ഉറുമ്പേ ഉറുമ്പേ
ഉറുമ്പു പാട്ട്
തിരുത്തുകപറയാനും പാടാനും വേണ്ടി കൊഞ്ചിക്കൊഞ്ചി ഭാഷ പഠിച്ചുതുടങ്ങുന്ന ചെറിയ കുട്ടികളെ രസിപ്പിക്കാനുതകുന്ന ഒട്ടനവധി കുഞ്ഞിപ്പാട്ടുകൾ മലയാളത്തിലുണ്ടു്. ഇവയിൽ പലതും ഏതോ കാലത്തു് ആരൊക്കെയോ പാടിത്തുടങ്ങി സ്വയം പ്രചാരമാർജ്ജിച്ചവയാണു്.
തൃശ്ശൂരിലും പരിസരത്തും കുട്ടികൾക്കു പാടിക്കൊടുത്തു പഠിപ്പിച്ചിരുന്ന കുഞ്ഞിപ്പാട്ടുകളിൽ ഒന്നാണു് താഴെക്കൊടുത്തിരിക്കുന്ന ഉറുമ്പുപാട്ട്:
ഉറുമ്പേ ഉറുമ്പേ
എവിടയ്ക്ക് പോണൂ?
പ്ലാല പർക്കാൻ[1] പോണൂ.
പ്ലാല പർക്കാൻ
കാട്ടില് പോയപ്പോ
പ്ലാലേമപ്പടി ചോര.
ചോര കഴ്കാൻ
നീറ്റ്‌ല് പോയപ്പോ
നീറ്റിലപ്പടി വാള[2].
വാളേനെ കോർക്കാൻ
വള്ളിക്ക് പോയപ്പോ
വള്ളീലപ്പടി ചുണ്ടങ്ങ.
ചുണ്ടങ്ങേടെ കാതും കുത്തി
പട്ടര്‌ടെ കുട്ടീടെ കല്യാണം...!