മാത്രമെ ൟമുദ്രയിൽ കാട്ടെണ്ടതുള്ളു. അതുകൾ രണ്ടുകൈകൊണ്ടും കാട്ടേണ്ടതാണ.

നമിതാനാമികാ പൃഷ്ഠമംഗുഷ്ഠൊയദി സം
സ്പൃശെൽ ൩൪ കനിഷ്ഠികാസു നമ്രാച യ
സ്മിംസ്തു സ കരസ്മൃതഃ കപിത്ഥാഖ്യശ്ച വി
ദ്വത്ഭിഃ നൃത്തശാസ്ത്ര വിശാരദൈഃ ൩൫
വാഗുരാ സംശയഃ പിഞ്ഛാ പാന സ്പൎശൊ
നിവൎത്തനം ബഹിഃ പൃഷ്ഠവതരണെ പദ
വിന്യാസ ഇത്യാപി ൩൬  സംയുക്താസ്തു കപി
ത്ഥാഖ്യാ ദശഹസ്താസ്സമീരിതാഃ ✻ ✻ ✻ ✻

പവിത്രവിരൽ മടക്കിയും അതിൻമൽ പെരുവിരൽ തൊടിച്ച് ചെറുവിരൽ നല്ലവണ്ണം മടക്കുകയും ചെയ്താൽ അതിന്ന് കപിത്ഥമുദ്ര എന്ന് പേര് - വല സംശയം പീലി കുടിക്ക തൊടുക മടക്കുക പുറഭാഗം വഴിയെ പുറം എറങ്ങുക കാലടി വെക്കുക ഈ ൧൦ പദാർത്ഥങ്ങളെ രണ്ട് കൈകൊണ്ടും കപിത്ഥ മുദ്രയിൽ കാട്ടണം.

അംഗുല്യശ്ച യഥാപൂൎവ്വം സംസ്ഥിതാ യദി യ
സ്യതു സഹസ്തൊ ഹംസപക്ഷ്യാഖ്യൊ ഭ
ണ്യതെ ഭരതാദിഭിഃ ൩൭  ചന്ദ്രൊ വായു
ൎമ്മന്മഥശ്ച ദെവപൎവ്വത സാനവഃ നി
ത്യബാന്ധവ ശയ്യാശ്ച ശിലാ സുഖമുരസ്ത
നം ൩൮  വസനം വാഹനം വ്യാജ ശ്ശയ
നം പതനം ജനഃ താഡനം ഛാദനഞ്ചൈ
വ വ്യാപനം സ്ഥാപനം തഥാ ൩൯ ആ ത












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നം നമനഞ്ചാഥ മജ്ജനം ചന്ദനം തഥാ
ആലിംഗനഞ്ചാനുയാനം പാലനം പ്രാപ
ണം ഗദാ ൪൨ കപൊല മംസഃ കെശശ്ച
വിധെയാനുഗ്രഹൗ മുനിഃ ഇതി ശബ്ദോഭി
ധെയശ്ച മത്സ്യപൂജന കഛപാഃ ൪൩  ഹം
സപക്ഷ്യാഖ്യ ഹസ്മാസ്തു ചത്വാരിംശ ദ്വ
യൊത്തരാഃ സംയുക്താ നാട്യ ശാസ്ത്രജ്ഞൈഃ
കഥിതാ മുനിപുംഗവൈഃ  ൪൪ യുഷ്മൽ ബ
ഹൂക്തി ഖൾഗൗ രുൾ ഇദാനി മഹമഗ്ര
തഃ പരശുർഹെതിരാഹ്വാനമുൽസംഗപ്രാപ്തി
വാരണൈ  ൪൫ ആയുക്ത ഹംസപക്ഷാ
ഖ്യാ ഹസ്താ ഏകദശസ്മൃതാഃ

വിരലുകളെല്ലാം ഉള്ള പ്രകാരം തന്നെ നിർത്തി വച്ചാൽ അതിന് ഹംസപക്ഷമുദ്ര എന്ന പേര് - ചന്ദ്രൻ വായു കാമദെവൻ ദെവന്മാരെ പർവ്വതം കൊടുമുടി എല്ലായ്പ്പൊഴും ബന്ധുക്കൾ കിടക്ക ശിലാ സൗഖ്യം മാറ സൂനം വസ്ത്രം എടുക്കക വ്യാജം കിടക്കുക വീഴുക ജനം അടിക്ക മറവ വ്യാപിക്ക സ്ഥാപിക്കു വരിക നമസ്കാരം കുളിക്കുക ചന്ദനം ആലിംഗനം പിന്നാലെ പൊക രക്ഷിക്കുക പറഞ്ഞയക്കുക ഗദാ കവിൾതടം ചുമല തലമുടി വിനയമുള്ളവൻ അനുഗ്രഹം മഹർഷി ഇപ്രകാരം എന്ന മത്സ്യം പൂജിക്കുക ആമ ഈ ൪൨ പദാർതഥങ്ങളെ രണ്ടുകൈകൾകൊണ്ടും നിങ്ങൾ വാള കൊപംഇപ്പോൾ ഞാൻ എന്ന മുമ്പിൽ എന്ന വെണ്മഴു ജ്വാലാ വിളിക്കുക സമീപപ്രാപ്തി തടുക്കുക ഈ ൧൧ പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും ഹംസപക്ഷമുദ്രയിൽ കാട്ടണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പുരതൊ മദ്ധ്യമാഞ്ചാപി പൃഷ്ഠതസ്തൎജ്ജ
നീന്നയെൻ ൪൬ കപിത്ഥ ഹസ്തസ്തു ത
ദാ പ്രാപ്നുയാൽ ശിഖരാഭിദാം സഞ്ചാരം
ചരണൗ നെത്രെ ദൎശ്ശനം മാൎഗ്ഗമാൎഗ്ഗണെ
൪൭ കൎണ്ണൗ പാനം കരാശ്ചാഷ്ടൗ സം
യുക്ത ശിഖരാസ്മൃതാഃ

കപിത്ഥ മുദ്രയെ വിടാതെ നടുവിരലിനെ മുമ്പോട്ടും ചൂണ്ടൽ വിരലിനെ വഴിയൊട്ടും നിർത്തിയാൽ അതിന് ശിഖരമുദ്ര എന് പേര് - നടക്കുക കാലുകൾ കണ്ണുകൾ കാണുക വഴി അന്വൊഷണം ചെവികൾ കുടിക്ക ഈ എട്ടു പദാൎത്ഥങ്ങളെ രണ്ടു കൈകൊണ്ടും ശിഖരമുദ്രയിൽ കാട്ടണം.

