മണ്ഡലം-1; സൂക്തം-1
തിരുത്തുകमधुच्छन्दाः वैश्वामित्रः ऋषिः । गायत्रीच्छन्द्रः । अग्निर्देवता ॥
മധുച്ഛന്ദാഃ വിശ്വാമിത്രഃ ഋഷിഃ । ഗായത്രീച്ഛന്ദഃ । അഗ്നിർദേവതാ॥
(മധു ച്ഛന്ദസ്, വിശ്വാമിത്രൻ ഋഷി. ഗായത്രീ ച്ഛന്ദസ്. അഗ്നി ദേവത.)
സംസ്കൃതം മൂലം (ദേവനാഗരി ലിപിയിൽ) |
സംസ്കൃതം മൂലം (മലയാളം ലിപിയിൽ) |
മലയാള പരിഭാഷ |
---|---|---|
ॐ अग्निमीळे पुरोहितं यज्ञस्य देवमृत्विजम् । होतारं रत्नधातमम् ॥१॥ |
ॐ അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം। ഹോതാരം രത്നധാതമം ॥൧॥ |
ॐ അഗ്നീ, പുരോഹിതനും യജ്ഞത്തിന്റെ ദേവനും ഋത്വിക്കും ഹോതാവും രത്നഖചിതനുമായ നിനക്ക് സ്തുതി.(ഋക് 1) |
अग्निः पूर्वेभिरृषिभिरीड्यो नूतनैरुत । स देवाँ एह वक्षति ॥२॥ |
അഗ്നിഃ പൂർവേഭിരൃഷിഭിരിംഗ്യോ നൂതനൈരുത। സ ദേവാം ഏഹ വക്ഷതി ॥൨॥ |
പൂർവിക ഋഷിമാരെപ്പോലെ പുതിയ ആളുകളും ദേവകളെ ഇവിടേയ്ക്ക് കൊണ്ടുവരുന്ന അഗ്നിയെ സ്തുതിക്കുന്നു.(ഋക് 2) |
अग्निना रयिमश्नवत् पोषमेव दिवेदिवे । यशसं वीरवत्तमम् ॥३॥ |
അഗ്നിനാ രയിമശ്നവൽ പോഷമേവ ദിവേ ദിവേ। യശസം വീരവത്തമം ॥൩॥ |
യശസ്വിയും വീരോത്തമനുമായ അഗ്നിയാലാണ് മനുഷ്യൻ ദിവസംതോറും പോഷിക്കപ്പെടുന്നത്.(ഋക് 3) |
अग्ने यं यज्ञमध्वरं विश्वतः परिभूरसि । स इद्देवेषु गच्छति ॥४॥ |
അഗ്നേ യം യജ്ഞമധ്വരം വിശ്വതഃ പരിഭൂരസി । സ ഇദ്ദേവേഷു ഗച്ഛതി ॥൪॥ |
അഗ്നേ, നീ വ്യാപരിക്കുന്ന സമ്പുഷ്ട യജ്ഞം നേരേ ദേവകളിലേക്ക് പോകുന്നു. (ഋക് 3) |
अग्निर्होता कविक्रतुः सत्यश्चित्रश्रवस्तमः। देवो देवेभिरागमत् ॥५॥ |
അഗ്നിർഹോതാ കവിക്രതുഃ സത്യാശ്ചിത്രശ്രവസ്തമഃ । ദേവോ ദേവേഭിരാഗമൽ ॥൫॥ |
വിവേകശാലിയായ, സത്യസന്ധനായ, മഹാനായ,അഗ്നിഹോതാവേ ദേവാ, ദേവന്മാരുമായി വന്നാലും. (ഋക് 5) |
यदङ्ग दाशुषे त्वमग्ने भद्रं करिष्यसि । तवेत् तत् सत्यमङ्गिरः ॥६॥ |
യദങ്ഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി । തവേൽ തൽ സത്യമങ്ഗിരഃ ॥൬॥ |
അഗ്നേ, നീ നിന്റെ ഭക്തനായ അംഗിരസ്സിന് നൽകിയ ആശിസ്, അത് വാസ്തവത്തിൽ നിന്റെ സത്യം തന്നെയാണ്. (ഋക് 6) |
उप त्वाग्ने दिवेदिवे दोषावस्तर्धिया वयम् । नमो भरन्त एमसि ॥७॥ |
ഉപത്വാഗ്നേ ദിവേ ദിവേ ദോഷാവസ്താർധിയാ വയം। നമോ ഭരന്ത ഏമസി॥൭॥ |
അഗ്നേ, രാത്രിയെ അകറ്റുന്ന നിന്നെ ഭക്തിയോടെ ഞങ്ങൾ നമിക്കുന്നു.(ഋക് 7) |
राजन्तमध्वराणां गोपामृतस्य दीदिविम् । वर्धमानं स्वे दमे ॥८॥ |
രാജന്തമധ്വരാണാം ഗോപാമൃതസ്യ ദീദിവമ് । വർധമാനം സ്വേ ദമേ ॥൮॥ |
നിത്യമായ നിയമങ്ങളുടെ പാലകനായ, യജ്ഞാധിപതിയായ നിന്റെ തേജസ് വസതിയിൽ വർദ്ധിക്കട്ടെ. (ഋക് 8) |
स नः पितेव सूनवेऽग्ने सूपायनो भव । सचस्वा नः स्वस्तये ॥९॥ |
സ നഃ പിതേവ സൂനവേഗ്നേ സൂപായനോ ഭവ। സചസ്വാ നഃ സ്വസ്തയേ ॥൯॥ |
പിതാവ് സൂനുവിനോടെന്നപോലെ, അഗ്നേ ഞങ്ങളുടെ സൗഭാഗ്യത്തിനായി നീ ഞങ്ങളോടൊപ്പം ഉണ്ടാകണേ.(ഋക് 9) |