സന്നതാ ശ്ചലദാഗ്രാഃ സ്യുസൂൎജ്ജന്യംഗു
ഷ്ടമാദ്ധ്യമാഃ  ൪൮ ഇതരെ ചൊന്നതെ യ
ത്ര ഹംസാസ്യം തദുഭീരിതം കനീനികാ മൃ
ദുർദ്ധൂളിഃ പാണ്ഡരൊ നീലലോഹിതൗ  ൪൭ 
കരുണാ രൊമാരാജിശ്ച സംസ്മൃതാ മുനിപും
ഗവൈഃ ഹംസാസ്യ ഹസ്താ നൃത്തജ്ഞൈ
രഷ്ടാവെവ ഹി സംയുതാഃ ൫൦  വൎഷാരംഭഃ
കെശരൊമ രെഖാത്രിവലി രിപ്യതി അ
സംയുക്താസ്തു ചത്വരൊ ഹംസാസ്യാഖ്യാഃ
കരാസ്മൃതാഃ  ൫൧ 

ചൂണ്ടൻ വിരലും പെരു വിരലും നടുവിരലും അഗ്രത്തിങ്കൽ തൊടിക്കുകയും അഗ്രങ്ങൾ ഇളക്കുകയും മറ്റുള്ള വിരലുകൾ പൊങ്ങിച്ചിരിക്കുകയും ചെയ്താൽ അതിന്നു ഹംസാസ്യമുദ്ര എന്ന് പേര് ദൃഷ്ടി മാവം പൊടി വെളുത്തത് നീലിച്ചത് ചുകന്നത് കരുണ രൊമരാജി ഈ ൮ പദാർത്ഥങ്ങളെ രണ്ട്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ജി ഈ ൮ പദാൎഥങ്ങളെ ഒരു കൈകൊണ്ടും വൎഷാരംഭം തലമുടി രെഖ വയറ്റത്തുള്ള ഒടികൾ ഈ ൪ പദാൎത്ഥങ്ങളെ ഒരു കൈകൊണ്ടും ഹംസാസ്യമുദ്രയിൽ കാട്ടണം.

കരശാഖാസ്തു വിശിഷ്ടാ മദ്ധ്യം ഹസ്തത
ലസ്യതു കിഞ്ചിദാകുഞ്ചിതം യസ്യ ലുഠിതം
സൊജഞലിഃ കരഃ ൫൨ പ്രവൎഷം വമനം
വഹ്നിഃ പ്രവാഹഃ പ്രസ്വനഃ പ്രഭാ മൂൎദ്ധ
ജഃ കുണ്ഡലഞ്ചൈവ സന്താപഃ സഭ്രമസ്സ
ദാ ൫൩ നദീ സ്നാനം പ്രവാഹശ്ച രുധി
രം നാട്യകൊവിദൈ സംയുക്താഞ്ചലിനാ
മാനൊ ഹസ്താഃ പഞ്ചദശൊ മിതാഃ ൫൪ 
യുക്താഞ്ജലി നമാനാവുൎഭാവെവകരൗ
സ്മൃതൗ ശാഖാ ക്രൊധശ്ച വിദ്വത്ഭിന്നാ
ട്യശാസ്ത്ര വിശാരദൈഃ ൫൫

വിരലുകളെല്ലാം തമ്മിൽ തൊടിക്കാതെ നിർത്തുകയും കയ്യിന്റെ അടി കുറഞ്ഞൊന്ന് മടക്കുകയും ചെയ്താൽ അതിന് അഞ്ജലി മുദ്ര എന്ന് പേര് -അതിവർഷം ഛർദ്ദി അഗ്നി കുതിര കഠിനശബ്ദം പ്രകാശം തലമുടി കുണ്ഡലം ചൂട പരിഭ്രമം എല്ലായ്പ്പോഴും എന്ന നദി സ്നാനം ഒലിപ്പ ചോര ഈ ൧൫ പദാർത്ഥങ്ങളെ രണ്ട് കൈകൊണ്ടും മരക്കൊമ്പ് ദ്വേഷ്യം ഇത് രണ്ടും ഒരു കൈകൊണ്ടും അഞ്ജലിമുദ്രയിൽ കാട്ടണം.

അംഗുഷ്ഠം തർജ്ജനിഞ്ചാപി വർജ്ജയിത്വെത
രാഃക്രമാ ഈഷദാ കുഞ്ചിതാ യത്ര സൊൎദ്ധ
ചന്ദ്രകരസ്മൃതഃ ൫൬ യദ്യർത്ഥ ശ്വ കിമൎത്ഥ
ശ്ച വൈവശ്യഞ്ചർത്ഥ നഭസ്ഥലം ധന്യോ ദൈ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വംസതിശ്ചാപിതൃണം പുരുഷകുന്തളം ൫൭
സംയുക്തസ്ത്വർദ്ധചന്ദ്രാഖ്യാ ഹസ്താ നവ
സമീരിതഃ പ്രസ്ഥാനം മന്ദഹാസശ്ച കിം
ശബ്ദശ്ചാപി കത്സനം  ൫൮ അസംയുക്താ
ൎദ്ധചന്ദ്രാഖ്യാശ്ചത്വാരഃ സംസ്മൃതാഃ ക
രാഃ

പെരുവിരലും ചൂണ്ടൻ വിരലും ഒഴിച്ചു ശേഷമുള്ളവ ക്രമത്താലെ കുറഞ്ഞൊന്നു മടക്കിയാൽ അതിന് അർദ്ധചന്ദ്ര മുദ്ര എന്ന് പേര് - എങ്കിൽ എന്നത് എന്തിനായി കൊണ്ടെന്ന പാരവശ്യം ആകാശപ്രദേശം സുകൃതി ദൈവം ഓർമ്മത പുല്ല് പുരുഷന്മാരുടെ തലമുടി ഈ ൯ പദാർത്ഥങ്ങളെ രണ്ടു കൈ കൊണ്ടും പുറപ്പാട് മന്ദഹാസം എന്തെന്ന നിന്ദാ ഈ ൪ പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും അർദ്ധചന്ദ്രമുദ്രയിൽ കാട്ടണം.

മദ്ധ്യമാനാമികാ നമ്രെ അംഗുഷ്ഠോപി പരസ്പരം ൫൭ യദ്യാരഭെരൻ സ്പർശായ മുകു
രസ്സ കരൊ മതഃ ദംഷ്ട്രാ വിയൊഗൊ ജംഘാ
ച നിതംബൊ വെദ സൊദരൗ ൫൮ 
സ്തം
ഭശ്ചൊലൂഖലനം വെഗീ പിശാചഃ പുഷ്ടിരി
ത്യപി ഏകാദശ സമാദിഷ്ടാസ്സംയുക്ത
മുകുരാഃ കരാഃ ൫൯ വിമതൊ ഭ്രമരൊ ര
ശ്മിഃകൊപസ്സുഷ്ഠു ച കങ്കണം ഗ്രിവാംഗ
ദ്രം നിഷെധൊപീത്യയുക്ത മുകുരാനവ ൬൨

നടുവിരലും മോതിരവിരും പെരുവിരലും മടക്കി അവറ്റകളുടെ അഗ്രം തൊടുവാൻ ആരംഭിക്കത്തക്കവണ്ണം നിർത്തിയാൽ അതിന്നു മുകുരമുദ്ര എന്ന് പേര് -ദംഷ്ട്രാവിരഹം കണങ്കാല അരപ്രദേശം വെദം സൊദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പദാർത്ഥങ്ങളെ രണ്ട് കൈകൊണ്ടും അനിഷ്ടൻ വണ്ട രശ്മി കൊപം നല്ലത് വള കഴുത്ത്തൊളവള നിഷെധം ഈ ൯ പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും മുകരമുദ്രയിൽ കാട്ടണം.

നമിതാ തർജ്ജനി യസ്യ സ ഹസ്തൊ ഭ്രമരാഹ്വായഃ ഗുരുൽ ഗാനം ജലം ഛത്രം ദന്തികർണ്ണൗമനീഷിഭിഃ ൬൧ ഭ്രമരാഖ്യാസ്തു സംയുക്താ ഹസ്താഃ പഞ്ച സമീരിതാഃ ഗന്ധർവ്വൊ ജന്മ ഭീതിശ്ച രൊദനം നാട്യകൊവിദൈഃ ൬൨ ഭ്രമരാഖ്യാസ്ത്വസംയുക്താ ശ്ചത്വാരസ്സമുദീരിതാഃ

ചൂണ്ടൻ വിരൽ നടുവിൽ മടക്കിയാൽ അതിന് ഭ്രമര മുദ്ര എന്ന് പൊര് ചിറക് പാട്ട ജലം കുട ആനച്ചെവികൾ ഈ ൫ പദാർഥങ്ങളെ രണ്ട് കൈകൊണ്ടും ഗന്ധർവ്വൻ ഉണ്ടാക ഭയം കരയുക ഈ ൪ പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും ഭ്രമര മുദ്രയിൽ കാട്ടണം.

മധ്യമാനാമികാപൃഷ്ഠമംഗുഷ്ഠൊ യദി സംസ്പൃശെൽ ൬൩ കനിഷ്ഠികാകുഞ്ചിതാ ച സൂചിമുഖകരസ്തു സഃ ഭിന്നമുല്പതനം ലൊകൊ ലക്ഷ്മണഃ പാതമന്യതഃ ൬൪ മാസൊ ഭ്രൂ ശിഥിലം വാലൊ യുക്താസ്സുചീമുഖാദശ ഏകഃ കഷ്ടം ജഡൊന്യശ്ച ബഹൂക്തിഃ ശ്രവണം കലാ ൬൫ പുരാ യമെതെ രാജ്യശ്ച കിഞ്ചിത്സാക്ഷി ഹിരാസനം

ആഗച്ഛ ഗച്ഛ യുദ്ധായ സൂചീമുഖകരാ സ്മൃതാഃ ൬൬










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഷൊഡശൈവഹി നാട്യജ്ഞൈരസംയുക്താ മനീഷിഭിഃ

നടുവിരലും മൊതിരവിരലും മടക്കി അതുകളുടെ പുറത്തെ പെരുവിരൽ ചെർക്കുകയും ചെറുവിരൽ നല്ലവണ്ണം മടക്കുകയും ചെയ്താൽ അതിന്ന് സൂചീമുഖമുദ്ര എന്ന് പേര് - ഭെദിച്ചത് മെല്പട്ടു ചാടുക ലൊകം ലക്ഷ്മണൻ പതനം മറ്റൊന്ന മാസം പുരികം ശിഥിലം വാല് ഈ ൧൨ പദാർത്ഥങ്ങളെ രണ്ട് കൈകൊണ്ടും ഒരുത്തൻ കഷ്ടം ജഡം അന്യൻ ബഹുവചനം ചെവി കല പണ്ട് ഇവർ രാജ്യം അല്പം സാക്ഷി നിരസിക്ക വാ എന്ന് പൊ എന്ന് ഈ ൧൬ പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും സൂചീമുഖ മുദ്ര യിൽ കാട്ടണം.

മുലഞ്ചാനാമികാംഗുല്യാ അംഗുഷ്ഠൊ യദി സംസ്പൃശെൽ ൬൭ യസ്മിംസ്തു നൃത്തശാസ്ത്രജ്ഞൈഃ പല്ലവഃ സ കര സ്മൃതഃ വജ്രം പർവ്വതശൃംഗഞ്ച ഗൊകർണ്ണൗ നെത്രദീർഘിമാ ൬൮ മഹിഷഃ പരിഘഃ പ്രാസൊ ജന്തുശൃഗശ്ച വെഷ്ടനം സംയുക്തപല്ലവാഖ്യാസ്ത കരാ നവ സമീരിതാഃ ൬൯ ദൂരം പത്രഞ്ച ധൂമശ്ച പുഛം വെത്രഞ്ച ശാലയാഃ അയുക്തപല്ലവാഖ്യാസ്തു ഹസ്താഃഷൾ സമുദീരിതാഃ ൭൦

പെരുവിരൽ മൊതിരവിരലിന്റെ മുരട്ട ചെർത്താൽ അതിന്ന് പല്ലവമുദ്ര എന്ന് പേര് - വജ്രായുധം കൊടുമുടി പശുച്ചെവികൾ കണ്ണിന്റെ നീളം പൊത്ത ആയുധവിശെഷം കുന്തം ജന്തുക്കളുടെ കൊമ്പ് ചുറ ഈ ൯ പദാർത്ഥങ്ങളെ രണ്ടു കൈകൊണ്ടും ദൂരം ചപ്പ പുക വാലചൂരക്കൊല ധാന്യവിശേഷങ്ങൾ ഈ ൬ പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും പല്ലവ മുദ്രയിൽ കാട്ടണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അംഗുഷ്ഠഃ കുഞ്ചിതാകാരസ്തർജ്ജനീ മൂലമാശ്രിതഃ യദി സ്യാൽ സ കരഃ പ്രൊക്തൊ ത്രിപതാകാ മുനീശ്വരൈ ൭൧ അസ്തമാദിരയെ പാനം ശരീരം യാചനം ബുധെഃ ഷഡെതെത്രിപതാകാഖ്യാസ്സംയുക്താസ്സംസ്മൃതാകരാഃ ൭൨

പെരുവിരൽ കുറഞ്ഞൊന്നു മടക്കി ചൂണ്ടൻ വിരലിന്റെ ഒരു മുരട്ട ചെർത്താൽ അതിന്നു ത്രിപതാകമുദ്രയെന്ന് പെര് - അസ്തമാനം ആദി എടൊ എന്ന പാനം ശരീരം യാചിക്ക ഈ ൬ പദാർത്ഥങ്ങളെ രണ്ട കൈകൊണ്ട് ത്രിപതാക മുദ്രയിൽ കാട്ട​ണം

മദ്ധ്യമാനാമികാ മദ്ധ്യമംഗുഷ്ഠൊയദി സംസ്പർശെൽ മൃഗശീർഷക ഹസ്തൊയം കഥിതഃ കവിപുഗവൈഃ ൭൩ അയുക്ത ഏവ ഹസ്തൊയം മൃഗെ ച പരമാത്മനെ

നടുവിരലും മൊതിരവിരലും അല്പം മടക്കി അവറ്റകളുടെ ഉള്ളിൽ നടുവിലെ രെഖയൊട് പെരുവിരലിന്റെ തല തൊടിച്ചാൽ അതിന്ന് മൃഗശീർഷകമുദ്ര എന്ന പെര് - മൃഗം പരമാത്മാവ ഈ ൨ പദാർഥങ്ങളെ മൃഗശീർഷകമുദ്രയിൽ കാട്ടണം. ഇതുകൾ രണ്ടു കൈകൊണ്ടും ആകുന്നു.

സ്പൃശെൽ പ്രദെശിനീ യത്ര രെഖാമംഗുഷ്ഠ മദ്ധ്യഗാം ൭൪ കുഞ്ചിതൊദഞ്ചിതാശ്ശെഷാസ്സ ഹസ്തൊ വർദ്ധമാനകഃ

സ്ത്രീകുണ്ഡലം തത്നമാലാ ജാനു യൊഗീ ച ദുന്ദുഭിഃ ൭൫










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ആംബഷ്ഠൊപി ച ഹസ്താഃ ഷൾ സംയുക്താ വർദ്ധമാനാകാഃ ആവർത്തൊ നാഭി കൂപൗ ച ത്രയൊ ഹസ്താസ്ത്വസംയുതാഃ ൭൬

ചൂണ്ടൻവിരല് പെരുവിരലിന്റ നടുവിലെ രെഖയിൽ ചോർക്കയും മറ്റുള്ള വിരലുകൾ ക്രമെണ പൊങ്ങിച്ച് മടക്കയും ചെയ്താൽ അതിനെ വർദ്ധമാനക മുദ്ര എന്ന പെര് - സ്ത്രീകളുടെ കുണഡലം രത്നമാല മുട്ട് യൊഗി പെരുമ്പറ ആനക്കാരൻ ഈ ൬ പദാർത്ഥങ്ങളെ രണ്ട് കൈകൊണ്ടും ചുഴിപ്പ നാഭിപ്രദേശം കിണറ ഈ ൩ പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും വർദ്ധമാനക മുദ്രയിൽ കാട്ടണം.

തർജ്ജനിമദ്ധ്യമാം രെഖാമംഗുഷ്ഠൊ യദി സംസ്പശെൽ കുഞ്ചിതൊദഞ്ചിതാശ്ചാന്യാ അരാളസ്സ കര സ്മൃതഃ ൭൭ മൂഢൊ വൃക്ഷശ്ച കീലശ്ച കുഗ്മശ്ചാങ്കുരഃ കരാഃ അരാളകാസ്തു പഞ്ചൈതെ കഥിതാ നാട്യകൊവിദൈഃ ൭൮

പെരുവിരൽ ചൂണ്ടുവിരലിന്റെ നടുവിലെ രെഖയിൽ ചെർത്ത് മറ്റുള്ള വിരലുകൾ പൊങ്ങിച്ചു മടക്കിയാൽ അതിന്ന് അരാളമുദ്രയെന്ന പെര് - മൂഢൻ വൃക്ഷം കുറ്റി മൊട്ട മുള ഈ ൫ പദാർത്ഥങ്ങളെ അരാള മുദ്രയിൽ കാട്ടണം - ഇതുകൾ രണ്ടു കൈകൊണ്ടും കാട്ടേണ്ടതാകുന്നു.

ഊർണനാഭ പദാകരാഃ പഞ്ചാംഗുല്യശ്ച യത്ര ഹി ഊണ്ണനാഭാഭിധഃ പ്രൊക്തഃ സഹസ്തൊ മുനിപുഗവൈഃ ൭൯

തുരംഗശ്ച ഫലം വ്യാഘ്രൊ നവനിതം ഹിമം ബഹു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അംഭൊജമുർണ്ണനാഭാഖ്യാ ഹസ്താസ്സപൈവ സംയുക്താഃ ൮൦ വിരലുകളഞ്ചും വണ്ണാന്റെ (എട്ടുകാലി) കാലുകൾ പൊലെ നിർത്തിയാൽ അതിന്ന് ഊർണ്ണനാഭമുദ്ര എന്ന പെര് - കുതിര കായ നരി വെണ്ണ മഞ്ഞ വളരെ താമരപ്പൂവ് ഈ ൭ പദാർത്ഥങ്ങളെ രണ്ട് കൈകൊണ്ട് ഊർണ്ണനാഭ മുദ്രയിൽ കാട്ടണം.

പഞ്ചനാമാംഗുലീനാഞ്ച യദ്യഗ്രൊമിളിതൊ ഭവെൽ സുഷ്ഠു യത്ര ച വിജ്ഞെയൊ മുകുളാഖ്യ കരൊ ബുധൈഃ ൮൧ സൃഗാലൊ വാനൊരൊ മ്ലാനിർവ്വിസ്മൃതിർമ്മൂകുളാഹ്വായഃ ചത്വാര ഏവ ഹി കരാഃ കഥിതാ നാട്യവെദിഭിഃ ൮൨

അഞ്ചുവിരലുകളുടെയും അഗ്രങ്ങൾ നല്ലവണ്ണം ചെർത്താലതിന്ന് മുകുളമുദ്ര എന്ന പെര് - കുറുക്കൻ വാനരൻ വാട്ടം മറക്കുക ഈ ൪ പദാർത്ഥങ്ങളെ മുകുളമുദ്രയിൽ കാട്ടണം.

മദ്ധ്യമാ തർജ്ജനീമദ്ധ്യമാംഗുഷ്ഠഃ പ്രവിശെദ്യദി ശ്ശെഷാസ്സന്നമിതാ യത്ര സഹസ്തഃ കടകാമുഖഃ ൮൩ കഞ്ചൂകഃ കിങ്കരഃ ശൂരൊ മല്ലൊ ബാണവിമൊചനം ബന്ധനശ്ച ഷഡൈതെ സ്യുഃ സംയുക്താഃ കടകമുഖാഃ ൮൪

നടുവിരലിന്റെയും ചൂണ്ടൻ വിരലിന്റെയും നടുവിൽ പെരുവിരൽ ചെർത്ത് മറ്റുള്ള വിരലുകൾ മടക്കിയാൽ അതിന്ന് കടകാമുഖമുദ്ര എന്ന പെര് - മുറിക്കുപ്പായം ഭൃത്യൻ ശൂരൻ മല്ലൻ ശരംവിടുക കെട്ടുക ഈ ആറു പദാർത്ഥങ്ങളെ രണ്ടു കൊണ്ടും കടകാമുഖ മുദ്രയിൽ കാട്ടണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൭


ഈ ആറുപദാൎത്ഥങ്ങളെ രണ്ടു കൈകൊണ്രും കടകാമുഖമുദ്രയിൽ കാട്ടണാം

സംബുദ്ധാ വപിഹസ്തെ ചഹംസപ
ക്ഷകരസ്മൃതഃ നിശ്ചയെ ശുകതുണ്ഡാഖ്യാ ക
രഃസംയുത എവ ഹി ൮൫

സംബൊധനയും ഹസ്തവും ഹംസപക്ഷ മുദ്രയിൽകാട്ടണം.നിശ്ചയമെന്നുള്ളത രണ്ടുകൈകൊണ്ടും ശുകതുണ്ഡമുദ്രയിൽ കാട്ടണം.

ഇതി ഹസ്തലക്ഷണ ദീപികായം


പ്രഥമഃ പരിഛെദഃ



സമാന മുദ്രാഃ

സമീപ സമയൗ തുല്യൗ സമൗ ദാനവ കൗണപൗ
സരൊ ജലെ തുല്യഹസ്തെ തുല്യൌ വരുണ വാരിധീ ൮൬
ലാവണ്യ ഭൂഷണൈ തുല്യെ ചിത്തബുദ്ധി സമാനകെ
ക്രൂരശത്രൂ സമകരൌ സമൗ സൈനിക ശ്രൂദ്രകൗ ൮൭
സമഹസ്തൌ സിദ്ധപാദൗ തുല്യൌ നിശ്വാസ ഗൽഗദൗ
ജയ ശക്തീ തുല്യഹസ്തെ തുല്യെന പുണ്യഗുണാവുഭൗ ൮൮
തമ സ്ത്രീയാമെ ദ്വെ തുല്യൌ തുല്യൗ ച ദൃഢനിശ്ചയൗ
പീയൂഷ മദ്യെ തുല്യെ ദ്വെ അല്പബിന്ദൂ സമാനസകൗ ൮൯
ജ്വാലാധൂമൗ തുല്യഹസ്തൌ ജെഷ്ഠഭീമൗ സമാനകൗ
നകുലൊ ഭരതസ്തുല്യൌ സമമൌ വിജയ ലക്ഷ്മണൗ ൯൦












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സമൌവിജയ ലക്ഷ്മണൌ ൯൩ ശത്രുഘ്നെ
സഹദെവൌച തുല്യെപാലന കൎമ്മണി
ധ്വജദണ്ഡൌ തുല്യഹസ്തൌ സമാനെ ദർപ്പ യൗവനെ ൯൧
തുല്യെ സമ്മൊഹ വൈവശ്യെ സമെ പാതാള ഗഹ്വരെ
മാസ പക്ഷൗ തുല്യഹസ്തൗ സഭാ ദെശൌ സമാനകൗ ൯൨
പാശ പ്രമൊദൗ തുല്യൗ ദ്വൌ സമാനെ സ്പർശസംഗതി
സമാനൌ ധന്യഗംഭീരൌ സ്വനവാദ്യെ സമാനകെ ൯൩
പൂജാ ഭക്തി തുല്യ ഹസ്തെ സമാനൌ സുഹൃദാശ്രയൌ
വിസ്താര ശയ്യെ ദ്വെ തുല്യെ കലുഷവ്യാകുലൗ സമൌ ൯൪
സമാനൌ ചാരസഞ്ചാരൌ തുല്യെ തു ധനഹാടകെ
ബിംബ ഖെടൗ ച തുല്യൗ ദ്വൌ സന്ദെഹവിപരീതകൌ ൯൫
മഹീനിവർത്തനെ തുല്യെ പുരാതദ്വാചകെ സമെ
ഗൊ ദക്ഷിണെ തുല്യഹസ്തെ സമൌ രജക കിങ്കരൗ ൯൬
ഭൂ കുചൌ തുല്യഹസ്തൌ ദ്വൌ കീലസൂചീ സമാനകെ
തനു മ്ലാനീ തുല്യഹസ്തൗ കഥിതാനാട്യ
വെദിഭിഃ ൧൦൦

സമീപവും സമയവും - അസുരനും രാക്ഷസനും - പൊയ്കയും ജലും - വരുണനും സമുദ്രവും - സൗന്ദര്യവും - അലങ്കാരവും - മനസ്സും ബുദ്ധിയും - കഠിനനും ശത്രുവും- സെനയും ശൂദ്രനും - സിദ്ധനും പാടവും - ദീർഘശ്വാസവും - എടത്തൊണ്ട വിറച്ച ശബ്ദിക്കലും - ജയവും ബലവും - പുണ്യവും ഗുണവും - ഇരിട്ടും രാത്രിയും - ഉറപ്പും നിശ്ചയവും - അമൃതും മദ്യവും - ജലബിന്ദുവും അല്പവും - ജ്വാലയും പുകയും - ജ്യെഷ്ഠനും ഭീമനും -










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നകുലനും ഭരതനും - അർജുനനും ലക്ഷ്മണനും - ശത്രുഘ്നനും സഹദെവനും - ലക്ഷണവും കർമ്മവും - കൊടിമരവും വടിയും - അഹങ്കാരവും യൗവനവും - മൊഹാലസ്യവും വിവശതയും-പാതാളവും ഗുഹയും - മാസവും പക്ഷവും - സഭയും ദെശവും -കുത്തിനൊകയും കയറും - തൊടുകയും സംഗതിയും - ധന്യനും ഗംഭീരനും - ശബ്ദവും വാദ്യവും - പൂജയും ഭക്തിയും - ബന്ധുവും ആശ്രയവും - വിസ്തരവും കിടക്കയും - കലങ്ങിയതെന്നും പരവശതയും - ചാരപുരുഷനും സഞ്ചാരവും - ധനവും പൊന്നും - ബിംബവും പലിശയും- സംശയവും വിപരീതവും - ഭൂമിയും നിവൃത്തിക്കയും - പണ്ടെന്നും അതെന്നും - പശുവും തെക്കുദിക്കും - വണ്ണത്താനും ഭൃത്യനും - പുരികകൊടിയും കുചവും - കുറ്റിയും സൂചിയും - ചുരുക്കവും വാട്ടവും - ഇവയെല്ലാം ഈരണ്ടീരണ്ടായിട്ട് തുല്യമുദ്രകളെ കൊണ്ട് കാട്ടേണ്ടതാകുന്നു.

നാഥഃ പിതാ ഗുരുസ്തൂല്യൌ ലീലാനൃത്തോത്സവാസ്സമാഃ ധൈർയ്യാരംഭൌ സമൌ തുല്യ സിദ്ധശ്ചിഹ്നം ഫലം നവാഃ ൯൮ സ്നെഹാനുരാഗ വിശ്വാസാസ്തൂല്യാസ്തുല്യകരാ സ്മൃതാഃ പാപാപരാധദൊഷാശ്ച താർക്ഷ്യഹസ്ത ജടായുഷഃ ൯൯ വിളംബ ക്രമ മന്ദാശ്ച തുല്യഹസ്താസ്സമീരിതാഃ വിഷാദവ്യാധി ദുഖാനി സമഹസ്താനി കെവലം ൧൦൦

നാഥൻ അച്ഛൻ ഗുരു - ലീലാ നൃത്തം ഉത്സാഹം ഒരു പൊലെ ധൈര്യം ആരംഭം - സിദ്ധൻ - ലക്ഷണം ഫലം പുതുതായ്ത- സ്നേഹം അനുരാഗം വിശ്വാസം - പാപം അപരാധം ദൊഷം

- ഗരുഡൻ ഹംസം ജടായുസ്സ - താമസ്സം ക്രമം മന്ദമായത് ഇതുകൾ ഒരുപൊലെ കാട്ടെണ്ടതാകുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മിശ്രമുദ്രാഃ വൈധവ്യം സുരതം യുദ്ധം രാമ സ്ത്രീദാന ഇത്യപി ഏതെ പഞ്ച സമാഖ്യാതാ ഹസ്താഃകടകമുഷ്ടയഃ

വൈധവ്യം സംഭോഗ - യുദ്ധം ശ്രീരാമൻ - സ്ത്രീയെ കൊടുക്കുക ഈ അഞ്ചു പദാർത്ഥങ്ങളെ കടകമുദ്ര കൊണ്ടും മുഷ്ടിമുദ്ര കൊണ്ടും കാട്ടണം.

ഇന്ദ്രശ്ശിഖരമുഷ്ടിസ്യാൽ പ്രിയൊ ഹംസാസ്യമുഷ്ടികഃ ബ്രഹ്മാ കടകപക്ഷഃസ്യാൽ ശിവസ്തുമൃഗപക്ഷകഃ ൧൦൧

ഇന്ദ്രനെ ശിഖരമുദ്ര കൊണ്ടും മുഷ്ടിമുദ്രകൊണ്ടും പ്രിയനെ ഹംസാസ്യ മുദ്ര കൊണ്ടും മുഷ്ടിമുദ്രകൊണ്ടും ബ്രഹ്മാവിനെ കടകമുദ്ര കൊണ്ടും ഹംസപക്ഷമുദ്രകൊണ്ടും ശിവനെ മൃഗശീർഷമുദ്രകൊണ്ടും ഹംസപക്ഷമുദ്ര കൊണ്ടും കാട്ടണം

കർത്തരി മുഖമുഷ്ടിസ്തു വിദ്യാധര ഉദാഹൃതഃ യക്ഷസ്തു പക്ഷ മുഷ്ടീസ്യാൽ മദ്ധ്യേ ശ്ചന്ദ്രാർദ്ധമുഷ്ടിക. ൧൦൨

വിദ്യാധരനെ കർത്തരീ മുദ്ര കൊണ്ടും മുഷ്ടി മുദ്ര കൊണ്ടും യക്ഷനെ ഹംസപക്ഷമുദ്ര കൊണ്ടും മുഷ്ടി മുദ്ര കൊണ്ടും മദ്ധ്യപ്രദേശത്തെ അർദ്ധചന്ദ്രമുദ്ര കൊണ്ടും മുഷ്ടി മുദ്ര കൊണ്ടും കാട്ടണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കർത്തരി കടകം ശാസ്ത്രം കാല്യമാസ്യ പതാകകം പതാക കടകൊ മാസം തദ്വദെവ ച ഗൗസ്മൃതാ ൧൦൩

ശാസ്ത്രത്തെ കർത്തരീ മുദ്ര കൊണ്ടും കടക മുദ്ര കൊണ്ടും പ്രഭാതത്തെ ഹംസാസ്യ മുദ്ര കൊണ്ടും പതാക മുദ്ര കൊണ്ടും അതുപ്രകാരം തന്നെ ഗൊവിനെയും കാട്ടണം.

കർത്തരീ കടകം കന്യാ ശ്രീവത്സം ശിഖരാഞ്ജലിഃ വർദ്ധമാനക ഹംസാസ്യ സ്ത്വധരഃ പരികീർത്തിതഃ ൧൪൪

കന്യകയെ കർത്തരീമുഖ മുദ്ര കൊണ്ടും കടകമുദ്രകൊണ്ടും ശ്രീവത്സത്തെ ശിഖരമുദ്ര കൊണ്ടും അഞ്ജലീമുദ്രകൊണ്ടും അധരത്തെ വർദ്ധമാനക മുദ്രകൊണ്ടും ഹംസാസ്യമുദ്ര കൊണ്ടും കാട്ടണം.

പതാകമുഷ്ടി ഹിംസാ സ്യാൽ പ്രതിബന്ധസ്തഥൈവ ച പതാക മുകുളാ ഹസ്താഃ സുഗ്രീവാംഗദ ബാലിനഃ ൧൦൫

ഹിസംയെ പതാകമുദ്രകൊണ്ടും മുഷ്ടിമുദ്രകൊണ്ടും അപ്രകാരം തന്നെ തടവിനെയും സുഗ്രീവൻ അംഗദൻ ബാലി ഇവരെ പതാക മുദ്രകൊണ്ടും മുകുളമുദ്ര കൊണ്ടും കാട്ടണം

സംയുക്ത ഹസംപക്ഷാ സ്യുഃ കിശാ ഹനുമദാദയഃ പതാകാ കർത്തരി ഹസ്തഃ പത്തനം ദശകന്ധരഃ ൧൦൬

ഹനുമാൻ തുടങ്ങിയ വാനരന്മാരെ രണ്ട് കൈകൊണ്ടുമുള്ള ഹംസപക്ഷമുദ്രകൊണ്ടും ഭവനത്തെയും രാവണനെയും പതാക മുദ്ര കൊണ്ടും കർത്തരീമുഖ മുദ്ര കൊണ്ടും കാട്ടണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അഞ്ജലീ കടകഃ പ്രൊക്തൊ യാഗഃ പല്ലവ മുഷ്ടികഃ ഹസ്തഃ കടകമുദ്രാഖ്യാ സത്യം ധർമ്മശ്ച സംസ്മൃതിഃ ൧൦൭

യാഗത്തെ അഞ്ജലീമുദ്ര കൊണ്ടും കടകമുദ്രകൊണ്ടും സത്യത്തെയും ധർമ്മത്തയും പല്ലവമുദ്ര കൊണ്ടും മുഷ്ടിമുദ്ര കൊണ്ടും സംസ്മൃതിയെ കടകമുദ്രകൊണ്ടും മുദ്രാഖ്യമുദ്ര കൊണ്ടും കാട്ടണം

മുദ്രാമുഷ്ടിഃ പിതാ തദ്വൽ സെനാപതിരിതീരിതഃ മാതാ കടകപക്ഷസ്യാൽ സ ഏവ ച സഖീമതഃ ൧൦൮

പിതാവിനെ മുദ്രാഖ്യമുദ്രകൊണ്ടും മുഷ്ടിമുദ്രകൊണ്ടും അപ്രകാരം തന്നെ സെനാപതിയെയും മാതാവിനെയും കടകമുദ്രകൊണ്ടും ഹംസപക്ഷമുദ്രകൊണ്ടും അപ്രകാരം തന്നെ സഖിയെയും കാട്ടണം.

മുദ്രാപതാകശ്ചിഹ്നം സ്യാൽ ഹൃദ്യം പക്ഷപതാകകഃ കാര്യം ഭാര്യാ വിവാഹശ്ച ഹസ്തൊ മുകുള മുഷ്ടികഃ ൧൦൯

ലക്ഷണത്തെ മുദ്രാഖ്യമുദ്ര കൊണ്ടും പതാകമുദ്ര കൊണ്ടും ഹൃദയസന്തോഷത്തെ ഉണ്ടാക്കുന്ന പദാർത്ഥത്തെ ഹംസപക്ഷമുദ്ര കൊണ്ടും പതാകമുദ്ര കൊണ്ടും കാര്യം ഭാര്യാ വിവാഹം ഇവകളെ മുകുള മുദ്രകൊണ്ടും മുഷ്ടി മുദ്ര കൊണ്ടും കാട്ടണം.

താർക്ഷ്യഃ ശിഖര ഭെദസ്യാദന്നം മുകുള ഭെടകഃ

വർദ്ധമാനാഞ്ജലീരത്നം വിക്രീഡാ കടകാഞ്ജലി ൧൧൦










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഗരുഡനെ ശിഖരമുദ്രയുടെ ഒരു ഭെദം കൊണ്ടും അന്നത്തെ മുകുളമുദ്രയുടെ ഒരു ഭെദംകൊണ്ടും രത്നത്തെ വർദ്ധമാനക മുദ്രകൊണ്ടും അഞ്ജലീമുദ്ര കൊണ്ടും ക്രീഡയെ കടകമുദ്ര കൊണ്ടും അഞ്ജലീമുദ്രകൊണ്ടും കാട്ടണം.

സൂചിമുഖാഞ്ജലിശ്ചിത്രം പൗത്ര പുത്രാവുദാഹൃദൗ കർത്തരീ മുഖ മുദ്രാഖ്യൌ പുത്രീ കടക സൂചികാ ൧൧൧

വിശെഷത്തെ സൂചിമുഖ മുദ്ര കൊണ്ടും അഞ്ജലിമുദ്ര കൊണ്ടും പുത്രനെയും പുത്രന്റെ പുത്രനെയും കർത്തരീമുഖ മുദ്ര കൊണ്ടും മുദ്രാഖ്യമുദ്ര കൊണ്ടും പുത്രിയെ കടകമുദ്ര കൊണ്ടും സൂചീമുഖമുദ്ര കൊണ്ടും കാട്ടണം.

വർദ്ധമാനകപക്ഷാഖ്യം ബുധൈഃ പീയൂഷ മിഷ്യതെ മുദ്രാഖ്യ പല്ലവൊ ബാഹുരൂപായഃ പരികീർത്തിതഃ ൧൧൨

അമൃതിനെ വർദ്ധമാനക മുദ്രകൊണ്ടും ഹംസപക്ഷമുദ്രകൊണ്ടും ബാഹുവെയും ഉപായത്തെയും മുദ്രാഖ്യമുദ്ര കൊണ്ടും പല്ലവമുദ്രകൊണ്ടും കാട്ടണം.

കടകാഖ്യകരഃ പ്രായഃ സ്ത്രീത്വെ സർവ്വത്രയൊജയെൽ കടകൊ മുകുരൊപെതസ്സുന്ദരീ പരികീർത്തിതഃ ൧൧൩

സ്ത്രീത്വത്തിങ്കൽ മിക്കവാറും കടക മദ്ര ചെരെണ്ടതാകുന്നു. സുന്ദരിയെ കടകമുദ്ര കൊണ്ടും മുകുര മുദ്ര കൊണ്ടും കാട്ടണം.

നാശസ്തു മുഷ്ടിഭെദസ്യാൽ മദ്ധ്യം ശിഖരപക്ഷകഃ പതാക കർത്തരീ ഹസ്തൊ യുവരാജ ഇതിസ്മൃതഃ ൧൧൪

നാശത്തെ മുഷ്ടി മുദ്രയുടെ ഒരു ഭെദം കൊണ്ടും മദ്ധ്യത്തെ ശിഖരമുദ്ര കൊണ്ടും ഹംസപക്ഷ മുദ്രകൊണ്ടും യുവരാജാവിനെ പതാകമുദ്ര കൊണ്ടും കർത്തരീ മുഖമുദ്ര കൊണ്ടും കാട്ടണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സംയുക്ത ഹസ്തപക്ഷാഖ്യൊ ദുഃഖം സ്യാ
ദഥസമ്മദഃ ഹസ്തൊഹി പക്ഷ മുദ്രാഖ്യഃ
ശൌൎയ്യം സംയുക്തമുഷ്ടികം ൧൧൫

ദുഃഖത്തെ ഒന്നിച്ച് ചെർത്തിരിക്കുന്ന ഹംസപക്ഷമുദ്ര കൊണ്ടും സന്തൊഷത്തെ ഹംസപക്ഷമുദ്ര കൊണ്ടും മുദ്രാഖ്യമുദ്ര കൊണ്ടും ശൗര്യത്തെ തമ്മിൽ ചെർത്തിരിക്കുന്ന മുഷ്ടിമുദ്ര കൊണ്ടും കാട്ടണം.

കർത്തരി മുഖ ഹസ്താസ്യുഃ ശംഖസൊപാന
വെണവഃ നീവി സംയുക്ത മുദ്രാഖ്യൊ നാ
സികാ വർദ്ധമാനകഃ ൧൧൬

ശംഖ് സൊപാനം വെണു ഇവയെ ഒന്നിച്ച് ചെർത്ത കർത്തരിമുഖമുദ്ര കൊണ്ടും കണക്കുത്തിനെ തമ്മിൽ ചെർത്തിരിക്കുന്ന മുദ്രാഖ്യമുദ്ര കൊണ്ടും നാസികയെ വർദ്ധമാനകമുദ്ര കൊണ്ടും കാട്ടണം.

ഹംസാസ്യൊ മണ്ഡപൊഃ ഹസ്ത അളകൊ
ഹംസപക്ഷകഃ ശൈവലഞ്ച തഥൈ
വാഹുഃ നാട്യശാസ്ത്രവിശാരദാഃ ൧൧൭

മണ്ഡപത്തെ ഹംസാസ്യ മുദ്ര കൊണ്ടും അളകത്തെയും ചല്ലി(ചണ്ടി)യെയും ഹംസപക്ഷമുദ്ര കൊണ്ടും കാട്ടണം.

ദ്വയം സർവ്വത്രയൊജ്യസ്യാൽ സൂചിമുഖ
സംസ്ഥിതഃ ഹസസ്തശ്ശിഖരനാമെതി വി
ജ്ഞെയം വിബുധൈസ്സദാ ൧൧൮

രണ്ടെന്നുള്ളതിനെ എല്ലാദിക്കിലും ശിഖരമുദ്ര കൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൭


ണ്ടും കൂചിമുഖകൊണ്ടും കാട്ടണം.

പ്രായഃപ്രൊക്താഃ മിശ്രഹസ്താ നാട്യശാ
സ്ത്രോക്ത വർത്മനാ ശെഷാസ്തു ഹസ്താ
ജ്ഞാതവ്യാ വിദ്വത്ഭിൎന്നാട്യ ദൎശനാൽ ൧൧൯

മിക്കവാറും സമ്മിശ്രങ്ങളായിരിക്കുന്ന ഹസ്തങ്ങളെ ശാസ്ത്രത്തിനനുസരിച്ച് പറഞ്ഞു ശെഷമെല്ലാം കണ്ടറിയെണ്ടതാകുന്നു.

ഇതിഹസ്തലക്ഷണ ദീപികായാം
ദ്വിതീയഃ പരിഛെദഃ
(സമ്പൂൎണ്ണം)











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
ഈ താളിൽ തെറ്റുതിരുത്തൽ വായന ആവശ്യമില്ല


ഈ താളിൽ തെറ്റുതിരുത്തൽ വായന ആവശ്യമില്ല


"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Balasankarc%5CTest15&oldid=134267" എന്ന താളിൽനിന്ന് ശേഖരിച്ചത്